Headlines

ഷാരോൺ വധക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മയ്ക്കു ജാമ്യം

കൊച്ചി: പാറശാല ഷാരോൺ വധക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കഷായത്തിൽ കീടനാശിനി കലർത്തി കൊലപാതകം നടത്തിയെന്ന കേസിൽ കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഗ്രീഷ്മ അറസ്റ്റിലായത്. മറ്റു പ്രതികളായ അമ്മയ്ക്കും അമ്മാവനും നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ജാമ്യാപേക്ഷ തള്ളിയ നെയ്യാറ്റിൻകര കോടതിയുടെ ഉത്തരവു ചോദ്യം ചെയ്താണ് ഗ്രീഷ്മ ഹൈക്കോടതിയെ സമീപിച്ചത്.കേസിൽ നെയ്യാറ്റിൻകര സെഷൻസ് കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. പ്രണയബന്ധത്തിൽ നിന്നും ഒഴിവാകാൻ ഗ്രീഷ്മ കഷായത്തിൽ കളനാശിനി ചേർത്ത് നൽകി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്….

Read More

ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ ഇന്ത്യക്ക് സ്വർണം; ഇന്ത്യൻ ജയം 19 റൺസിന്

ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ ഇന്ത്യക്ക് സ്വർണം. ശ്രീലങ്കയെ ഇന്ത്യ 19 റൺസിനാണ് തോൽപ്പിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 117 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്കയുടെ ഇന്നിങ്‌സ് നിശ്ചിത 20-ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സിന് അവസാനിച്ചു. 25 റൺസ് നേടിയ ഹാസിനി പെരേരയാണ് ശ്രീലങ്കയുടെ ടോപ്പ് സ്കോറർ. 18കാരിയായ യുവ പേസർ ടിറ്റസ് സാധുവിൻ്റെ തകർപ്പൻ പ്രകടനം ശ്രീലങ്കയുടെ മുൻ നിരയെ കടപുഴക്കി. അനുഷ്ക സഞ്ജീവനി (1), വിഷ്മി ഗുണരത്നെ (0), അപകടകാരിയായ ക്യാപ്റ്റൻ…

Read More

കരിപ്പൂരിൽ വൻ സ്വർണ വേട്ട; അഞ്ചര കിലോ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു

കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. പരിശോധനയിൽ അഞ്ചര കിലോ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു. 5 പേർ കസ്റ്റംസിന്റെ കസ്റ്റഡിയിലായി. 3 കോടിയോളം വില വരുന്ന സ്വർണമാണ് പിടിച്ചത്. കോഴിക്കോട് കൊടുവള്ളി സ്വദേശികളായ മുഹമ്മദ് ബഷീർ, മുഹമ്മദ് മിഥിലാജ്, ചേലാർക്കാട് സ്വദേശി അസീസ്, മലപ്പുറം സ്വദേശികൾ ആയ സമീർ, അബ്ദുൽ സക്കീർ എന്നിവർ പിടിയിലായി. മറ്റൊരു പ്രതി ആയ ലിഗേഷിനെ സിഐഎസ്എഫ് കസ്റ്റംസിനെ ഏൽപ്പിച്ചിരുന്നു.

Read More

നായ വളർത്തലിന്റെ മറവിൽ കോട്ടയത്ത് കഞ്ചാവ് കച്ചവടം, പോലീസ് എത്തിയതോടെ നായകളെ അഴിച്ചുവിട്ട് പ്രതി ഓടി രക്ഷപ്പെട്ടു

കോട്ടയം: നായ വളർത്തലിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയിരുന്നിടത്തു നിന്നും കഞ്ചാവ് പിടികൂടി. കുമാരനല്ലൂർ വല്യാലിൻചുവടിന് സമീപം വാടകയ്ക്ക് താമസിക്കുന്ന റോബിന്റെ വീട്ടിൽ നിന്നുമാണ് 17 കിലോ എട്ട് ഗ്രാം കഞ്ചാവ് പിടികൂടിയത്. വിദേശ ബ്രീഡ് 13 നായയ്ക്കളെയാണ് ഇയാൾ വീട്ടിൽ പാർപ്പിച്ചിരുന്നത്. നായ വളർത്തലിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തുന്ന വിവരം എക്സൈസിനും പോലീസിനും ലഭിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു, കോട്ടയം ജില്ലാ മേധാവിയുടെ പ്രത്യേക സംഘം ഇന്നലെ അർദ്ധരാത്രിയ്ക്ക് ശേഷം എത്തി പരിശോധന നടത്തിയത്. പോലീസ് എത്തിയതോടെ…

Read More

പാളയത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിൽ കാർ ഇടിച്ച് ഒരാൾ മരിച്ചു.

തിരുവനന്തപുരം: പാളയത്ത് നിർത്തിയിട്ടിരുന്ന കാർ മറ്റൊരു കാറിന്റെ പിന്നിലിടിച്ച് ഒരാൾ മരിച്ചു. മലയിൻകീഴ് ഗസ്റ്റ് ഹൗസ് റോഡിൽ ആർ.എസ്.ഭവനിൽ രാമചന്ദ്രന്റെയും ശോഭനകുമാരിയുടെയും മകൻ രജീഷ് മോൻ (32) ആണ് മരിച്ചത്.സാഫല്യം കോംപ്ലക്സിന് എതിർവശത്തുള്ള അരുണ ഹോട്ടലിന് മുന്നിൽ പുലർച്ചെ ഒരുമണിയോടെയാണ് അപകടമുണ്ടായത്. രജീഷ് സുഹൃത്ത് അനീഷി (46) നൊപ്പം കാറിനുള്ളിലായിരുന്നു. മറ്റൊരു സുഹൃത്ത് അഭിലാഷ് കാറിനു പുറത്ത് നിൽക്കുകയായിരുന്നു.സംഭവസ്ഥലത്തുണ്ടായിരുന്ന പാളയം സ്വദേശിനി അമേയ പ്രസാദിനും (32) പരിക്കേറ്റു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ…

Read More

ചങ്ങനാശ്ശേരിയിൽ കൊലപാതക ശ്രമം പ്രതി പിടിയിൽ

ചങ്ങനാശ്ശേരി: നഗരമധ്യത്തിൽ പട്ടാപ്പകൽ കൊലപാതക ശ്രമം നടത്തിയ പ്രതി പൊലീസ് പിടിയിൽ. മാടപ്പള്ളി മുണ്ടുകുഴി ഭാഗത്ത് പുതുപ്പറമ്പിൽ സന്തോഷ് കുമാറിനെയാണ് (പി ണ്ടി സന്തോഷ്- 48) ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാവിലെ 11ഓടെയാണ് കേസിനാസ്പദമായ സംഭവം.ചങ്ങനാശ്ശേരി ബിവറേജ് ഷോപ്പിൽനിന്ന് മദ്യം വാങ്ങാൻ എത്തിയ കുറിച്ചി നീലംപേരൂർ, കൊമ്പറച്ചിറ വീട്ടിൽ പ്രസാദിനെയാണ് (52) ബിവറേജിനു സമീപത്തുവെച്ച് പ്രതി കൈയിൽ കരുതിയ വെട്ടുകത്തി കൊണ്ട് വെട്ടിക്കൊലപ്പടുത്താൻ ശ്രമിച്ചത്. സന്തോഷ് ബിവറേജ് ഷോപ്പിൽ നിന്ന് മദ്യം വാങ്ങി ഉയർന്ന…

Read More

സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ വീണ്ടും ഇഡി റെയ്ഡ്

തൃശൂർ: സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ വീണ്ടും ഇഡി റെയ്ഡ്. ചാവക്കാട് പിഎഫ്‌ഐ മുന്‍ സംസ്ഥാന നേതാവ് അബ്ദുള്‍ ലത്തീഫിന്റെ വീട്ടിലടക്കമാണ് പരിശോധന നടക്കുന്നത്. കള്ളപ്പണം വെളുപ്പിച്ചെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. പിഎഫ്‌ഐ നേതാക്കള്‍ക്ക് വിദേശ ഇടപാടിലൂടെ ധാരാളം കള്ളപ്പണം ലഭിച്ചതായും, കള്ളപ്പണം വെളുപ്പിച്ചതായും ഇഡിക്ക് വിവരം ലഭിച്ചിരുന്നു. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട കേസില്‍ ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കേരളത്തിലെ 12 ഇടങ്ങളില്‍ ഇഡി റെയ്ഡ് നടത്തുന്നത്. എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട് എന്നിവിടങ്ങളിലെ പിഎഫ്‌ഐ…

Read More

ആലപ്പുഴ മാരാരിക്കുളത്ത് വീടിന് പുറത്ത് വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴ മാരാരിക്കുളത്ത് വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മാരാരിക്കുളം വടക്ക് ദേവസ്വം തയ്യിൽ പ്രസന്നന്റെ ഭാര്യ മഹിളാമണി (55) ആണ് മരിച്ചത്. വീടിനു പുറത്താണ് മൃതദേഹം കണ്ടെത്തിയത്. മണ്ണെണ്ണ ഒഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചുവരികയാണ്.

Read More

ഏഷ്യൻ ഗെയിംസിൽ ആദ്യ സ്വർണ്ണം ഇന്ത്യ വെടിവച്ചിട്ടു ;പത്ത് മീറ്റർ എയർ റൈഫിൾ വിഭാഗത്തിൽ ലോക റെക്കോർഡ്

ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ വെടിവച്ചിട്ടിട്ടു ഇന്ത്യ സ്വർണ്ണം നേടി. ഈ ഏഷ്യൻ ഗെയിംസിൽ നേടുന്നആദ്യ സ്വർണ്ണമാണിത്.ഷൂട്ടിങിൽ ലോക റെക്കോർഡോടെയാണ് ഇന്ത്യയുടെ സുവർണ നേട്ടം. പുരുഷൻമാരുടെ പത്ത് മീറ്റർ എയർ റൈഫിൾ വിഭാഗത്തിലാണ് ഇന്ത്യൻ ടീം ലോക റെക്കോർഡോടെ സ്വർണം നേടിയത്. ദിവ്യാൻഷ് സിങ് പൻവാർ, രുദ്രാക്ഷ് ബാലാസഹേബ് പാട്ടീൽ, ഐശ്വരി പ്രതാപ് സിങ് തോമർ എന്നിവരടങ്ങിയ സംഘമാണ് ഇന്ത്യയുടെ അഭിമാനമായി മാറിയത്. രണ്ടാം ദിന പോരാട്ടത്തിന് സുവർണ നേട്ടത്തിന്റെ തിളക്കവുമായാണ് ഇന്ത്യ തുടക്കമിട്ടത്. മൊത്തം 1893.7 പോയിന്റുകൾ…

Read More

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 17കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു, ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; പ്രതി പിടിയിൽ

പത്തനംതിട്ട: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കുളത്തൂപ്പുഴ കണ്ടൻചിറ സനലാണ് പന്തളം പൊലീസിന്റെവലയിലായത്. രണ്ടു വർഷമായി വിവിധസ്ഥലങ്ങളിലെത്തിച്ച് നിരന്തര പീഡനത്തിനിരയാക്കിയെന്ന് പെൺകുട്ടി മൊഴി നൽകി. പൊലീസ് പിന്തുടരുന്നത് അറിഞ്ഞ് ഉൾവനത്തിൽ ഒളിവിൽ പോയ സനലിനെ അതിസാഹസികമായാണ് കീഴടക്കിയതെന്ന് പൊലീസ് പറഞ്ഞു. രണ്ടു വർഷം മുൻപാണ് ഫേസ്ബുക്കിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി സനൽ സൗഹൃദം സ്ഥാപിച്ചത്. പിന്നീട് പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി വിവിധയിടങ്ങളിലെത്തിച്ച് നിരന്തര പീഡനത്തിനിരയാക്കിയെന്നാണ് പെൺകുട്ടി പറയുന്നത്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial