വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോയി, വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് മുങ്ങി; പ്രതിക്ക് 18 വർഷം തടവ്

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഒരു ലക്ഷം രൂപ പിഴയും 18 വർഷം തടവുശിക്ഷയും കോടതി വിധിച്ച് കോടതി. പ്രായ പൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ തട്ടി കൊണ്ടുപോയി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പോക്സോ പ്രകാരം പിടിയിലായ കോട്ടുകാൽ കഴിവൂർ നെല്ലിമൂട് തേരി വിള പുത്തൻ വീട്ടിൽ ബിജുവിനെയാണ് നെയ്യാറ്റിൻകര അതിവേഗ കോടതി ശിക്ഷിച്ചത്. വിവിധ വകുപ്പുകൾ പ്രകാരം 18 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്….

Read More

മഞ്ചേരിയിലെ അപകടത്തിൽ നടുങ്ങി നാട്; മജീദിന്റെ ഖബറടക്കം രാവിലെ മഞ്ചേരി സെൻട്രൽ ജുമാമസ്ജിദിൽ; നാലു പേരുടെ മൃതദേഹം പൊതുദർശനായി മഞ്ചേരി കിഴക്കേത്തല മദ്രസയിൽ

മലപ്പുറം: മഞ്ചേരിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പുരോ​ഗമിക്കുകയാണ്. അപകടത്തിൽ ഓട്ടോ ഡ്രൈവറും യാത്രക്കാരായ ഒരു കുടുംബത്തിലെ തന്നെ നാലു പേരുമാണ് മരണപ്പെട്ടത്. ഇതിൽ ഓട്ടോ ഡ്രൈവർ അബ്ദുൽ മജീദിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടിലേക്ക് കൊണ്ട് പോകും. ഇദ്ദേഹത്തി​ന്റെ ഖബറടക്കം മഞ്ചേരി സെന്റ്രൽ ജുമാ മസ്ജിദിൽ ഇന്ന് രാവിലെ 10 മണിക്ക് നടക്കും. ഒരേ കുടുംബത്തിലുള്ള മുഹ്സിന, തസ്നീമ, റിൻഷ ഫാത്തിമ, റൈഹ ഫാത്തിമ്മ എന്നിവരുടെ പൊതുദർശനായി…

Read More

പൊലീസുകാരന്റെ തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടി പൊട്ടി; തലയ്ക്ക് വെടിയേറ്റ സ്ത്രീ മരിച്ചു

​ലഖ്നോ: സബ് ഇൻസ്പെക്ടറുടെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന സ്ത്രീ മരിച്ചു. ഉംറക്ക് പോകുന്നതിനായി പാസ്​പോർട്ട് വെരിഫിക്കേഷന് അലിഗഡ് പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ ആയിരുന്നു വെടിയേറ്റത്. ജവഹർലാൽ നെഹ്റു മെഡിക്കൽ കോളജിൽ ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ കഴിയവേയായിരുന്നു അന്ത്യം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അബദ്ധത്തിൽ വെടിയേറ്റെന്നാണ് സംഭവത്തെക്കുറിച്ച് അധികൃതരുടെ ഭാഷ്യം. എസ്.ഐയുടെ മുന്നിൽ സ്ത്രീ നിൽക്കുന്നത് വീഡിയോയിൽ കാണാം. കുറച്ചുസമയം കഴിഞ്ഞ് ഒരു പൊലീസുകാരൻ വന്ന് എസ്.ഐ മനോജ് ശർമക്ക് തോക്ക് കൊടുക്കുകയും അയാളുടെ…

Read More

കുറ്റവാളികളെല്ലാം ഒരു കുടകീഴിൽ; ഡോ. വന്ദനയെ കൊലപ്പെടുത്തിയ സന്ദീപിന്റെ സെല്ലിൽ ഇനി പത്മകുമാറും, ജീവനൊടുക്കിയ ശ്രീമഹേഷ് കഴിഞ്ഞതും ഇവിടെ തന്നെ

തിരുവനന്തപുരം: കേരളത്തിലെ പ്രധാന കുറ്റവാളികളെല്ലാം ഒരു കുടകീഴിൽ. ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ ഒന്നാം പ്രതി പത്മകുമാറിനെ പാർപ്പിച്ചിരിക്കുന്നത് ഡോ. വന്ദനയെ വധിച്ച സന്ദീപിന്റെ സെല്ലിൽ. ഇതേ സെല്ലിൽ തന്നെയായിരുന്നു ഇന്ന് ജീവനൊടുക്കിയ മകളെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീമഹേഷും താമസിച്ചിരുന്നത്. തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന പത്മകുമാറിനെ സുരക്ഷാ ബ്ലോക്കിലേക്കാണ് മാറ്റിയത്. കൊല്ലത്ത് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ (51), ഭാര്യ എം.ആർ.അനിതകുമാരി(39), മകൾ പി.അനുപമ(21) എന്നിവരെ…

Read More

നവകേരള സദസ്സ്: നെടുമങ്ങാട് വയോജന സ്നേഹ കൂട്ടായ്മ സംഘടിപ്പിച്ചു

നെടുമങ്ങാട് :നവകേരള സദസ്സിന്റെ ഭാഗമായി നെടുമങ്ങാട് മണ്ഡലത്തിൽ വയോജന സ്നേഹ കൂട്ടായ്മ സംഘടിപ്പിച്ചു. മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന ചടങ്ങ് നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി. എസ് ശ്രീജ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര നടൻ അരിസ്റ്റോ സുരേഷ് വിശിഷ്ടാതിഥിയായി. നെടുമങ്ങാട് നഗരസഭയ്ക്ക് കീഴിലെ വിവിധ വാർഡുകളിൽ നിന്നും ഏകദേശം 400 ഓളം വയോജനങ്ങൾ സ്നേഹ കൂട്ടായ്മയിൽ പങ്കാളികളായി. പരിപാടിയുടെ ഭാഗമായി പ്രച്ഛന്നവേഷം,നാടോടി നൃത്തം, തിരുവാതിര, നാടൻപാട്ട്, ഗാനാലാപനം തുടങ്ങിയ വിവിധ കലാപരിപാടികൾ അരങ്ങേറി. ഡിസംബർ 21 വൈകിട്ട്…

Read More

ഭിന്നശേഷിക്കാരിയെ ലൈം ഗികമായി പീഡിപ്പിച്ചു; യുവാവിന് ഏഴ് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

പാലക്കാട്: ഭിന്നശേഷിക്കാരിയായ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. ഏഴ് വർഷം കഠിന തടവും 1,00,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കല്ലേപ്പുള്ളി ആലമ്പളളം കറുപ്പത്ത് വീട്ടിൽ കിഷോറിനെയാണ് (33) ശിക്ഷിച്ചത്. പാലക്കാട് അസിസ്റ്റൻറ് സെഷൻസ് കോടതി ജഡ്‍ജി രുഖ്‍മ എസ് രാജിന്റേതാണ് ശിക്ഷാ വിധി. എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭിന്നശേഷിക്കാരിയായ സ്ത്രീയെ വീട്ടിനുള്ളിൽ വെച്ച് പ്രതി ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു കേസ്. 2015 ജൂലൈ 13ന് രാവിലെ…

Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ബിജെപി എംഎല്‍എക്ക് 25 വര്‍ഷം കഠിന തടവ്

ലഖ്നൗ: പ്രായപൂർത്തിയാകാത്ത-പെൺകുട്ടിയെ ബലാത്സംഗം ചെയ്ത‌ കേസിൽ ഒമ്പത് വർഷത്തിന് ശേഷം ഉത്തർപ്രദേശിലെ ബിജെപി എംഎൽഎക്ക് 25 വർഷം കഠിന തടവ് ശിക്ഷ. സോൻഭദ്ര ജില്ലയിലെ ദുദ്ദി അസംബ്ലി നിയോജക മണ്ഡലത്തിൽ നിന്നുള്ള ഗോത്രവർഗ എംഎൽഎയായ രാംദുലാരെ ഗോണ്ടിനെയാണ് കോടതി ശിക്ഷിച്ചത്. നിയമസഭയിൽ നിന്ന് ഇയാളെ അയോഗ്യനാക്കി. 25 വർഷം കഠിനതടവും 10 ലക്ഷം രൂപ പിഴയുമാണ് എംപി- എംഎൽഎമാരുടെ കോടതി ശിക്ഷ വിധിച്ചത്. 2014 ലാണ് കുറ്റകൃത്യം നടന്നത്. പരാതി നൽകിയതിന് ശേഷം ഒരു വർഷത്തിലേറെയായി എംഎൽഎ…

Read More

ഡിജിറ്റലൈസേഷൻ സമയ ബന്ധിതമായി പൂർത്തിയാക്കുന്നതിന് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കണം: കെ.ആർ.ഡി.എസ്.എ

വർക്കല : റവന്യൂ വകുപ്പിൽ പുതുതായി നടപ്പിലാക്കുന്ന ഭൂരേഖകളുടെ ഡിജിറ്റലൈസേഷൻ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കണമെന്ന് കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ (കെ.ആർ.ഡി.എസ്.എ) വർക്കല താലൂക്ക് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.വില്ലേജ് ഓഫീസുകളിലെ സ്റ്റാഫ് പാറ്റേൺ നവീകരിക്കുക, ഫ്രണ്ട് ഓഫീസ് സംവിധാനം ഏർപ്പെടുത്തുക, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്/ഓഫീസ് അറ്റൻഡന്റ് എന്നീ തസ്തികകളിലെ പ്രൊമോഷൻ ക്വാട്ട വർദ്ധിപ്പിക്കുക, വി.എഫ്.എ തസ്തിക അപ്ഗ്രേഡ് ചെയ്യുക, വില്ലേജ് ഓഫീസർ തസ്തിക ഡെപ്യൂട്ടി തഹസീൽദാർ തസ്തികയായി ഉയർത്തുക എന്നീ ആവശ്യങ്ങളും…

Read More

സംസ്ഥാനത്ത് നാളെ മുതല്‍ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: കിഴക്കന്‍കാറ്റ് വീണ്ടും ശക്തമാകുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നാളെ മുതല്‍ മഴ വീണ്ടും സജീവമാകും. ഞായറാഴ്ച സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് അതിശക്തമഴ മുന്നറിയിപ്പ് നല്‍കിയത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു. നാളെ തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.കിഴക്കന്‍ കാറ്റിന്റെ സ്വാധീനഫലമായി…

Read More

മഞ്ചേരിയില്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു

മലപ്പുറം: മഞ്ചേരി ചെട്ടിയങ്ങാടിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ കൊയിലാണ്ടി- മഞ്ചേരി പാതയിൽ ചെട്ടിയങ്ങാടിയിലായിരുന്നു സംഭവം. ഓട്ടോയിലുണ്ടായിരുന്ന നാലുപേരും ഓട്ടോ ഡ്രൈവറുമാണ് മരിച്ചത്. ഓട്ടോ ഡ്രൈവറായ അബ്‌ദുൾമജീദ്, യാത്രക്കാരായ മുഹ്സിന, തെസ്നീം, റെയ്സ എന്നിവരും മറ്റൊരാളുമാണ് മരിച്ചത്. കുട്ടിപ്പാറ സ്വദേശികളാണ് ഇവരെന്നാണ് വിവരം. പരിക്കേറ്റ മൂന്നുപേരിൽ രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കർണാടകയിൽനിന്നുള്ള അയ്യപ്പഭക്തരാണ് ബസ്സിലുണ്ടായിരുന്നത്. ഓട്ടോ പെട്ടെന്നു വളച്ചപ്പോൾ ബസ് ഇടിക്കുകയായിരുന്നുവെന്നാണ് ദൃസാക്ഷികൾ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial