Headlines

പത്തനംതിട്ടയിൽ കനത്ത മഴ; ഗവിയിൽ ഉൾ വനത്തിൽ ഉരുൾ പൊട്ടൽ

പത്തനംതിട്ട: കനത്ത മഴയെ തുടർന്ന് ഗവിയിൽ ഉൾവനത്തിൽ ഉരുൾപൊട്ടൽ. മലവെള്ളപ്പാച്ചിൽ ഉണ്ടായതോടെ മൂഴിയാർ ഡാമിന്റെ മൂന്നു ഷട്ടറുകൾ തുറന്നു. ഇതിൽ രണ്ടെണ്ണം പിന്നീട് അടച്ചു. റോഡിൽ മരം വീണതിനാൽ ഗവിയിലേക്കുള്ള വാഹനങ്ങൾ നാളെ രാവിലെ ഉണ്ടാകാൻ സാധ്യതയില്ല. അണക്കെട്ട് തുറന്നതിനാൽ കക്കാട്ടാറിലും പമ്പാ നദിയിലും ജലനിരപ്പ് ഉയരും. ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളിൽ നദിയിൽ ജനനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ കക്കാട്ടാറിന്റെ തീരത്തു താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകി

Read More

സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് ഫ്ലാറ്റിൽ എത്തിച്ചു; കൂട്ടബലാത്സംഗത്തിനിരയാക്കി, യുവതി അറസ്റ്റിൽ

കോഴിക്കോട്: സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. കണ്ണൂർ മുണ്ടയാട് സ്വദേശിനി അഫ്സീന (29) യെയാണ് കോഴിക്കോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂരിൽ ജോലി ചെയ്യുന്ന കോട്ടയം സ്വദേശിനിയാണ് ഇക്കഴിഞ്ഞ മാർച്ചിൽ കോഴിക്കോട് കാരപ്പറമ്പിലുള്ള ഫ്ലാറ്റിൽ വെച്ച് പീഡിപ്പിക്കപ്പെട്ടത്. യുവതിയുമായി സൗഹൃദത്തിലായതിനു ശേഷം അഫ്സീന സുഹൃത്ത് ഷമീറിന്റെ സഹായത്തോടെ യുവതിയെ ഫ്ലാറ്റിലെത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. തുടർന്ന് പൊലീസിൽ പരാതി നൽകുമെന്നു പറഞ്ഞ് യുവതിയെ പീഡിപ്പിച്ചവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അഫ്സീനയും ഷമീറും…

Read More

പത്തനംതിട്ട ജില്ലയിൽ നാളെ അവധി

പത്തനംതിട്ട: നാളെ പത്തനംതിട്ട ജില്ലയിൽ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ആറന്മുള ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ചാണ് അവധി. പത്തനംതിട്ട ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും, അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കുമെന്ന് കളക്ടർ വ്യക്തമാക്കി. പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്നും ഉത്തരവിൽ അറിയിച്ചിട്ടുണ്ട്.

Read More

അപർണയുടെ മരണത്തിന് കാരണം ഭർത്താവിന്റെ മദ്യാപാനം, സഹോദരിയുടെ മൊഴി;

തിരുവനന്തപുരം: സിനിമ-സീരിയല്‍ താരം അപര്‍ണ നായരുടെ മരണത്തിന് കാരണം ഭര്‍ത്താവിന്റെ അമിത മദ്യപാനമെന്ന് പൊലീസിന്റെ എഫ്‌ഐആര്‍. ഭര്‍ത്താവിന്റെ അവഗണനയും ആത്മഹത്യയ്ക്ക് കാരണമായി. അപര്‍ണയുടെ സഹോദരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്‌ഐആര്‍ തയ്യാറാക്കിയത്. ഇന്നലെ രാത്രി ഏഴരയോടെയാണ് അപര്‍ണയെ കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുന്നത്. വീട്ടിലെ മുറിക്കുള്ളില്‍ തൂങ്ങി മരിച്ചെന്നാണ് ഭര്‍ത്താവ് അറിയിച്ചത്. ആശുപത്രിയില്‍ എത്തും മുന്‍പേ അപര്‍ണയുടെ മരണം സംഭവിച്ചിരുന്നു. മരിക്കുന്നതിന് മുന്‍പ് അപര്‍ണ അമ്മയെ വിഡിയോ കോള്‍ ചെയ്തിരുന്നു. താന്‍ പോവുകയാണെന്ന് അപര്‍ണ അമ്മയോട് പറഞ്ഞിരുന്നു….

Read More

ചക്രവാതച്ചുഴി: തിങ്കളാഴ്ച മുതല്‍ 5 ദിവസം മഴയ്ക്ക് സാധ്യത

തിങ്കളാഴ്ചയോടെ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ചക്രവാതച്ചുഴി രൂപപ്പെടുന്നതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ചുദിവസം മിതമായ രീതിയിലുള്ള മഴ തുടരുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. നിലവില്‍ വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നുണ്ട്. ഇതിന് പുറമേ മറ്റൊരു ചക്രവാതച്ചുഴി തിങ്കളാഴ്ചയോടെ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുമെന്നാണ് കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നത്. അതേസമയം, ഇടുക്കി,…

Read More

93 ശതമാനം 2000 രൂപ നോട്ടുകളും തിരിച്ചെത്തിയെന്ന് ആർ.ബി.ഐ

ന്യൂഡൽഹി:രാജ്യത്ത്സർക്കുലേഷനിലുണ്ടായിരുന്ന 93 ശതമാനം 2000 രൂപ നോട്ടുകളും തിരിച്ചെത്തിയതായി ആർ.ബി.ഐ. 3.32 ലക്ഷം കോടി മൂല്യമുള്ള നോട്ടുകളാണ് തിരിച്ചെത്തിയത്. ഓഗസ്റ്റ് 31 വരെയുള്ള കണക്കുകളാണ് പുറത്ത് വിട്ടത്.നിലവിൽ 0.24 ലക്ഷം കോടിയുടെ നോട്ടുകളാണ് സർക്കുലേഷനിലുള്ളത്. മേയ് 19ന് സർക്കുലേഷനിൽ 2000 രൂപ നോട്ടുകളിൽ 93 രൂപയും തിരിച്ചെത്തിയതായി ആർ.ബി.ഐ വ്യക്തമാക്കി.നോട്ടുകളിൽ 87 ശതമാനം നിക്ഷേപിക്കപ്പെട്ടുവെന്ന് വിവിധ ബാങ്കുകൾ അറിയിച്ചു.സെപ്റ്റംബർ 30 മുതൽ 2000 രൂപ നോട്ടുകൾ മാറ്റാൻ പൊതുജനങ്ങൾക്ക് അവസരമുണ്ട്. ഇക്കഴിഞ്ഞ മേയിലാണ് 2000 രൂപ നോട്ടുകൾ…

Read More

ഇന്ത്യ മുന്നണിക്ക് 13 അംഗ ഏകോപന സമിതി; സീറ്റ് ചർച്ച 30 നകം പൂർത്തിയാക്കും.

മുംബൈ: പ്രതിപക്ഷ പാർട്ടികളുടെ ഇന്ത്യാ മുന്നണി പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് പതിമൂന്നംഗ സമിതിയെ തെരഞ്ഞെടുത്തു. ഏകോപന സമിതിയാവും മുന്നണിയുടെ ഉന്നത സംവിധാനം. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റു പങ്കുവയ്ക്കലിൽ ഉടൻ ചർച്ചകൾ തുടങ്ങാനും മുംബൈയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. കോൺഗ്രസിൽ നിന്ന് കെസി വേണുഗോപാൽ, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, എൻസിപി നേതാവ് ശരദ് പവാർ, തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എംകെ ആർജെഡിയിൽനിന്ന് തേജസ്വി യാദവ്, ടിഎംസിയുടെ അഭിഷേക് ബാനർജി, ശിവസേനയുടെ സഞ്ജയ് റാവത്ത് എന്നിവർ സമിതി…

Read More

പോത്തൻകോട് ഗുണ്ടാ ആക്രമണം; വീട് കയറി കൈതല്ലിയെടിച്ചു

തിരുവനന്തപുരം: പോത്തൻകോട് വീണ്ടും ഗുണ്ടാ ആക്രമണം. പോത്തൻകോട് നേതാജിപുരത്താണ് ഗുണ്ടാസംഘം വീടുകയറി ആക്രമിച്ചത്. നേതാജിപുരം സ്വദേശി നഹാസിന്റെ വീടിന് നേർക്കാണ് ആക്രമണം നടന്നത്. നഹാസിന്റെ കൈ തല്ലിയൊടിച്ചു. കൊലക്കേസ് പ്രതി ഉൾപ്പെടെ 30 അംഗ സംഘമാണ് ആക്രമണം നടത്തിയത്. രണ്ട് സ്കൂട്ടറുകൾ അക്രമിസംഘം തല്ലിത്തകർത്തു.തടയാനെത്തിയ നാട്ടുകാരെയും ഇവർ ആക്രമിക്കാൻ ശ്രമിച്ചതായാണ് വിവരം. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. ജംഗ്ഷനിൽ തുടങ്ങിയ വാക്കേറ്റമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് സൂചന. യുവതിയെ വീടിനുള്ളിൽ വച്ച് കഴുത്തറുത്ത് കൊന്ന കേസിലെ പ്രതിയായ ബിനീഷ്,…

Read More

ആറ്റിങ്ങലിൽ മാമത്ത് കുഞ്ഞുമായി യുവതി കിണറ്റിൽ ചാടി കുഞ്ഞു മരണപ്പെട്ടു

തിരുവനന്തപുരം: മൂന്നര വയസ്സുള്ള കുഞ്ഞുമായി യുവതി കിണറ്റിൽ ചാടി. കുഞ്ഞ് മരിച്ചു. ആറ്റിങ്ങൽ മാമം കുന്നുംപുറത്ത് രേവതിയിൽ രമ്യ (30) ആണ് ഇന്ന് രാവിലെ പത്തുമണിയോടെ മകൻ അഭിദേവുമായി കിണറ്റിൽ ചാടിയത്. ഇവർ താമസിക്കുന്ന വാടകവീട്ടിലെ 50 അടിയോളം താഴെയുള്ള കിണറ്റിലാണ് യുവതി കുട്ടിയുമായി ചാടിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തി രണ്ടുപേരെയും പുറത്തെടുത്ത് വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തുമ്പോഴേക്ക് അഭിദേവ് മരിച്ചിരുന്നു. തലയ്ക്ക് ഗുരുതര പരിക്കുകളോടെ രമ്യയെ തിരുവനന്തപുരം മെഡിക്കൽ കോളേജ്…

Read More

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; പുതുക്കിയ പ്രതിപ്പട്ടിക കോടതിയില്‍ സമര്‍പ്പിച്ചു

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ കോഴിക്കോട് സ്വദേശി ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ അന്വേഷണ സംഘം പുതുക്കിയ പ്രതിപ്പട്ടിക കോടതിയിൽ സമർപ്പിച്ചു. കുന്ദമംഗലം കോടതിയിലാണ് പ്രതിപ്പട്ടിക സമർപ്പിച്ചത്. രണ്ടു ഡോക്ടർമാർ, രണ്ടു നഴ്സുമാർ എന്നിവരാണ് പ്രതിപ്പട്ടികയിൽ ഉള്ളത്.മഞ്ചേരി മെഡിക്കൽ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. രമേശൻ സി കെ., കോട്ടയം സ്വകാര്യ ആശുപത്രിയിലെ ഡോ ഷഹന. കോഴിക്കോട് മെഡിക്കൽ കോളേജലെ നഴ്സുമാരായ രഹന, മഞ്ജു കെ. ജി എന്നിവരാണ് കേസിലെ പ്രതികൾ. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial