എല്ലാ സ്‌കൂൾ അദ്ധ്യാപകരെയും അഞ്ചുവർഷത്തിലൊരിക്കൽ സ്ഥലംമാറ്റണം; സർക്കാരിനോട് ആവശ്യപ്പെട്ട് നിയമസഭാ സമിതി
തിരുവനന്തപുരം: എല്ലാ സ്‌കൂൾഅദ്ധ്യാപകരെയും അഞ്ചുവർഷത്തിലൊരിക്കൽ സ്ഥലംമാറ്റം നടപ്പാക്കണമെന്ന് സർക്കാരിനോട് നിയമസഭാ സമിതി ആവശ്യപ്പെട്ടു. കഴിവുള്ള അദ്ധ്യാപകരുടെ സേവനം എല്ലാ സ്‌കൂളിലും ലഭ്യമാക്കാനാണ് ഇത്. കെ.കെ. ശൈലജ അധ്യക്ഷയായ പൊതുവിദ്യാഭ്യാസ എസ്റ്റിമേറ്റ് സമിതിയുടെ ശുപാർശ. ഇപ്പോൾ ഹയർ സെക്കൻഡറി അദ്ധ്യാപകർക്കുമാത്രമാണ് നിർബന്ധിത സ്ഥലംമാറ്റമുള്ളത്. എൽ.പി., യു.പി., ഹൈസ്‌കൂൾ അദ്ധ്യാപകർക്ക് അഞ്ചുവർഷത്തിലൊരിക്കൽ സ്ഥലംമാറ്റംനടത്തുന്നത് പരിഗണിക്കണം. ഹയർ സെക്കൻഡറി അദ്ധ്യാപകർക്ക് മൂന്നുവർഷം കൂടുമ്പോൾ സ്ഥലംമാറ്റത്തിന് അപേക്ഷിക്കാം. അഞ്ചുവർഷത്തിലൊരിക്കൽ സ്ഥലംമാറ്റമുണ്ടാവും. അദ്ധ്യാപകതസ്തികകളിലെ പ്രശ്‌നങ്ങളും സമിതി പരിശോധിച്ചു. ഈ അധ്യയനവർഷംതന്നെ തസ്തികനിർണയംനടത്തി ഇംഗ്ലീഷ് അദ്ധ്യാപകർ…

