
ഭാര്യയെ ശല്യംചെയ്തതിന് വിളിച്ചുവരുത്തി കൊലപ്പെടുത്തി: സംഭവത്തിൽ മുഖ്യപ്രതിയുടെ ഭാര്യയും അറസ്റ്റിൽ
കോടഞ്ചേരി: കോടഞ്ചേരി നൂറാംതോട് മുട്ടിത്തോട് ചാലപ്പുറത്ത് വീട്ടിൽ നിതിൻ തങ്കച്ച (25)നെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി കുപ്പായക്കോട് കൈപ്പുറം വേളങ്ങാട്ട് അഭിജിത്തിന്റെ ഭാര്യയും അറസ്റ്റിൽ. മലപ്പുറം കണ്ണമംഗലം സരിത (21)യാണ് അറസ്റ്റിലായത്. ഇവരെ താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. അഭിജിത്തിനെക്കൂടാതെ, മുക്കം മൈസൂർമല കോട്ടകുത്ത് മുഹമ്മദ് റാഫി എന്ന കാക്കു (19), തിരുവമ്പാടി മുല്ലപ്പള്ളി മുഹമ്മദ് അഫ്‌സൽ (21), തിരുവമ്പാടി സ്വദേശിയായ പതിനേഴുകാരൻ…