Headlines

കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പാര്‍ട്ടി ഓഫീസില്‍ മരിച്ചനിലയില്‍

ആലപ്പുഴ: കോൺഗ്രസ് പ്രവർത്തകനെ ചേർത്തലയിലെ പാർട്ടി ഓഫിസിൽ മരിച്ചനിലയിൽ കണ്ടെത്തി. ചേർത്തല ഈസ്റ്റ് മണ്ഡലം കമ്മിറ്റി ഓഫിസിലാണ് പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചേർത്തല സ്വദേശിയായ പൊന്നൻ (68) ആണ് മരിച്ചത്. കോൺഗ്രസ് ഓഫീസിലെഅന്തേവാസിയായിരുന്നു പൊന്നൻ. നോട്ടിസുകളും മറ്റും സ്ഥിരമായി വിതരണം ചെയ്തിരുന്നത് പൊന്നനായിരുന്നു.ഇന്നു രാവിലെയാണ് പൊന്നനെ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. ചേർത്തല പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളജിലേക്കു മാറ്റി.

Read More

പാലക്കാട് പലചരക്ക് കട കത്തി നശിച്ചു.

പാലക്കാട് മുടപ്പല്ലൂർ പന്തപറമ്പിൽ പലചരക്ക് കട കത്തിനശിച്ചു. മുടപ്പല്ലൂർ പന്തപ്പറമ്പ് സെയ്തു മുത്തിന്റെ ഉടമസ്ഥതയിലുള്ള ജാസ്മിൻ സ്റ്റോർ എന്ന സ്ഥാപനത്തിലാണ് തീപ്പിടിച്ചത്. പുലർച്ചെ പത്രവിതരണക്കാരനാണ് കടയുടെ മുൻവശത്ത് ചൂട് തോന്നി തീപ്പിടുത്തം തിരിച്ചറിഞ്ഞത്. തുടർന്ന് കടയോട് ചേർന്ന് താമസിക്കുന്ന സെയ്തുമുത്തിനെ വിവരമറിയിക്കുകയായിരുന്നു. ഒറ്റ മുറിയുടെ മുൻഭാഗം ഷട്ടർ ഇട്ട് അടച്ചതിനാൽ തീനാളമോ പുകയോ പുറത്തുവന്നിരുന്നില്ല. കടയ്ക്കുള്ളിൽ ഫ്രിഡ്ജും ഫർണിച്ചറുകളും അരി ചാക്കുകൾ ഉൾപ്പെടെ പലചരക്ക് സാമഗ്രികൾ എല്ലാം അഗ്നിക്കിരയായി. കെട്ടിടത്തിന് വിള്ളലും സംഭവിച്ചു. വടക്കഞ്ചേരി ഫയർ ഫോഴ്സിന്റെ…

Read More

ഉജ്ജയിൻ ബലാത്സംഗം: ഓട്ടോ ഡ്രൈവർ അറസ്റ്റിൽ, മൂന്നുപേർ കൂടി കസ്റ്റഡിയിൽ

മധ്യപ്രദേശിൽ മാനസിക വൈകല്യമുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തിന്റെ നിർണായക വിശദാംശങ്ങൾ പുറത്ത്. പെൺകുട്ടി ബലാത്സംഗത്തിനിരയായത് തട്ടിക്കൊണ്ടു പോയതിന് ശേഷം. സംഭവത്തിൽ മൂന്ന് പേർ കൂടി കസ്റ്റഡിയിൽ. അതേസമയം സംഭവത്തിൽ 38 കാരനായ ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തു. ഈ മാസം 24 ന് മധ്യപ്രദേശിലെ സ്തനയിൽ നിന്ന് കാണാതായ പെൺകുട്ടിയാണ് ഉജ്ജയിനിൽ ബലാത്സംഗത്തിനിരയായി അർദ്ധനഗ്നയായി തെരുവിലൂടെ നടന്നത്. പെൺകുട്ടിയെ കാണാതായതിന് പിന്നാലെ ബന്ധുക്കൾ പരാതി നൽകിയിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയിൽ നിന്ന് ലഭിച്ച മൊഴിയിൽ…

Read More

മെഡൽ വേട്ട തുടരുന്നു: 60 കിലോഗ്രാം വുഷു വിഭാഗത്തിൽ വെള്ളി നേടി ഇന്ത്യ

ഹാങ്ചൗ: ഏഷ്യൻ ​ഗെയിംസിൽ 10 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യ സ്വർണം നേടിയതിനു പിന്നാലെ വെള്ളിയും നേടി. വനിതകളുടെ 60 കിലോ വുഷുവിൽ ഇന്ത്യയുടെ നരോം റോഷിബിന ദേവിയാണ് വെള്ളി സ്വന്തമാക്കിയത്. ഫൈനൽ പോരിൽ റോഷിബിന ചൈനയുടെ വു സിയോവെയോടു പരാജയപ്പെട്ടു. 0-2നു താരം ഫൈനലിൽ തോൽവി വഴങ്ങി. ഏഷ്യൻ ഗയിംസിന്റെ അഞ്ചാം ദിനമാണ് ഇന്ന് .ആറ് സ്വർണം, എട്ട് വെള്ളി, പത്ത് വെങ്കലവുമായി ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 24 ആയി. പട്ടികയിൽ ഇന്ത്യ ഏഴിൽ…

Read More

ഇന്ത്യൻ  ഹരിത വിപ്ലവത്തിന്റെ പിതാവ് എം. എസ് സ്വാമിനാഥൻ അന്തരിച്ചു

ചെന്നെെ : പ്രശസ്ത കൃഷി ശാസ്ത്രജ്ഞൻ എം എസ് സ്വാമിനാഥൻ (98) അന്തരിച്ചു. ചെന്നെെയിലെ വീട്ടിലായിരുന്നു അന്ത്യം. ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ പരിശ്രമങ്ങളാണ് തെക്കു കിഴക്കേഷ്യയിലെ മിക്ക രാജ്യങ്ങളെയും പട്ടിണിയിൽ നിന്നും കരകയറ്റിയത്. 1952 ൽ കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നിന്നും ജനിതക ശാസ്ത്രത്തിൽ പി.എച്ച് ഡി നേടിയ അദ്ദേഹം ഇന്ത്യയിലെത്തി കാർഷിക രംഗത്തിന്റെ അതികായനായി. ഇന്ത്യൻ പരിസ്ഥിതിക്കിണങ്ങുന്നതും അത്യുല്പാദനശേഷിയുള്ളതുമായ വിത്തുകൾ വികസിപ്പിച്ചെടുക്കുകയും അത് കർഷകർക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്തതാണ് ശ്രീ സ്വാമിനാഥനെ അന്തർദേശീയ തലത്തിൽ…

Read More

ഏഷ്യൻ ഗെയിംസ് ഇന്ത്യക്ക് 10 മീറ്റർ എയർ പിസ്റ്റളിൽ സ്വർണ്ണം

ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ 10 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യക്ക് സുവർണ നേട്ടം. ഏഷ്യൻ ഗെയിംസിന്റെ അഞ്ചാം ദിവസം ഇന്ത്യക്ക്. സറബ്ജോത് സിംഗ്, അർജുൻ സിംഗ് ചീമ, ശിവ നർവാൾ സംഘമാണ് ഇന്ത്യയ്ക്ക് അഭിമാനമായത്. 1734 പോയിന്റോടെയാണ് ഇന്ത്യൻ താരങ്ങൾ സ്വർണം നേടിയത്. ചൈനീസ് താരങ്ങൾ ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും ഇന്ത്യൻ താരങ്ങളെക്കാൾ ഒരു പോയിന്റ് പിന്നിലായി. 10 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗത ഇനത്തിൽ സറബ്ജോത് സിംഗ്, അർജുൻ സിംഗ് ചീമ എന്നിവർ ഫൈനലിലും പ്രവേശിച്ചിട്ടുണ്ട്. അൽപ്പസമയത്തിനകം…

Read More

നബിദിനാഘോഷം കഴിഞ്ഞ് മടങ്ങവെ കാർ മരത്തിലിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

തൃശൂർ‌: കയ്പമംഗലം വഞ്ചിപ്പുരയിൽ കാർ മരത്തിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കയ്പമംഗലം പള്ളിത്താനം സ്വദേശികളായ മതിലകത്ത് വീട്ടിൽ മുഹമ്മദിൻ്റെ മകൻ അബ്ദുൽ ഹസീബ് (19), കുന്നുങ്ങൾ അബ്ദുൽ റസാക്കിൻ്റെ മകൻ ഹാരിസ് (19) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒന്നേകാലോടെ മാടാനിക്കുളം വഞ്ചിപ്പുര റോഡിലായിരുന്നു അപകടം. നബിദിന ആഘോഷം കഴിഞ്ഞ് മടങ്ങവെ നിയന്ത്രണം വിട്ട കാർ റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. പരിക്കേറ്റവരെ കൊടുങ്ങല്ലൂരിലെ എ.ആർ.ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് പേർ മരണപ്പെടുകയായിരുന്നു. കാറിൽ ഏഴു പേരാണ് ഉണ്ടായിരുന്നത്. വലപ്പാട് സ്വദേശികളായ…

Read More

മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു; യുവതിക്ക് ദാരുണാന്ത്യം

ചെന്നൈ: ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം. കുംഭകോണം പാപനാശത്ത് കോകില(33)യാണ് മരിച്ചത്. കപിസ്ഥലയിൽ മൊബൈൽ ഫോണുകളുടെയും വാച്ചുകളുടെയും റിപ്പയർ കട നടത്തുകയായിരുന്നു യുവതി. ഫോണിൽ സംസാരിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം

Read More

കലാനികേതൻ കലാകേന്ദ്രം
ആദരവു നൽകി

മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള അംഗീകാരമായ മെഡൽ ഫയർഫോഴ്സ് പി. അനിൽകുമാറിനെ കലാനികേതൻ കലാകേന്ദ്രം ഉപഹാരം നൽകി ആദരിച്ചു. രാമച്ചംവിള നേതാജി ഗ്രന്ഥശാല അങ്കണത്തിൽ നടന്ന ചടങ്ങ് കവിരാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. ഉദയൻ കലാനികേതൻ അദ്ധ്യക്ഷനായി. ഗ്രന്ഥശാല സെക്രട്ടറി കെ.എസ് ഗിരി, മുൻ പ്രസിഡന്റ് സന്തോഷ് കുമാർ , എന്നിവർ സംസാരിച്ചു. വിജയകുമാർ വൈഷ്ണവം നന്ദിപറഞ്ഞു. വർക്കല ഫയർഫോഴ്സ് ഓഫിസിലെ അസിസന്റ് സ്റ്റേഷൻ ഓഫീസറായിരുന്നു പി. അനിൽകുമാർ . നീണ്ടകാലംപാരലൽ കോളേജ് അധ്യാപകനായിരുന്ന ഇദ്ദേഹം സജീവസാംസ്ക്കാരിക പ്രവർത്തകനാണ്….

Read More

കാട്ടാക്കടയിൽ വീടിനുള്ളിലേക്ക് പാമ്പിനെ എറിഞ്ഞ യുവാവ് ജാമ്യത്തിലിറങ്ങി ; അതേ വീട്ടിൽ വീണ്ടും അതിക്രമം; പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: വൈരാഗ്യത്തിന്റെ പേരിൽ പാമ്പിനെ വീടിനുള്ളിലേക്ക് എറിഞ്ഞു ഗ്യഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ജാമ്യത്തിൽ ഇറങ്ങി വീണ്ടും ആക്രമണം നടത്തി. ഒടുവിൽ പ്രതിയെ വീട്ടുകാരും നാട്ടുകാരും ചേർന്ന് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. അമ്പലത്തിൻ കാല കുളവിയോട് എസ് കെ സദനത്തിൽ കിച്ചു (30) ആണ് അമ്പലത്തിന് കാല സ്വദേശി രാജേന്ദ്രന്റെ വീട്ടിൽ എത്തി വീണ്ടും ആക്രമണം നടത്തിയത്.ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ ആയിരുന്നു സംഭവം. വടിവാളുമായി എത്തിയ പ്രതി കേസിൽ കുടുക്കി എന്ന് ആരോപിച്ച് ബഹളം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial