ലാസ്റ്റ് ഗ്രേഡ് സർവന്റ് അടക്കം 46 കാറ്റഗറികളിൽ പി എസ് സി വിജ്ഞാപനം, അവസാന തീയതി ജനുവരി 17

തിരുവനന്തപുരം :വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്, കൃഷി വകുപ്പിൽ അഗ്രികൾച്ചറൽ അസിസ്റ്റന്റ് തസ്തികകളടക്കം 46 കാറ്റഗറികളിലേക്ക് പിഎസ് സി വിജ്ഞാപനമിറക്കി. ജനുവരി 17 വരെ അപേക്ഷിക്കാം. എൽഡിസിയും ലാസ്റ്റ് ഗ്രേഡും ഉൾപ്പെട്ട പരീക്ഷകൾ കഴിഞ്ഞ തവണ രണ്ടു ഘട്ടമായാണ് നടത്തിയിരുന്നത്. എന്നാൽ, ഇത്തവണ ഈ രീതി ഉപേക്ഷിച്ചു. ഒറ്റപരീക്ഷയുടെ അടിസ്ഥാനത്തിൽ തന്നെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ലാസ്റ്റ് ഗ്രേഡ് സർവന്റ് തസ്തികയിൽ ഏഴാം ക്ലാസ് വിജയികൾക്ക് അപേക്ഷിക്കാം. ബിരുദധാരികൾ അപേക്ഷിക്കാൻ പാടില്ല. പ്രായപരിധി: 18-36. രണ്ടു…

Read More

കഞ്ചിക്കോട് വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന മൂന്നു വയസ്സുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

വാളയാർ : പാലക്കാട് കഞ്ചിക്കോട്ടെ വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന മൂന്നു വയസ്സുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. ഇതുമായി ബന്ധപ്പെട്ട് സേലം ആത്തൂർ അമ്മൻപാളയം സെന്തിൽകുമാറിനെ (47) വാളയാർ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി ഏഴരയോടെയാണു സംഭവം. ഉത്തർപ്രദേശുകാരനായ ഖുർഷിത്തിന്റെയും സൽമയുടെയും മകനായ 3 വയസ്സുകാരനെയാണു തട്ടിക്കൊണ്ടുപോകാൻ സെന്തിൽ ശ്രമിച്ചത്. കുട്ടിയുമായി കഞ്ചിക്കോട് റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രാമധ്യേ സെന്തിലിനെ നാട്ടുകാരും ഓട്ടോറിക്ഷ ഡ്രൈവർമാരും ചേർന്നു പിടികൂടി. ഇയാളെ പിന്നീടു പൊലീസിനു കൈമാറി. കഞ്ചിക്കോട് ഇരുമ്പുരുക്ക് കമ്പനി തൊഴിലാളിയായ ഖുർഷിത്തും കുടുംബവും…

Read More

കാര്‍ഷിക വായ്പയ്‌ക്ക് കര്‍ശന നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍

കാര്‍ഷിക വായ്പയ്‌ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. പ്രാഥമിക സഹകരണ സംഘങ്ങള്‍ പലിശയിളവോടെ നല്‍കുന്ന കാര്‍ഷിക വായ്പയായ കിസാൻ ക്രെഡിറ്റ് കാര്‍ഡിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.വായ്പ തിരിച്ചടയ്‌ക്കുന്നവര്‍ക്കു കേന്ദ്രം നല്‍കുന്ന പലിശയിളവു ലഭിക്കണമെങ്കില്‍ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിച്ചവര്‍ക്കും, വായ്പാ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാറിന്റെ കെസിസി ഐഎസ്‌എസ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്തവര്‍ക്കും മാത്രമാണ് വായ്പാ പലിശയിളവ് ലഭിക്കുകയുള്ളു. പല സംഘങ്ങളും മാനദണ്ഡങ്ങള്‍ ലംഘിച്ചു കാര്‍ഷിക വായ്പ നല്‍കുന്നുണ്ടെന്ന നബാര്‍ഡിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ അനര്‍ഹരെ ഒഴിവാക്കുന്നതിനും കര്‍ഷകര്‍ക്കു കൃത്യമായി പലിശയിളവ്…

Read More

പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം; കൊച്ചിയിൽ രണ്ട് പേർ പൊലീസ് പിടിയിൽ

കൊച്ചി: പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. പനങ്ങാട് സ്വദേശി മഹേഷ്, നെട്ടൂർ സ്വദേശി അഫ്സൽ എന്നിവരാണ് അറസ്റ്റിലായത്. തൃപ്പൂണിത്തുറ ശ്രീ പൂർണത്രയീശ ഉത്സവം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു പ്രതികൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചത്. ക്ഷേത്രോത്സവം കഴിഞ്ഞ് രാത്രി ഒറ്റയ്ക്ക് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിയെയാണ് തട്ടിക്കൊണ്ടുപോകാൻ പ്രതികൾ ശ്രമിച്ചത്. ബൈക്കിൽ ലിഫ്റ്റ് നൽകി കടത്തിക്കൊണ്ടു പോയി പീഡിപ്പിക്കാനായിരുന്നു ശ്രമം. അരൂരിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിക്ക് കുണ്ടന്നൂരിൽ നിന്നാണ് പ്രതികൾ ലിഫ്റ്റ് നൽകിയത്.

Read More

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; പിന്നാലെ വഴിയിൽ തടഞ്ഞു നിർത്തി വീട്ടുകാരെ കൊല്ലുമെന്ന് ഭീഷണി; യുവാവ് അറസ്റ്റിൽ

കൊല്ലം: പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെൺകുട്ടിയെ ഭീഷണപ്പെടുത്തിയ യുവാവ് പിടിയില്‍. ഉമയനല്ലൂര്‍ സ്വദേശി ബാദുഷ ആണ് പിടിയിലായത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ കൊല്ലം കൊട്ടിയത്താണ് സംഭവം. മയ്യനാട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് സ്കൂട്ടറില്‍ മടങ്ങി വരുന്നതിനിടെ പ്രതി യുവതിയെ തടഞ്ഞു നിർത്തുകയും കൈയില്‍ കയറിപ്പിടിക്കുകയും ചെയ്തു. തന്നെ വിവാഹം ചെയ്തില്ലെങ്കിൽ യുവതിയെയും വീട്ടുകാരെയും അപായപ്പെടുത്തുമെന്നും ഭീൽണി മുഴക്കി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബാദുഷയെ പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം മറ്റൊരു സംഭവത്തില്‍ കൊല്ലം ശക്തികുളങ്ങരയിൽ പെണ്‍കുട്ടിയെ ശല്യം ചെയ്യാന്‍…

Read More

‘പിണറായി വിജയൻ മരുന്ന് കഴിക്കാൻ മറന്നു;’ മുഖ്യമന്ത്രിക്കെതിരായ സമരത്തിന്റെ രൂപം മാറും – വി ഡി സതീശൻ

കോഴിക്കോട് – മുഖ്യമന്ത്രി അതിരുകടന്നാൽ അദ്ദേഹത്തിന്റെ ഭാഷയിൽ പറയുന്ന ജീവൻരക്ഷാപ്രവർത്തനം തങ്ങളും ആരംഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മുന്നറിയിപ്പ്. പിണറായി വിജയന് സാഡിസ്റ്റ് മനോഭാവമാണ്. പോലീസ് സേനയിലെ പേരുകേട്ട ക്രിമിനലുകൾക്കൊപ്പമാണ് മുഖ്യമന്ത്രിയുടെ യാത്ര. യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രവർത്തകരെ മർദിച്ച ഗൺമാനെയും സുരക്ഷാ ഉദ്യോഗസ്ഥരെയും നേരിടും. മുഖ്യമന്ത്രിക്കെതിരായ സമരത്തിന്റെ രൂപം മാറുമെന്നും വി.ഡി സതീശൻ കോഴിക്കോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ ക്രിമിനൽ സംഘം മാരകായുധങ്ങൾ ഉപയോഗിച്ച് മർദിക്കുന്നു. ഇത് തുടർന്നാൽ മുഖ്യമന്ത്രിയുടെ ഗൺമാന്റെയും…

Read More

എസ്എഫ്‌ഐ പ്രതിഷേധത്തിനിടെ ഗവര്‍ണര്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാംപസിൽ; വൻ പോലീസ് സുരക്ഷയിൽ സർവകലാശാല

തേഞ്ഞിപ്പാലം: എസ്എഫ്ഐ പ്രതിഷേധത്തിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗസ്റ്റ് ഹൗസിലെത്തി. ഗവർണറുടെ സുരക്ഷയ്ക്കായി അഞ്ഞൂറിലധികം പൊലിസുകാരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ഗസ്റ്റ് ഹൗസിന് മുന്നിലും സുരക്ഷയുണ്ട്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. കറുത്ത കൊടിയുമായി എത്തിയ എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി. പ്രതിഷേധത്തിന്റെ ഭാഗമായി സർവകലാശാല ക്യാമ്പസിൽ വൻ പൊലീസ് സന്നാഹമേർപ്പെടുത്തി.

Read More

‘പ്രതിഷേധിക്കുന്നത് മുഖ്യമന്ത്രി വാടകയ്ക്കെടുത്ത ക്രിമിനലുകൾ’; എസ്എഫ്ഐ പ്രതിഷേധം എവിടെയെന്ന് പരിഹാസം

കോഴിക്കോട്: കനത്ത സുരക്ഷാ വലയത്തിൽ കാലിക്കറ്റ് സർവകലാശാല ക്യാമ്പസിനുള്ളിൽ പ്രവേശിച്ചതിനു പിന്നാലെ മുഖ്യമന്ത്രിയേയും സിപിഎമ്മിനേയും രൂക്ഷമായി വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി വാടകയ്ക്കെടുത്ത ക്രിമിനലുകളാണ് പ്രതിഷേധിക്കുന്നത് എന്നാണ് ഗവർണർ വിമർശിച്ചത്. മുഖ്യമന്ത്രി സ്പോൺസർ ചെയ്യുന്ന അതിക്രമമാണ് ക്യാമ്പസിനുള്ളിൽ അരങ്ങേറുന്നത്. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് ഇതെന്നും ഗവർണർ പറഞ്ഞു. ക്യാംപസിലെ എസ്എഫ്ഐ പ്രതിഷേധം കണ്ടില്ലെന്നും ഗവർണർ പരിഹസിച്ചു. കാറിനു സമീപത്തേക്കു വന്നാൽ പുറത്തിറങ്ങുമെന്നാണ് പറഞ്ഞത്. പ്രതിഷേധക്കാർ കാറിന് സമീപത്തേക്കു വന്നാൽ ഇനിയും പുറത്തിറങ്ങും….

Read More

മക്കൾ നഷ്ട്ടപ്പെട്ട ദമ്പതികൾക്ക് രണ്ടുകോടി നഷ്ടപരിഹാരം വിധിച്ച് കോടതി

കൊച്ചിയിൽ അഡ്വഞ്ചർ റിസോർട്ടിലെ സുരക്ഷ വീഴ്ച മൂലം രണ്ട് മക്കളും നഷ്ടപ്പെട്ട ദമ്പതികൾക്ക് 1.99 കോടി രൂപ നഷ്ടപരിഹാരവും കോടതി ചെലവും നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. എറണാകുളം ആമ്പല്ലൂർ സ്വദേശികളായ പി വി പ്രകാശൻ , വനജ പ്രകാശൻ എന്നിവരുടെ രണ്ട് ആൺമക്കൾ പൂനയിലെ റിസോർട്ടിൽ വച്ചുണ്ടായ അപകടത്തിൽ മുങ്ങി മരിച്ചു.റിസോർട്ട് മാനേജ്മെന്റിന്റെ വീഴ്ച മൂലം സംഭവിച്ച അപകടത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാതാപിതാക്കൾ സമർപ്പിച്ച ഹർജിയിലാണ്, ഡിബി ബിനു അധ്യക്ഷനും വൈക്കം…

Read More

കേരളത്തോട് വിവേചനമില്ല, മറിച്ചുള്ള വാദങ്ങൾക്ക് മറുപടിയായി രേഖകളുണ്ട്’; നിർമല സീതാരാമൻ

തിരുവനന്തപുരം : കേരളത്തോട് വിവേചനമില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. മറിച്ചുള്ള വാദങ്ങൾക്ക് മറുപടിയായി രേഖകൾ കയ്യിലുണ്ടെന്ന് പറഞ്ഞ കേന്ദ്രമന്ത്രി സംസ്ഥാനങ്ങൾക്ക് എല്ലാ വിഹിതവും കൃത്യമായി നൽകുന്നുണ്ടെന്നും വ്യക്തമാക്കി. ഒപ്പം കേന്ദ്രസർക്കാർ നൽകിയ സേവനങ്ങൾ എണ്ണിപ്പറഞ്ഞ്‌ കണക്കുകൾ നിരത്തുകയും ചെയ്തു കേന്ദ്ര ധനമന്ത്രി. തിരുവനന്തപുരത്ത് അനുവദിച്ച സേവനങ്ങൾ പ്രത്യേകമായി നിർമല സീതാരാമൻ എണ്ണിപ്പറയുകയും ചെയ്തു. ജലജീവൻ മിഷൻ വഴി 2.25 ലക്ഷം വീടുകളിൽ വാട്ടർ കണക്ഷൻ നൽകി, പി.എം. ആവാസ് യോജന വഴി 24,000 വീടുകൾ നിർമിച്ചു,…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial