ആലുവയിൽ അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; അതിഥിത്തൊഴിലാളിക്കായി പൊലീസ് തിരച്ചിൽ…
കൊച്ചി∙ അതിഥിത്തൊഴിലാളിയുടെ അഞ്ചു വയസ്സുകാരിയായ മകളെ മറ്റൊരു അതിഥിത്തൊഴിലാളി തട്ടിക്കൊണ്ടുപോയി. ആലുവ തായിക്കാട്ടുകര ഗാരിജ് റെയിൽവേ ഗേറ്റിനു സമീപം മുക്കത്ത് പ്ലാസയിൽ വാടകയ്ക്കു താമസിക്കുന്ന ബിഹാർ ബിഷാംപർപുർ സ്വദേശി രാംധർ തിവാരിയുടെ മകൾ ചാന്ദ്നിയെ ഇതേ കെട്ടിടത്തിൽ 2 ദിവസം മുൻപു താമസക്കാരനായെത്തിയഅതിഥിത്തൊഴിലാളിയായ അസഫാക്ക് ആലം ആണ് തട്ടിക്കൊണ്ടുപോയത്. വെള്ളിയാഴ്ച പകൽ മൂന്നുമണിയോടെയാണ് സംഭവം. അസംകാരനായ പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. പ്രതി കുട്ടിയുമായി റെയിൽവേ ഗേറ്റ് കടന്നു…

