തിരുവനന്തപുരത്ത് നിപ രോഗബാധ സംശയിച്ച മെഡിക്കൽ വിദ്വാർത്ഥിയുടെ ഫലം നെഗറ്റീവ് ; കാട്ടാക്കട സ്വദേശിയുടെ പരിശോധന ഫലം ഇന്ന് ലഭിക്കും.
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിപ ആശങ്കയിൽ ആശ്വാസം. രോഗബാധ സംശയിച്ച തിരുവനന്തപുരത്ത് നിരീക്ഷണത്തിലായിരുന്ന മെഡിക്കൽ വിദ്യാർത്ഥിയുടെ ഫലം നെഗറ്റീവ്. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യട്ടിൽ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവായത്. തിരുവനന്തപുരത്ത് നിപ വൈറസ് ലക്ഷണങ്ങൾ പ്രകടിപ്പിച്ച ഒരാൾ കൂടി നിരീക്ഷണത്തിലുണ്ട്. കാട്ടാക്കട സ്വദേശിനിയും പരിശോധന ഫലം ഇന്ന് ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 72 കാരിയായ കാട്ടാകട സ്വദേശിനിയുടെ അടുത്ത ബന്ധുക്കൾ കോഴിക്കോട് നിന്ന് തിരുവനന്തപുരത്ത് വന്നിരുന്നു. പിന്നാലെ ഇവർക്ക് പനിയുണ്ടായി. ഇതേ തുടർന്ന് മുൻകരുതൽ എന്ന നിലയിൽ ഇവരെ…

