Headlines

പൊലീസ് വാഹനം അപകടത്തിൽപ്പെട്ട് ഒരു ഉദ്യോ​ഗസ്ഥൻ മരിച്ചു; അപകടം ഇന്ധനം നിറയ്ക്കാൻ പോകവെ

തിരുവനന്തപുരം: പൊലീസ് വാഹനം അപകടത്തിൽപ്പെട്ട് ഒരു ഉദ്യോഗസ്ഥൻ മരിച്ചു. കൺട്രോൾ റൂമിലെ പൊലിസുകാരൻ അജയകുമാറാണ് മരിച്ചത്. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്. തിരുവനന്തപുരം പാളയം എ കെ ജി സെൻ്ററിന് മുന്നിൽ വച്ചായിരുന്നു അപകടം. നിയന്ത്രണം തെറ്റിയ കൺട്രോൾ റൂം വാഹനം പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഹൈവേയിൽ നിന്നും ഇന്ധനം നിറയ്ക്കാൻ എത്തുമ്പോഴാണ് അപകടം ഉണ്ടായത്

Read More


ഗുഗിള്‍ മാപ്പ് നോക്കി യാത്ര; കൊച്ചിയില്‍ കാര്‍ പുഴയില്‍ വീണ് ഡോക്ടര്‍മാര്‍ മരിച്ചു

കൊച്ചി:കാർ പുഴയിൽ വീണുണ്ടായ അപകടത്തിൽ രണ്ട് ഡോക്ടർമാർ മരിച്ചു. എറണാകുളത്ത് അഞ്ചംഗ സംഘം സഞ്ചരിച്ച കാർ പുഴയിൽ വീണ് കാറിലുണ്ടായിരുന്ന രണ്ട് പേരാണ് മരിച്ചത്. കൊടുങ്ങല്ലൂർ സ്വകാര്യ ആശുപത്രിയിലെ ഡോ. അദ്വൈതും ഡോ. അജ്മലുമാണ് മരിച്ചത്. ഗോതുരുത്ത് കടൽവാതുരുത്ത് പുഴയിലേക്കാണ് കാർ മറിഞ്ഞ് അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേരെ രക്ഷപെടുത്തി.പുലർച്ചെ ഒരുമണിയോടെയാണ് സംഭവം.ഇന്നലെ രാത്രി കൊച്ചിയിൽ നടന്ന ഒരു പാർട്ടി കഴിഞ്ഞ് കൊടുങ്ങല്ലൂരിലേക്ക് മടങ്ങുകയായിരുന്നു ഇവർ. ഗുഗിൾ മാപ്പ് നോക്കി സഞ്ചരിക്കുന്നതിനിടെ കനത്ത മഴ കാരണം കാഴ്ച…

Read More

ബസുകളിൽ ക്യാമറ ഘടിപ്പിക്കുവാനുള്ള സമയപരിധി ഒക്ടോബർ 31 വരെ നീട്ടി

തിരുവനന്തപുരം :സംസ്ഥാനത്തെ ബസുകളിൽ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി ഒക്ടോബർ 31 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. നിലവാരമുള്ള ക്യാമറകളുടെ ലഭ്യതക്കുറവ് പരിഗണിച്ച് സമയം നീട്ടി നൽകണമെന്ന കെഎസ്ആർടിസിയുടെയും വാഹന ഉടമകളുടെയും അഭ്യർഥന പരിഗണിച്ചാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. വാഹനാപകടങ്ങൾ നിയന്ത്രിക്കുവാൻ ബസുകളുടെ അകത്തും പുറത്തും ക്യാമറ സ്ഥാപിക്കുവാൻ നേരത്തെ നൽകിയ സമയപരിധി സെപ്റ്റംബർ 30 വരെയായിരുന്നു. റോഡ് സുരക്ഷ സംബന്ധിച്ച് ചേർന്ന ഉന്നതതല യോഗത്തിലെ ധാരണ പ്രകാരം ഹെവി വാഹനങ്ങളിൽ ഡ്രൈവർക്കും മുൻ…

Read More

40,00 കലാകാരന്മാരും 300 കലാപരിപാടികളും; ‘കേരളീയം 2023’ നവംബര്‍ ഒന്നു മുതല്‍

തിരുവനന്തപുരം: അനന്തപുരി ആതിഥ്യമരുളുന്ന കേരളീയം 2023 ജനകീയോത്സവം നവംബര്‍ ഒന്നു മുതല്‍ ഏഴു വരെ . നാലായിരത്തോളം കലാകാരന്മാരും മുന്നൂറോളം കലാപരിപാടികളും 31 വേദികളുമായി കേരളത്തിന്റെ മുഴുവന്‍ കലകളെയും അണിനിരത്തിയുള്ള സമ്പൂര്‍ണ കലാവിരുന്ന് അരങ്ങേറുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ സംസ്ഥാനത്തെ എല്ലാ കലാമേഖലകളില്‍ നിന്നുമുള്ള നാലായിരത്തോളം കലാകാരന്മാര്‍ അണിനിരക്കും. ചെറുതും വലുതുമായ 300 കലാപരിപാടികളാണ് നടക്കുക. ഇതുവരെ കണ്ടിട്ടുള്ളതില്‍ ഏറ്റവും വൈവിധ്യമാര്‍ന്ന സാംസ്‌കാരിക-കലാ വിരുന്നാണ് ‘കേരളീയ’ത്തിന്റെ ഭാഗമായി ഒരുക്കുന്നത്. ഒന്‍പതു തീമുകളിലായായി അവതരിപ്പിക്കുന്ന…

Read More

ഊട്ടി കൂനൂരിൽ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; എട്ടുപേർക്ക് ദാരുണാന്ത്യം

ചെന്നൈ: ടൂറിസ്റ്റ് ബസ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് 8 പേർക്ക് ദാരുണാന്ത്യം. ഊട്ടി കൂനൂർ മരപ്പാലത്തിന് സമീപമാണ് അപകടം ഉണ്ടായത്. ബസിൽ 54 പേർ യാത്ര ചെയ്തിരുന്നുവെന്നാണ് വിവരം.ഇതിൽ 30ലധികം പേരെ കൂനൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 4 പേരുടെ നില ഗുരുതരമാണ്. വി നിതിൻ (15), എസ് ബേബികല (36), എസ് മുരുഗേശൻ (65), പി മുപ്പിഡത്തേ (67), ആർ കൗസല്യ (29) എന്നിവരാണു മരിച്ച അഞ്ചുപേർ. മരണപ്പെട്ടവരിൽ മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല. ഊട്ടിയിൽ നിന്നു…

Read More

ട്രാവൻകൂര്‍ സിമന്റ്സിലെ മോഷണം; മൂന്നു ജീവനക്കാര്‍ പിടിയിൽ

ചിങ്ങവനം : നാട്ടകത്തെ ട്രാവൻകൂര്‍ സിമന്‍റ്സിലെ സ്റ്റോര്‍ റൂമില്‍നിന്ന് ബാറ്ററികള്‍ മോഷ്ടിച്ച കേസില്‍ ജീവനക്കാരായ മൂന്നുപേരെ അറസ്റ്റ് ചെയ്തു. ചാന്നാനിക്കാട് രാജേഷ് ഭവനില്‍ സി.ആര്‍. രാജീവ് (41), തിരുവനന്തപുരം അടിയന്നൂര്‍ സ്വദേശി എ.എല്‍. ജയലാല്‍ (49), തിരുവനന്തപുരം പനക്കോട് സ്വദേശി ജി.ആര്‍. രാകേഷ് (35) എന്നിവരെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. ട്രാവൻകൂര്‍ സിമന്റ്സിന്റെ മെയിന്റനൻസ് വിഭാഗത്തിന്റെ സ്റ്റോറൂമില്‍ ഇവര്‍ സംഘം ചേര്‍ന്ന് അതിക്രമിച്ചുകയറുകയും അവിടെ ഉണ്ടായിരുന്ന മൂന്ന് ബാറ്ററികള്‍ മോഷ്ടിക്കുകയുമായിരുന്നു. സ്ഥാപനത്തിലെ മെയിന്റനൻസ് വിഭാഗത്തിലെ ഹെല്‍പര്‍…

Read More

ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകിയ സംഭവം; രണ്ട് ഡോക്ടർമാരെ പുറത്താക്കി.

പൊന്നാനി: പൊന്നാനിയിൽ ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകിയ സംഭവത്തിൽ നടപടി. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രണ്ട് താത്കാലിക ഡോക്ടർമാരെ പുറത്താക്കി. സ്റ്റാഫ് നേഴ്സിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ആരോഗ്യ വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. പോന്നാനി മാതൃ ശിശു ആശുപത്രിയിൽ ചികിത്സയിലിരിക്കെ പാലപ്പെട്ടി സ്വദേശിനി റുക്സാനക്ക് ആണ് രക്തം മാറി നൽകിയത്. ഒ-നെഗറ്റിവ് രക്തത്തിന് പകരം ബി പോസിറ്റീവ് രക്തമായിരുന്നു നൽകിയത്. സംഭവത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രണ്ട് താത്കാലിക ഡോക്ടർമാരെ…

Read More

പ്രശസ്ത കാർട്ടൂണിസ്റ്റ് സുകുമാർ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത കാർട്ടൂണിസ്റ്റായ സുകുമാർ (91) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. കേരള കാർട്ടൂൺ അക്കാദമിയുടെ സ്ഥാപകനാണ്. 1996ൽ ഹാസ്യ സാഹിത്യത്തിന് സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. കവിത, കഥ, നോവൽ ഉൾപ്പെടെ അൻപതിൽപരം പുസ്തകങ്ങൾ രചിച്ചു. തിരുവനന്തപുരത്തെ ആറ്റിങ്ങലിലായിരുന്നു സുകുമാറിന്റെ ജനനം. എസ്‌ സുകുമാരൻ പോറ്റി എന്നാണ് മുഴുവൻ പേര്. വിദ്യാർഥികാലം മുതൽ വരയുണ്ട്‌. 1950-ൽ വികടനിലാണ് ആദ്യ കാർട്ടൂൺ പ്രസിദ്ധീകരിച്ചത്‌. 1957-ൽ പൊലീസ്‌ വകുപ്പിൽ ജോലിക്ക്‌ കയറി. 1987-ൽ വിരമിച്ചശേഷം മുഴുവൻസമയ…

Read More

ഓടിക്കൊണ്ടിരുന്ന എക്സൈസ് വാഹനം കാട്ടാനകുത്തി നശിപ്പിച്ചു

വായനാട് :കാട്ടിക്കുളത്ത് ഓടിക്കൊണ്ടിരുന്ന എക്സൈസ് വാഹനം കാട്ടാനകുത്തി നശിപ്പിച്ചു. മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രനും സംഘവും സഞ്ചരിച്ച വാഹനമാണ് ആന നശിപ്പിച്ചത്. കാട്ടിക്കുളം-ബാവലി റോഡിലെ രണ്ടാംഗേറ്റിന് സമീപത്തായിരുന്നു സംഭവം.എക്സൈസ് ഉദ്യോഗസ്ഥർ ബാവലിയിൽനിന്ന് ജോലികഴിഞ്ഞ് മാനന്തവാടി ഭാഗത്തേക്ക് വരുകയായിരുന്നു. റോഡരികിൽനിന്ന് പെട്ടെന്ന് ഓടിയെത്തിയ ആന വാഹനത്തിന്റെ മുൻഭാഗം കുത്തിപ്പൊളിച്ചശേഷം വനത്തിലേക്ക് കയറിപ്പോയതിനാൽ വലിയ ദുരന്തം ഒഴിവായി. സിവിൽ എക്സൈസ് ഓഫീസർമാരായ ഹാഷിം, പ്രിൻസ്, ചന്ദ്രൻ എന്നിവരും വാഹനത്തിലുണ്ടായിരുന്നു. ഡ്രൈവർ സജിയാണ് വാഹനം ഓടിച്ചിരുന്നത്

Read More

കൊച്ചി വാട്ടർ മെട്രോ ബോട്ട് കൊച്ചിക്കായലില്‍ നിന്ന് തിരുവനന്തപുരത്ത് എത്തുന്നു; തലസ്ഥാനത്ത് ബോട്ടില്‍ കയറാം

തിരുവനന്തപുരം :കൊച്ചി വാട്ടർ മെട്രോ സർവീസിൽ ഉപയോഗിക്കുന്ന ബോട്ട് തന്നെയാവും തിരുവനന്തപുരത്ത് എത്തിക്കുക. കേരളീയത്തിന്റെ പ്രധാന വേദികളിലൊന്നായ പുത്തരിക്കണ്ടം മൈതാനിയിലാവും വാട്ടർ മെട്രോ ബോട്ടിന്റെ പ്രദർശനം. കേരളത്തിൽ ജലഗതാഗത സംവിധാനത്തിൽ ആധുനികതയുടെ വിപ്ലവപാത സൃഷ്ടിച്ച കൊച്ചി വാട്ടർ മെട്രോയെ അടുത്തറിയാൻ തലസ്ഥാന വാസികൾക്കും അവസരം. നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്ത് സംസ്ഥാനത്തിന്റെ നേട്ടങ്ങൾ വിളിച്ചോതിക്കൊണ്ട് അരങ്ങേറുന്ന കേരളീയം ജനകീയോത്സവത്തിലാണ് കൊച്ചി വാട്ടർ മെട്രോ കൊച്ചിക്കായലിൽ നിന്ന് തലസ്ഥാനനഗരിയിൽ പ്രദർശനത്തിനായി എത്തുന്നത്. കേരളീയത്തിന്റെ പ്രധാന തീമായി അവതരിപ്പിക്കുന്ന ജലസംരക്ഷണ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial