കോച്ച് വുക്കോമനോവിച്ച് കൊച്ചിയിലെത്തി; ഇനി കേരള ബ്ലാസ്റ്റേഴ്‌സിന്റെ കളി വേറെ ലെവൽ
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ കളി ഇനി വേറെ ലെവൽ. ജൂലൈ 27 വ്യാഴാഴ്ച രാവിലെയുള്ള എമിറേറ്റ്സ് വിമാനത്തിൽ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കോമനോവിച്ച് കൊച്ചിയിലെത്തി. പ്രീ-സീസൺ ആരംഭിച്ച് രണ്ട് ആഴ്ച പിന്നിട്ടിട്ടും കോച്ച് വരാത്തതോടെ ആരാധകർ ആശങ്കയിലായിരുന്നു. ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ ആരവങ്ങൾ ഒന്നുമില്ലാതെ സെർബിയൻ കോച്ച് കൊച്ചിയിലത്തി. കഴിഞ്ഞ സീസണിലെ പ്ലേ ഓഫ് മത്സരം ബഹിഷ്കരിച്ചതിനുശേഷം കോച്ച് പിഴയും വിലക്കും നേരിട്ടിരുന്നു. പിന്നാലെ പ്രീ സീസൺ ആരംഭിച്ചിട്ടും കോച്ച് വരാതായതോടെ ആരാധകർ ആശങ്കയിലായി. കളത്തിന് പുറത്തേക്ക് ടീമിനെ…

