Headlines

സംസ്ഥാനത്ത് ആറ് ദിവസത്തിന് ശേഷം വീണ്ടും സ്വർണവില ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് ദിവസത്തിന് ശേഷം സ്വർണവില ഉയർന്നു. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞിരുന്നു. സ്വർണവില വെള്ളിയാഴ്ച ഉയർന്നതിന് ശേഷം ഇന്നാണ് വീണ്ടും ഉയരുന്നത്. ഇന്ന് ഒരു പവന് സ്വർണത്തിന്റെ വിപണി വില 43760 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5470 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4538 രൂപയാണ്. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാദാരണ…

Read More

മന്ത്രിസഭ പുന:സംഘടന നംവബറിൽ; കടന്നപ്പള്ളി രാമചന്ദ്രനും ഗണേഷ് കുമാറും മന്ത്രിസഭയിലെത്താൻ സാധ്യത

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ രണ്ടര വര്‍ഷം പുർത്തിയാക്കുന്ന വേളയിൽ മന്ത്രിസഭ പുന:സംഘടന നംവബറിൽ. മന്ത്രി സ്ഥാനം ഘടകക്ഷികൾ വച്ചുമാറുമെന്നുള്ളത് നേരത്തെയുള്ള തീരുമാനമായിരുന്നു. ഇതനുസരിച്ച് ഗതാഗാത മന്ത്രി ആന്‍റണി രാജുവും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും മാറിയേക്കും. ഇവർക്കു പകരം കെബി ഗണേഷ്കുമാറും കടന്നപ്പള്ളി രാമചന്ദ്രനും എത്താനാണ് സാധ്യത. അടുത്തയാഴ്ച ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നേക്കും.ഗതാഗതവകുപ്പ് വേണ്ടെന്ന് കെബി ഗണേഷ്കുമാര്‍ നേരത്തേ അറിയിച്ചിട്ടുണ്ട്.എകെ ശശീന്ദ്രന് ഗതഗാതം കൊടുത്ത് ഗണേഷിന് വനം വകുപ്പ് കൊടുക്കാനും നീക്കമുണ്ട്.രണ്ടാം പിണറായി…

Read More

ഓൺലൈനിൽ വാങ്ങിയ മൈക്ക് പൊട്ടിതെറിച്ചു; ആറു വയസുകാരിക്ക് പരിക്ക്

പാലക്കാട്: പാലക്കാട് കല്ലടിക്കോട് ചൈനീസ് നിർമിത കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് ആറുവയസുകാരിക്ക് പരുക്കേറ്റു.ഓൺലൈനിൽ അറുനൂറ് രൂപയ്ക്ക് വാങ്ങിയ മൈക്കാണ് പൊട്ടിത്തെറിച്ചത്. നിർമാണ കമ്പനി ഏതാണെന്ന് വ്യക്തമല്ലാത്തതിനാൽ പരാതി നൽകാൻ കഴിയുന്നില്ലെന്ന് കുടുംബം പറഞ്ഞു. കല്ലടിക്കോട് സ്വദേശി ഫിറോസ് ബാബുവിന്റെ മകൾ ഫിൽസയാണ് പാട്ടുപാടുന്നതിനിടെ മൈക്ക് പൊട്ടിത്തെറിച്ചത്. കുട്ടി കരോക്കെ പാടുന്നത് സ്വയം മൊബൈലിൽ വിഡിയോ എടുക്കുന്നുണ്ടായിരുന്നു. ഇതിനിടെ മൈക്കിൽ നിന്നുള്ള ശബ്ദം നിന്നുപോവുകയും ഏതാനും നിമിഷങ്ങൾക്കുള്ളിൽ പൊട്ടിത്തെറിക്കുകയുമായിരുന്നു. ചൈനീസ് നിർമിത മൈക്ക് എന്നല്ലാതെ നിർമാണ കമ്പനിയുടെ പേര്…

Read More

കേരളത്തിൽ ഇടത്തരം മഴ തുടരും;മലയോര മേഖലയിൽ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടത്തരം മഴ തുടരാൻ സാധ്യത. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. എന്നാൽ ഇന്ന് ഒരു ജില്ലയിലും മഴമുന്നറിയിപ്പ് നൽകിയിട്ടില്ല. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. വടക്കൻ ഒഡിഷയ്ക്ക് മുകളിലായി സ്ഥിതി ചെയ്യുന്നശക്തി കൂടിയ ന്യുനമർദ്ദം അടുത്ത രണ്ടു ദിവസം ഛത്തീസ്ഗഡ് – കിഴക്കൻ മധ്യപ്രദേശ്…

Read More

കണ്ണൂരിൽ കോണ്‍ഗ്രസ് നേതാവിന്റെ സ്‌കൂട്ടര്‍ കിണറിലെറിഞ്ഞു

കണ്ണൂർ: കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം സെക്രട്ടെറി മാവില പത്മനാഭന്റെ സ്‌ക്കൂട്ടര്‍ കിണറ്റിലെറിഞ്ഞു.ഇക്കഴിഞ്ഞ ആഗ്‌സ്ത്-30 ന് സീറ്റുകള്‍ കുത്തിക്കീറി നശിപ്പിച്ച സ്‌കൂട്ടറാണ് ഇന്ന് രാവിലെ കിണറില്‍ എറിഞ്ഞത്.എട്ട് കോല്‍ ആഴത്തില്‍ വെള്ളമുള്ള കിണറില്‍ ഹെല്‍മെറ്റും സീറ്റുകളും പൊങ്ങിക്കിടക്കുന്നുണ്ട്.കൊട്ടാരം യു.പി.സ്‌ക്കൂളിന് സമീപത്തെ മാവില പത്മനാഭന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കെ.എല്‍.59 എം 6433 നമ്പര്‍ സുസൂക്കി ആക്സിസ് സ്‌ക്കൂട്ടറാണ് കിണറില്‍ എറിഞ്ഞത്.വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. സംഭവത്തിന് പിന്നില്‍ സി.പി.എം. പ്രവര്‍ത്തകരാണെന്ന് പത്മനാഭന്‍ ആരോപിച്ചു.ഇന്നലെ രാത്രി 11 ന് ശേഷമാണ് സംഭവം.ജയ്ഹിന്ദ് ചാരിറ്റി…

Read More

പാകിസ്ഥാന്‍ പുറത്ത്,ഏഷ്യാ കപ്പില്‍ ഇന്ത്യ-പാക് സ്വപ്ന ഫൈനലില്ല; ത്രില്ലറില്‍ ജയിച്ച് ശ്രീലങ്ക കലാശപ്പോരിന്

കൊളംബൊ: ഏഷ്യാ കപ്പില്‍ പാകിസ്ഥാന്‍ പുറത്ത്. അവസാന പന്ത് വരെ നീണ്ടുനിന്ന ത്രില്ലറില്‍ ശ്രീലങ്കയോട് രണ്ട് വിക്കറ്റിന് തോറ്റാണ് പാകിസ്ഥാന്‍ പുറത്തായത്. ഞായറാഴ്ച്ച നടക്കുന്ന കലാശപ്പോരില്‍ ഇന്ത്യയാണ് ആതിഥേയരുടെ എതിരാളി. കൊളംബോ, പ്രമദാസ സ്റ്റേഡിയത്തില്‍ മഴയെ തുടര്‍ന്ന് മത്സരം 42 ഓവറാക്കി ചുരുക്കിയിരുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സാണ് നേടിയത്. 86 റണ്‍സ് നേടിയ മുഹമ്മദ് റിസ്‌വാനാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ശ്രീലങ്ക അവസാന പന്തില്‍…

Read More

അടിവസ്ത്രത്തിനകത്ത് പ്രത്യേക അറ;റെയിൽവേ സ്റ്റേഷനിൽ ഹെറോയിനുമായി യുവതി പിടിയില്‍

തൃശൂര്‍ : അടിവസ്ത്രത്തിനുള്ളില്‍ ഹെറോയിന്‍ ഒളിപ്പിച്ച് ട്രെയിന്‍ മാര്‍ഗം കടത്തിയ യുവതി പിടിയില്‍. ആസം നവ്ഗാവ് ജില്ലയിലെ ദൊഗാവ് സ്വദേശിനി അസ്മര കാത്തൂണ്‍ (22) ആണ് പിടിയിലായത്. തൃശൂര്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്തുനിന്നാണ് ഇവരെ 9.66 ഗ്രാം ഹെറോയിനുമായി എക്‌സൈസ് അറസ്റ്റ് ചെയ്തത്. അടുത്ത കാലത്തായി ഉത്തരേന്ത്യന്‍ തൊഴിലാളികളെ ഉപയോഗപ്പെടുത്തി മയക്കുമരുന്ന് ലോബി വന്‍തോതില്‍ ഇത്തരം മയക്കുമരുന്ന് കേരളത്തില്‍ എത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിനെതുടര്‍ന്ന് ഇത്തരം സംഘങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ നിരീക്ഷണത്തിലാണ് യുവതി പിടിയിലായത്. മയക്കുമരുന്ന് കൈമാറുതിനായി പ്ലാറ്റ്‌ഫോമില്‍…

Read More

ഉച്ചഭക്ഷണ പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍
നീക്കത്തിനെതിരെ എ ഐ എസ് എഫ് പ്രതിഷേധം

തിരുവനന്തപുരം : ഉച്ചഭക്ഷണ പദ്ധതിക്കുള്ള കേന്ദ്ര വിഹിതം നല്‍കാത്തതില്‍ പ്രതിഷേധിച്ച് എഐഎസ്എഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എജീസ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ഫണ്ട് അനുവദിക്കാതെ സംസ്ഥാന സര്‍ക്കാരിനുമേല്‍ പഴിചാരുന്ന കേന്ദ്ര ഗവണ്‍മെന്റ് പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്.അരിയും ചിലവിന്റെ 60% വും തരാനുള്ളത് കേന്ദ്രമാണ്. 2021-22 വര്‍ഷം മുതല്‍ സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട വിഹിതം അനുവദിക്കുന്നതില്‍ വലിയ കാലതാമസം കേന്ദ്രസര്‍ക്കാര്‍ വരുത്തുന്നുണ്ട്.രേഖകള്‍ നല്‍കിയില്ല എന്ന കാരണത്താലാണ് തുക അനുവദിക്കാത്തത് എന്നതാണ് കേന്ദ്രസര്‍ക്കാര്‍ വാദഗതി.രേഖകള്‍ സമയബന്ധിതമായി നല്‍കിയാലും അനാവശ്യമായ…

Read More

നിയമസഭാ സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് 5 കോടി രൂപ; ഹിന്ദു സംഘടനാ പ്രവർത്തകൻ ഉൾപ്പടെ 7 പേർ അറസ്റ്റിൽ

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് വാഗ്ദാനം ചെയ്തു വ്യവസായിയിൽനിന്ന് 5 കോടി രൂപ തട്ടിയതായി കേസ്. സംഭവത്തിൽ യുവമോർച്ച നേതാവും ഹിന്ദു സംഘടനാ പ്രവർത്തകരും ഉൾപ്പടെ 7 പേരെ സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. യുവമോർച്ച ചിക്കമഗളൂരു ജില്ലാ ജനറൽ സെക്രട്ടറി ഗഗൻ കാടൂർ, ഉഡുപ്പിയിലെ ഹിന്ദു സംഘടനാ പ്രവർത്തകൻ ചൈത്ര കുന്ദാപുര ഉടമ പിടിയിലായത്. ഉഡുപ്പി ബൈന്ദൂർ മണ്ഡലത്തിൽ സീറ്റ് നൽകാമെന്ന് വാക്കു നൽകി 5 കോടി രൂപ തട്ടിയതായി ആരോപിച്ച് ഗോവിന്ദ ബാബു…

Read More

കൺസെഷൻ പ്രായം ഉയർത്തൽ പ്രതിഷേധവുമായി ബസ് ഉടമകൾ ; സർക്കാരിന്റെ തീരുമാനം ഏകപക്ഷീയം

പാലക്കാട്: ബസുകളിലെ കൺസെഷൻ പ്രായം ഉയർത്തിയ സർക്കാരിന്റെ പുതിയ തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ. കഴിഞ്ഞ ദിവസമാണ് ബസുകളിൽ കൺസഷൻ നൽകുന്നതിനുള്ള പ്രായപരിധി 25 ൽ നിന്നും 27 ആയി ഉയർത്തി ഉത്തരവിറങ്ങിയത്. ഇതിനെതിരെയാണ് ശക്തമായ പ്രതിഷേധവുമായി ബസ് ഉടമകൾ രംഗത്ത് വന്നത്. വിഷയവുമായി ബന്ധപ്പെട്ട് അടുത്ത ദിവസങ്ങളിൽ മറ്റ് സംഘടനകളുമായി ചേർന്ന് സമരം തീരുമാനിക്കുമെന്നാണ് സംഘടനയുടെ തീരുമാനം. കൺസെഷൻ പ്രായപരിധി 25 ൽ നിന്നും 27 ആയി ഉയർത്തി ഉത്തരവിറങ്ങിയത് സർക്കാരിന്‍റെ ഏകപക്ഷീയമായ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial