Headlines

പന്തളത്ത് മിനി വാനും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചു, രണ്ട് പേർ മരിച്ചു.

പന്തളം: കെ.എസ്.ആർ.ടി.സി ബസും മിനി വാനും കൂട്ടിയിടിച്ച് അപകടം. എം.സി റോഡിൽ പന്തളം കുരമ്പാല ജംഗ്ഷന് സമീപമാണ് അപകടം നടന്നത്. അപകടത്തിൽ രണ്ടുപേർ മരിച്ചു. ബുധനാഴ്ച രാവിലെ 7.15 ഓടെയായിരുന്നു സംഭവം. കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരായ 25 ലധികം പേർക്ക് പരിക്ക് പറ്റി.കിഴക്കമ്പലം സ്വദേശി  ജോൺസൺ മാത്യു (48) ആലുവ എടത്തല സ്വദേശി ശ്യാം വി എസ് (30) എന്നിവരാണ് മരിച്ചത്. മരിച്ച രണ്ട് പേരും വാനിൽ യാത്ര ചെയ്തവരാണ്. മൃതദേഹങ്ങൾ അടൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 

Read More

ശ്രീലങ്കക്കെതിരെ 41 റൺസ് ജയം; ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലില്‍

കൊളംബോ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ ആവേശ പോരാട്ടത്തില്‍ ശ്രീലങ്കയെ 41 റണ്‍സിന് കീഴടക്കി ഫൈനലുറപ്പിച്ച് ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.1 ഓവറില്‍ 213 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ അവസാനം വരെ പൊരുതിയ ലങ്ക ഇന്ത്യക്ക് കടുത്ത പോരാട്ടം സമ്മാനിച്ച് 41.3വറില്‍ 172 റണ്‍സിന് ഓള്‍ ഔട്ടായി.നാലു വിക്കറ്റെടുത്ത കുല്‍ദീപ് യാാദവും രണ്ട് വിക്കറ്റ് വീതമെടുത്ത രവീന്ദ്ര ജഡേജയും ജസ്പ്രീത് ബുമ്രയുമാണ് ഇന്ത്യന്‍ ജയം സാധ്യമാക്കിയത്. സ്കോര്‍ ഇന്ത്യ 49.1 ഓവറില്‍…

Read More

തിരുവനന്തപുരത്തും നിപ ആശങ്ക; മെഡിക്കൽ കോളജ് ആശുപത്രിയിൽ വിദ്യാർത്ഥി നിരീക്ഷണത്തിൽ

തിരുവനന്തപുരം: തിരുവനന്തപുരത്തും നിപ ആശങ്ക. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദ്യാർത്ഥി നിരീക്ഷണത്തിലാണ്. ബിഡിഎസ് വി​ദ്യാർത്ഥിയാണ് നിരീക്ഷണത്തിൽ. ഇവർക്ക് പനിയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. വിദ്യാർത്ഥിയുടെ ശരീര സ്രവങ്ങൾ പരിശോധിക്കും. അതേസമയം, ജില്ലയിൽ ആശങ്കപെടെണ്ട സാഹചര്യമില്ലെന്നാണ് അധികൃതർ അറിയിക്കുന്നത്. കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലും സമീപ ജില്ലകളിലും അതീവ ജാഗ്രതയാണ് നിലനില്‍ക്കുന്നത്. കോഴിക്കോട് ജില്ലയില്‍ നിപ രോഗ ലക്ഷണങ്ങളോടെ മരിച്ച രണ്ട് പേർക്കും സമ്പർക്കമുണ്ടായിരുന്ന രണ്ട് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ തുടരുന്ന…

Read More

കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ കോൺഗ്രസ് സിപിഎം മെമ്പർമാർ തമ്മിൽ കയ്യാങ്കളി

കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ സിപിഐഎം കോൺഗ്രസ് മെമ്പർമാർ തമ്മിൽ കയ്യാങ്കളി ഇരുകൂട്ടരും കിളിമാനൂർ പോലീസിൽ പരാതി നൽകുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ ശ്രീജ ഉണ്ണികൃഷ്ണനും കോൺഗ്രസ് മെമ്പർ ജിഹാദും ആണ് പരാതിക്കാർ. ജിഹാദ് പോലീസിന് നൽകിയ പരാതി ഇങ്ങനെയാണ് – കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ കേന്ദ്ര സംഘം സന്ദർശനത്തിനു എത്തിയതിന്റെ അടിസ്ഥാനത്തിൽ ജനറൽ കമ്മിറ്റി കൂടുകയും എല്ലാവരും ഇരുന്നപ്പോൾ ശ്രീജ ഉണ്ണികൃഷ്ണൻ പറഞ്ഞ എന്തോ കാര്യത്തിന് എല്ലാവരെയും പോലെ താനും ചിരിച്ചുവെന്നും എന്നാൽ…

Read More

നിപ : പൊതുജനങ്ങൾക്ക് നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ സാഹചര്യത്തില്‍ നിപയെ പറ്റിയുള്ള അടിസ്ഥാന വിവരങ്ങള്‍ മനസിലാക്കുക എന്നത് അത്യന്തം പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു. വവ്വാലുകളില്‍ നിന്നും നേരിട്ടോ അല്ലാതെയോ (വവ്വാല്‍ കടിച്ച പഴങ്ങള്‍, വവ്വാലുകളില്‍ നിന്നും അണുബാധയുണ്ടായ മറ്റ് മൃഗങ്ങള്‍ തുടങ്ങിയവ) ആണ് വൈറസ് മനുഷ്യരില്‍ എത്തുക.· വൈറസ് ബാധിച്ച ആള്‍ക്ക് രോഗലക്ഷങ്ങള്‍ പ്രകടമായതിന് ശേഷം മറ്റുള്ളവരിലേക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ത്താന്‍ കഴിയും.· നിപ…

Read More

കൽപ്പറ്റയിൽ എംഡിഎംഎയുമായി മൂന്നു യുവാക്കൾ പിടിയിൽ

കൽപ്പറ്റ: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി മൂന്നുപേർ പോലീസ് പിടിയിൽ. സംഭവത്തിൽ വെള്ളമുണ്ട സ്വദേശികളായ വരാമ്പറ്റ മൂരികണ്ടിയിൽ മുഹമ്മദ് ഇജാസ് (26), വരാമ്പറ്റ ആലമ്പടിക്കൽ കെ. സാബിത്ത് (24), നാരോക്കടവ് കൊട്ടാരക്കുന്ന് തകടിക്കൽ വീട്ടിൽ ടി.ജി. അമൽജിത്ത് (28) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 37.63 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. അന്വേഷണത്തിനൊടുവിൽ എംഡിഎം ആധുനികയ്ക്കായി കൊണ്ടുവന്നതാണെന്ന് പ്രതികൾ സമ്മതിച്ചു. ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും തൊണ്ടർനാട് പോലീസും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്….

Read More

ബാണാസുര മലയിൽ കാട്ടാനയുടെ ആക്രമണത്തിൽ വനംവാച്ചർ കൊല്ലപ്പെട്ടു

വയനാട് : വെള്ളമുണ്ട മംഗലശ്ശേരി മലയിൽ കാട്ടാന ആക്രമണത്തിൽ താൽക്കാലിക വനംവാച്ചർ കൊല്ലപ്പെട്ടു. പുളിഞ്ഞാൽ സ്വദേശി തങ്കച്ചൻ ആണ് മരിച്ചത്. 50 വയസ്സായിരുന്നു. പടിഞ്ഞാറത്തറക്കടുത്ത് ബാണാസുര മലയിൽ ട്രക്കിങ് ഡ്യൂട്ടിയിലായിരുന്നു തങ്കച്ചൻ . കാട്ടാനയുടെ ആക്രമണം നടന്ന ഉടനെ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. വെള്ളമുണ്ട പുളിഞ്ഞാല്‍ നെല്ലിക്കാച്ചാല്‍ നെല്ലിയാനിക്കോട്ട് വീട്ടില്‍ മത്തായിയുടെ മകനാണ് തങ്കച്ചന്‍.

Read More

പട്ടികജാതിക്കാരിയായ അമ്മയേയും മകളേയും വീട്ടില്‍ കയറി ആക്രമിച്ച സംഭവത്തില്‍ അയല്‍ക്കാരിയായ വീട്ടമ്മ അറസ്റ്റില്‍

കണ്ണൂർ:തളിപ്പറമ്പിൽപട്ടികജാതിക്കാരിയായ അമ്മയേയും മകളേയും വീട്ടില്‍ കയറി ആക്രമിച്ച സംഭവത്തില്‍ അയല്‍ക്കാരിയായ വീട്ടമ്മ അറസ്റ്റില്‍.ചെമ്പന്തൊട്ടിയിലെ സുലൈമാന്റെ ഭാര്യ അലീമയെയാണ് തളിപ്പറമ്പ് ഡി.വൈ.എസ്.പി എം.പി.വിനോദ്കുമാര്‍ അറസ്റ്റ് ചെയ്തത്.അലീമയുടെ മകളും കേസിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഒരു മാസം മുമ്പാണ് സംഭവം നടന്നത്.അലീമയും മകളും അയല്‍ക്കാരായ പട്ടികജാതിക്കാരിയുടെ വീട്ടില്‍ അതിക്രമിച്ചുകടന്ന് മര്‍ദ്ദിച്ചതായാണ് പരാതി.സംഭവത്തില്‍ അലീമയും മകളും മുന്‍കൂര്‍ ജാമ്യത്തിന് ഹരജി നല്‍കിയിരുന്നു.ഇത് തള്ളിയതിനെ തുടര്‍ന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്

Read More

കോഴിക്കോട് നിപ സ്ഥിരീകരിച്ചു; മരിച്ച രണ്ടുപേര്‍ക്ക് രോഗമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

കോഴിക്കോട്: കോഴിക്കോട് പനി ബാധിച്ച് മരിച്ച രണ്ടുപേർക്ക് നിപ സ്ഥിരീകരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.വിദഗ്ധ കേന്ദ്രസംഘംകേരളത്തിലെത്തുമെന്നും സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജുമായി ആശയവിനിമയം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തി രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സയിലുള്ള നാല് പേരുടെ പരിശോധനാ ഫലം ഇനിയും ലഭിക്കേണ്ടതുണ്ട്. അതേസമയം നിപ സംശയം ഉയര്‍ന്നപ്പോള്‍ തന്നെ കോഴിക്കോട് ജില്ലയില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. മരുതോങ്കര, തിരുവള്ളൂര്‍ പ്രദേശവാസികളാണ് നിപ…

Read More

ഒളിഞ്ഞും നേര്‍ക്കുനേരെയും അയ്യന്‍കാളി സ്മരണയെ അവഹേളിക്കുന്നവരെ വെറുതെ വിടില്ല – മുഖ്യമന്ത്രി

ഒളിഞ്ഞിരുന്നും നേര്‍ക്കുനേരെയും അയ്യന്‍കാളി സ്മരണയെ അവഹേളിക്കാന്‍ ശ്രമിക്കുന്ന ഒരാളെയും വെറുതെ വിടാതിരിക്കാനുള്ള ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. മഹാത്മ അയ്യന്‍കാളി കൊളുത്തിയ പോരാട്ടത്തിന്റെ ദീപശിഖ ഏറ്റുവാങ്ങേണ്ടവരാണ് പുതുതലമുറ. ആ തലമുറയ്‌ക്കൊപ്പമാണ് ഈ സര്‍ക്കാര്‍. മഹാത്മ അയ്യന്‍കാളിയെ സമൂഹമാധ്യമത്തില്‍ അവഹേളിച്ചതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 153 പ്രകാരം തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനില്‍ ക്രൈം നം. 620/2023…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial