
കമിൻസിനെ മറികടന്ന് സ്റ്റാർക്; ഐപിഎൽ ചരിത്രത്തിലെ വിലയേറിയ താരമായി ഓസീസ് ബോളർ മിച്ചൽ സ്റ്റാർക്
ഐപിഎൽ ചരിത്രത്തിലെ വിലയേറിയ താരമായി ഓസ്ട്രേലിയൻ ബോളർ മിച്ചൽ സ്റ്റാർക്. 24.75 കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സാണ് സാർകിനെ സ്വന്തമാക്കിയത്. ഇരുപതര കോടിക്ക് സൺ റൈസേഴ്സ് ഹൈദരാബാദ് ഓസീസ് ക്യാപ്റ്റൻ പാറ്റ് കമിൻസിനെ സ്വന്തമാക്കി. ന്യൂസിലൻഡ് താരം ഡാരിൽ മിച്ചലിനെ 14 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കി. 11.75 കോടി രൂപയ്ക്ക് ഹർഷൽ പട്ടേലിനെ പഞ്ചാബ് കിങ്സ് ടീമിലെത്തിച്ചു. ഓസ്ട്രേലിയൻ ഓപ്പണർ ട്രാവിസ് ഹെഡിനെയും സൺ റൈസേഴ്സ് ഹൈദരാബാദ് ക്യാംപിലെത്തിച്ചു. രണ്ടുകോടി രൂപ…