Headlines

വഞ്ചിയൂര്‍ കോടതിയില്‍ സാക്ഷിയെ പ്രതി കുത്തി വീഴ്ത്തി

തിരുവനന്തപുരം :കോടതി വളപ്പിൽ സാക്ഷിയെ പ്രതി കുത്തി പരിക്കേൽപ്പിച്ചു. തിരുവനന്തപുരം വഞ്ചിയൂർ കോടതി വളപ്പിലാണ് സംഭവം. പേരൂർക്കട സ്വദേശിയെ വീട് കയറി ആക്രമിച്ച കേസിലെ പ്രതി വിമലാണ് കേസിലെ നാലാം സാക്ഷി സന്ദീപിനെ കുത്തിയത്.ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി (11) കേസ് പരിഗണിക്കുമ്പോൾ സാക്ഷി പറയാനെത്തിയ സന്ദീപിനെ ശരീരത്തിന്റെ പിൻഭാഗത്ത് കത്തികൊണ്ട് കുത്തുകയായിരുന്നു. സാക്ഷി പറയാന്‍ വന്നതിലുള്ള വിദ്വേഷമാണ് ആക്രമണ കാരണം. സാക്ഷിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുൻ ട്രഷറി ഉദ്യോഗസ്ഥനും പാറ്റൂർ സ്വദേശിയുമായ വിമലിനെ വഞ്ചിയൂർ പൊലീസ് അറസ്റ്റ്…

Read More

തിയേറ്ററിനുള്ളിൽ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം, സീറ്റിന് പുറകിലൂടെ കടന്നുപിടിച്ചു, യുവാവിനെ അറസ്റ്റ് ചെയ്തു

കൊല്ലം: കരുനാഗപ്പള്ളിയിൽ തിയേറ്ററിനുള്ളിൽ പ്രായപുര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. തഴവ തെക്കുമുറി പടിഞ്ഞാറ് സ്വദേശി അരവിന്ദാണ് (23) അറസ്റ്റിലായത്. പുതിയകാവിലുള്ള തിയേറ്ററിൽ കുടുംബത്തോടൊപ്പം എത്തിയ പെണ്‍കുട്ടിയുടെ സീറ്റിന്‍റെ പുറകിലിരുന്ന പ്രതി കടന്നു പിടിച്ചെന്നാണ് കേസ്. പെണ്‍കുട്ടി ബഹളം വെച്ചതിനെ തുടര്‍ന്ന് അച്ഛൻ പ്രതിയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും മര്‍ദ്ദിച്ച ശേഷം തിയേറ്ററിൽ നിന്ന് കടന്നുകളഞ്ഞു.. കരുനാഗപ്പള്ളി പോലീസിൽ പെണ്‍കുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പിടിയിലായ അരവിന്ദ് നേരത്തേയും പോക്സോ കേസിലും മോഷണ കേസിലും…

Read More

ബാല്‍ബിര്‍നിയുടെ പോരാട്ടം പാഴായി; അയര്‍ലന്‍ഡിനെതിരെ ഇന്ത്യക്ക് ടി20 പരമ്പര

ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പര ഇന്ത്യക്ക്. രണ്ടാം ടി20 33 റണ്‍സിന്റെ വിജയം സ്വന്തമാക്കിയതോടെയാണ് പരമ്പര ഇന്ത്യ നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് നേടിയത്. റുതുരാജ് ഗെയ്കവാദ് (58), സഞ്ജു സാംസണ്‍ (40), റിങ്കു സിംഗ് (38) എന്നിവര്‍ തിളങ്ങി. മറുപടി ബാറ്റിംഗില്‍ അയര്‍ലന്‍ഡിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുക്കാനാണ് സാധിച്ചത്. 51 പന്തില്‍ 72 റണ്‍സെടുത്ത് ആന്‍ഡ്രൂ ബാല്‍ബിര്‍ണിയാണ് അയര്‍ലന്‍ഡിന്റെ ടോപ് സ്‌കോറര്‍….

Read More

സ്ത്രീയ്ക്ക് അശ്ലീല സന്ദേശവും ചിത്രങ്ങളും അയച്ചു: സിപിഎം ജില്ലാ കമ്മിറ്റിയംഗത്തിന് സസ്പെൻഷൻ

പാലക്കാട് : സ്ത്രീയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സിപിഎം നേതാവിനെ സസ്പെൻഡ് ചെയ്തു. പാലക്കാട് ജില്ലാ കമ്മിറ്റി അംഗം എൻ ഹരിദാസനെയാണ് സിപിഎം ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തത്. ഒരു സ്ത്രീക്ക് ഹരിദാസൻ ലൈംഗിക ചുവയുള്ള സന്ദേശങ്ങളും ചിത്രങ്ങളും അയച്ചെന്ന പരാതിയെത്തുർന്നാണ് നടപടി. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പരാതിക്കാരി സിപിഎം നേതൃത്വത്തിന് കൈമാറയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് നടപടി സ്വീകരിച്ചത്. ഇന്ന് ചേർന്ന ജില്ലാ സെക്രട്ടറിയേറ്റാണ് നടപടി അംഗീകരിച്ചത്. ഹരിദാസിനെതിരെ മാസങ്ങൾക്ക് മുൻപാണ് പരാതി ഉയർന്നത്. ആർട്ടിസാൻസ്…

Read More

റഷ്യൻ ബഹിരാകാശ പേടകമായ ‘ലൂണ 25’ തകർന്നു

മോസ്കോ ∙ ഇന്ത്യയുടെ അഭിമാന സംരംഭമായ ചന്ദ്രയാൻ 3ന് ഒപ്പം ചന്ദ്രനിൽ ഇറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്ന റഷ്യൻ ബഹിരാകാശ പേടകമായ ‘ലൂണ 25’ തകർന്നതായി സ്ഥിരീകരണം. ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ച റഷ്യയുടെ പേടകമായ ‘ലൂണ 25’ ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി റഷ്യയുടെ ബഹിരാകാശ ഏജൻസിയാണ് അറിയിച്ചത്. പേടകത്തിന് സാങ്കേതികത്തകരാർ നേരിട്ടതായി അവർ ഇന്നലെ അറിയിച്ചിരുന്നു. ‘അസാധാരണ സാഹചര്യം’ നേരിടുന്നുവെന്നാണു റഷ്യയുടെ ബഹിരാകാശ ഏജൻസി അറിയിച്ചത്. ഓഗസ്റ്റ് 11ന് വിക്ഷേപിച്ച ലൂണ 25 നാളെ ചന്ദ്രനിൽ ഇറക്കാനായിരുന്നു പദ്ധതി. ഇതിനു മുന്നോടിയായി…

Read More

ശശി തരൂര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍; രമേശ് ചെന്നിത്തല സ്ഥിരം ക്ഷണിതാവ്

ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതിയെ പ്രഖ്യാപിച്ചു. കോൺഗ്രസിന്റെ ഏറ്റവും ഉയർന്ന സംഘടനാ വേദിയായ പ്രവർത്തകസമിതിയിൽ ശശി തരൂർ. രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവാക്കി. കൊടിക്കുന്നിൽ സുരേഷിനെ പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തി. കൂടാതെ നിലവിലെ പ്രവർത്തക സമിതി അംഗമായ മുതിർന്ന നേതാവ് എ.കെ.ആന്റണിയും തുടരും. രാജസ്ഥാനിൽനിന്ന് യുവനേതാവ് സച്ചിൻ പൈലറ്റ് സമിതിയംഗമായി ദേശീയ രാഷ്ട്രീയത്തിലേക്കെത്തി. രാജസ്ഥാൻ രാഷ്ട്രീയത്തിൽ നിൽക്കാനാണ് സച്ചിനു താൽപര്യമെങ്കിലും അവിടെ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി അദ്ദേഹം അധികാരപ്പോരിലാണ്. ഗെലോട്ടിനെ മാറ്റി തന്നെ മുഖ്യമന്ത്രിയാക്കണമെന്ന സച്ചിന്റെ ആവശ്യം തള്ളിയ ഹൈക്കമാൻഡ്, പകരം പദവിയെന്ന…

Read More

വീണ്ടും മെസി മാജിക്; ഇന്റർ മിയാമിക്ക് ചരിത്രത്തിലെ ആദ്യ കിരീടം, മെസിക്ക് കരിയറിലെ 44-ാം കിരീടം

ഫുട്ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ എന്ന സിംഹാസനത്തില്‍ അര്‍ജന്‍റൈന്‍ ഇതിഹാസം ലയണല്‍ മെസി. ഇന്‍റര്‍ മയാമിക്കൊപ്പം ലീഗ്‌സ് കപ്പ് സ്വന്തമാക്കിയാണ് മെസി ചരിത്രമെഴുതിയത്. ലിയോയുടെ കരിയറിലെ 44-ാം കിരീടമാണിത്. ലീഗ്‌സ് കപ്പിലെ ടോപ് സ്കോറര്‍, പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്‍റ് പുരസ്‌കാരവും മെസി സ്വന്തം പേരിലാക്കി. ഫൈനലില്‍ ഇന്‍റര്‍ മയാമിക്കായി നിശ്ചിത സമയത്തും പെനാല്‍റ്റി ഷൂട്ടൗട്ടിലും മെസി വല കുലുക്കിയിരുന്നു. മയാമിക്കൊപ്പം അരങ്ങേറ്റം കുറിച്ച് 29 ദിവസങ്ങള്‍ക്ക് മാത്രം ശേഷമാണ് ക്ലബില്‍ മെസിയുടെ കന്നിക്കിരീടധാരണം. ഫൈനലില്‍…

Read More

വൻ വിപണി മൂല്യമുള്ള കടൽക്കുതിരകളുടെ അസ്ഥികൂടങ്ങളുമായി തമിഴ്നാട് സ്വദേശി പിടിയിൽ

പാലക്കാട് : വന്‍ വിപണിമൂല്യമുള്ള കടല്‍ക്കുതിര അസ്ഥികൂടങ്ങളുമായി തമിഴ്‌നാട് സ്വദേശി വനം വകുപ്പിന്റെ പിടിയില്‍. സംസ്ഥാന വനം ഇന്റലിജന്റ്‌സ് ആസ്ഥാനത്ത് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് പാലക്കാട് ഫോറസ്റ്റ് വിജിലന്‍സ് വിഭാഗവും ഒലവക്കോട് ഫോറസ്റ്റ് റെയിഞ്ചും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പാലക്കാട് കെഎസ്ആര്‍ടിസി ബസ്റ്റ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും പ്രതിയെ പിടികൂടിയത്. ചെന്നൈ സ്വദേശിയായ സത്യാ ഏഴിലരശന്‍ സത്യനാഥന്‍ എന്നയാളെയാണ് പെട്ടിയില്‍ സൂക്ഷിച്ച 96 കടല്‍ക്കുതിരകളുടെ അസ്ഥികൂടങ്ങള്‍ക്കൊപ്പം വനം വകുപ്പ് സംഘം കസ്റ്റഡിയിലെടുത്തത്. പാലക്കാട് ഫോറസ്റ്റ് വിജലന്‍സ് ഡിവിഷണല്‍…

Read More

കണ്ണൂരിൽ മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർ മരിച്ചു

കണ്ണൂര്‍: തളാപ്പില്‍ മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ കമ്പാര്‍ സ്വദേശികളായ മനാഫ് (24), സുഹൃത്ത് ലത്തീഫ് (23) എന്നിവരാണ് മരിച്ചത്. പുലർച്ചെ ഒരുമണിയോടെ എ കെ ജി ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്. കണ്ണൂരില്‍ നിന്ന് പുതിയ തെരുവ് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും മംഗളൂരുവിൽ നിന്ന് വന്ന മിനി ലോറിയുമാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ഉടന്‍തന്നെ എ കെ ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി…

Read More

തിരുവല്ലം ടോൾ പ്ലാസയിൽ കൂട്ടിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു;തിരുവനന്തപുരത്ത് നിന്ന് കോവളം പോയി വരണമെങ്കിൽ 225 രൂപ ടോൾ

തിരുവനന്തപുരം: കഴക്കൂട്ടം- കാരോട് ബൈപാസിൽ തിരുവല്ലം ടോൾ പ്ലാസയിൽ കൂട്ടിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നതോടെ ഓണത്തിന് വാഹനവുമായി പുറത്തിറങ്ങിയാൽ കീശ കാലിയാകുമെന്ന് ഉറപ്പായി. കാറും ജീപ്പും ഉള്‍പ്പെടെയുള്ള ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് ഒരു വശത്തേക്ക് സഞ്ചരിക്കാൻ 150 രൂപയും ഇരുവശത്തേക്കും സഞ്ചരിക്കാൻ 225 രൂപ നൽകണം. നേരത്തെ ഇത് 120 രൂപയായിരുന്നു. 30 രൂപയാണ് വർധിച്ചത്. മിനി ബസുകള്‍ക്ക് ഒരു വശത്തേക്ക് 245 രൂപയും, ബസ്, ട്രക്ക് എന്നിവയ്ക്ക് 510 രൂപയും ഹെവി വെഹിക്കിള്‍സിന് 560 മുതൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial