സിപിഐ നേതാവിൻ്റെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവം; പ്രതി ആത്മഹത്യ ചെയ്ത നിലയിൽ
തിരുവനന്തപുരം: സിപിഐ നേതാവിന് നേരെ ആസിഡ് ആക്രമണം നടത്തിയ കേസിൽ പ്രതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. സി.പി.ഐ മാറനല്ലൂർ മുൻ ലോക്കൽ സെക്രട്ടറി സജി കുമാറിനെയാണ് മധുരയിലെ ലോഡ്ജ് മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ചയായിരുന്നു സി.പി.ഐ മാറനല്ലൂർ ലോക്കൽ സെക്രട്ടറി സുധീർഖാന്റെ മുഖത്ത് സജികുമാർ ആസിഡൊഴിച്ചത്. മാറനല്ലൂരിലെ സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മാറനല്ലൂർ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമാണ് എ ആർ. സുധീർഖാൻ. സാരമായി പൊള്ളലേറ്റ സുധീർ ഖാൻ…

