രാജ്യത്തെ ആദ്യ യുപിഐ എടിഎം പ്രവര്‍ത്തനം ആരംഭിച്ചു ; പണം പിൻവലിക്കുന്ന രീതി ഇങ്ങനെ വീഡിയോ കാണാം
മുംബൈ:യുപിഐ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കി രാജ്യത്തെ ആദ്യ യുപിഐ എടിഎം പ്രവര്‍ത്തനം ആരംഭിച്ചു. മുംബൈയിലാണ് ആദ്യ എടിഎം സ്ഥാപിച്ചത്. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ച് ഹിറ്റാച്ചി പേയ്മെന്റ് സര്‍വീസസ് ആണ് എടിഎം അവതരിപ്പിച്ചത്. രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകളുടെ 50 ശതമാനവും ഇപ്പോള്‍ യുപിഐ അധിഷ്ഠിതമാണ്. യുപിഐ ഐഡിയുള്ള ആര്‍ക്കും ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് എളുപ്പത്തില്‍ പണം പിന്‍വലിക്കാന്‍ ആകും എന്നതാണ് പുതിയ എടിഎമ്മിന്റെ പ്രത്യേകത. എടിഎം കാര്‍ഡ് ഇല്ലാതെ തന്നെ ഇന്ത്യയിലെ ഗ്രാമ…

