തിരുവനന്തപുരം വെള്ളയമ്പലത്ത് ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു.

തിരുവനന്തപുരം : വെള്ളയമ്പലം സിഗ്നലിന് സമീപം ബുധനാഴ്ച അഞ്ചരയോടെ കൂടി ഓടിക്കൊണ്ടിരുന്ന സ്പെഷ്യൽ ബ്രാഞ്ച് ഡെപ്യൂട്ടി കമാൻഡറുടെ KL01BQ1767 മഹീന്ദ്ര സൈലോ വാഹനത്തിന്റെ എസിയുടെ ഗ്യാസ് ലീക്ക് ആയതിനെ തുടർന്ന് കത്തി. നിമിഷ നേരം കൊണ്ട് വാഹനം പൂർണ്ണമായും കത്തുകയും ചെയ്തു. വിവരം ലഭിച്ചതിനെ തുടർന്ന് തിരുവനന്തപുരം അഗ്നിശമന നിലയത്തിൽ നിന്നും ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എസ് ജയകുമാറിന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ ചന്ദ്രൻ എ, ജസ്റ്റിൻ എസ് ഇ, സനിത്ത് ആർഎസ്, ശരത്ത് ആർ എന്നിവർ…

Read More

‘ഒത്തുചേർന്നു രക്തക്കുതിപ്പിനായ്’;
‘ജീവദ്യുതി’ രക്തദാന ക്യാമ്പ് വിജയകരമായി പൂർത്തിയാക്കി കിളിമാനൂർ ഗവ: എച്ച്. എസ്. എസിലെ എൻ. എസ്. എസ് യൂണിറ്റ്

കിളിമാനൂർ: തിരുവനന്തപുരം കിളിമാനൂർ ഗവ: ഹയർസക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ്, കേരള പോലീസ് പോൾ – ബ്ലഡിന്റെയും തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെയും എച്ച്.ഡി.എഫ്.സി ബാങ്കിന്റെയും സഹകരണത്തോടെ ‘ജീവദ്യുതി’ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് യു.എസ് സുജിത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ക്യാമ്പിന്റെ ഉദ്ഘാടനം കിളിമാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി.ആർ. മനോജ് നിർവ്വഹിച്ചു. പ്രിൻസിപ്പാൾ എ. നൗഫൽ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ കൊട്ടറ മോഹനകമാർ മുഖ്യ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി…

Read More

വർക്കലയിൽ സ്വകാര്യ ബസിടിച്ച് 11 വയസ്സുകാരന് ദാരുണ അന്ത്യം

വർക്കലയിൽ ടൂവീലറിൽ സ്വകാര്യ ബസിടിച്ച് 11 വയസ്സുകാരന് ദാരുണ അന്ത്യം. കല്ലമ്പലം കാട്ടുചന്ത സ്വദേശി മുഹമ്മദ് ഫർഹാൻ ആണ് മരണപ്പെട്ടത്. വർക്കല ആയുർവേദ ആശുപത്രിക്ക് മുന്നിൽ വച്ച് ഇന്ന് വൈകുന്നേരം 5 മണിയോടെയായിരുന്നു സംഭവം. മാതാവ് താഹിറയോടൊപ്പം സ്കൂട്ടിയിൽ സഞ്ചരിക്കവേയായിരുന്നു അപകടം. ഇവർ സഞ്ചരിച്ച വാഹനത്തെ സ്വകാര്യ ബസ് അലക്ഷ്യമായി ഓവർടേക്ക് ചെയ്യുന്നതിനിടെ ബസ്സിന്റെ പുറകിലെ ടയറിന്റെ ഭാഗം സ്കൂട്ടിയിൽ തട്ടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഫർഹാന്റെ തലയിലൂടെ ബസിന്റെ പിൻവശത്തെ ചക്രം കയറി ഇറങ്ങുകയായിരുന്നു….

Read More

ഓണം ബംബർ ടിക്കറ്റിനെച്ചൊല്ലി തർക്കം; കൊല്ലത്ത് യുവാവിനെ സുഹൃത്ത് വെട്ടി കൊലപ്പെടുത്തി

കൊല്ലം : ഓണം ബമ്പർ ലോട്ടറി ടിക്കറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ വെട്ടേറ്റ് ഒരാൾ മരിച്ചു.കൊല്ലം തേവലക്കരയിൽ ദേവദാസ് (42) ആണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ ദേവദാസിന്റ സുഹൃത്ത് അജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.മരംവെട്ട് തൊഴിലാളികളും സുഹൃത്തുക്കളുമാണ് ദേവദാസും അജിത്തും.ദേവദാസ് ലോട്ടറി ടിക്കറ്റ് എടുത്ത് അജിത്തിന്റെ കൈവശം സൂക്ഷിക്കാൻ കൊടുത്തിരുന്നു. ലോട്ടറി നറുക്കെടുപ്പിന് മുമ്പ് ദേവദാസ് അജിത്തിനോട് ടിക്കറ്റ് ചോദിച്ചു.ഈ സമയം ഇരുവരും മദ്യലഹരിയിൽ ആയിരുന്നു.വാക്കു തർക്കത്തിനിടെ അജിത് ദേവദാസിന്റ കയ്യിൽ വെട്ടുകയായിരുന്നു.വെട്ടേറ്റ് കുറെ സമയങ്ങൾക്കു ശേഷമാണ് നാട്ടുകാർ കണ്ടത്. തുടർന്ന് ആശുപത്രിയിൽ…

Read More

മല്ലു ട്രാവലർക്കെതിരായ പീഡന പരാതിയിൽ യുവതിയുടെ മൊഴി രേഖപ്പെടുത്തും

വ്‌ളോഗര്‍ ഷക്കീര്‍ സുബാനെതിരായ പീഡന പരാതിയിൽ സൗദി യുവതിയുടെ രഹസ്യമൊഴി ശനിയാഴ്ച രേഖപ്പെടുത്തും. എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നിലാണ് മൊഴി നൽകുക. നിലവിൽ ഇവര്‍ ബെംഗളൂരുവില്‍ ചികിത്സയില്‍ കഴിയുകയാണ്. പരാതിയില്‍ പറയുന്ന ദിവസം ഇരുവരും ഒരേ ടവര്‍ ലൊക്കേഷനിലാണുണ്ടായിരുന്നതെന്ന് പൊലീസ് അറിയിച്ചു. കൊച്ചിയിലെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഹോട്ടലിൽ സൗദി വനിതയോടു ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ വ്ലോഗറും യുട്യൂബറുമായ ഷാക്കിർ സുബ്‌ഹാനു പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. വിദേശത്തുള്ള ഷക്കീറിനോടു നാട്ടിലെത്തിയാലുടൻ…

Read More

ഓണം ബമ്പർ ;ഭാഗ്യശാലി കോയമ്പത്തൂർ സ്വദേശി നടരാജൻ

പാലക്കാട്: ഈ വർഷത്തെ ഓണം ബമ്പർ അടിച്ചത് തമിഴ്‌നാട് സ്വദേശിയ്ക്ക്. TE 230662 എന്ന നമ്പറിനാണ് സമ്മാനം അടിച്ചത്. കോയമ്പത്തൂർ അന്നൂർ സ്വദേശി നടരാജനാണ് ടിക്കറ്റ് എടുത്തത്. പത്ത് ടിക്കറ്റുകളാണ് ഇയാൾ എടുത്തിരുന്നത് . സമ്മാനാർഹമായ ടിക്കറ്റ് മറ്റാർക്കെങ്കിലും വിറ്റോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കോഴിക്കോട് സ്വദേശി ഷീബ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഷീബയുടെ ബാവ ലോട്ടറി ഏജൻസി പാലക്കാട് വിറ്റ ടിക്കറ്റാണ് 25 കോടിയുടെ ഭാ​ഗ്യസമ്മാനം നേടിയത്. ബാവ ഏജൻസിയുടെ വാളയാറിലെ കടയിൽ…

Read More

25 കോടിയുടെ തിരുവോണം ബംബർ ഒന്നാം സമ്മാനം ‘TE 230662’ എന്ന നമ്പറിന്

തിരുവനന്തപുരം: ഇൗ വർഷത്തെ തിരുവോണം ബംബർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. 25 കോടിയുടെ ഒന്നാം സമ്മാനം TE 230662 എന്ന നമ്പറിന് . കോഴിക്കോട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഭാഗ്യവാനെ ഇതുവരെ കണ്ടെത്തിയിട്ടില്ല.രണ്ടാം സമ്മാനം ഒരു കോടി വീതം ഇരുപത് പേർക്ക് . TH 305041 TL 894358 TC 708749 TA 781521 TD 166207 TB 398415 TB 127095 TC 320948 TB 515087 TJ 410906 TC 946082…

Read More

വയനാട്ടിൽ യുവാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

കൽപ്പറ്റ : വയനാട് വെണ്ണിയോടിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. പനമരം സ്വദേശിനി പുലച്ചിക്കുനി കുറിച്യ ഊരിലെ അനിഷ (35) ആണ് കൊല്ലപ്പെട്ടത്. സംഭവവത്തിൽ ഭർത്താവ് മുട്ടിൽ കൊളവയൽ മുകേഷിനെ കമ്പളക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്‌ച രാത്രി 10 മണിയോടെയാണ് സംഭവം. തലക്കും, മുഖത്തിനും മുറിവേറ്റ് രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹമെന്ന് അയൽവാസികൾ പറഞ്ഞു. കൃത്യം നടത്തിയ ശേഷം അനീഷ് തന്നെയാണ് നാട്ടുകാരെയും, പൊലീസിനെയും വിവരമറിയിച്ചത്. 2022 നവംബർ മാസത്തിലാണ് ഇരുവരും വിവാഹിതരായത്. കമ്പളക്കാട് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Read More

തേനീച്ചയുടെ കുത്തേറ്റു 2 കുട്ടികൾക്ക് ദാരുണാന്ത്യം

ദില്ലി: തേനീച്ചയുടെ കുത്തേറ്റു 2 കുട്ടികൾക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ മൻകാപൂരിലാണ് സംഭവം. യുഗ് (4), യോഗേഷ് (6) എന്നീ കുട്ടികളാണ് മരിച്ചത്. മുത്തശ്ശിക്കൊപ്പം പുറത്തിറങ്ങിയപ്പോഴാണ് കുട്ടികൾക്ക് തേനീച്ചയുടെ കുത്തേറ്റത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. തേനീച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. നിലവിൽ അവർ ചികിത്സയിലാണ്.

Read More

സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക പേരും ലോഗോ പ്രകാശനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു; വിഴിഞ്ഞം ഇന്റർനാഷ്ണൽ സീ പോർട്ട് തിരുവനന്തപുരം എന്നാണ് പേര്

തിരുവനന്തപുരം: സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക പേരും ലോഗോ പ്രകാശനവും മുഖ്യമന്ത്രി പിണറായി വിജയൻ നടത്തി. മസ്കറ്റ് ഹോട്ടലിൽ വച്ച് മന്ത്രി അഹമ്മദ് ദേവർ കോവിൽ അധ്യക്ഷത വഹിച്ച ചടങ്ങിലാണ് മുഖ്യമന്ത്രി പ്രകാശനം നിർവഹിച്ചത്. വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് തിരുവനന്തപുരം എന്നാണ് പേരിട്ടിരിക്കുന്നത്. കേരളത്തിൻറെ ഒരു സ്വപ്ന പദ്ധതിയാണ് ഇതെന്നും യാഥാർത്ഥ്യമാകുന്നതോടെ അനന്ത സാധ്യതകളാണ് തുറന്നിടുന്നതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ പേരിനൊപ്പം ‘തിരുവനന്തപുരം’ എന്നുകൂടി ചേർത്തേക്കുമെന്ന് സൂചനകൾ നേരത്തെ പുറത്തുവന്നിരുന്നു. രാജ്യാന്തര…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial