Headlines

വയനാട് കമ്പമല മാവോയിസ്റ്റ് ആക്രമണം; സംഘത്തിലെ അഞ്ചുപേരെ തിരിച്ചറിഞ്ഞു

കൽപ്പറ്റ: വയനാട് തലപ്പുഴ കമ്പമലയിൽ ആക്രമണം നടത്തിയ മാവോയിസ്റ്റ് സംഘത്തിലെ നാലുപേരെ പൊലീസ് തിരിച്ചറിഞ്ഞു. സിപി മൊയ്തീൻ, സന്തോഷ്, സോമൻ, തമിഴ്നാട് സ്വദേശി വിമൽകുമാർ, തൃശൂർ സ്വദേശി മനോജ് എന്ന ആഷിഖ് എന്നിവർ ഉൾപ്പെട്ടതായി പൊലീസിന്റെ പ്രാഥമിക നിഗമനം. വനവികസന കോർപ്പറേഷന്റെ ഡിവിഷൻ ഓഫീസാണ് മാവോയിസ്റ്റ് സംഘം ആക്രമിച്ചത്. കെഎഫ്ഡിസി ജീവനക്കാരിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളുടെ പട്ടിക തയ്യാറാക്കിയത്. ആക്രമണം നടത്തിയ മാവോയിസ്റ്റുകൾക്കായി തണ്ടർബോൾട്ടും പൊലീസും അന്വേഷണം ഊർജ്ജിതമാക്കി. മാവോയിസ്റ്റ് ആക്രമണത്തിൽ അഞ്ചുലക്ഷം രൂപയുടെ…

Read More

വാടക മുടങ്ങിയതിനു വീട്ടില്‍ നിന്നും പുറത്താക്കി; അമ്മയും മകളും പെരുവഴിയില്‍

തിരുവനന്തപുരം :വാടക മുടങ്ങിയതിനു അമ്മയെയും മകളെയും വീട്ടില്‍ നിന്നും പുറത്താക്കി. തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം. ചിറയിന്‍കീഴ് സ്വദേശി ശ്രീകലയും മകളുമാണ് പെരുവഴിയിലായത്. ആരോഗ്യ പ്രശനങ്ങളുള്ള ശ്രീകല ലോട്ടറി വിറ്റാണ് ഉപജീവനം നടത്തിയത്. എന്നാല്‍ ആരോഗ്യ പ്രശ്‌നം കാരണം ജോലിക്കു പോകാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഒരു മാസത്തെ വാടക മുടങ്ങി. വാടക മുടങ്ങിയതോടെയാണ് ഉടമ അമ്മയെയും മകളെയും വീട്ടില്‍ നിന്ന് ഇറക്കിവിട്ടത്. മകളെ വയ്യാതായതോടെ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒന്നും കഴിച്ചിട്ടില്ലെന്ന് ശ്രീകല പറഞ്ഞു. പോകാന്‍ മറ്റു സ്ഥലങ്ങളില്ലെന്ന്…

Read More

ബൈക്ക് പാർക്കിങ്ങിനെ ചൊല്ലി തർക്കം; സഹോദരൻ അനുജനെ വെടിവച്ച് കൊന്നു;ഹൈക്കോടതി ജീവനക്കാരനായ തോമസ് കസ്റ്റഡിയിൽ

കൊച്ചി: ആലുവയിൽ അനുജൻ ജ്യേഷ്ഠനെ വെടിവെച്ചു കൊലപ്പെടുത്തി. എടയപ്പുറം തൈപ്പറമ്പിൽ വീട്ടിൽ പോൾസനാണ് മരിച്ചത് (48). അനുജൻ തോമസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഹൈക്കോടതി സെക്ഷൻ ഓഫീസറാണ് പ്രതി. വീടിനു മുന്നിൽ പാർക്ക് ചെയ്ത ബൈക്കിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണം. ഇന്നലെ രാത്രി 11 മണിക്ക് ആണ് സംഭവം. ഇരുവരും പിതാവിനൊപ്പം ഒരു വീട്ടിൽ താമസം. പാർക്കിംഗിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് തോമസിന്റെ ബൈക്ക് രാവിലെ പോൾസൻ അടിച്ചു തകർത്തിരുന്നു. ഇതിനെതിരെ തോമസ് പോലീസിൽ പരാതി നൽകിയിരുന്നു. ഇതേചൊല്ലി…

Read More

അടുത്ത അഞ്ച് ദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. കാലവർഷത്തിന്റെ അവസാന നാളുകളായിട്ട് സംസ്ഥാനത്ത് മഴ തുടരുകയാണ്.വടക്കൻ മധ്യപ്രദേശിന് മുകളിലും മ്യാൻമാറിനും മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായും ചക്രവാതച്ചുഴികൾ സ്ഥിതി ചെയ്യുന്നുണ്ട്. ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ള മഴ കാരണം തുടരും. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലൊഴികെ മറ്റ് ജില്ലകളിലെല്ലാം മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. വടക്കൻ കർണാടക തീരപ്രദേശത്തിന് മുകളിൽ ചക്രവാതച്ചുഴിയും തെക്ക് – പടിഞ്ഞാറൻ…

Read More

മോഹന്‍ലാലും-ജോഷിയും വീണ്ടും-എട്ടുവര്‍ഷത്തെ ഇടവേളക്ക് ശേഷം ഇരുവരും ഒന്നിക്കുന്നു

കൊച്ചി: ഒരുകാലത്ത് മലയാള ആരാധകരെ ആവേശത്തിലാക്കിയിട്ടുള്ള ജോഡികളാണ് മോഹന്‍ലാലും ജോഷിയും.ഇരുവരും ഒന്നിച്ചപ്പോള്‍ നിരവധി സൂപ്പര്‍ഹിറ്റുകളാണ് പിറന്നത്.ഇപ്പോള്‍ ഇരുവരും വീണ്ടും ഒന്നിക്കാന്‍ ഒരുങ്ങുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നടന്‍ ചെമ്പന്‍ വിനോദായിരിക്കും ചിത്രത്തിന്റെ തിരക്കഥ ഒരുക്കുക.ബിഗ് ബജറ്റില്‍ ഒരുക്കുന്ന ചിത്രം ഇന്ത്യയിലും വിദേശത്തുമായിട്ടായിരിക്കും ചിത്രീകരിക്കുക.ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ ഉണ്ടായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.2015-ല്‍ റിലീസ് ചെയ്ത ലൈല ഓ ലൈല ആയിരുന്നു ഇരുവരും ഒന്നിച്ച അവസാന ചിത്രം.ഈ ചിത്രത്തിന് ബോക്‌സ് ഓഫിസില്‍ മികച്ച വിജയം നേടാനായില്ല.തുടര്‍ന്ന് സിനിമയില്‍ നിന്ന് ചെറിയ…

Read More

എട്ടാംക്ലാസുകാരിയെ പീഡിപ്പിച്ചു; മാതൃസഹോദരന്‍ ഒളിവില്‍

കൽപ്പറ്റ: എട്ടാം ക്ലാസുകാരിയെ അമ്മയുടെ സഹോദരൻ പീഡിപ്പിച്ചു. സ്‌കൂൾ കൗൺസിലിങ്ങിനിടെയാണ് വിവരം പുറത്തറിയുന്നത്. തുടർന്ന് അധ്യാപകർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ അമ്പലവയൽ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. സ്‌കൂളിൽ നടന്ന കൗൺസിലിങ്ങിലാണ് പീഡനത്തിനിരയായ വിവരം വെളിപ്പെടുത്തിയത്. കൗൺസിലർ ഉടൻതന്നെ ഇക്കാര്യം പ്രധാന അധ്യാപകൻ റിപ്പോർട്ട് ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ അധ്യാപകൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിൽപോയി. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം…

Read More

മതിൽ ഇടിഞ്ഞു വീണു; ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

പാലക്കാട്: മുതലമട റോഡരികിലെ മതിലിടിഞ്ഞ് വീണ് ഒന്നര വയസ്സുകാരൻ മരിച്ചു. മുതലമട കാടംകുറിശ്ശിയിൽ താമസിക്കുന്ന വിൽസൺ -ഗീതു ദമ്പതികളുടെ മകൻ വേദവ് (ഒന്നര) ആണ് മരിച്ചത്. മുത്തച്ഛനോടൊപ്പം സൊസൈറ്റിയിൽ പാൽ ഒഴിക്കുന്നതിനായി റോഡിലൂടെ പോകുന്ന സമയത്താണ് അപകടം സംഭവിച്ചത്. അയൽവാസിയായ എം കുട്ടപ്പന്റെ 15 വർഷത്തോളം പഴക്കം ചെന്ന മതിൽക്കെട്ടാണ് കുഞ്ഞിന്റെ ശരീരത്തിൽ വീണത്.. മതിൽക്കെട്ടിന്റെ ബലക്ഷയമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ കൊല്ലങ്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല….

Read More

ലയൺസ്ക്ലബ്
അദ്ധ്യാപകരെ ആദരിച്ചു.

ലയൺസ് ക്ലബ്‌ വക്കം , കടയ്ക്കാവൂരിന്റെ ആഭിമുഖ്യത്തിൽ അദ്ധ്യാപക ദമ്പതികൾക്ക് സ്നേഹാദരം നൽകി. അഹമ്മദ് കണ്ണ് സാർ(ഗവണ്മെന്റ് യൂ പി എസ് നിലക്കാമുക്ക് ), സുലേഖ ബീവി (ഗേൾസ് എച്ച് എസ് എസ് ആറ്റിങ്ങൽ ) എന്നിവരെ വസതിയിൽ എത്തി ആദരിച്ചു.പ്രസിഡന്റ്‌ ലയൺ പ്രകാശ്, സെക്രട്ടറി ലയൺ പ്രവീൺ കുമാർ, ട്രഷറർ ലയൺ തങ്കരാജ്, ലയൺ വിജയൻ, ലയൺ അഡ്വ. സുരേഷ്‌കുമാർ എന്നിവർ പങ്കെടുത്തു.

Read More

വയനാട്ടിൽ മാവോയിസ്റ്റ് സംഘത്തിന്റെ ആക്രമണം

തലപ്പുഴ: വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സംഘമെത്തി. തലപ്പുഴയില്‍ ആറംഗ മാവോയിസ്റ്റ് സംഘമാണെത്തിയത്. കെഎഫ്ഡിസിയുടെ ഓഫിസ് അടിച്ചു തകര്‍ത്തിട്ടാണ് ഇവര്‍ ഇവിടുന്ന് മടങ്ങിയത്. തലപ്പുഴ കമ്പമലയില്‍ ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് സംഘം എത്തിയത്.ആക്രമണത്തെ തുടര്‍ന്ന് തണ്ടര്‍ബോള്‍ട്ട് സംഘവും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും കമ്പമലയില്‍ എത്തി. സ്ഥലത്ത് പരിശോധന ആരംഭിച്ചു.യൂണിഫോം ധരിച്ചെത്തിയ സംഘം വനവികസന സമിതിയുടെ ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും മുദ്രവാക്യം വിളിച്ചുകൊണ്ട് ഓഫീസിനുള്ളിലെ കമ്പ്യൂട്ടറുകളും അടിച്ചുതകര്‍ത്തത്

Read More

അഭയകിരണം പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ വീതം ധനസഹായം അനുവദിക്കുന്നതിന് വനിത ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന ‘അഭയകിരണം’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 50 വയസിന് മേൽ പ്രായമുള്ളതും പ്രായപൂർത്തിയായ മക്കൾ ഇല്ലാത്തതുമായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്കാണ് ധനസഹായത്തിന് അർഹതയുള്ളത്. www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ ആയി അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾ ബന്ധപ്പെട്ട അങ്കണവാടി / ശിശു വികസന പദ്ധതി ഓഫീസുകളിൽ ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി:…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial