
ഗവര്‍ണ്ണര്‍- എസ്‌എഫ്‌ഐ പോര് മുറുകുന്നു, ഗവർണ്ണർക്കെതിരെ കൂടുതല്‍ കാമ്പസുകളില്‍ ബാനറുകള്‍
തിരുവനന്തപുരം: ഗവര്‍ണര്‍- എസ്‌എഫ്‌ഐ പോര് മുറുകുന്നതിനിടെ, ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കൂടുതല്‍ കോളജ് കാമ്പസുകളില്‍ ബാനറുകള്‍.തിരുവനന്തപുരം സംസ്‌കൃത കോളജ്, പന്തളം എന്‍എസ്‌എസ് കോളജ്, കാലടി ശ്രീശങ്കര സര്‍വകലാശാല എന്നിവിടങ്ങളിലെല്ലാം ഗവര്‍ണ്ണര്‍ക്കെതിരെ എസ്‌എഫ്‌ഐയുടെ ബാനര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മിസ്റ്റര്‍ ചാന്‍സലര്‍, നിങ്ങളുടെ വിധേയത്വം സര്‍വകലാശാലകളോട് ആയിരിക്കണം, സംഘപരിവാറിനോട് ആയിരിക്കരുത് എന്നാണ് സംസ്‌കൃത കോളജ് കവാടത്തില്‍ കറുത്ത തുണി കൊണ്ടുള്ള ബാനറില്‍ എഴുതിയിരിക്കുന്നത്. മസ്തിഷ്‌കത്തിന് പകരം മനുസ്മൃതിയെങ്കില്‍ ഗവര്‍ണ്ണറേ തെരുവുകള്‍ നിങ്ങളെ ഭരണഘടന പഠിപ്പിക്കുക തന്നെ ചെയ്യുമെന്ന് ശ്രീശങ്കരയില്‍ ഉയര്‍ത്തിയ…