ഭാര്യയോട് മോശമായി സംസാരിച്ചത് ചോദ്യം ചെയ്തു;വെങ്ങാനൂരിൽ നാലംഗസംഘം വീട് കയറി ആക്രമണം നടത്തി.

തിരുവനന്തപുരം: ഭാര്യയോട് മോശമായി സംസാരിച്ചതിനെ തുടർന്ന് നാലംഗ സംഘം വീടുകയറി ആക്രമണം നടത്തി. വെങ്ങാനൂരിലാണ് സംഭവം. വെങ്ങാനൂർ നെല്ലിവിള സ്വദേശി വിജിൻ, വിജിൻ ജേഷ്ടന്റെ ഭാര്യ നിജ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. വിജിന്റെ കാൽ നാലംഗ സംഘം തല്ലിയൊടിക്കുകയും ചെയ്തു. വീട്ടിലെ ടെലിവിഷൻ അടക്കുളള ഗൃഹോപകരണങ്ങളും അടിച്ചുതകർത്തിട്ടുണ്ട്. വിജിനെ ആക്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ചപ്പാഴാണ് ജേഷ്ടന്റെ ഭാര്യയ്ക്ക് മർദ്ദനമേറ്റത്. വിജിന്റെ ഭാര്യയാട് നാലംഗ സംഘം കഴിഞ്ഞ ദിവസം മോശമായി സംസാരിച്ചത് വിജിൻ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വിരോധത്തിലാണ്…

Read More

രാഹുല്‍ ഗാന്ധിക്ക് ആശ്വാസം; അയോഗ്യത നീങ്ങും, എംപിയായി തുടരാം

ന്യൂഡൽഹി:അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ആശ്വാസം. പരമാവധി ശിക്ഷയെന്നത് സുപ്രിംകോടതി സ്റ്റേ ചെയ്തു. ഇതോടെ രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനത്ത് നിന്നുള്ള അയോഗ്യത നീങ്ങും. സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവിലാണ് വിധി. സുപ്രിംകോടതിയുടെ വാദം പൂര്‍ത്തിയായി.അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വിയാണ് രാഹുല്‍ ഗാന്ധിക്ക് വേണ്ടി ഹാജരായത്.മോദി സമുദായത്തെ അപമാനിച്ചിട്ടില്ലെന്ന് രാഹുല്‍ വാദത്തില്‍ ആവര്‍ത്തിച്ചു. മോദി സമുദായത്തെ അപമാനിച്ചെന്ന് കാണിച്ചെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ഒന്നും തന്നെ പരാതിക്കാരന്‍ വിചാരണ കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. അയോഗ്യനായത് മൂലം വലിയ ക്ഷതം…

Read More

സർക്കാർ അംഗീകൃത ട്രാൻസ്ഫർ പോളിസിക്കു വിരുദ്ധമായി നടത്തിയ സ്ഥലം മാറ്റങ്ങൾ റദ്ദാക്കിയില്ലെങ്കിൽ കേരള ബാങ്കിന്റെ തിരുവനന്തപുരം റീജിയണൽ ആഫീസ് ഉപരോധിക്കും ; ഐഎൻറ്റിയുസി

തിരുവനന്തപുരം :സർക്കാർ അംഗീകൃത ട്രാൻസ്ഫർ പോളിസിക്കു വിരുദ്ധമായി നടത്തിയ സ്ഥലം മാറ്റങ്ങൾ റദ്ദാക്കിയില്ലെങ്കിൽ കേരള ബാങ്കിന്റെ തിരുവനന്തപുരം റീജിയണൽ ആഫീസ് ഉപരോധിക്കുമെന്ന് കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ്സ് പ്രസിഡന്റ് വി.എസ് ശിവകുമാർ പറഞ്ഞു. കേരളാ ബാങ്ക് എംപ്ലോയീസ് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം റീജണൽ ആഫീസിനു മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ശിവകുമാർ,യോഗത്തിൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സി.കെ.അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജന.സെക്രട്ടറി അഡ്വ. ജി.സുബോധൻ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട്…

Read More

താളവാദ്യ കലാകാരനും സംഗീത സംവിധായകനുമായ ഐ എം ഷക്കീർ അന്തരിച്ചു.

കൊച്ചി: പ്രശസ്ത താളവാദ്യ കലാകാരനും സംഗീത സംവിധായകനുമായ ഐ എം ഷക്കീർ (ഷക്കീര്‍ ഇസ്‍മയില്‍) കൊച്ചിയിൽ അന്തരിച്ചു. 62 വയസായിരുന്നു. പ്രശസ്ത പിന്നണി ഗായകൻ അഫ്സലിന്റെ സഹോദരനാണ്. ഇളയ സഹോദരൻ അൻസാറും പിന്നണി ഗായകനാണ് വലത്തോട്ട് തിരിഞ്ഞാൽ നാലാമത്തെ വീട്, ജഗതി ആൻഡ് ജഗദീഷ് ഇൻ ടൗൺ, ഹൗസ് ഓണർ എന്നീ ചിത്രങ്ങൾക്ക് ഷക്കീർ ഗാനങ്ങൾ ഒരുക്കിയിട്ടുണ്ട്. നിരവധി പ്രണയ ഗാനങ്ങൾക്കും ഭക്തി ഗാനങ്ങൾക്കും മാപ്പിള പാട്ടുകൾക്കും സംഗീതം നൽകി. ചെറുപ്രായത്തിൽതന്നെ കൊച്ചിൻ കലാഭവൻ, കൊച്ചിൻ കോറസ്,…

Read More

കോട്ടയം സിഎംഎസ് കോളേജിൽ ഇന്നലെ വൈകിട്ട് എസ്എഫ്ഐ – കെഎസ് യു പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ എട്ടു പേർക്ക് പരിക്ക്

കോട്ടയം: കോട്ടയം സിഎംഎസ് കോളേജിൽ എസ്.എഫ്.ഐ-കെ.എസ്.യു സംഘർഷം. ഒന്നാം വർഷ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്നതിനായികോളേജിനുള്ളിൽ പരിപാടികൾ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഇന്നലെ വൈകിട്ട് തുടങ്ങിയ സംഘർഷം രാത്രി 9.15 ഓടെ ജനറൽ ആശുപത്രിക്ക് മുന്നിലേക്ക് നീളുകയായിരുന്നു. സംഘർഷത്തിൽ എട്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ അഞ്ച് എസ്.എഫ്.ഐ പ്രവർത്തകർക്കും മൂന്ന് കെ.എസ്.യു പ്രവർത്തകർക്കും പരിക്കേറ്റു. പരിക്കേറ്റവരെ പ്രവേശിപ്പിച്ച ജില്ലാ ആശുപത്രിയിലും സംഘർഷമുണ്ടായി. സിഎംഎസ് കോളേജിനു മുന്നിലെ റോഡിലാണ് വൈകിട്ടോടെ ആദ്യം സംഘർഷമുണ്ടായത്. മൂന്നരയോടെ തുടങ്ങിയ ബഹളം…

Read More

വിൻഡീസിനെതിരായ ആദ്യ ടി20 യില്‍ ഇന്ത്യക്ക് 4 റൺസ് പരാജയം

ട്രിനാഡ് .വിന്‍ഡീസിനെതിരെയുള്ള ടി20 പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ ഇന്ത്യക്ക് പരാജയം. 150 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സില്‍ എത്താനാണ് കഴിഞ്ഞത്. 4 റണ്‍സിന്‍റെ പരാജയമാണ് ഇന്ത്യ വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണ് നേടിയത്. പവര്‍പ്ലേയില്‍ 2 വിക്കറ്റ് നഷ്ത്തില്‍ 54 റണ്‍സ് എന്ന നിലയില്‍ നിന്നുമാണ് വിന്‍ഡീസിനെ ഇന്ത്യ പിടിച്ചു നിര്‍ത്തിയത്.  ചഹലും…

Read More

മെസിയുടെ ഇരട്ട ഗോളിൽ ഇന്റർ മയാമി പ്രീക്വാർട്ടറിൽ

ലയണൽ മെസ്സിക്ക് അമേരിക്കയിൽ സ്വപ്ന തുടക്കമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മെസ്സിയുടെ ഇരട്ട ഗോളുകളിൽ ഇന്ന് ലീഗ്സ് കപ്പിൽ ഇന്റർ മയാമി ഒർലാണ്ടോ സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് തോൽപ്പിച്ചത്. മൂന്നിൽ രണ്ടു ഗോളുകളും മെസ്സിയുടേതായിരുന്നു. ഈ ജയത്തോടെ ഇന്റർ മയാമി ടൂർണമെന്റിന്റെ പ്രീക്വാർട്ടറിലേക്ക് കടക്കുകയും ചെയ്തു. മത്സരത്തിന്റെ ഏഴാം മിനുട്ടിൽ ആയിരുന്നു മെസ്സിയുടെ ആദ്യ ഗോൾ. റോബേർട് തോമസ് ടെയ്ലറിന്റെ പാസ് നെഞ്ചിൽ ഏറ്റുവാങ്ങി ഒരു വോളിയിലൂടെ മെസ്സി പന്ത് വലയിലേക്ക് എത്തിക്കുകയായിരുന്നു. 17-ാം മിനുട്ടിൽ അറോഹോ…

Read More

ആലുവയിൽ അഞ്ചുവയസുകാരി കൊല്ലപ്പെട്ട സംഭവം;കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായം പത്ത് ലക്ഷം രൂപ കൈമാറി

ആലുവ: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് ധനസഹായം കൈമാറി. സര്‍ക്കാര്‍ പ്രഖ്യാപിച്ച പത്ത് ലക്ഷം രൂപ ധനസഹായം മന്ത്രിമാരായ പി രാജീവ്, കെ രാധാകൃഷ്ണന്‍, എംബി രാജേഷ് എന്നിവര്‍ കുട്ടിയുടെ വീട്ടിലെത്തിയാണ് മാതാപിതാക്കള്‍ക്ക് ഉത്തരവ് കൈമാറിയത്. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നല്‍കാന്‍ തീരുമാനിച്ചത്.ജില്ലാ കളക്ടറിന്റെ അക്കൗണ്ടിലെത്തുന്ന തുക രണ്ടു ദിവസത്തിനകം കുട്ടിയുടെ മാതാപിതാക്കളുടെ ജോയിന്റ് ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുമെന്ന് മന്ത്രി അറിയിച്ചു. കേസിലെ പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുന്ന…

Read More

ചൈൽഡ് ഹെൽപ് ലൈൻ സേവനങ്ങൾ ഇനി മുതൽ വനിതാ ശിശു വികസനവകുപ്പ് മുഖേന

തിരുവനന്തപുരം :ചൈൽഡ് ഹെൽപ് ലൈൻ സേവനങ്ങൾ ഇനി മുതൽ വനിതാ ശിശു വികസനവകുപ്പ് മുഖേന .സേവനങ്ങൾക്കും അടിയന്തര സഹായങ്ങൾക്കും 1098 ടോൾ ഫ്രീ നമ്പരിൽ വിളിക്കാം.ശ്രദ്ധയും സംരക്ഷണവും ആവശ്യമായ കുട്ടികൾക്കായി ചൈൽഡ് ലൈൻ ഇന്ത്യ ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന 1098 ടോൾഫ്രീ കോൾ സെന്റർ സംവിധാനം പൂർണമായും വനിത ശിശു വികസന വകുപ്പിന്റെ കീഴിലാക്കിയതായി ആരോഗ്യ, വനിതാ ശിശുവികസന മന്ത്രി വീണാ ജോർജ് അറിയിച്ചു. കുട്ടികൾക്ക് സേവനങ്ങൾക്കും അടിയന്തര സഹായങ്ങൾക്കുമായി എമർജൻസി നമ്പരായ 1098ൽ 24 മണിക്കൂറും…

Read More

പ്രശസ്ത സിനിമ സീരിയൽ നടൻ കൈലാസ് നാഥ് അന്തരിച്ചു

കൊച്ചി: മലയാള സിനിമാ സീരിയൽ നടൻ കൈലാസ് നാഥ് അന്തരിച്ചു. നോൺ ആൽക്കഹോളിക് ലിവർ സിറോസിസ് രോഗം ബാധിച്ച് ഏറെ നാളുകമായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 65 വയസായിരുന്നു. .ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അന്ത്യം സംഭവിച്ചത്.1977 ൽ പുറത്തിറങ്ങിയ സംഗമം എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള സിനിമരംഗത്തേക്ക് എത്തിയത്.ആദ്യ കാലത്ത് സിനിമയിലും പിന്നീട് മലയാള സീരിയൽ രംഗത്തും ശ്രദ്ധേയമായ അനവധി കഥാപാത്രങ്ങൾ അവതരിപ്പിച്ച താരമായിരുന്നു. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന സാന്ത്വനം സീരിയലിൽ പിള്ളച്ചേട്ടന്‍ എന്ന കഥാപാത്രമായിരുന്നു…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial