മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കില്ല; തീരുമാനം മഴയും ജലനിരപ്പും കുറഞ്ഞതിനെ തുടർന്ന്

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കില്ല. മഴയും നീരൊഴുക്കും കുറഞ്ഞതിനെ തുടർന്നാണ് തീരുമാനം. തമിഴ്നാട് കൊണ്ട് പോകുന്ന വെള്ളം സെക്കന്റിൽ 250 ഘനയടിയായി അളവും കുറച്ചു. മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് രാവിലെ പത്തു മണിയോടെ തുറക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. 138 അടിക്കു മുകളിലായിരുന്നു അപ്പോഴത്തെ അണക്കെട്ടിലെ ജലനിരപ്പ്. നിലവിൽ ജലനിരപ്പ് 138.55 അടിയാണ്. കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ട് രാവിലെ പത്തു മണിയോടെ തുറക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ജലനിരപ്പ് 142 അടിയിലേക്കെത്തന്ന സാഹചര്യമുണ്ടായാൽ…

Read More

കനത്ത മഴയിൽ റയിൽപാളം ഒലിച്ചുപോയി; തൂത്തുക്കുടിയിലെ ശ്രീവൈകുണ്ഡം റെയിൽവേസ്റ്റേഷനിൽ കുടുങ്ങിക്കിടക്കുന്നത് അഞ്ഞൂറോളം യാത്രക്കാർ

ചെന്നൈ: കനത്ത മഴയിൽ തമിഴ്നാട്ടിൽ റയിൽപാളം ഒലിച്ചുപോയി. ഇതോടെ അഞ്ഞൂറോളം യാത്രക്കാർ പ്രളയജലത്തിന് നടുവിൽ അകപ്പെട്ടു എന്നാണ് റിപ്പോർട്ട്. തൂത്തുക്കുടിയിലെ ശ്രീവൈകുണ്ഡം റെയിൽവേസ്റ്റേഷനിലാണ് ട്രെയിൻ യാത്രക്കാർ അകപ്പെട്ടത്. ട്രെയിനിലുണ്ടായിരുന്ന എണ്ണൂറോളം യാത്രക്കാരിൽ 300 യാത്രക്കാരെ തൊട്ടടുത്ത ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയെങ്കിലും അവശേഷിക്കുന്ന അഞ്ഞൂറോളം പേർ ചുറ്റിനും പ്രളയജലം നിറഞ്ഞതിനാൽ കുടുങ്ങിപ്പോയി. 24 മണിക്കൂറിന് ശേഷവും ഇവരെ പുറത്തെത്തിക്കാനായില്ല എന്നാണ് റിപ്പോർട്ട്. തൂത്തുക്കുടിയിലെ ശ്രീവൈകുണ്ഡം റെയിൽവേസ്റ്റേഷനിലാണ് യാത്രക്കാർ കുടുങ്ങിയത്. ഇവർക്ക് ആശ്വാസമെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. ക്ഷേത്രനഗരമായ തിരുച്ചെന്തൂരിൽനിന്ന് ചെന്നൈയിലേക്കു…

Read More

ചൈനയില്‍ വന്‍ ഭൂചലനം; 116 മരണം; ഇരുനൂറിലേറെ പേര്‍ക്ക് പരുക്ക്

വടക്കുപടിഞ്ഞാറന്‍ ചൈനയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 116 മരണം. 220 പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ അര്‍ദ്ധരാത്രി ഗന്‍സു പ്രവിശ്യയിലാണ് 6.2 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. തൊട്ടടുത്ത ചിങ്ഹായ് പ്രവിശ്യയിലും പ്രകമ്പനം ഉണ്ടായി. ഗന്‍സുവില്‍ മാത്രം നൂറിലേറെ പേര്‍ കൊല്ലപ്പെട്ടെന്നാണ് വിവരം.  ഏതാനും മണിക്കൂറുകള്‍ക്കുശേഷം ഷിന്‍ജിയാങില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ഗന്‍സുവിലും ചിങ്ഹായിലും ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നു. നിരവധി പേര്‍ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനം അതിവേഗം പുരോഗമിക്കുകയാണെന്ന് പ്രസിഡന്റ് ഷി ചിന്‍ പിങ് പറഞ്ഞു. അതേസമയം വൈദ്യുതി– വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകരാറിലായത്…

Read More

തൃശൂരിൽ മൂന്ന് വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു

തൃശൂർ മാന്ദാമംഗലത്ത് മൂന്ന് വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു. മാന്ദാമംഗലം മയിൽക്കുറ്റിമുക്ക് സ്വദേശി അനീഷിന്റെ മകൻ ആദവ് ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയായിരുന്നു അപകടം. കുട്ടിയുടെ പിതാവ് അനീഷും മാതാവ് അശ്വതിയും വെട്ടുകാട് എന്ന സ്ഥലത്തേക്ക് പോയിരിക്കുകയായിരുന്നു. അനീഷിന്റെ അമ്മയും സഹോദരിയുമാണ് കുട്ടിയെ നോക്കിയിരുന്നത്. ഇവരുടെ ശ്രദ്ധയിൽ നിന്ന് മാറിയ സമയത്താണ് കുട്ടി ആൾ മറയില്ലാത്തകിണറ്റിലേക്ക് വീണത്. അനീഷിൻ്റെ സഹോദരിയുടെയും അമ്മയുടെയും നിലവിളി കേട്ടെത്തിയ നാട്ടുകാർ കുട്ടിയെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

തൃശൂര്‍ പൂരം ചടങ്ങുമാത്രമാക്കേണ്ടിവരും; മുഖ്യമന്ത്രി ഇടപെടണമെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍

തൃശൂർ: തൃശൂര്‍ പൂരം ചടങ്ങുമാത്രമാക്കേണ്ടിവരുമെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍. എക്സിബിഷന്‍ ഗ്രൗണ്ട് വാടക കൂട്ടിയാല്‍ പൂരം ചടങ്ങുമാത്രമാക്കുമെന്ന് പ്രമേയം. 39 ലക്ഷമായിരുന്ന വാടക 2.20 കോടിയായി ഉയര്‍ത്തി കൊച്ചി ദേവസ്വം ബോര്‍ഡ്. മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെടണമെന്നും ആവശ്യം. കഴിഞ്ഞ വർഷം 39 ലക്ഷം രൂപയായിരുന്നു വാടക. എന്നാൽ ഈ വർഷം 2.20 കോടി രൂപ വേണമെന്നാണ് കൊച്ചിൻ ദേവസ്വം ബോർഡ് പറയുന്നത്. മുഖ്യമന്ത്രി വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നും ദേവസ്വങ്ങൾ ആവശ്യപ്പെട്ടു. തറവാടക കൂട്ടിയത് പരിഹരിക്കാനും ഒത്തുതീര്‍പ്പാക്കാനുമുള്ള ശ്രമങ്ങള്‍…

Read More

പാർലമെന്റിന്റെ ചരിത്രത്തിലാദ്യമായി 78 എംപിമാർക്ക് കൂട്ട സസ്പെൻഷൻ; നടപടി കേരളത്തിൽ നിന്നുള്ള എംപിമാർ ഉൾപ്പെടെയുള്ളവർക്ക്

ഡൽഹി: പാർലമെന്റിലെ അതിക്രമത്തിൽ പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ പാർലമെന്റിൽ നിന്ന് സസ്പെൻഡ് ചെയ്തു. ലോക്സഭയിലും രാജ്യസഭയിലുമായി 78 പേരെയാണ് സസ്പെന്റ് ചെയ്തത്. ലോക്സഭയിൽ 33 പേരെയും രാജ്യസഭയിൽ 45 പേരെയും സസ്പെൻഡ് ചെയ്തു. കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് അധിർ രഞ്ജൻ ചൗധരി, എൻകെ പ്രേമചന്ദ്രൻ, ഇടി മുഹമ്മദ് ബഷീർ, ആൻ്റോ ആൻ്റണി, കെ മുരളീധരൻ, രാജ്മോഹൻ ഉണ്ണിത്താൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ ഉൾപ്പടെ ഉള്ളവരെയാണ് ലോക്സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. കെ സി വേണുഗോപാൽ,…

Read More

പൂക്കളത്തെ ചൊല്ലിയുള്ള തർക്കം കലാശിച്ചത് കൊലപാതകത്തിൽ; ആറ്റുകാൽ അയ്യപ്പനാശാരി കൊലക്കേസിൽ വിധി പറഞ്ഞത് 19 വർഷത്തിനു ശേഷം

തിരുവനന്തപുരം: ആറ്റുകാൽ മണക്കാട് മേടമുക്ക് സതീഷ് നിവാസില്‍ അയ്യപ്പനാശാരിയെ(52) വെട്ടി കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ. ഒന്നാം പ്രതി കമലേശ്വരം ബലവാൻ നഗറിൽ ചെല്ല പെരുമാൾ പിള്ള മകൻ കടച്ചിൽ അനി എന്നു വിളിക്കുന്ന അനിൽകുമാർ ജീവപര്യന്തം കഠിന തടവിനും 16,22,500 രൂപ പിഴയും അടക്കണമെന്നാണ് വിധി. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് ജഡ്ജ് പ്രസൂൺ മോഹൻ ആണ് ശിക്ഷ വിധിച്ചത്.ജീവപര്യന്തം കഠിന തടവിനു പുറമേ നിയമവിരൂദ്ധമായ സംഘം ചേരൽ,…

Read More

കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; 30 പേര്‍ക്ക് പരിക്ക്

ചെങ്ങന്നൂര്‍ : കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ മുപ്പതോളം പേർക്ക് പരിക്കേറ്റു. ചെങ്ങന്നൂരിന് സമീപം കല്ലശ്ശേരിയിലാണ് അപകടം നടന്നത്. ഇന്നലെ വൈകിട്ട് 4.30 ഓടുകൂടിയായിരുന്നു അപകടം. പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്നു സൂപ്പർഫാസ്റ്റ് ബസും തിരുവനന്തപുരത്തേക്ക് പോവുകയാണ് ഫാസ്റ്റ് പാസഞ്ചർ ബസുമാണ് കൂട്ടിയിടിച്ചത്.

Read More

സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിനികള്‍ തിരിച്ചെത്തിയില്ല ; അന്വേഷണം ആരംഭിച്ച് പൊലീസ്

പത്തനംതിട്ട: പത്തനംതിട്ടയില്‍ പന്തളത്ത് നിന്ന് മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ കാണാതായി. പന്തളത്തെ ബാലാശ്രമത്തിലെ താമസക്കാരായ മൂന്ന് പെണ്‍കുട്ടികളെയാണ് ഇന്ന് രാവിലെ മുതല്‍ കാണാതായത്. രാവിലെ പതിവുപോലെ സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിനികള്‍ വൈകുന്നേരമായിട്ടും തിരിച്ചെത്തിയില്ല. പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ത്ഥിനികളെയാണ് കാണാതായത്. സംഭവത്തില്‍ ബാലാശ്രമം അധികൃതരുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More

മതിൽപണിക്കിടെ ഹിറ്റാച്ചി കുളത്തിലേക്ക് മറിഞ്ഞു; ആന്ധ്ര സ്വദേശിയായ ഡ്രൈവർക്ക് ദാരുണാന്ത്യം

എറണാകുളം: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ കുളത്തിലേക്ക് ഹിറ്റാച്ചി മറിഞ്ഞ് ഡ്രൈവർ മരിച്ചു. ആന്ധ്ര സ്വദേശിയായ ഡ്രൈവർ  ദിവാങ്കർ ശിവാങ്കി ആണ് മരിച്ചത്. കുളത്തിന്‍റെ മതിൽ പണിക്കിടെ ഹിറ്റാച്ചി തെന്നി കുളത്തിലേക്ക് വീഴുകയായിരുന്നു. ഡ്രൈവർ ഉള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. പെരുമ്പാവൂർ ഫയർഫോഴ്സ് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. 

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial