Headlines

ഏഷ്യൻ ഗെയിംസ് 50 മീറ്റര്‍ റൈഫിളില്‍ ലോകറെക്കോര്‍ഡ് ഇട്ട് സിഫ്ത് കൗര്‍ സാംറ; നാലാം ദിനം ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം

ഹാങ്ചോ: ഏഷ്യൻ ഗെയിംസിൽ 50 മീറ്റർ റൈഫിൾ 3 പി ഷൂട്ടിങ്ങിൽ സുവർണ നേട്ടവുമായി ഇന്ത്യ. 50 മീറ്റർ റൈഫിൾ 3 പി ഷൂട്ടിങ്ങിൽ ഇന്ത്യയുടെ സിഫ്റ്റ് കൗർ സാംറയാണ് സ്വർണം നേടിയത്. ലോക റെക്കോർഡോടെ 469.6 പോയിന്റാണ് സിഫ്റ്റ് സമ്റ സ്വന്തമാക്കിയത്. ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ അഞ്ചാം സ്വർണമാണിത്. ഇതേയിനത്തിൽ‌ ആഷി ചൗക്സെ വെങ്കല മെഡലും നേടി. 25 മീറ്റർ പിസ്റ്റൽ ഷൂട്ടിങ്ങ്‍ ടീം ഇനത്തിലും ബുധനാഴ്ച ഇന്ത്യ സ്വർണം നേടിയിരുന്നു. ചൈനയെ രണ്ടാം സ്ഥാനത്തേക്കു…

Read More

2018′ ഓസ്കറിലേക്ക്; ഇന്ത്യയുടെ ഔദ്യോഗിക എൻട്രി

ചെന്നൈ: പ്രളയം പശ്ചാത്തലമാക്കി ജൂഡ് ആന്തണി സംവിധാനം ചെയ്ത ചിത്രം 2018 ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രി. 16 അംഗ സെലക്ഷൻ കമ്മിറ്റിയാണ് ചിത്രം തെരഞ്ഞെടുത്തത്. കേരള സ്റ്റോറി അടക്കം 22 ചിത്രങ്ങളായിരുന്നു സെലക്ഷൻ കമ്മിറ്റി പരിഗണിച്ചത്. ഇതിൽ നിന്നാണ് ജൂഡ് ആന്തണി ചിത്രം തെരഞ്ഞെടുത്തത്. ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, ലാൽ, അപർണ്ണ ബാലമുരളി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, കലൈയരസൻ, തൻവി റാം, നരേൻ, സുധീഷ്, സിദ്ദിഖ്, അജു വർഗ്ഗീസ്, ശിവദ, വിനിതാ…

Read More

വിദ്യാർഥിനികൾക്ക് അശ്ലീലസന്ദേശങ്ങളും വീഡിയോകളും അയച്ചെന്ന പരാതി; അധ്യാപകൻ അറസ്റ്റിൽ

കൊല്ലം: വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകന്‍ അറസ്റ്റില്‍. പൂയപ്പള്ളിയിലെ ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് അധ്യാപകനായ, വെളിയം കായില മാധവസദനത്തില്‍ പ്രകാശി(63)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വിദ്യാർത്ഥികൾക്ക് മൊബൈല്‍ ഫോണ്‍ലേയ്ക്ക് അശ്ലീല സന്ദേശങ്ങളും വീഡിയോകളും അയച്ചെന്നുമാണ് പരാതി. കുട്ടികളോട് അപമര്യാദയായി പെരുമാറിയിരുന്ന ഇയാള്‍, വീട്ടുകാരോട് വിവരം പറഞ്ഞാല്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് പറഞ്ഞു. കുട്ടികള്‍ വീട്ടുകാരെ അറിയിച്ചതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇയാള്‍ ചാത്തന്നൂരിലും സ്ഥാപനം നടത്തുന്നുണ്ട്. അവിടെയും പെണ്‍കുട്ടികളോട് മോശമായ രീതിയില്‍ പെരുമാറാറുണ്ടെന്നും പോലീസിന്…

Read More

ഏഷ്യൻ ഗെയിംസ് :ഇന്ത്യയ്ക്ക് നാലാം സ്വര്‍ണം

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ സ്വർണ നേട്ടം നാലായി. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ മനു ഭാക്കര്‍, റിഥം സാങ് വാ്ന്‍, ഇഷാ സിങ്ങ് ത്രയമാണ് സ്വര്‍ണ്ണം നേടിയത്. 1759 പോയിന്റ് നേടിയാണ് ഇന്ത്യ സ്വര്‍ണം നേടിയത്. ചൈനയാണ് രണ്ടാമത്. വെങ്കലം കൊറിയ സ്വന്തമാക്കി. വനിതകളുടെ 50 മീറ്റര്‍ റൈഫില്‍ 3 പൊസിഷന്‍സ് ടീം വിഭാഗത്തിലാണ് ഇന്ത്യയുടെ വെള്ളി മെഡല്‍ നേട്ടം. സിഫ്റ്റ് കൗര്‍ സമാറ, ആഷി ചൗക്‌സി, മാനിനി കൗശിക് സഖ്യമാണ് വെള്ളി മെഡല്‍…

Read More

ഏഷ്യയിലെ മികച്ച നടൻ; പുരസ്കാര നേട്ടത്തിൽ ടൊവിനോ, ഒരു തെന്നിന്ത്യൻ
താരത്തിന് ഇതാദ്യം

അഭിനയ മികവിനുള്ള അന്തർദേശീയ പുരസ്കാരത്തിന് അർഹനായി ടൊവിനോ തോമസ്. നെതർലൻഡ്സിലെ ആംസ്റ്റർഡാമിൽ നിന്നുള്ള സെപ്റ്റിമിയസ് അവാർഡ്സിൽ മികച്ച ഏഷ്യൻ നടനുള്ള പുരസ്കാരമാണ് ടൊവിനോ സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തിൻറെ പ്രളയം പശ്ചാത്തലമാക്കിയ 2018 എന്ന ചിത്രത്തിലെ പ്രകടനമാണ് ടൊവിനോയെ പുരസ്കാരത്തിന് അർഹനാക്കിയത്. ഇന്ത്യയിൽ നിന്ന് മറ്റൊരു നടൻ മാത്രമാണ് മികച്ച ഏഷ്യൻ നടനുള്ള നോമിനേഷനിൽ ടൊവിനോയ്ക്കൊപ്പം ഇടംപിടിച്ചിരുന്നത്. യുട്യൂബർ കൂടിയായ ഭുവൻ ബാം ആയിരുന്നു അത്. തെന്നിന്ത്യയിൽ നിന്നുള്ള ഒരു അഭിനേതാവിന് ആദ്യമായാണ് ഈ പുരസ്കാരം ലഭിക്കുന്നത്. ഒരിക്കലും വീഴാതിരിക്കുന്നതിലല്ല…

Read More

കാര്‍ മതിലില്‍ ഇടിച്ച് അപകടം; വിദ്യാര്‍ത്ഥി മരിച്ചു

കോഴിക്കോട്: കോഴിക്കോട് നാദാപുരം- തലശ്ശേരി സംസ്ഥാന പാതയിൽ കാർ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. ഇരിങ്ങണ്ണൂർ സ്വദേശി സി കെ മുഹമ്മദ് സിനാൻ ആണ് മരിച്ചത്. കുഞ്ഞിപ്പര മുക്കിൽ രാത്രി 12 മണിയോടെയായിരുന്നു അപകടം. സുന്നി യുവജനസംഘം നേതാവ് റാഷിദ് ബുഹാരിയുടെ മകനാണ്.

Read More

തളിയൽ ക്ഷേത്രത്തിലെ വെള്ളക്കെട്ടിന് പരിഹാരം, നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് മന്ത്രി വി. ശിവൻകുട്ടി

തളിയൽ ക്ഷേത്രത്തിലെ വെള്ളക്കെട്ടിന് പരിഹാരം, നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് മന്ത്രി വി. ശിവൻകുട്ടി “വികസനവഴിയിൽ നേമം” എന്ന ടാഗ് ലൈൻ വെറുതെ ഇട്ടതല്ലെന്നും കഴിഞ്ഞ നിയമസഭയുടെ കാലത്തെ നേമം മണ്ഡലത്തിലെ അഞ്ചു വർഷ വികസനവും ഈ നിയമസഭയുടെ കാലത്തെ രണ്ടര വർഷ വികസനവും താരതമ്യപ്പെടുത്തിയാൽ ഇക്കാര്യം മനസിലാകുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തളിയൽ മഹാദേവ ക്ഷേത്രത്തിന് സമീപമുള്ള വെള്ളക്കെട്ടിനു പരിഹാരം കാണാനുള്ള നിർമാണ പ്രവർത്തങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നേമം അക്ഷരാർത്ഥത്തിൽ വികസിക്കുകയാണ്….

Read More

പാറശാല ഷാരോൺ വധക്കേസ് പ്രതി ഗീഷ്മ ജയിൽ മോചിതയായി

മാവോലിക്കര : പാറശാല ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മ ജയിൽ മോചിതയായി. റിലീസിംഗ് ഓർഡറുമായി അഭിഭാഷകൻ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ എത്തി നടപടി പൂർത്തിയാക്കുകയായിരുന്നു. തിങ്കളാഴ്ച ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചെങ്കിലും ജാമ്യ നടപടികൾ വൈകിയതാണ് ജയിൽ മോചനം വൈകാൻ കാരണം. കഴിഞ്ഞ 15നാണ് അട്ടക്കുളങ്ങര ജയിലിൽ നിന്നും മാവേലിക്കര സ്പെഷ്യൽ സബ്ജയിലേക്ക് ഗ്രീഷ്മയെ മാറ്റിയത്.ഉപാധികളോടെയാണ് ഹൈക്കോടതി ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചത്. വിചാരണ നീണ്ടു പോകുന്നത് കൂടി കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചത്. അന്വേഷണം പൂർത്തിയായതായും ഗ്രീഷ്മ…

Read More

അന്താരാഷ്ട്ര ബധിര വരാഘോഷത്തിന് തുടക്കമായി

അന്താരാഷ്ട്ര ബധിര വരാഘോഷത്തിന് തുടക്കമായി.മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.സമൂഹത്തിൽ ബധിര വിഭാഗത്തിൽപ്പെട്ടവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ, വിവേചനങ്ങൾ, അനീതികൾ തുടങ്ങിയവ പൊതുജനത്തെ ബോധ്യപ്പെടുത്താനും അവരുടെ അവകാശങ്ങൾ സമൂഹത്തിൽ സ്ഥാപിച്ചെടുക്കാനുമാണ് ബധിര വാരാഘോഷം പോലെയുള്ള പരിപാടികൾ പൊതുഇടങ്ങളിൽ സംഘടിപ്പിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു.സാമൂഹ്യ നീതി വകുപ്പിന് കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആൻഡ് ഹിയറിംഗ് (നിഷ് ) സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ബധിര വരാഘോഷം 2023 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…

Read More

കവിഏഴാച്ചേരി
രാമചന്ദ്രനെ ഗുരുവന്ദനം നൽകി ആദരിച്ചു

കളിയരങ്ങ് നാടൻകലാപഠന കേന്ദ്രത്തിന്റെ വാർഷികത്തോടനുബന്ധിച്ച് കവിയും ഗാനരചയിതാവുമായ ഏഴാച്ചേരി രാമചന്ദ്രനെ ഗുരുവന്ദനം നൽകി ആദരിച്ചു.കവി രാധാകൃഷ്ണൻ കുന്നുംപുറം അദ്ദേഹത്തിന് സ്നേഹോപഹാരം നൽകി.വട്ടിയൂർക്കാവിലെ വസതിയിലെത്തിയാണ് കലാകേന്ദ്രം പ്രവർത്തകർ അദ്ദേഹത്തെ ആദരിച്ചത്.കോ – ഓഡിനേറ്റർ അഭിജിത്ത് പ്രഭ,ദിവ്യ പി, സാജൻ, അനിൽ തുടങ്ങിയവർ പങ്കെടുത്തു. ഏഴാച്ചേരി രാമചന്ദ്രന്റെ വിവിധ കവിതകളും നാടകഗാനങ്ങളും കളിയരങ്ങ് പ്രവർത്തകർ അവതരിപ്പിച്ചു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial