Headlines

ഭീഷണിയായി ചെള്ളുപനി, 5 മരണം, 9 പേർക്ക് രോഗം സ്ഥിരീകരിച്ചു; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

ഭുവനേശ്വർ : ഒഡിഷയിലും ഹിമാചൽപ്രദേശിലും ഭീഷണിയായി ചെള്ളുപനി. ഒഡിഷയിൽ 5 പേര്‍ മരിച്ചു. ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ 9 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചെറു പ്രാണികളായ ചെള്ളുകൾ, മൂട്ടകൾ എന്നിവ വഴിയാണ് മനുഷ്യരിലേക്ക് രോഗം പകരുന്നത്. ഓറിയെൻഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയയാണ് ചെള്ളുപനിക്കു കാരണം. വിറയലോടുകൂടിയ പനി, തലവേദന, പേശീവേദന, വരണ്ട ചുമ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. ചിലരിൽ തലച്ചോറിനെ വരെ അസുഖം ബാധിച്ചേക്കാം എന്നതിനാൽ പ്രാണികടിയേറ്റ ഉടൻ തന്നെ വൈദ്യ സഹായം തേടണമെന്ന് ആരോഗ്യ വിദഗ്ദർ…

Read More

സർക്കാരിനെതിരെ സിപിഐ അനുകൂല സഹകരണ മേഖലയിലെ സംഘടന കെസിഇസി;സർക്കാരിന്റെ ഇടതു നയവ്യതിയാനം തിരുത്തണം കെ പി രാജേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ സിപിഐ അനുകൂല സഹകരണ മേഖലയിലെ സംഘടന കെസിഇസി.സെക്രട്ടറിയേറ്റിനു മുന്നിൽ ത്രിദിന സത്യഗ്രഹം സംഘടിപ്പിക്കുന്നു.സംസ്ഥാന സർക്കാരിന്റെ ഇടതുനയവ്യതിയാനം തിരുത്തണമെന്ന് എഐറ്റി യുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ . കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ (എഐറ്റിയുസി) സെക്രട്ടറിയേറ്റിനു മുന്നിൽ സംഘടിപ്പിച്ച ത്രിദിന സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുനയത്തിൽ നിന്നും വ്യതിചലിക്കുന്ന പല നടപടികളും പൊതുമേഖലയിലും, സഹകരണ മേഖലയിലും വർദ്ധിച്ചു വരുന്നത് സർക്കാരിന്റെ ശത്രുക്കൾക്ക് ആയുധമാക്കേനേ ഉപകരിക്കൂ. ഇത്തരം നടപടികൾ തിരുത്താൻ…

Read More

സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു; ഇന്നലെ 65 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

കൊച്ചി: സംസ്ഥാനത്ത് ഡെങ്കിപ്പനിയും പകർച്ചപ്പനിയും പടരുന്നു. സംസ്ഥാനത്ത് ഇന്നലെ 65 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതൽ എറണാകുളം ജില്ലയിലാണ്. 20 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിൽ 66 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്. ഇന്നലെ 760 പേരാണ് പനി ബാധിതരായി ചികിത്സ തേടിയത്. ഡെങ്കിപ്പനി ബാധിതരും ലക്ഷണങ്ങളോടെ ചികിത്സയിലുള്ളവരിലും ഏറെയും കൊച്ചി കോർപ്പറേഷൻ പരിധിയിലുള്ളവരാണ്. ഡെങ്കിപ്പനി സ്ഥിരീകരിച്ച മറ്റു ജില്ലകളിൽ രോഗബാധിതരുടെ എണ്ണം എറണാകുളത്തെ അപേക്ഷിച്ച് കുറവാണ്. എറണാകുളം ജില്ലയിലെ ആലുവയിലും കണ്ടക്കടവിലുമായി രണ്ടുപേർക്ക്…

Read More

കേരളത്തിൽ നിപ സ്ഥിരീകരിച്ചതോടെ നിയന്ത്രണം കടുപ്പിച്ച് തമിഴ്നാട്; അതിർത്തി കടത്തി വിടുന്നത് പരിശോധനയ്ക്ക്‌ ശേഷം മാത്രം

ചെന്നൈ: വയനാടുമായി അതിർത്തി പങ്കിടുന്ന നീലഗിരി ജില്ലയിലെ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു. കേരളത്തിൽ നിപ സ്ഥിരീകരിച്ചതിനെ തുടർന്നാണ് പരിശോധന.11 ചെക്ക്പോസ്റ്റുകളിലാണ് പരിശോധന നടക്കുന്നത്. തമിഴ്നാട് ആരോഗ്യവകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിലാണ് പരിശോധന. കേരളത്തിൽ നിന്നുള്ള യാത്രക്കാരുടെ ശരീര ഊഷ്മാവ് പരിശോധിച്ചതിനുശേഷമാണ് തമിഴ്നാട്ടിലേക്ക് കടത്തിവിടുന്നത്. ഇതിനായി ഹെൽത്ത് ഇൻസ്‌പെക്ടർമാർ ഉൾപ്പടെയുള്ള വലിയ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. പനി ലക്ഷണം കാണിക്കുന്നവരെ, കേരളത്തിൽനിന്ന്‌ വരുന്നവരാണെങ്കിൽ തിരികെ അയക്കാൻ നിർദേശിക്കും. ഇവരുടെ ഫോൺനമ്പർ വാങ്ങിച്ച് തുടർ അന്വേഷണങ്ങളും നടത്തും. ചെക്പോസ്റ്റിൽ ജോലി ചെയ്യുന്ന…

Read More

‘ഉജ്വല’ 75 ലക്ഷം കണക്ഷൻ കൂടി;കേന്ദ്ര മന്ത്രിസഭയുടെ പുതിയ തീരുമാനം

ന്യൂഡൽഹി: പി എം ഉജ്വല യോജന (പി എം യു വൈ വിപുലീകരിക്കാൻ തീരുമാനിച്ച് കേന്ദ്ര മന്ത്രിസഭാ യോഗത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് പി എം ഉജ്വല യോജന വിപുലീകരിക്കാൻ അംഗീകാരം നൽകിയത്. ഈ തീരുമാനത്തിന്റെ ഭാഗമായി 2023 – 24 സാമ്പത്തിക വർഷം മുതൽ 2025 – 26 വരെയുള്ള മൂന്ന് വർഷത്തിനുള്ളിൽ 75 ലക്ഷം എൽ പി ജി കണക്ഷനുകൾ രാജ്യത്ത് അനുവദിക്കും. 75…

Read More

തിരുവനന്തപുരത്ത് നിപ ആശങ്ക ഒഴിഞ്ഞു; വിദ്യാർത്ഥിയുടെ പരിശോധന ഫലം നെഗറ്റീവ്

തിരുവനന്തപുരം: തലസ്ഥാനത്തെ നിപ ആശങ്ക ഒഴിഞ്ഞു. മെഡിക്കൽ കോളജിൽ പനി ബാധിച്ച് ചികിത്സയിലിരുന്ന ബിഡിഎസ് വിദ്യാർത്ഥിയുടെ നിപ പരിശോധനാ ഫലം നെഗറ്റീവ്. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയുടെ ഫലമാണ് പുറത്തു വന്നത്. പനി ബാധിച്ച വിദ്യാർത്ഥി മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലായിരുന്നു. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തുന്ന ആദ്യ നിപ പരിശോധനയാണ് ഇത്. കോഴിക്കോട് ജില്ലയിൽ നിപ വീണ്ടും സ്ഥിരീകരിച്ചതിന്റെ ആശങ്കയിലാണ് കേരളം. അഞ്ച് പേർക്കാണ് ഇതുവരെ വൈറസ് ബാധ കണ്ടെത്തിയത്. രണ്ട് പേർ മരിച്ചു. മൂന്ന്…

Read More

ക്ഷേത്ര പരിസരത്ത് കാവിക്കൊടി വേണ്ട; ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: ക്ഷേത്രത്തിലും പരിസരത്തും കാവിക്കൊടി സ്ഥാപിക്കാൻ അനുമതി നൽകണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. ക്ഷേത്രങ്ങൾ ആത്മീയതയുടെയും ശാന്തിയുടേയും ദീപസ്തംഭങ്ങളാണെന്നും രാഷ്ട്രീയ കരുനീക്കങ്ങൾക്കുപയോഗിക്കരുതെന്നും കോടതി വ്യക്തമാക്കി. കൊല്ലം മുതുപിലാക്കാട് ശ്രീ പാർഥസാരഥി ക്ഷേത്രത്തിൽ കാവിക്കൊടി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ ശ്രീനാഥ്, ഇന്ദ്രജിത്ത് എന്നിവർ സമർപ്പിച്ച ഹർജി ആണ് തള്ളിയത്. പാർഥസാരഥി ഭക്തജനസമിതി എന്ന സംഘടനയുടെ പ്രവർത്തകരെ ക്ഷേത്ര പരിസരത്ത് കാവിക്കൊടി സ്ഥാപിക്കുന്നതിനെ ചിലർ തടഞ്ഞെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. ക്ഷേത്രപരിസരത്ത് കാവിക്കൊടി സ്ഥാപിക്കാൻ ശ്രമിച്ചപ്പോൾ ചിലർ തടഞ്ഞെന്നും ആരാധന തടസപെടുത്തിയെന്നും…

Read More

കൊച്ചിയിൽ ലോഡ്ജിൽ നിന്ന് എംഡിഎംഎയുമായി യുവാവും യുവതിയും അറസ്റ്റിൽ

കൊച്ചി: ഇടപ്പള്ളിയിൽ എംഡിഎം യുമായി യുവാവും യുവതിയും പിടിയിൽ. പച്ചാളം ഷൺമുഖപുരം സ്വദേശി വിഷ്ണു സജനൻ(25), ഞാറക്കൽ എടവന ക്കാട് സ്വദേശി ആതിര(22) എന്നിവരുണ്ട്. ഇവരുടെ പക്കൽ നിന്ന് 1.75 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഇടപ്പള്ളി അമൃത ആശുപത്രക്ക് സമീപത്തുള്ള ഒറഞ്ച് ബേ ലോഡ്ജിൽ നിന്നുപോലീ എസ് ഇവരുടെ പിടി കൂടിയത്. കൊച്ചി സിറ്റി ഡെപ്യുട്ടി പോലിസ് കമ്മീഷണർ എസ്. ശശിധരൻ ലഭിശ്ച രഹസ്യ വിവരത്തിൻ്റെ അധിഷ്ഠാനത്തിൽ എറണാകുളം സെ എൻട്രൽ എസ്‌ഐ സി. ജയകുമാറിന്റെ നിർദേശമനു…

Read More

വിദ്യാർത്ഥിനി കഴുത്തറുത്ത് മരിച്ചു; ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാലെന്ന കുറിപ്പ് സമീപം

കുണ്ടറ: യുവതിയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഇളമ്പള്ളൂർ വേലുത്തമ്പി നഗർ നന്ദനം എൻ. ജയകൃഷ്ണ പിള്ളയുടെയും രമാദേവി അമ്മയുടെയും മകൾ സൂര്യ (22) ആണ് ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ട് ഏഴോടെ ആയിരുന്നു സംഭവം. സർവകലാശാലയിൽ നിന്ന് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്താണ് ആത്മഹത്യയെന്ന് വ്യക്തമാക്കുന്ന കത്തും അടുക്കളയിൽ ഉപയോഗിക്കുന്ന കത്തിയും പൊലീസിന് ലഭിച്ചു. വൈകുന്നേരം വീട്ടുകാരുമായി സംസാരിച്ചുനിൽക്കുന്നതിനിടെ സൂര്യ മുകളിലേക്ക് കയറിപ്പോയി. ഏറെനേരം കഴിഞ്ഞിട്ടും താഴേക്ക് ഇറങ്ങിവന്നില്ല. അന്വേഷിച്ചു ചെന്ന അനിയത്തിയാണ് സൂര്യയെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. കുടുംബാംഗങ്ങളുടെ നിലവിളി കേട്ടെത്തിയ സമീപവാസികൾ…

Read More

മിസോറാമിൽ 88 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത് അസം റൈഫിൾസ്

ഐസ്വാൾ: മിസോറാമിലെ ചമ്പായിൽ 88 കോടി വിലമതി്ക്കുന്ന ലഹരിവസ്തുക്കൾ പിടിച്ചെടുത്തു. അസം റൈഫിൾസിന്റെ നേതൃത്വത്തിൽ നടന്ന പ്രത്യേക ഓപ്പറേഷനിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. 60 കോടി രൂപ വിലമതിയ്‌ക്കുന്ന 2,00,000 മെത്താംഫെറ്റാമിൻ ഗുളികകളും 27.84 കോടി രൂപ വില വരുന്ന 3.978 കിലോഗ്രാം 333 സോപ്പ് ഹെറോയിനുമാണ് ഉദ്യോഗസ്ഥർ പ്രദേശത്ത് നിന്ന് കണ്ടെടുത്തത്. അസം റൈഫിൾസ് കണ്ടെടുത്ത മുഴുവൻ ചരക്കുകളും തുടർ നിയമനടപടികൾക്കായി സോഖാവ്തർ പോലീസ് സ്റ്റേഷനിലേക്ക് കൈമാറിയിട്ടുണ്ട്. സംസ്ഥാനത്തെ വളരെയധികം ആശങ്കപ്പെടുത്തുന്ന വിഷയമാണ് മയക്കുമരുന്ന് കടത്തെന്ന് അസം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial