സംസ്ഥാനത്ത് വിദേശ നിര്‍മിത വിദേശ മദ്യത്തിന്റെ വില കൂടും
തിരുവനന്തപുരം : വിദേശ നിര്‍മിത വിദേശ മദ്യത്തിന്റെ വില 12 ശതമാനം വരെ ഉയരും. ബവ്‌കോ ലാഭവിഹിതം ഉയര്‍ത്തിയതാണ് കാരണം. ഒക്ടോബര്‍ മൂന്നിന് പുതിയ വില പ്രാബല്യത്തില്‍ വരും. മദ്യകമ്പനികള്‍ നല്‍കേണ്ട വെയര്‍ഹൗസ് മാര്‍ജിന്‍ 5 ശതമാനത്തില്‍ നിന്നും 14 ശതമാനമായും ഷോപ്പ് മാര്‍ജിന്‍ 20 ശതമാനമായും ഉയര്‍ത്താനാണ് ബവ്‌കോയുടെ ശുപാര്‍ശ പ്രകാരം സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ വെയര്‍ഹൗസ് മാര്‍ജിന്‍ 14 ശതമാനമാക്കിയെങ്കിലും ഷോപ്പ് മാര്‍ജിന്‍ 6 ശതമാനം മതിയെന്നാണ് ബവ്‌കോ ഭരണസമിതി യോഗം തീരുമാനിച്ചത്….

