Headlines

നിയന്ത്രണം വിട്ട ലോറി 1000 അടി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവറിന് ദാരുണാന്ത്യം

ഇടുക്കി: ദേശീയപാതയിലെ കുട്ടിക്കാനം കടുവാപ്പാറയില്‍ ലോറി നിയന്ത്രണം വിട്ട് 1000 അടി താഴ്ചയിലേക്കു മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. കോട്ടയം പരുത്തുംപാറ സ്വദേശി ജോമോന്‍ ജോസഫ് (26) ആണ് മരിച്ചത്.ടയര്‍ ലോഡുമായി കട്ടപ്പനയിലേക്കു പോകുന്നതിനിടെയാണ് അപകടം. കൊക്കയിലേക്കു പതിച്ച ലോറിയില്‍ നിന്നു തെറിച്ചുവീണ ജോമോന്റെ മൃതദേഹം പാറപ്പുറത്ത് കിടക്കുന്ന നിലയിലായിരുന്നു കണ്ടെത്തിയത്. അഗ്നിരക്ഷാസേനാംഗങ്ങള്‍ ഒരു മണിക്കൂറോളം എടുത്താണ് മൃതദേഹം മുകളിലെത്തിച്ചത്.

Read More

കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട്: ചന്നപട്ടണയ്‌ക്കു സമീപം കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് കോഴിക്കോട് സ്വദേശിനിക്ക് ദാരുണാന്ത്യം. പരേതനായ ഒളവണ്ണ ചേളനിലം എംടി ഹൗസിൽ ജെ.അബ്ദുൽ അസീസിന്റെ മകൾ ജെ.ആദില (23) ആണ് മരിച്ചത്. കാർ ഓടിച്ചിരുന്ന അശ്വിൻ (25) പരുക്കുകളോടെ ബിഡദിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബെംഗളൂരു – മൈസൂരു എക്സ്‌പ്രസ് വേയിൽ ചന്നപട്ടണയ്‌ക്കു സമീപം വ്യാഴാഴ്ച പുലർച്ചെ 3.30നായിരുന്നു അപകടം. ബെംഗളൂരുവിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരിയാണ് ആദില. മാതാവ്: ഷബീബ. സഹോദരങ്ങൾ: ആഷില്ല, ബാനു, ഷാനിയ

Read More

പി എസ് സി പ്രാഥമിക പരീക്ഷയുടെ മാർക്ക് പ്രൊഫൈലിൽ

തിരുവനന്തപുരം :ഏപ്രിൽ, മെയ് മാസങ്ങളിലായി നടന്ന യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, സബ് ഇൻസ്പെക്ടർ ഓഫ് പോലിസ് തസ്തികളുടെ പ്രാഥമിക പരീക്ഷ എഴുതിയ മുഴുവൻ ഉദ്യോഗാർത്ഥികളുടേയും മാർക്ക് പ്രൊഫൈലിൽ ലഭ്യമാണ്.പൊതു പ്രാഥമിക പരീക്ഷ എഴുതിയവർ സ്വന്തം മാർക്കറിയാൻ ഇനി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതു വരെ കാത്തിരിക്കേണ്ടതില്ല. കഴിഞ്ഞ ദിവസം ചേർന്ന പബ്ലിക് സർവ്വീസ് കമ്മീഷൻ യോഗത്തിൽ പ്രൊഫൈലിൽ മാർക്ക് ഉൾപ്പെടുത്താനായി തീരുമാനിച്ചിരുന്നു.

Read More

പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യജ്ഞത്തിന് തുടക്കം

01.01.2024 യോ​ഗ്യതാ തീയ്യതിയായുള്ള പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്‍റെ പ്രാരംഭ നടപടികൾ ആരംഭിച്ചു. യജ്ഞത്തിന്‍റെ ഭാഗമായി വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കാനും ആധാറും വോട്ടർ ഐഡിയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനും വോട്ടർ ഐഡിയിലെ തെറ്റുകള്‍ തിരുത്തുന്നതിനും ഭിന്നശേഷിക്കാരെ അടയാളപ്പെടുത്തുന്നതിനും ഉൾപ്പെടെ അവസരമുണ്ടാകും. വോട്ടർമാരെ സഹായിക്കാനായി ബൂത്ത് ലെവല്‍ ഓഫീസർമാർ വീടുകളിലെത്തും. സ്വന്തം നിലയിലും ഫോമുകൾ സമർപ്പിക്കാംബി എല്‍ ഒമാരുടെ സഹായം കൂടാതെ സ്വന്തമായും അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിന്, വോട്ടേഴ്സ് സർവീസ് പോർട്ടൽ, വോട്ടർ…

Read More

രാജ്യത്തെ സംഭവങ്ങൾ പൗരന്മാർക്ക് അറിയാൻ
കഴിയാത്ത അവസ്ഥ : മന്ത്രി ജിആർ അനിൽ

നെടുമങ്ങാട് : അഞ്ച് വോട്ടിനു വേണ്ടി കേന്ദ്രത്തിന്റെ അനുവാദത്തോടെ സംസ്ഥാന സർക്കാർ നടത്തുന്ന നെറികെട്ട പ്രവർത്തികളാണ് മണിപ്പൂരിലെ പൈശാചിക സംഭവങ്ങൾക്കു പിന്നിലെന്നും രാജ്യത്ത് നടക്കുന്ന സംഭവങ്ങൾ പൗരന്മാർക്ക് അറിയാൻ കഴിയാത്ത അവസ്ഥയാണ് നിലവിൽ ഉള്ളതെന്നും ഭക്ഷ്യ, പൊതു വിതരണ വകുപ്പ് മന്ത്രി അഡ്വ. ജിആർ അനിൽ പറഞ്ഞു. മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് ആഹ്വാനം ചെയ്ത പ്രതിഷേധ കൂട്ടായ്മ നെടുമങ്ങാട് ചന്തമുക്കിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാപത്തിൽ സംസ്ഥാന സർക്കാർ ഒരു വിഭാഗത്തിനൊപ്പം നിന്നാൽ…

Read More

നീന്തൽ പരിശീലനത്തിനിടെ അപകടം; ചികിത്സയിലായിരുന്ന പതിനൊന്നുകാരൻ മരിച്ചു

കണ്ണൂർ: നീന്തൽ പരിശീലനത്തിനിടെ കുളത്തിൽ മുങ്ങിപ്പോയതിനെ തുടർന്നു ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. എടക്കാട് ബീച്ച് റോഡ് റെയിൽവേ ഗേറ്റിന് സമീപം മുബാറക് മൻസിലിൽ കക്കുന്നത്ത് പായോത്ത് മുഹമ്മദ് (11) ആണ് മരിച്ചത്. 23നു രാവിലെ എടക്കാട് നീന്തൽ കുളത്തിൽ പരിശീലനത്തിനിടെയാണ് അപകടം ഉണ്ടായത്. ഉടൻ ചാലയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സിറാജ് – ഷമീമ ദമ്പതികളുടെ മകനാണ്. കടമ്പൂർ ഹയർസെക്കൻഡറി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയാണ്

Read More

സ്റ്റേഷനില്‍ അടിപൊളി ‘കപ്പയും ചിക്കനും’ വൈറലായി; പാചകം ചെയ്ത പോലീസുകാരോട് ഐജി വിശദീകരണം തേടി

പത്തനംതിട്ട: പോലീസ് സ്റ്റേഷനില്‍ കപ്പയും ചിക്കനും പാചകം ചെയ്ത് കഴിച്ച പോലീസുകാരുടെ വൈറല്‍ വീഡിയോയില്‍ ദക്ഷിണ മേഖലാ ഐജി വിശദീകരണം തേടി. പത്തനംതിട്ട ഇലവുംതിട്ട സ്റ്റേഷനിലെ പോലീസുകാരുടെ പാചക വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതേത്തുടര്‍ന്നാണ് സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഐജി സ്പര്‍ജന്‍ കുമാര്‍ നിര്‍ദേശം നല്‍കിയത്. സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. ഡ്യൂട്ടി സമയത്ത് പാചകം ചെയ്തതിലും സമൂഹ മാധ്യങ്ങളില്‍ ഇടപെടലുകള്‍ നടത്തിയതിനുമാണ് ഐജി വിശദീകരണം ചോദിച്ചിട്ടുള്ളത്.

Read More

10 കോടി ലോട്ടറി പരപ്പനങ്ങാടിയിലെ 11 പേര്‍ക്ക്; ഹരിത കർമ സേനാംഗങ്ങൾക്ക് മണ്‍സൂണ്‍ ബംബർ ഒന്നാം സമ്മാനം

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ മൺസൂൺ ബംബറിന്‍റെ ഒന്നാം സമ്മാനമായ പത്ത് കോടി രൂപയുടെ അവകാശികള്‍ ഈ പതിനൊന്നു പേരാണ്. മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ ഹരിത കർമ സേനയിലെ അംഗങ്ങളായ പതിനൊന്ന് പേർ ചേർന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ പത്ത് കോടി രൂപ അടിച്ചത്. ഇന്നലെ രാവിലെ നറുക്കെടുത്ത മൺസൂൺ ബമ്പര്‍ എം.ബി 200261 നമ്പര്‍ ടിക്കറ്റ് പാലക്കാട് ഏജൻസിയിൽ നിന്നും പരപ്പനങ്ങാടിയിലെത്തിയ ആളാണ് വില്‍പന നടത്തിയത്. ടിക്കറ്റ് പരപ്പനങ്ങാടി പഞ്ചാബ് നാഷണൽ ബാങ്കിൽ ഏൽപിച്ചു.

Read More

ഒന്നര വർഷം മുൻപ് കാണാതായ ആളെ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം

പത്തനംതിട്ട: ഒന്നര വർഷം മുൻപ് കാണാതായ ആളെ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം. പത്തനംതിട്ട കലഞ്ഞൂർപാടം സ്വദേശി നൗഷാദിനെയാണ് കാണാതായത്. മൃതദേഹം കുഴിച്ച് മൂടിയെന്ന് കരുതുന്ന പറക്കോട് പരുത്തിപ്പാറയിൽ പൊലീസ് ഉടന്‍ പരിശോധന നടത്തും. നൗഷാദിന്‍റെ ഭാര്യ അഫ്‌സാനയെ പൊലീസ് കസ്റ്റഡിയിലെടുത്തു എന്നാണ് വിവരം. 2021 നവംബറിലാണ് നൗഷാദിനെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് കേസെടുത്തത്. നൗഷാദിന്‍റെ പിതാവ് നല്‍കിയ പരാതിയിലാണ് പൊലീസ് അന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഈ കേസിലെ തുടരന്വേഷണത്തിനിടെ ഭാര്യയെ ചോദ്യം ചെയ്തപ്പോള്‍ പൊലീസിന് ചില…

Read More

കഞ്ചാവ് കടത്ത് കേസ്; പ്രതിയ്ക്ക് രണ്ടുവർഷം കഠിനതടവും 25000 രൂപ പിഴയും

കൽപ്പറ്റ: കഞ്ചാവ് കടത്തിയ കേസിൽ കാസർഗോഡ് തളങ്ങൂർ അൻവർ മൻസിലിൽ മുഹമ്മദ് അജീറിനെ എക്സൈസ് അറസ്റ്റ് ചെയ്തു. മാനന്തവാടിയിൽ വെച്ച് 2018 ഡിസംബറിലാണ് മുഹമ്മദ് അജീറിനെ എക്സൈസ് പിടികൂടുന്നത്. കൽപറ്റ അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ടു വർഷം കഠിനതടവും 25000 രൂപ പിഴയുമാണ് മുഹമ്മദ് അജീറിന് ശിക്ഷ വിധിച്ചത്. 1.150 കിലോഗ്രാം കഞ്ചാവുമായിട്ടാണ് മുഹമ്മദ് അജീർ പിടിയിലായത്. എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് ആന്റീനാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡിലെ എക്‌സൈസ് ഇൻസ്‌പെക്ടർ പി.ജി. രാധാകൃഷ്ണനും സംഘവുമാണ് 1.150…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial