Headlines

ആറന്മുള ക്ഷേത്രത്തിലെ വള്ളസദ്യക്കിടെ മാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച മൂന്ന് സ്ത്രീകൾ പിടിയിൽ

പത്തനംതിട്ട: ആറന്മുള ക്ഷേത്രത്തിലെ വള്ളസദ്യക്കിടെ മാലമോഷണം. ആഭരണം പൊട്ടിച്ചെടുത്ത് ഓടിയ മൂന്ന് സ്ത്രീകളെ പിടികൂടി. മോഷ്ടിച്ച് കടന്നു കളയുന്നതിനിടെ ഓട്ടോ ഡ്രൈവറാണ് ഇവരെ പിടികൂടിയത്. പിടിയിലായ പ്രതികൾ തമിഴ്‍നാട് സ്വദേശികളാണ്. മൂന്നുപേരും ക്ഷേത്രത്തിന് ചുറ്റുമതിലിന് പുറത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചതിനിടെയാണ് പിടിയിലായത്. സ്ത്രീയുടെ മാല പൊട്ടിച്ചെടുത്ത ശേഷം ഒപ്പമുണ്ടായിരുന്ന മറ്റൊരു സ്ത്രീയ്ക്ക് കൈമാറിയ ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് തൊട്ടടുത്ത ഓട്ടോ ഡ്രൈവര്‍ ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇവരെ പൊലീസിന് കൈമാറി. പൊട്ടിച്ചെടുത്ത മാല…

Read More

തലപ്പുഴയില്‍ ആയുധങ്ങളുമായി വീണ്ടും മാവോയിസ്റ്റുകളെത്തി

മാനന്തവാടി: വയനാട് ജില്ലയിലെ തലപ്പുഴയിൽ വീണ്ടും ആയുധധാരികളായ മാവോയിസ്റ്റ് സംഘമെത്തിയാതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം മാവോയിസ്റ്റ് ആക്രമണമുണ്ടായ കമ്പമലയിൽ നിന്നും രണ്ടു കിലോമീറ്റർ മാറി ചുങ്കം പൊയിലിലാണ് അഞ്ചംഗ സായുധ മാവോയിസ്റ്റ് സംഘമെത്തിയിരിക്കുന്നത്. നാട്ടുകാരനായ വെളിയത്ത് വി.യു ജോണിയുടെ വീട്ടിൽ ഇന്നലെ വൈകിട്ട് ഏഴരോയെടയാണ് ആയുധധാരികളായ അഞ്ചുപേരെത്തിയത്. കഴിഞ്ഞ ദിവസം കമ്പമല വന്ന് കെഎഫ്ഡിസി ഓഫീസ് അടിച്ചു തകർത്ത മൊയ്ദീൻ അടക്കമുള്ള സംഘമാണ് ജോണിയുടെ വീട്ടിലെത്തിയതെന്നാണ് സൂചന ഉള്ളത്. രാത്രി ഏഴരയോടെയാണ് സംഘം വീട്ടിലെത്തിയതെന്ന് ജോണി പറഞ്ഞു….

Read More

ഏഷ്യൻ ഗെയിംസിൽ മലയാളിയുടെ ‘വെള്ളിച്ചാട്ടം’ ; ലോങ് ജമ്പിൽ ആൻസി സോജന് വെള്ളി മെഡൽ

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ അഭിമാനമായി വീണ്ടും മലയാളി. ലോങ് ജമ്പില്‍ മലയാളി താരം ആന്‍സി സോജൻ വെള്ളി നേടി. 6.63 മീറ്റർ ദൂരം ചാടിയാണ് ആന്‍സി വെള്ളി മെഡല്‍ സ്വന്തമാക്കിയത്. തൃശ്ശൂർ സ്വദേശിയാണ് ആൻസി സോജൻ. ഇതോടെ ഇന്ത്യക്ക് ലോങ് ജമ്പില്‍ ഇരട്ട വെള്ളി മെഡലായി. രണ്ടും നേടിയതാകട്ടെ മലയാളി താരങ്ങളും. 6.73 മീറ്റര്‍ കണ്ടെത്തിയ ചൈനയുടെ ഷിഖി സിയോങ്ങിനാണ് സ്വര്‍ണം. 6.50 മീറ്ററുമായി ജപ്പാന്‍ താരം സമിരെ ഹാട്ട വെങ്കലം നേടി. ആന്‍സിക്കൊപ്പം മത്സരിച്ച ഇന്ത്യയുടെ…

Read More

2023ലെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്കാരം രണ്ട് പേർക്ക്

സ്റ്റോക്ക്ഹോം: കോവിഡ് പ്രതിരോധ ഗവേഷണത്തിന് 2023ലെ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം. വാക്സീനുകളിൽ സഹായകരമായ എംആർഎൻഎയുമായി (മെസഞ്ചർ ആർഎൻഎ) ബന്ധപ്പെട്ട പഠനം നടത്തിയ കാറ്റലിൻ കാരിക്കോ (ഹംഗറി), ഡ്രൂ വെ‌യ്സ്മാൻ (യുഎസ്) എന്നിവരാണ് അർഹതനേടിയത്. ഹെപ്പറ്റൈറ്റിസ്, മങ്കിപോക്സ് തുടങ്ങിയവയ്ക്കെതിരെയുള്ള വാക്സീൻ ഒരുക്കുന്നതിലും ഡ്രൂവിന്റെയും കാറ്റലിന്റെയും പഠനം സഹായകമായി. നൊബേൽ വൈദ്യശാസ്ത്ര വിഭാഗം സമിതിയുടെ സെക്രട്ടറി ജനറൽ തോമസ് പൾമൻ ആണ് വിജയികളെ പ്രഖ്യാപിച്ചത്. ഹംഗറിയിലെ സഗാന്‍ സര്‍വകലാശാലയിലെ പ്രഫസറാണ് പുരസ്‌കാരത്തിന് അർഹയായ കാറ്റലിന്‍ കരീക്കോ. പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ പ്രഫസറാണ്…

Read More

വയോജനപുസ്തക വിതരണ പദ്ധതിക്കു തുടക്കം

പള്ളിച്ചൽ :വയോജനദിനാചരണത്തിൽ വനിത വയോജന പുസ്തക വിതരണ പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. കസ്തൂർബ ഗ്രാമീണ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വനിത വയോജന പുസ്തക വിതരണ പദ്ധതി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ.എസ്.എസ്. റോജി ഉത്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.വിജയൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം ജി.ശശി പദ്ധതി അവതരണം നടത്തി. ഗ്രന്ഥശാല സെക്രട്ടറി എം. മഹേഷ് കുമാർ, പ്രസിഡന്റ് എം.കെ.സാവിത്രി, പ്രമേദിനി…

Read More

ലിഫ്റ്റ് ചോദിച്ച് കയറിയത് തേടി നടന്ന എസ്ഐയുടെ സ്കൂട്ടറിൽ: പീഡനക്കേസ് പ്രതി പിടിയിൽ

കൊല്ലം: പൊലീസിന് പിടികൊടുക്കാതെ ഒളിച്ചുനടന്ന പീഡനശ്രമക്കേസ് പ്രതി ലിഫ്റ്റ്‌ ചോദിച്ച് കയറിയത് തന്നെ അന്വേഷിച്ചുനടന്ന എസ്ഐയുടെ തന്നെ സ്കൂട്ടറിൽ. അപകടം തിരിച്ചറിഞ്ഞ പ്രതി ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടിയിലായി. കൊല്ലം ജില്ലയിലാണ് സംഭവം. കിഴക്കേ കല്ലട സ്വദേശിനിയെ രാത്രി വീട്ടിൽക്കയറി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി കൊടുവിള കരാചരുവിൽവീട്ടിൽ ജോമോൻ (19) ആണ് പിടിയിലായത്. മറ്റൊരു കേസ് അന്വേഷിക്കാനുള്ള യാത്രയിലായിരുന്ന സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ ബിൻസ്‌ രാജിനോടാണ് ജോമോൻ ലിഫ്റ്റ് ചോദിച്ചത്. കൊല്ലം- തേനി പാതയിൽ അലിൻഡ്…

Read More

എരുമത്തെരുവ് ലോഡ്‌ജ് ജീവനക്കാരനെ മർദിച്ച സംഭവത്തിൽ 2 പേർ റിമാൻഡിൽ

മാനന്തവാടി: എരുമത്തെരുവ് സന്നിധി ലോഡ്‌ജ് ജീവനക്കാരനെ മർദിച്ച സംഭവത്തിൽ 2 പേർ റിമാൻഡിൽ. കണ്ണൂർ പിണറായി അണ്ടല്ലൂർ കടവ് കണ്ടത്തിൽ വീട്ടിൽ മുഹമ്മദ് ഷമീർ (23), തലശ്ശേരി കോടിയേരി മൂഴിക്കര ഫിർദൗസ് മൻസിൽ മിൽഹാസ് (22) എന്നിവരെയാണു മാനന്തവാടി എസ്ഐ കെ.കെ. സോബിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ലോഡ്‌ജിലെ ജീവനക്കാരനായ തിരുനെല്ലി സ്വദേശി യു.കെ. രാജനാണു മർദനമേറ്റത്. വ്യാഴാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. അഡ്വാൻസ് തുക നൽകാതെ മുറി നൽകില്ലെന്ന് അറിയിച്ചതിനെ തുടർന്നു പ്രകോപിതരായ ഇരുവരും…

Read More

ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിച്ചില്ലെങ്കിൽ പുറത്താക്കും; ജില്ലാ സെക്രട്ടറിമാർക്ക് മുന്നറിയപ്പുമായി സ്റ്റാലിൻ

ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾ തോറ്റാൽ ജില്ലാ സെക്രട്ടറിമാരെ പുറത്താക്കുമെന്ന് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്റ്റാലിന്റെ മുന്നറിയിപ്പ്. ഡിഎംകെ ജില്ലാ സെക്രട്ടറിമാരുടെയോഗത്തിലായിരുന്നു സ്റ്റാലിന്റെ മുന്നറിയിപ്പ്. “പ്രവർത്തിക്കുക അല്ലെങ്കിൽ നശിക്കുക. മുതിർന്നവരായാലും ജില്ലാ സെക്രട്ടറിമാരെ മാറ്റാൻ മടിക്കില്ല. മുഖ്യമന്ത്രിയിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ച സന്ദേശമായിരുന്നു അത് മന്ത്രി കൂടിയായ ജില്ലാ സെക്രട്ടറി പറഞ്ഞു.വ്യക്തികളുടെ വിജയത്തേക്കാൾ പാർട്ടിയുടെ വിജയമാണ് പ്രധാനമെന്ന് സ്റ്റാലിൻ പറഞ്ഞു. ഡിഎംകെയെയും സഖ്യത്തെയുംപിന്തുണയ്ക്കാൻ ജനങ്ങൾ തയ്യാറാണെന്നും അവരുടെ പിന്തുണ വോട്ടാക്കി മാറ്റേണ്ടത് നേതാക്കളുടെയും പ്രവർത്തകരുടെയും കടമയാണെന്നും സ്റ്റാലിൻ…

Read More

ഉത്തർപ്രദേശിൽ വസ്തു തർക്കം കലാശിച്ചത് കൂട്ടക്കൊലയിൽ; ആറു പേരെ വെടിവച്ച് കൊലപ്പെടുത്തി

ദേവ്രിയ: വസ്‌തു തർക്കത്തിന്റെ പേരിൽ കൊലപാതകം. രണ്ടു കുടുംബങ്ങൾ തമ്മിലുള്ള തർക്കത്തിലാണ് ആറു പേരെ വെടിവെച്ചു കൊലപ്പെടുത്തിയത്. നിരവധി പേർക്ക് പരിക്കേറ്റു. ഉത്തർ പ്രദേശിലെ ദേവ്രിയ ജില്ലയിലാണ് കേസിനാസ്പദമായ സംഭവം. പതിറ്റാണ്ടുകളായി കുടുബങ്ങൾ തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു. തുടർന്ന് ഇന്ന് രാവിലെ ഏഴു മണിക്കാണ് ആറു പേരെ വെടിവെച്ച് കൊലപ്പെടുത്തിയത്. മരിച്ചത് ഒരു കുടുംബത്തിൽ നിന്നുള്ളവർ തന്നെയാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പൊലീസ് എത്തിയാണ് മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തെ സ്ഥലത്ത് വലിയ തോതിൽ പൊലീസിനെയും…

Read More

പിഞ്ചുകുഞ്ഞിന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; വിജയകരമായി പുറത്തെടുത്തു.

കോട്ടയം:ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തില്‍ കണ്ടെത്തിയ എല്‍ഇഡി ബള്‍ബ് വിജയകരമായി നീക്കം ചെയ്തു. കോട്ടയം സ്വദേശിയായ കുരുന്നാണ് ജീവിതത്തിലേക്ക് തിരികെ മടങ്ങുന്നത്. നിലയ്ക്കാത്ത ചുമയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ കുഞ്ഞുമായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ശ്വാസകോശത്തിന്റെ താഴ്ഭാഗത്തായി എന്തോ വസ്തു വീണ് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍ തന്നെ വിദഗ്ധ ചികില്‍സയ്ക്കായി എറണാകുളം അമൃത ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ നടത്തിയ ബ്രോങ്കോസ്കോപി പരിശോധനയിലാണ് വലത്തേ ശ്വാസകോശത്തിനുള്ളില്‍ ചുവന്ന നിറത്തിലുള്ള എല്‍ഇഡി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial