മുഖ്യമന്ത്രി പിണറായി വിജയന് ഹെലികോപ്റ്റർ വാടകക്കെടുക്കുന്നു; 80 ലക്ഷം രൂപയാണ് വാടക.

മുഖ്യമന്ത്രി പിണറായി വിജയന് ഹെലികോപ്റ്റര്‍ വാടകക്കെടുക്കുന്നുമുഖ്യമന്ത്രി പിണറായി വിജയനായി ഹെലികോപ്റ്റര്‍ വാടകക്കെടുക്കുന്നു. സ്വകാര്യ കമ്പനിയുമായി കരാറിലേര്‍പ്പെടാനായി തീരുമാനത്തിന്‍ അന്തിമ അംഗീകരമായി. 80 ലക്ഷം രൂപയ്ക്കാണ് ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കുന്നത്. കഴിഞ്ഞ മാര്‍ച്ചിലെ മന്ത്രിസഭാ തീരുമാനമനുസരിച്ചാണ് ആഭ്യന്തര വകുപ്പ് അന്തിമ കരാറിലെത്തുന്നത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തക്കുന്ന സ്വകാര്യ കമ്പനിക്കാണ് കരാര്‍. മാസം 20 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം രൂപയാണ് വാടക. ഇതില്‍ കൂടുതല്‍ പറന്നാല്‍ മണിക്കൂറിന് 90,000 രൂപ അധികം നല്‍കുകയും ചെയ്യണം. പൈലറ്റ് ഉള്‍പ്പെടെ 11 പേര്‍ക്ക്…

Read More

മത്സ്യത്തൊഴിലാളിയെ കടലിൽ വീണ് കാണാതായി;അഞ്ചുതെങ്ങ് മുരുക്ക് വിളാകം സ്വദേശി ഷിബുവിനെയാണ് കാണാതായത്

തിരുവനന്തപുരം: മത്സ്യബന്ധനത്തിനിടെ മത്സ്യതൊഴിലാളിയെ കടലിൽ വീണ് കാണാതായി. അഞ്ചുതെങ്ങ് മുരുക്ക് വിളാകം സ്വദേശി ഷിബു (35)വിനെയാണ് കടലിൽ കാണാതായത്. തമിഴ്നാട് ഇരയിമ്മൻ തുറയിൽ നിന്നും മത്സ്യബന്ധനത്തിന് ഇറങ്ങിയ ബോട്ടിലെ മത്സ്യതൊഴിലാളിയാണ് ഇയാൾ. 29 ന് രാവിലെ ഒൻപതരയോടെ കടലിലേക്ക് വീണ ഇയാളെ രക്ഷിക്കാൻ കൂടെയുണ്ടായിരുന്നവർ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വിവരമറിയിച്ചതിനെ തുടർന്ന് മറൈൻ ആംബുലൻസിൽ തിരച്ചിലിനിറങ്ങിയെങ്കിലും ശക്തമായ കാറ്റും കടൽ ക്ഷോഭവും തിരച്ചിലിനെ ബാധിച്ചു. കോവളം ലൈറ്റ് ഹൗസിന് പടിഞ്ഞാറ് മാറി പതിനഞ്ച് നോട്ടിക്കൽ ഉൾക്കടലിലാണ് അപകടമുണ്ടായത്. തമിഴ്നാട്…

Read More

ആലപ്പുഴ സിപിഎമ്മിൽ വീണ്ടും വിഭാഗീയത; കുട്ടനാട്ടിലെ പ്രവർത്തകർ കൂട്ടമായി സിപിഐയിലേക്ക്

ആലപ്പുഴ: ആലപ്പുഴ സിപിഎമ്മിൽ വീണ്ടും വിഭാഗീയത. പാർട്ടിയുമായി ഇടഞ്ഞുനിന്ന കുട്ടനാട്ടിലെ സഖാക്കൾ കൂട്ടമായി സിപിഐയിലേക്ക്. കുട്ടനാട് ഏരിയ കമ്മിറ്റി പരിധിയിലെ 5 പഞ്ചായത്തുകളിൽ നിന്നായി 294 പേരാണു സിപിഎം വിടുന്നത്. പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്തംഗങ്ങൾ, പാർട്ടി ഏരിയ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ, പോഷക സംഘടനകളുടെ ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ ഉൾപ്പെടെയാണു പാർട്ടി വിടുന്നത്. ഇവരിൽ ഭൂരിഭാഗം പേരും സിപിഐയിൽ ചേരും. അതിനുള്ള അപേക്ഷ ഇതിനോടകം തന്നെ നൽകി കഴിഞ്ഞു. സെപ്റ്റംബർ പത്തോടെ കൂടുതൽ പേർ പാർട്ടി വിടാൻ…

Read More

കളമശേരിയിൽ ജയസൂര്യ നടത്തിയത് ആസൂത്രിത പരാമർശം; തിരക്കഥ പൊളിഞ്ഞു പോയെന്നും കൃഷി മന്ത്രി

കൊച്ചി: കളമശേരിയിലെ പരിപാടിയിൽ നടൻ ജയസൂര്യ നടത്തിയത് ആസൂത്രിത പരാമർശമെന്ന് കൃഷി മന്ത്രി പി.പ്രസാദ്. ഒരു വ്യക്തിയുടെ കാര്യമാണെങ്കിൽ നിവേദനം നൽകാവുന്നതാണ്. എന്നാൽ പൊതുവായ പ്രശ്നമെന്ന രീതിയിലാണ് ജയസൂര്യ പറഞ്ഞത്. കളമശേരിയിൽ നടന്നത് വളരെ ആസൂത്രിതമായ പരാമർശമായിരുന്നു. നല്ല തിരക്കഥയായിരുന്നു. എന്നാൽ യാഥാർഥ്യങ്ങളുടെ മുന്നിൽ അതു പൊളിഞ്ഞു പോയെന്നു മന്ത്രി പറഞ്ഞു. ‘‘ജയസൂര്യ നല്ല അഭിനേതാവാണ്. പക്ഷേ അദ്ദേഹം ഒരു പൊതുവേദിയിൽ പ്രത്യക്ഷപ്പെടുമ്പോൾ ജനങ്ങൾക്കു മുന്നിൽ അഭിനയിക്കാൻ പാടില്ലാത്തതാണ്. അദ്ദേഹത്തിലെ നടനെ ആദരവോടെയാണ് കാണുന്നത്. എന്നാൽ ജനങ്ങളുടെ…

Read More

രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോട് കൂടിയ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത. രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. അടുത്ത മണിക്കൂറുകളിൽ ആലപ്പുഴ, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ മുന്നറിയിപ്പുണ്ടെങ്കിലും കേരള -കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത മൂന്ന് ദിവസം നിലവിൽ ഒരു ജില്ലയിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടില്ല….

Read More

സംസ്ഥാനത്ത് രണ്ട് ദിവസം അടുപ്പിച്ച് ഡ്രൈ ഡേ.

സംസ്ഥാനത്ത് രണ്ട് ദിവസം അടുപ്പിച്ച് ഡ്രൈ ഡേ. ഇന്നും നാളെയും സംസ്ഥാനത്ത് ഡ്രൈ ഡേ ആയിരിക്കും. നാലാം ഓണ ദിനമായ ചതയം, ശ്രീനാരായണ ഗുരു ജയന്തി ആയതിനാലാണ് സംസ്ഥാനത്ത് ഇന്ന് ഡ്രൈ ഡേ ഉള്ളത്. നാളെ ഒന്നാം തിയതി ആയതിനാലും ഡ്രൈ ഡേ ആയിരിക്കും. ഈ രണ്ട് ദിവസങ്ങളിലും സംസ്ഥാനത്ത് ബാറുകളും ബെവ്കോ ഔട്ട് ലെറ്റുകളും പ്രവർത്തിക്കില്ല. അതേസമയം സംസ്ഥാനത്ത് ഇക്കുറിയും ഓണക്കാലത്ത് റെക്കോർഡ് മദ്യ വിൽപ്പനയാണ് നടന്നത്. ഉത്രാട ദിനം വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത്…

Read More

ചരിത്രത്തിലേക്ക് ചുവടുവെച്ച് കുടുംബശ്രീ നര്‍ത്തകിമാര്‍; ലോക റെക്കോര്‍ഡ് സ്വന്തമാക്കി മെഗാ തിരുവാതിര

തൃശൂർ :7027 കുടുംബശ്രീ നര്‍ത്തകിമാര്‍ ഒരേ താളത്തില്‍ തിരുവാതിരക്കളിയുടെ ചുവടുകള്‍ തീര്‍ത്തപ്പോള്‍ തൃശൂര്‍ കുട്ടനെല്ലൂര്‍ ഗവ. കോളേജ് ഗ്രൗണ്ടില്‍ പിറന്നത് പുതു ചരിത്രം. ലോകത്തിലെ ഏറ്റവും കൂടുതല്‍ പേര്‍ അണിനിരന്ന തിരുവാതിരക്കളിക്കുള്ള റെക്കോര്‍ഡ് ഇനി തൃശൂരിലെ കുടുംബശ്രീ കലാകാരികള്‍ക്ക് സ്വന്തം. ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ടാലന്റ് റെക്കോര്‍ഡ് ബുക്ക് എന്നിവയിലാണ് മെഗാ തിരുവാതിര ഇടം നേടിയത്. ടൂറിസം വകുപ്പും തൃശൂര്‍ ഡിടിപിസിയും ജില്ലാഭരണകൂടവും കോര്‍പറേഷനും സംയുക്തമായി സംഘടിപ്പിച്ചു വരുന്ന ജില്ലാതല ഓണാഘോഷ പരിപാടിയുടെ ഭാഗമായാണ് ഏഴായിരത്തിലേറെ…

Read More

സിനിമാ ഛായാഗ്രാഹകന്‍ അരവിന്ദാക്ഷന്‍ നായര്‍ അന്തരിച്ചു

തിരുവനന്തപുരം :പ്രമുഖ ഛായാഗ്രാഹകനും ചലച്ചിത പ്രവർത്തകനുമായ കുളത്തൂർ പുളിമൂട്ടു വിളാകത്ത് വീട്ടിൽ വി അരവിന്ദാക്ഷൻ നായർ (അയ്യപ്പൻ) (72) അന്തരിച്ചു. കേരള ഫിലിം ഡവലപ്മെന്റ് കോർപറേഷനിലെ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ സീനിയർ ക്യാമറാമാൻ ആയിരുന്നു. സംസ്ഥാന സർക്കാറിന്റെ ഒട്ടേറെ ഡോക്യുമെന്ററികളും സിനിമകളും ചിത്രീകരിച്ചിട്ടുണ്ട്. നൂറനാട് രാമചന്ദ്രന്റെ ‘അച്ഛൻ പട്ടാളം’ (സംസ്ഥാന അവാർഡ് ചിത്രം), ജോർജ് കിത്തു സംവിധാനം ചെയ്ത ‘ശ്രീരാഗം’, കെ എസ് ശശിധരൻ സംവിധാനം ചെയ്ത ‘കാണാതായ പെൺകുട്ടി’, ആലപ്പി അഷറഫിന്റെ ‘ഇണപ്രാവുകൾ’, അനിലിന്റെ ‘പോസ്റ്റ് ബോക്സ്…

Read More

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസ്: എ സി മൊയ്തീന് വീണ്ടും ഇഡി നോട്ടീസ്; തിങ്കളാഴ്ച ഹാജരാകാൻ നിർദേശം

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ എ.സി. മൊയ്തീന്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. അസൗകര്യം ചൂണ്ടിക്കാട്ടി മൊയ്തീന്‍ ഇഡിക്ക് കഴിഞ്ഞ ദിവസം കത്തു നൽകിയിരുന്നു. മറ്റൊരു ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാമെന്നും മൊയ്തിന്‍ ഇഡിയെ അറിയിച്ചു. എന്നാൽ മൊയ്തീന് ഇഡി ഉടന്‍ പുതിയ നോട്ടീസ് നല്‍കി. തിങ്കളാഴ്ച്ച 11 മണിക്ക് കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. അതേസമയം തട്ടിപ്പ് കേസിൽ ബിനാമി ഇടപാടുകാരെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. മുന്‍ മാനേജര്‍ ബിജു കരീം,…

Read More

എഷ്യകപ്പ്;നേപ്പാളിനെ 238 റൺസിന് തകര്‍ത്ത് പാകിസ്ഥാൻ

മുൾട്ടാൻ :2023 ഏഷ്യകപ്പിലെ ആദ്യ മത്സരത്തിൽ ദുർബലരായ നേപ്പാൾ ടീമിനെതിരെ ഒരു കൂറ്റൻ വിജയം സ്വന്തമാക്കി പാക്കിസ്ഥാൻ. മത്സരത്തിൽ പൂർണ്ണമായും ആധിപത്യം നേടിയെടുത്ത പാക്കിസ്ഥാൻ 238 റൺസിന്റെ വമ്പൻ വിജയമാണ് നേടിയിരിക്കുന്നത്. മത്സരത്തിൽ പാക്കിസ്ഥാനായി ബാബർ ആസാം, ഇഫ്തിക്കാർ അഹമ്മദ് എന്നിവർ വെടിക്കെട്ട് സെഞ്ച്വറികൾ സ്വന്തമാക്കുകയുണ്ടായി.ഇവർക്കൊപ്പം ബോളർമാരെല്ലാം മികവ് പുലർത്തിയതോടെ കൂറ്റൻ വിജയം പാകിസ്താനെ തേടിയെത്തുകയായിരുന്നു. ഇതോടെ 2023 ഏഷ്യാകപ്പിൽ മികച്ച തുടക്കമാണ് പാക്കിസ്ഥാന് ലഭിച്ചിട്ടുള്ളത്. മറുവശത്ത് ഏഷ്യാകപ്പിൽ ആദ്യമായി അണിനിരക്കുന്ന നേപ്പാളിനെ സംബന്ധിച്ച് കുറച്ചധികം പുരോഗമിക്കേണ്ടതുണ്ട്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial