സ്നാപ് ചാറ്റിലൂടെ സൗഹൃദം, കടം തീർക്കാനെന്ന് പറഞ്ഞ് വിദ്യാർത്ഥിനിയിൽ നിന്ന് സ്വർണാഭരണങ്ങൾ തട്ടിയ രണ്ട് യുവാക്കൾ പിടിയിൽ
ആലപ്പുഴ: ഹൈസ്കൂൾ വിദ്യാർഥിനിയിൽ നിന്നും ഒന്നരലക്ഷം രൂപ വിലയുള്ള സ്വർണ്ണാഭരണങ്ങൾ കൈക്കലാക്കിയ യുവാക്കൾ പിടിയിൽ. വയനാട് സ്വദേശികളായ മിഥുൻദാസ് (19), അക്ഷയ് (21) എന്നിവരെയാണ് കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. ചേപ്പാട് സ്വദേശിനിയായ ഹൈസ്കൂൾ വിദ്യാർത്ഥിനിയെ സ്നാപ് ചാറ്റിലൂടെ പരിചയപ്പെട്ട ശേഷം ആയിരുന്നു സ്വർണം തട്ടിയെടുത്തത്. വാഹനത്തിന്‍റെ ആർസി ബുക്ക് പണയം വെച്ചത് തിരികെ എടുക്കാനാണന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് രണ്ട് പവൻ വരുന്ന സ്വർണ്ണകൊലുസ്സും, ഒന്നേമുക്കാൽ പവൻ വരുന്ന സ്വർണ്ണമാലയും ഉൾപ്പെടെ മൂന്നേമുക്കാൽ പവൻ സ്വർണ്ണാഭരണങ്ങൾ കൈവശപ്പെടുത്തിയശേഷം…

