Headlines

മുദാക്കലിൽ ആർഎസ്എസ്-ബിജെപി പ്രവർത്തകരും കുടുംബാംഗങ്ങളും സിപിഎമ്മിൽ ചേർന്നു.

ആറ്റിങ്ങൽ : മുദാക്കലിൽ ബി ജെ പി പഞ്ചായത്ത് ജനറൽ സെക്രട്ടറി അടക്കം ഏഴോളം ആർ എസ് എസ്, ബി ജെ പി പ്രവർത്തകരും കുടുംബാംഗങ്ങളും സിപിഎമ്മിൽ ചേർന്നു. ബി ജെ പി മുദാക്കൽ പഞ്ചായത്ത് ജനറൽ സെക്രട്ടറിയും മുൻ ആറ്റിങ്ങൽ മണ്ഢലം പ്രസിഡന്റ് സി ജെ പിള്ളയുടെ മകനുമായ ജ്യോതിസ്, ആർ എസ് എസ് അയിലം ശാഖാ മുഖ്യ ശിക്ഷക് അമൽ ബി ജെ പി ചെമ്പൂര് വാർഡ് ഭാരവാഹികളായ പൊന്നൂസ്, രതീഷ് കുമാർ, വിമൽ,…

Read More

കോളജ് വിനോദയാത്രക്കിടെ ഗോവൻ മദ്യം കടത്തി: പ്രിൻസിപ്പൽ അടക്കം നാലുപേർ അറസ്റ്റിൽ

കൊച്ചി: കോളജില്‍നിന്നു വിനോദയാത്ര പോയ ടൂറിസ്റ്റ് ബസിൽ ഗോവയിൽനിന്ന് അനധികൃതമായി മദ്യം കടത്തിയതിന്‌ കൊല്ലത്തെ ടീച്ചേഴ്‌സ്‌ ട്രെയിനിങ്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ പ്രിൻസിപ്പലടക്കം നാലുപേർ കൊച്ചിയില്‍ അറസ്റ്റില്‍. പ്രിന്‍സിപ്പല്‍, ബസ് ഡ്രൈവര്‍, ക്ലീനര്‍, ടൂര്‍ ഓപ്പറേറ്റര്‍ എന്നിവരുടെ ബാഗുകളില്‍ നിന്നാണ് 50 കുപ്പികളിലായി 32 ലിറ്റര്‍ മദ്യം കണ്ടെടുത്തത്.ഗോവയില്‍നിന്ന് വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ബസില്‍നിന്നാണ് അനധികൃതമായി കടത്തിക്കൊണ്ടുവന്ന മദ്യം എക്സൈസ് സംഘം പിടികൂടിയത്. ഡി.എൽ.എഡ് വിദ്യാർഥികളായ 33 പെണ്‍കുട്ടികളും ആറ് ആണ്‍കുട്ടികളും പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ മൂന്ന് അധ്യാപകരുമാണ്…

Read More

പ്രശസ്ത ചലചിത്ര സംവിധായകൻ കെ. ജി ജോർജ് അന്തരിച്ചു

കൊച്ചി: പ്രശസ്ത സംവിധായകൻ കെ ജി ജോർജ് (77) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം.കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. അസുഖത്തെത്തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. ദീർഘകാലമായി അൽഷിമേഴ്സ് എന്ന രോഗവും അദ്ദേഹത്തിനുണ്ടായിരുന്നു. 1946 മെയ് 24 ന്‌ തിരുവല്ലയില്‍ ജനിച്ചു. 1968ല്‍ കേരള സര്‍വ്വകലാശാലയില്‍ നിന്നു ബിരുദവും 1971ല്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റൂട്ടില്‍ നിന്നു സിനിമാസംവിധാനത്തില്‍ ഡിപ്ലോമയും നേടി. രാമു കാര്യാട്ടിന്റെ മായ എന്ന ചിത്രത്തിന്റെ സംവിധാന സഹായിയായി ചലച്ചിത്ര ജിവിതം ആരംഭിച്ചു. അദ്ദേഹത്തിന്റെ സഹായിയായി…

Read More

തൃശൂരില്‍ കാണാതായ വിദ്യാര്‍ത്ഥിനി മരിച്ചനിലയില്‍; മൃതദേഹം വീട്ടുകിണറ്റില്‍ 

തൃശ്ശൂർ: കാട്ടൂരിൽ രണ്ട് ദിവസമായി കാണാതായ പ്ലസ് വൺ വിദ്യാർത്ഥിനിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടൂർ വലക്കുഴ സ്വദേശി ചാഴിവീട്ടിൽ അർജുനൻ – ശ്രീകല ദമ്പതികളുടെ മകൾ ആർച്ച (17) ആണ് വീട്ടിനു സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച മുതൽ കുട്ടിയെ കാണാതാവുകയായിരുന്നു. ചെന്ത്രാപ്പിന്നി ഹയർസെക്കന്ററി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് മരിച്ച ആർദ്ര. കുട്ടിയെ കാണാതെ ആയതിനെ തുടർന്ന് കാട്ടൂർ പോലീസിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞ ദിവസം കുട്ടിയെ അന്വേഷിച്ച് ആലപ്പുഴയിൽ…

Read More

എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ; ജിതിൻ ബാബുവും സ്റ്റെഫിയും ലഹരിമരുന്ന് എത്തിച്ചത് ബെംഗളുരുവിൽ നിന്ന്

കോഴിക്കോട്: തൊട്ടില്‍പാലത്ത് എം ഡി എം എ യുമായി ദമ്പതികൾ അറസ്റ്റിൽ. വടകര പതിയാക്കര സ്വദേശി മുതലോളി ജിതിൻ ബാബു, ഭാര്യ സ്റ്റെഫി എന്നിവരാണ് പിടിയിലായത്. 96.44 ഗ്രാം എം.ഡി എം.എ ഇവരില്‍ നിന്ന് പിടികൂടി. ബംഗ്ലൂളൂരുവിൽ നിന്നും വടകരയ്ക്ക് കടത്തുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം. ബംഗളൂരുവിൽ നിന്ന് എംഡിഎംഎ കൊണ്ടുവന്ന് വടകര ഭാഗത്ത് വിൽപ്പന നടത്തുന്നുണ്ട് എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലണ് കുറ്റ്യാടി ചുരം ഭാഗത്ത് പൊലീസ് വാഹനപരിശോധന നടത്തിയിയത്. സംശയം തോന്നാതിരിക്കാൻ നാല് വയസുള്ള കുഞ്ഞിനെയും…

Read More

ഏഷ്യൻ ഗെയിംസിൽ മെഡൽവേട്ട തുടങ്ങി ഇന്ത്യ; തുഴച്ചിലും, ഷൂട്ടിങ്ങിലും വെള്ളി

19-ാം ഏഷ്യൻ ​ഗെയിംസിൽ മെഡൽ വേട്ട തുടങ്ങി ഇന്ത്യ. തുഴച്ചിലും, ഷൂട്ടിങ്ങിലും ഇന്ത്യയ്ക്ക് മെഡൽ നേട്ടം. തുഴച്ചിലിൽ അർജുൻ ലാൽ, അരവിന്ദ് സിങ് എന്നിവർ വെളളി നേടി. വനിതകളുടെ ഷൂട്ടിങ്ങിലാണ് രണ്ടാം മെഡൽ നേട്ടം. 10 മീറ്റർ റൈഫിളിൽ മെഹുലി ഘോഷ് സഖ്യം വെള്ളി മെഡൽ നേടി. രമിത, മെഹുലി ഘോഷ്, ആഷി ചൗക്സി എന്നിവരാണ് സഖ്യത്തിലുള്ളത്. ഈ വിഭാഗത്തിൽ ചൈനയ്ക്കാണ് സ്വർണം. മംഗോളിയ വെങ്കലവും നേടി. ഒക്ടോബര്‍ എട്ടുവരെ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ 45 രാജ്യങ്ങളില്‍…

Read More

ബോണക്കാടിന് ആവേശമായി സ്റ്റേ ബസ് വീണ്ടുമെത്തി

വിതുര :ബോണക്കാടിന് ആവേശമായി സ്റ്റേ ബസ് വീണ്ടുമെത്തി.കഴിഞ്ഞ മാസം മന്ത്രിമാരായ കെ.എൻ.ബാലഗോപാലും വി.ശിവൻകുട്ടിയും ബോണക്കാട് സന്ദർശിച്ചിരുന്നു. ജി.സ്റ്റീഫൻ എം എൽ എ മുൻകയ്യെടുത്താണ് ബോണക്കാട് ലയങ്ങളിൽ താമസിക്കുന്നവരുടെ അരികിലേക്ക് മന്ത്രിമാരെ കൊണ്ടു പോയത്.അവിടത്തെ താമസക്കാരോടൊപ്പം ഏറെ നേരം ചെലവഴിച്ചാണ് മന്ത്രിമാർ അന്നു മടങ്ങിയത്.തങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്ന കെ എസ് ആർ ടി സിയുടെ ഒരു സ്റ്റേ ബസ് ഇപ്പോഴില്ലന്നും അതു പു:നസ്ഥാപിച്ചു നൽകണമെന്നുമുള്ള ആവശ്യം നാട്ടുകാർ മന്ത്രിമാർക്കു മുന്നിൽ അവതരിപ്പിച്ചു.ആവശ്യം അനുഭാവപൂർവം പരിഗണിക്കുമെന്നുറപ്പു നൽകിയാണ് മന്ത്രിമാർ അന്നു…

Read More

എറണാകുളം- നിസാമുദ്ദീൻ എക്സ്പ്രസിന്റെ ബോഗികൾക്കടിയിൽ തീ, യാത്രക്കാരെ പുറത്തിറക്കി തീ അണച്ചു

പാലക്കാട് :എറണാകുളം -നിസാമുദ്ദീൻ എക്സ്പ്രസിന്റ രണ്ട് ബോഗികൾക്കിടയിൽ തീ പടർന്നു. ഇന്നലെ രാത്രിയോടെയാണ് സംഭവമുണ്ടായത്. പാലക്കാട് പറളി പിന്നിട്ടപ്പോഴാണ് സംഭവം ശ്രദ്ധയിൽപെട്ടത്. യാത്രക്കാരാണ് തീ കണ്ടത്. ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. തുടർന്ന് യാത്രക്കാരെ പുറത്തിറക്കിയ ശേഷം തീയണച്ചു. പരിശോധനയിൽ മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്ന് കണ്ടെത്തിയതിനാൽ നിസാമുദ്ദീൻ വരെ യാത്ര തുടരുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

Read More

പീഡനക്കേസിലെ പ്രതി ഇരട്ടകളിൽ ഒരാൾ, തിരിച്ചറിയാനാവാതെ പൊലീസ്; പെൺകുട്ടിയെ വിളിച്ചുവരുത്തി

തിരുവനന്തപുരം: പതിനേഴുകാരിയായ സ്കൂൾ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ടല കണ്ണംകോട് ഷമീർ മൻസിലിൽ മുഹമ്മദ് ഹസൻ എന്ന ആസിഫ് (19) ആണ്. 450, 366 എ, 354 എ (1) (എൻ), 376(2)(എൻ) തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തിയതാണ് കേസ്. വീട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം നടത്തി ഇരട്ടകളായ ആസിഫിനെയും സഹോദരനെയും കസ്റ്റഡിയിൽ നിന്ന് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. അതിജീവതയെ സ്റ്റേഷനിലെത്തിച്ച് പ്രതിയെ തിരിച്ചറിഞ്ഞതിനെ തുടർന്നാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരട്ടകളായതിനാൽ…

Read More

അഴിമതി, കൈക്കൂലി ആരോപണങ്ങൾ; ; വില്ലേജ് ഓഫീസർക്ക് സസ്പെൻഷൻ

പാലക്കാട്: മണ്ണാർക്കാട് താലൂക്കിൽ അട്ടപ്പാടിയിലെ ഷോളയൂർ വില്ലേജ് ഓഫീസറെ സസ്‌പെൻഡ് ചെയ്തു. അഴിമതി, കൈക്കൂലി ആരോപണങ്ങളിൽ വില്ലേജ് ഓഫീസർ ഇ.എസ്. അജിത് കുമാറിനെയാണ് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്. വിവിധ പരാതികൾ ലഭിച്ചിരുന്നു. ഇതേ തുടർന്ന് സംസ്ഥാനതല ഇൻസ്‌പെക്ഷൻ നടത്തിയ മിന്നൽ പരിശോധനയെ തുടർന്നാണ് ഉദ്യോ​ഗസ്ഥനെതിരെ നടപടി കൈക്കൊണ്ടത്. റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയാണ് സസ്‌പെൻഷൻ സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഇൻസ്പെക്ഷൻ സ്ക്വാഡിന്റെ പരിശോധനയുടേയും റിപ്പോർട്ടിന്റേയും അടിസ്ഥാനത്തിലാണ് സസ്പെൻഷനെന്ന് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചു

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial