സഹകരണ മേഖലയ്ക്ക് എതിരായ കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിക്കുക: കെസിഇസി

തിരുവനന്തപുരം: സഹകരണ മേഖലയ്ക്ക് എതിരായ കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിക്കണമെന്ന് കെസിഇസി ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ലാ കൺവെൻഷൻ എഐടിയുസി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സഹകരണ മേഖലയെ ജനാധിപത്യ വിരുദ്ധമായി പിടിച്ചെടുക്കുന്നതിനുള്ള കേന്ദ്ര നീക്കത്തെ ചെറുത്തു തോൽപ്പിക്കണമെന്ന് കൺവെൻഷൻഉദ്ഘാടനം ചെയ്തു കൊണ്ട് മീനാങ്കൽ കുമാർ പറഞ്ഞു. പണിയെടുക്കുന്ന ജീവനക്കാർക്ക് ശമ്പളം നിഷേധിക്കുന്ന കണ്ടല സർവീസ് സഹകരണ ബാങ്കിന്റെ അഡ്മിനിസ്ട്രേറ്റർ നടപടി തിരുത്തണം. ഒരു വർഷമായി ജീവനക്കാർക്ക് ശമ്പളം നൽകാത്തത് നിലവിലുള്ള ട്രേഡ്…

Read More

കാലിക്കറ്റ് സര്‍വകലാശാലയിലെ എസ്എഫ്ഐ ബാനറുകൾ നീക്കി; ജില്ലാ പൊലീസ് മേധാവിയെ രൂക്ഷമായി വിമർശിച്ച് ഗവർണർ

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിൽ എസ്എഫ്ഐ സ്ഥാപിച്ച ബാനറുകൾ നീക്കം ചെയ്തു. എസ്എഫ്ഐ പ്രതിഷേധങ്ങൾക്ക് പിന്നാലെ രാത്രിയോടെയാണ് പൊലീസ് ബാനർ നീക്കം ചെയ്തത്. ബാനറുകള്‍ മാറ്റാൻ നേരത്തെ നിർദ്ദേശം നൽകിയെങ്കിലും മാറ്റിയിരുന്നില്ല. അതിൽ ആക്രോശിച്ചുകൊണ്ടാണ് ഗവർണർ പൊലീസുകാരോട് പെരുമാറിയത്. വൈകിട്ട് 6.45ഓടെ അപ്രതീക്ഷിതമായി ക്യാമ്പസിലൂടെ നടന്നുകൊണ്ടാണ് ബാനറുകള്‍ ഇപ്പോള്‍ തന്നെ നീക്കം ചെയ്യാന്‍ പൊലീസിനോട് കയര്‍ത്തുകൊണ്ട് പറഞ്ഞത്. ഷെയിംലസ് പീപ്പിള്‍ (നാണംകെട്ട വര്‍ഗം) എന്ന് പൊലീസുകാരെ അധിക്ഷേപിച്ചുകൊണ്ടാണ് ഗവര്‍ണര്‍ കയര്‍ത്തു സംസാരിച്ചത്. ബാനറുകള്‍ നീക്കം ചെയ്യാത്തതിലുള്ള അമര്‍ഷം പ്രകടിപ്പിച്ചുകൊണ്ടായിരുന്നു…

Read More

നാഗ്പൂരിൽ സോളാർ എക്‌സ്‌പ്ലോസീവ് കമ്പനിയിൽ സ്ഫോടനം; ഒമ്പത് പേർക്ക് ദാരുണാന്ത്യം

മഹാരാഷ്ട്ര: സോളാർ ഉപകരണ നിർമാണ കമ്പനിയിലുണ്ടായ സ്‌ഫോടനത്തിൽ 9 പേർ മരിച്ചതായി റിപ്പോർട്ട്. നാഗ്പൂരിലെ ബസാർഗാവ് ഗ്രാമത്തിലാണ് സംഭവം. സോളാർ എക്‌സ്‌പ്ലോസീവ് കമ്പനിയുടെ കാസ്റ്റ് ബൂസ്റ്റർ പ്ലാന്റിൽ പാക്കിംഗ് ജോലിക്കിടെയാണ് സ്‌ഫോടനമുണ്ടായതെന്ന് നാഗ്പൂർ (റൂറൽ) പൊലീസ് സൂപ്രണ്ട് ഹർഷ് പൊദ്ദാർ പറഞ്ഞു. സ്‌ഫോടനത്തിൽ കമ്പനിയുടെ ഭിത്തി തകർന്നതായാണ് വിവരം. തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഇതുവരെ ഒമ്പത് പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. നാലുപേരെ ഗുരുതരാവസ്ഥയിൽ പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസും ഫയർഫോഴ്സും രക്ഷാപ്രവർത്തനം തുടരുകയാണെന്നും നാഗ്പൂർ എസ്പി…

Read More

കരിങ്കൊടി മാത്രമല്ല, നവകേരള സദസ് വേദിക്ക് സമീപം കറുത്ത ബലൂണ്‍ പറത്തി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

പത്തനംതിട്ട: നവകേരള സദസ് നടക്കുന്ന വേദിക്ക് സമീപം കറുത്ത ബലൂണ്‍ ഉയര്‍ത്തി യൂത്ത് കോണ്‍ഗ്രസ്. പത്തനംതിട്ട ആറന്മുള മണ്ഡലത്തിലെ പരിപാടി നടക്കുന്ന ജില്ലാ സ്റ്റേഡിയത്തിന് സമീപത്താണ് പ്രതിഷേധ സൂചകമായി കറുത്ത ബലൂണ്‍ പറത്തിയത്. കാസര്‍കോട് നിന്നും തുടക്കം കുറിച്ചത് മുതല്‍, പ്രതിപക്ഷം വലിയ പ്രതിഷേധമാണ് നവ കേരള സദസിനെതിരെ ഉയര്‍ത്തുന്നത്. പലയിടത്തും കരിങ്കൊടിയുമായി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ പൊലീസും സിപിഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തല്ലിച്ചതക്കുന്ന സ്ഥിതിയുണ്ടായി. പ്രതിപക്ഷം എന്തിനാണ് നവ കേരള സദസ്സ് ബഹിഷ്‌കരിച്ചത് എന്ന് മനസ്സിലായിട്ടില്ലെന്നായിരുന്നു…

Read More

കൊച്ചിയിൽ 52കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

കൊച്ചി : കൊച്ചി നഗരത്തിൽ 52 വയസുകാരിയെ ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുപോയി ക്രൂര ബലാത്സംഗത്തിനിരയാക്കുകയും മർദിച്ചവശയാക്കി റെയിൽവേ ട്രാക്കിൽ തള്ളുകയും ചെയ്ത സംഭവത്തിൽ പ്രതി പിടിയിൽ. ആസാം സ്വദേശി ഫിർദൗസ് അലിയെയാണ് കൊച്ചി സിറ്റി പൊലീസ് പിടികൂടിയത്. പരിക്കുകളോടെ സ്ത്രീ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച വൈകിട്ട് 5.30ഓടെ പൊന്നുരുന്നി റെയിൽവേ ട്രാക്കിനരികിൽ വെച്ചാണ് സംഭവം. ക്രൂര പീഡനത്തെ തുടർന്ന് സ്വകാര്യ ഭാഗങ്ങളിലും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റ നിലയിലാണ്. സ്ത്രീ അപകടനില തരണം ചെയ്തെന്ന് പൊലീസ്…

Read More

കൊച്ചിയിൽ സ്ത്രീയെ ബലാത്സംഗം ചെയ്ത് റെയിൽ ട്രാക്കിൽ ഉപേക്ഷിച്ചു;സ്വകാര്യഭാഗങ്ങളിലടക്കം പരിക്ക്; പ്രതി പിടിയിൽ

കൊച്ചി : കൊച്ചിയിൽ സ്ത്രീയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് റെയിൽവേ ട്രാക്കിന് സമീപം ഉപേക്ഷിച്ചു. 59 വയസ് പ്രായമുളള, റെയിൽവേ സ്റ്റേഷനിൽ താൽക്കാലിക ജോലിചെയ്‌ത്‌ ഉപജീവനം നടത്തുന്ന സ്ത്രീയാണ് ബലാത്സംഗത്തിന് ഇരയായത്. പ്രതിയായ ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കൈതകൾ നിറഞ്ഞ് നിൽക്കുന്ന റെയിൽ ട്രാക്കിന് സമീപത്ത് നിന്നും കരച്ചിൽ ശബ്ദം കേട്ടാണ് നാട്ടുകാർ കമ്മട്ടിപ്പാടം റെയിൽവേ ട്രാക്കിന് സമീപം പരിശോധന നടത്തിയത്. പരിശോധനയിൽ സ്വകാര്യ ഭാഗങ്ങളിലും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റ് അവശനിലയിൽ ഒരു സ്ത്രീയെ ട്രാക്കിന്…

Read More

കഴുത്തിന് മുകളിൽ തല കാണില്ലെന്ന് ഭീഷണിപ്പെടുത്തി; ഡി വൈ എഫ് ഐ പ്രവർത്തകർ ക്രൂരമായി മർദിച്ചു; അജിമോൻ കണ്ടല്ലൂർ

ഡിവൈഎഫ്ഐ പ്രവർത്തകർ ക്രൂരമായി മർദിച്ചെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജിമോൻ കണ്ടല്ലൂർ. കഴുത്തിന് മുകളിൽ തല കാണില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും അജിമോൻ പറയുന്നു. പൊലീസ് കസ്റ്റഡിയിൽ എടുത്തപ്പോൾ പിന്നിൽ നിന്ന് ആക്രമിച്ചെന്നും പൊലീസ് നോക്കിനിൽക്കെയായിരുന്നു മർദനമെന്നും അജിമോൻ പ‌റയുന്നു. കരിങ്കൊടി പ്രതിഷേധത്തിന് എത്തിയത് ഒറ്റയ്ക്കാണെന്നും ഡിവൈഎഫ്ഐ പ്രവർത്തകർ ക്രൂരമായി മർദിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇരുകാലുകൾക്കും ചലനശേഷിയില്ലാത്ത അജിമോൻ കണ്ടല്ലൂരിനെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അജിമോനെ പൊലീസ് പിടിച്ചുകൊണ്ടു പോകുന്നതിനിടെ ഓടിയെത്തിയായിരുന്നു ആക്രമണം. മുഖ്യമന്ത്രിയും മന്ത്രിമാരും…

Read More

മന്ത്രി എ.കെ. ശശീന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി

തിരുവനന്തപുരം: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കഴിഞ്ഞിരുന്ന മന്ത്രി എ.കെ. ശശീന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്നലെ വൈകിട്ടാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ശശീന്ദ്രനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധചികിത്സയ്ക്കായി തിരുവനന്തപുരത്തേക്ക് മാറ്റുകയായിരുന്നു. നവകേരള സദസ്സിന്റെ ഭാഗമായി പത്തനംതിട്ടയിലായിരുന്നു എ.കെ. ശശീന്ദ്രൻ. അതിനിടെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നത്. ബിപിയിലും ഇസിജിയിലും വ്യത്യാസം കണ്ടതോടെയാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഐസിയുവിൽ നിരീക്ഷണത്തിലായിരുന്നു.

Read More

കേരളത്തിൽ 2 ദിവസം മഴ; ഇന്ന് 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 6 ജില്ലകളിൽ യെല്ലോ

തിരുവനന്തപുരം: ശ്രീലങ്കൻ തീരത്തോട് ചേർന്ന് ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഡിസംബർ 17 മുതൽ 18 വരെ നേരിയതോ മിതമായതോ ആയ മഴക്കും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴക്കുമാണ് സാധ്യത പ്രവചിക്കുന്നത്. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്….

Read More

സംസ്ഥാനത്ത് പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ചു; രോഗം വ്യാപിക്കുന്നു

കേരളത്തിൽ കോവിഡ് വ്യാപിക്കുന്നതിനിടയിൽ കോവിഡിന്റെ പുതിയ ഉപവകഭേദം ‘ജെഎൻ.1’ സംസ്ഥാനത്ത് സ്ഥിരീകരിച്ചതായി കേന്ദ്രം. തിരുവനന്തപുരം സ്വദേശിയായ 79കാരനാണ് കോവിഡിൻ്റെ പുതിയ വകഭേദം കണ്ടെത്തിയതെന്ന് ഐസിഎംആർ വ്യക്തമാക്കി. പിന്നാലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രതയും തയാറെടുപ്പും ശക്തമാക്കി. ആർടിപിസിആർ പരിശോധനയിലാണ് 79കാരന് രോഗം സ്ഥിരീകരിച്ചത്. നിലവിൽ ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. നവംബർ 18നു കോവിഡ് സ്ഥിരീകരിച്ച സാംപിളിൽ നടത്തിയ ജനിതക പരിശോധനയുടെ ഫലം 13നാണ് ലഭ്യമായത്. നേരത്തെ സിംഗപ്പൂരിൽ നിന്നെത്തിയ തമിഴ്നാട് സ്വദേശിക്ക് നേരത്തെ ജെഎൻ1 കണ്ടെത്തിയിരുന്നു. പുതിയ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial