Headlines

ഓസ്ട്രേലിയയ്ക്ക് 66 റൺസിന്റെ ആശ്വാസ ജയം

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ സന്ദർശകർക്ക് വിജയം.66 റൺസിനായിരുന്നു ഓസ്ട്രേലിയയുടെ വിജയം.ഇതോടെ പരമ്പരയിൽ സന്ദർശകർ സമ്പൂർണ്ണ തോൽവി ഒഴിവാക്കി. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു.ഓസ്ട്രേലിയ ഉയർത്തിയ 353 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആതിഥേയർ 49.4 ഓവറിൽ 286 റൺസിന് പുറത്തായി. 10 ഓവറിൽ 40 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ ഗ്ലെൻ മാക്സ് വെല്ലാണ് ഇന്ത്യയെ തകർത്തത്.57 പന്തിൽ 81 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് ഇന്ത്യൻ നിരയിലെ…

Read More

ചക്രവാതച്ചുഴി; കേരളത്തിൽ ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവന്തപുരം: ഇന്ന് മുതൽ വരുന്ന മൂന്ന് ദിവസം സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ശനിയാഴ്ച എറണാകുളം മുതൽ കാസർകോട് വരെയും യെല്ലോ അലർട്ട്. ഒക്ടോബർ…

Read More

കോഴിക്കോട് ജില്ലയിൽ 799 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു; 8.25 ലക്ഷം രൂപ പിഴ ചുമത്തി

കോഴിക്കോട് :തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ എട്ട് കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ 799 കിലോ നിരോധിത പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. വിവിധ സ്ഥാപനങ്ങൾക്ക് 8.25 ലക്ഷം രൂപ പിഴ ചുമത്തി. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ് പ്രകാരം നിരോധിച്ച ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങളായ ക്യാരി ബാഗുകൾ, ഗ്ലാസുകൾ, ഇയർ ബഡുകൾ, സ്പൂണുകൾ എന്നിവയാണ് പിടിച്ചെടുത്തത്. ക്യു ആർ കോഡ് ഇല്ലാത്ത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു. കോഴിക്കോട് കോർപ്പറേഷൻ, പേരാമ്പ്ര, കൊയിലാണ്ടി, ഒളവണ്ണ, വടകര, രാമനാട്ടുകര,…

Read More

കായികതാരങ്ങൾക്ക് റെയില്‍വേയിൽ അവസരം

നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേയിലും സെന്‍ട്രല്‍ റെയില്‍വേയിലും നോര്‍ത്ത് ഈസ്റ്റ് ഫ്രണ്ടിയര്‍ റെയില്‍വേയിലും കായികതാരങ്ങള്‍ക്ക് അവസരം.167 ഒഴിവുകളാണ് കായികതാരങ്ങള്‍ക്ക് മാറ്റിവെച്ചിട്ടുള്ളത്. പത്താം ക്ലാസ്സ് മുതല്‍ ബിരുദം വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. സെന്‍ട്രല്‍ റെയില്‍വേ1.ഗ്രൂപ്പ് സി തസ്തികയില്‍ 21ഉം ഗ്രൂപ്പ് ഡിയില്‍ 41 ഒഴിവുകളുമുണ്ട്.2.പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. ലെവല്‍ ഒന്ന് മുതല്‍ അഞ്ച് വരെ ശമ്പള സ്‌കെയിലുള്ള തസ്തികകളാണ്.3.അത് ലറ്റിക്സ്, ബാഡ്മിന്റണ്‍, വാട്ടര്‍പോളോ, നീന്തല്‍, ബോഡി ബില്‍ഡിംഗ്, സൈക്ലിംഗ്, ഹോക്കി, ഖൊ-ഖൊ, ഭാരോദ്വഹനം, ടേബിള്‍ ടെന്നിസ്, വോളിബോള്‍, ഗുസ്തി, ബാസ്‌കറ്റ്ബോള്‍, ക്രിക്കറ്റ്,…

Read More

നിപ ഐസോലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ നിയമ നടപടി സ്വീകരിക്കും ; മന്ത്രി വീണാ ജോർജ്

നിപ പ്രതിരോധത്തിന്റെ ഭാഗമായി ഐസൊലേഷനിലുള്ളവര്‍ 21 ദിവസം നിര്‍ബന്ധമായും ഐസൊലേഷനില്‍ തന്നെ തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ പോലീസ് നടപടി സ്വീകരിക്കുന്നതാണ്. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന ചിലരെ സമ്പര്‍ക്കത്തിന്റെ മൂന്നാമത്തെ ആഴ്ചയില്‍ ലക്ഷണങ്ങളോട് കൂടി ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് പോസിറ്റീവ് ആയി കണ്ടതിനെത്തുടര്‍ന്നാണ് 21 ദിവസം ക്വാറന്റൈന്‍ എന്ന നിര്‍ദ്ദേശം വിദഗ്ധ സമിതി നല്‍കിയിരിക്കുന്നത്. നിപ പ്രതിരോധത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗരേഖയിലും 21 ദിവസമാണ് ക്വാറന്റൈന്‍ കാലാവധി. അത് കൃത്യമായി പാലിക്കപ്പെടണം….

Read More

മുൻസിപാലിറ്റി ജീവനക്കാർ മരം മുറിച്ചു മാറ്റിയതിന് പകരം സ്വദേശാഭിമാനിയുടെ നാടുകടത്തൽ ദിനത്തിൽ ഓർമ്മ മരം നട്ടു;യുവകലാസാഹിതി

നെയ്യാറ്റിൻകര : സ്വദേശാഭിമാനി നാടുകടത്തൽ ദിനത്തിൽ നെയ്യാറ്റിൻകര അക്ഷയ കോംപ്ലക്സ് പരിസരത്ത് യുവകലാസാഹിതി നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓർമ്മ മരം നട്ടു. നേരത്തെ ഇവിടെ നട്ട് പരിപാലിച്ചു വന്ന സ്വദേശാഭിമാനി സ്മൃതി മരം നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിലെ കണ്ടിജന്റ് ജീവനക്കാർ അനധികൃതമായി മുറിച്ചു മാറ്റിയത് ഏറെ വിവാദമാകുകയും തുടർന്ന് മുൻസിപാലിറ്റി അധികൃതർ ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. സ്വദേശാഭിമാനി പാർക്കിലെ സ്മൃതിമണ്ഡപത്തിൽ തുടർന്ന് ഹാരാർപ്പണവും പുഷ്പാർച്ചനയും നടന്നു. അധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായ രചന വേലപ്പൻ നായർ ഉദ്ഘാടനം…

Read More

സർക്കാരിനെതിരെ സിപിഐ സംസ്ഥാന കൗൺസിലിൽ രൂക്ഷ വിമർശനം; ഒക്കത്തും തോളത്തും ഇരുത്തി മന്ത്രിമാരെ വഷളാക്കി

തിരുവനന്തപുരം :സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന കൗൺസിൽ. സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും മുഖം വികൃതം. കേരളീയം കൊണ്ട് കാര്യമില്ല. രണ്ടര വർഷം സർക്കാർ ഒന്നും ചെയ്‌തില്ല. മണ്ഡലംസദസിന് പോയിട്ട് കാര്യമില്ല. സിപിഐ മന്ത്രിമാരുടെ ഓഫീസിൽ ഒന്നും നടക്കുന്നില്ല. ഒക്കത്തും തോളത്തും ഇരുത്തി മന്ത്രിമാരെ വഷളാക്കി,തോന്നുംപോലെ പ്രവർത്തിക്കുന്നു. റവന്യു കൃഷി വകുപ്പ് മന്ത്രിമാർക്കെതിരെയാണ് വിമർശനം. 2 മന്ത്രിമാർ ഒരിക്കലും സ്ഥലത്തുണ്ടാകില്ല. മന്ത്രിമാർ ഒന്നും ചെയ്യാതെ തോന്നുംപോലെ പ്രവർത്തിക്കുകയാണെന്നും വിമർശനം ഉയർന്നു. തിരുവനന്തപുരം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണനാണ് ഈ…

Read More

പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു

പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംലാ ബീഗം അന്തരിച്ചു. 83 വയസായിരുന്നു. കോഴിക്കോട് പാറോപ്പടയിലെ വീട്ടിലായിരുന്നു അന്ത്യം. കഥാപ്രസംഗങ്ങളിലൂടെയും മാപ്പിളപ്പാട്ടിലൂടെയും മാപ്പിള കലയുടെ തനതുശൈലി നിലനിര്‍ത്തിയ കലാകാരിയായിരുന്നു റംലാ ബീഗം.ആലപ്പുഴ സക്കറിയ ബസാറില്‍ ഹുസൈന്‍ യൂസഫ് യമാന- മറിയം ബീവി ദമ്പതികളുടെ ഇളയമാകലായി 1946 നവംബര്‍ മൂന്ന് ജനിച്ച റംലാ കുട്ടിക്കാലം മുതലേ ആലപ്പൂഴ ആസാദ് മ്യൂസിക് ട്രൂപ്പില്‍ ഹിന്ദി ഗാനങ്ങള്‍ ആലപിച്ചിരുന്നു. മതവിലക്കുകളെ മറികടന്ന് പരിപാടി അവതരിപ്പിച്ച ആദ്യ മുസ്ലീം വനിതയും റംലയായിരുന്നു. ഹുസ്‌നുല്‍ ബദ്റൂല്‍ മുനീര്‍…

Read More

കെ ടി ബാലഭാസ്ക്കരനും പ്രിൻസി കുര്യാക്കേസും പിഎസ്‌സി അംഗമാകും

തിരുവനന്തപുരം :പബ്ലിക്ക് സർവ്വീസ് കമ്മീഷനിൽ നിലവിലുള്ള രണ്ട് ഒഴിവുകളിലേക്ക് കെ ടി ബാലഭാസ്ക്കരൻ, ഡോ. പ്രിൻസി കുര്യാക്കോസ് എന്നിവരെ പരിഗണിച്ച് ഗവർണറോട് ശുപാർശ ചെയ്യാൻ ഇന്നു ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.കെ ടി ബാലഭാസ്ക്കരൻ ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറാണ്. എറണാകുളം പെരുമ്പാവൂർ സ്വദേശിനിയാണ് പ്രിൻസി കുര്യാക്കോസ്.

Read More

ഉത്തർപ്രദേശിൽ ട്രെയിൻ പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറി, അന്വേഷണത്തിന് ഉത്തരവ്

ട്രെയിന്‍ പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറി അപകടം. ഉത്തർപ്രദേശിലെ മഥുര ജംഗ്ഷനിലാണ് സംഭവം. ഡൽഹിയിൽ നിന്ന് വരികയായിരുന്ന ട്രെയിൻ പാളം തെറ്റി പ്ലാറ്റ്‌ഫോമിൽ കയറുകയായിരുന്നു. സംഭവത്തിൽ റെയിൽവേ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചു കയറി വൈദ്യുത തൂണിൽ ഇടിച്ച ശേഷമാണ് ട്രെയിൻ നിന്നത്. ട്രെയിനിന്റെ എഞ്ചിൻ തട്ടി പ്ലാറ്റ്‌ഫോമിന്റെ ഒരു ഭാഗവും വൈദ്യുതത്തൂണും തകർന്നു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടത്തിന് മുമ്പ് എല്ലാ യാത്രക്കാരും ടിടിഇ അടക്കമുള്ള ജീവനക്കാരും ട്രെയിനിൽ നിന്ന് ഇറങ്ങിയിരുന്നു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial