അപവാദ പ്രചരണം വി ഡി സതീശൻ മാപ്പുപറയണം: ഡി വൈ എഫ് ഐ വക്കീൽ നോട്ടീസ് അയച്ചു

മലപ്പുറം :തുവ്വൂരിൽ യുത്ത് കോൺഗ്രസ്‌ നേതാവ് കൃഷിഭവൻ താത്കാലിക ജീവനക്കാരിയായ യുവതിയെ കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഡിവൈഎഫ്ഐക്കെതിരെ നടത്തിയ അപവാദ പ്രചരണം പിൻവലിച്ചു പരസ്യമായി മാപ്പുപറയണമെന്നാവശ്യപ്പെട്ടു ഡിവൈഎഫ്ഐ ജില്ലാകമ്മറ്റി വക്കീൽ നോട്ടീസ് അയച്ചു. കൊലപാതകകേസിലെ ഒന്നാം പ്രതിയും യൂത്ത് കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറിയുമായ വിഷ്‌ണു മുൻഡിവൈഎഫ്ഐക്കാരനാണെന്നായിരുന്നു മാധ്യമങ്ങൾക്ക് മുൻപിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞത്. ഇത് കളവും അപകീർത്തികരവുമാണെന്ന് കാണിച്ചാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. ഒരാഴ്ചക്കകം പരസ്യമായി വാർത്തസമ്മേളനം…

Read More

ഓഗസ്റ്റിൽ 1000 കോടിയിലധികം പണമിടപാടുകളുമായി യുപിഐ

ഓൺലൈൻ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) ഒരു മാസത്തിനുള്ളിൽ 10 ബില്യൺ ഇടപാടുകൾ നടത്തി ചരിത്രം സൃഷ്ടിച്ചു. ഓഗസ്റ്റിൽ മൊത്തം യുപിഐ ഇടപാടുകളുടെ എണ്ണം 10.58 ബില്യൺ എന്ന നേട്ടവുമായി എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. തൽസമയ പേയ്‌മെന്റ് സംവിധാനം നിയന്ത്രിക്കുന്ന നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) കണക്കനുസരിച്ച്, യുപിഐ ഇടപാടുകൾ ഓഗസ്റ്റിൽ 67 ശതമാനം ഉയർന്നാണ് 10.58 ബില്യണിലെത്തി. ഇന്റർനെറ്റ് കണക്റ്റിവിറ്റി ഇല്ലാതെ തന്നെ ചെറിയ തുകയുടെ ഇടപാടുകൾ നടത്തുന്ന യുപിഐയുടെ…

Read More

കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; ജോയ് മാത്യുവിന് പരിക്ക്

തൃശൂർ: കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് നടനും സംവിധായകനുമായ ജോയ് മാത്യുവിന് പരിക്കേറ്റു. ചാവക്കാട് – പൊന്നാനി ദേശീയ പാത 66 മന്ദലാംകുന്നിൽ ആണ് സംഭവം നടന്നത്. മന്ദലാംകുന്ന് സെന്ററിൽ തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം നടന്നത്. കോഴിക്കാട് നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു ജോയ് മാത്യു. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാനിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ വാഹനത്തിന്റെ മുൻ ഭാഗം വെട്ടി പൊളിച്ചു പുറത്തെടുക്കാനുള ശ്രമം ഇപ്പോഴും തുടരുകയാണ്. പരിക്കേറ്റ ജോയ് മാത്യുവിനെ അണ്ടത്തോട് ഡൈവേഴ്സ്…

Read More

പുതുപ്പള്ളി ഇന്ന് പോളിംഗ് ബൂത്തിലേക്ക്; വിജയപ്രതീക്ഷയിൽ മുന്നണികൾ

കോട്ടയം: കേരള നിയമസഭയുടെ ചരിത്രത്തിലെ അറുപത്തിയാറാം ഉപതെരഞ്ഞെടുപ്പിന് സജ്ജമായി പുതുപ്പള്ളി നിയമസഭാ നിയോജക മണ്ഡലം. ഇന്ന് രാവിലെ 7മണി മുതൽ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും 4 ട്രാൻസ്ജെൻഡറുകളും അടക്കം മണ്ഡലത്തിൽ 1,76,417 വോട്ടർമാരാണുള്ളത്. വോട്ടെടുപ്പ് ഡ്യൂട്ടിക്കായി 872 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. 182 ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. 182 പോളിങ് ബൂത്തുകളിലും വെബ്കാസ്റ്റിങ് ഏർപ്പെടുത്തിയിട്ടുണ്ട്. പോളിങ് അവസാനിക്കുന്നതുവരെയുള്ള പോളിങ് ബൂത്തുകളിലെ നടപടികൾ കളക്ട്രേറ്റിലെ കൺട്രോൾ റൂമിലൂടെ തത്സമയം അറിയാം. ഉമ്മൻചാണ്ടിയുടെ വിയോഗ…

Read More

ഐ എസ് എല്‍ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരുവിന് എതിരെ

ഐ എസ് എല്‍ അടുത്ത സീസണ്‍ സെപ്റ്റംബര്‍ 21ന് ആരംഭിക്കും. പുതിയ സീസണ്‍ ഫിക്സ്ചര്‍ ഉടൻ വരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ സീസണിലെ ഉദ്ഘാടന മത്സരവും കൊച്ചിയില്‍ തന്നെ നടക്കും. ഇത്തവണ ബെംഗളൂരു എഫ് സിയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലാകും ആദ്യ മത്സരം. ഐ എസ് എല്ലില്‍ ബ്ലാസ്റ്റേഴ്സും ബെംഗളൂരുവും അവസാനം ഏറ്റുമുട്ടിയത് കഴിഞ്ഞ സീസണിലെ വിവാദ പ്ലേ ഓഫില്‍ ആയിരുന്നു. ഈ മത്സരത്തോടെ കളി ആരംഭിക്കുന്നത് ആരാധകര്‍ക്ക് ആവേശം നല്‍കും. കഴിഞ്ഞ ഐ എസ് എല്‍…

Read More

ഏഷ്യാ കപ്പ്: 10 വിക്കറ്റ് ജയവുമായി ഇന്ത്യ പ്ലേഓഫില്‍, വീണ്ടും ഇന്ത്യ- പാക് പോരാട്ടം

ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഗ്രൂപ്പ് എയിലെ മത്സരത്തില്‍ നേപ്പാളിനെതിരെ മഴനിയമം പ്രകാരം 10 വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയവുമായി ടീം ഇന്ത്യ പ്ലേഓഫില്‍.മഴ കാരണം 23 ഓവറില്‍ പുതുക്കി നിശ്ചയിച്ച 145 റണ്‍സ് വിജയലക്ഷ്യം ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ശുഭ്‌മാന്‍ ഗില്ലും 20.1 ഓവറില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ സ്വന്തമാക്കി. തോല്‍വിയോടെ നേപ്പാള്‍ ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായി. ഗ്രൂപ്പ് എയില്‍ നിന്ന് ഇന്ത്യക്ക് പുറമെ പാകിസ്ഥാനാണ് പ്ലേഓഫിലെത്തിയത്. ഇന്ത്യയും പാകിസ്ഥാനും പ്ലേഓഫിലെത്തിയതോടെ ഏഷ്യാ കപ്പില്‍ മറ്റൊരു ഇന്ത്യ-പാക് പോരാട്ടം കൂടി…

Read More

കുട്ടനാട്ടിൽ സിപിഐഎം വിട്ടുവന്നവർക്ക് സിപിഐ അംഗത്വത്തിന് അംഗീകാരം; തിരുമാനം പാർട്ടി ജില്ലാ കൗൺസിലിൽ

ആലപ്പുഴ: സിപിഐഎം വിട്ടുവന്നവർക്ക് കുട്ടനാട്ടിൽ സിപിഐ അംഗത്വത്തിന് അംഗീകാരം. സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗമായ മന്ത്രി പി. പ്രസാദിന്റെ സാന്നിധ്യത്തിൽ ഇന്ന് ചേർന്ന ആലപ്പുഴ ജില്ലാ കൗൺസിൽ യോഗത്തിലാണ് അംഗത്വത്തിന് അംഗീകാരം നൽകാൻ തീരുമാനം ഉണ്ടായത്. 166 പേർക്ക് പൂർണ അംഗത്വവും 56 പേർക്ക് കാൻഡിഡേറ്റ് അംഗത്വവും നൽകുന്നതിൽ അംഗീകാരമായി. രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ്, 5 പഞ്ചായത്ത് അംഗങ്ങൾ രണ്ട് ഏരിയ കമ്മിറ്റി അംഗങ്ങൾ, 19 എൽസി അംഗങ്ങൾ, ഏഴ് ബ്രാഞ്ച് സെക്രട്ടറിമാർ, പോഷക സംഘടനയുടെ സംസ്ഥാന…

Read More

കെഎസ്ആർടിസി ടിക്കറ്റ് ബുക്കിങ് നാളെ മുതൽ പ്ലാറ്റ്ഫോമിലേക്ക്

കെഎസ്ആർടിസിയുടെ ടിക്കറ്റ് ബുക്കിംഗ് സംവിധാനം നാളെ മുതൽ പുതിയ പ്ലാറ്റ്ഫോമിലേക്ക്. http://www.onlineksrtcswift.com , Ente KSRTC Neo OPRS എന്ന മൊബൈൽ ആപ്ലിക്കേഷനിലുമാണ് നാളെ മുതൽ റിസർവ്വേഷൻ സൗകര്യമുള്ളത്. കെഎസ്ആർടിസിയുടെ ഓൺലൈൻ റിസർവേഷൻ സംവിധാനം കൈകാര്യം ചെയ്തിരുന്ന അഭിബസുമായുള്ള (Abhibus)- കരാർ 2023 സെപ്റ്റംബർ 30 – ഓടെ അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ പ്ലാറ്റ്ഫോമിലേക്ക് മാറുന്നത്. ഇതിനായി പുതിയ സർവീസ് പ്രൊവൈഡർക്ക് വേണ്ടി 12.08.2022 ൽ കെഎസ്ആർടിസി തന്നെ ടെണ്ടർ വിളിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ പുതിയ കമ്ബനിക്ക്…

Read More

പീച്ചി റിസർവോയറിൽ വഞ്ചി മറിഞ്ഞ് 3 യുവാക്കളെ കാണാതായി; തെരച്ചിൽ ഊർജ്ജിതമാക്കി

തൃശൂർ : ആനവാരിയിൽ പീച്ചി ഡാമിന്റെ റിസർവോയറിൽ വഞ്ചി അപകടത്തിൽ പെട്ട് യുവാക്കളെ കാണാതായി. മൂന്ന് പേരെയാണ് കാണാതായിരിക്കുന്നത്. ആകെ നാലുപേരാണ് വഞ്ചിയിൽ ഉണ്ടായിരുന്നത്. ഒരാൾ നീന്തി കരയ്ക്കു കയറി. വാണിയമ്പാറ പൊട്ടിമടയ്ക്കു സമീപം കൊള്ളിക്കാടു നിന്നുള്ളവരാണ് യുവാക്കൾ എന്നാണ് പ്രാഥമിക വിവരം. രക്ഷപ്പെട്ടയാൾ അവശനിലയിലായതിനാൽ കൂടെയുണ്ടായിരുന്നവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാനായിട്ടില്ല. വൈകിട്ട് 4 മണിയോടെയാണ് സംഭവം. വിപിൻ, അജിത്ത്, സിറാജ് എന്നിവരെയാണ് കാണാതായത്. ഇവരുടെ സംഘത്തിലുണ്ടായിരുന്ന ശിവപ്രസാദ് എന്നയാളാണ് നീന്തി രക്ഷപ്പെട്ടത്.

Read More

ഷൂട്ടിങ്ങിനിടെ ടൊവിനോ തോമസിന് പരിക്ക്

സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ ടൊവിനോ തോമസിന് പരിക്ക്. ‘നടികര്‍ തിലകം’ സിനിമയുടെ ഷൂട്ടിങിനിടെയാണ് താരത്തിന്റെ കാലിന് പരിക്കേറ്റത്. പെരുമ്പാവൂരിനടുത്ത് മാറമ്പള്ളിയിലാണ് സംഭവം. പരുക്ക് ഗുരുതരമുള്ളതല്ലെങ്കിലും ഒരാഴ്‍ചത്തെ വിശ്രമം താരത്തിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിനാല്‍ ചിത്രീകരണം നിര്‍ത്തിവെച്ചു. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘നടികര്‍ തിലകം’. ചിത്രീകരണം വൈകാതെ പുനരാരംഭിക്കും എന്ന് സംവിധായകൻ ലാല്‍ ജൂനിയര്‍ വ്യക്തമാക്കി. ഡേവിഡ് പടിക്കൽ എന്ന സൂപ്പർ താരമായാണ് ചിത്രത്തിൽ ടൊവിനോ തോമസ് എത്തുന്നത്. ഭാവന നായികയായി എത്തുന്ന ചിത്രത്തിൽ സൗബിൻ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial