Headlines

ഇന്നത്തെ പി എസ് സി പരീക്ഷയിൽ മാറ്റമില്ല.

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിടവാങ്ങലിൽ ദുഖസൂചകമായി സംസ്ഥാനത്ത് ഇന്ന് നടക്കാനിരുന്ന വിവിധ പരീക്ഷകള്‍ മാറ്റി വെച്ചു. പൊതു അവധി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പീക്ഷകള്‍ മാറ്റി വച്ചത്. കാലിക്കറ്റ് സർവകലാശാല 18 – 07-23 ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും 22- 07-23 ലേക്ക് മാറ്റി. പരീക്ഷ സമയത്തിൽ മാറ്റമില്ല. ഇന്ന് നടത്തനിരുന്ന മൂല്യനിർണയ ക്യാമ്പുകൾക്കും അവധി ബാധകമാണ്. അതേസമയം ഇന്ന് നടത്താൻ നിശ്ചയിച്ച പി.എസ്.സി.പരീക്ഷകൾക്ക് മാറ്റമില്ല. ഇന്ന് നടക്കേണ്ടുന്ന സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ മറ്റൊരു ദിവസത്തേക്ക്…

Read More

സംസ്ഥാനത്ത് ഇന്ന് പൊതു അവധി, രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച് സർക്കാർ

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. രണ്ടു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണത്തിനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. ബെംഗളൂരു ചിന്മയ മിഷന്‍ ആശുപത്രിയിലായിരുന്നു ഉമ്മൻചാണ്ടിയുടെ അന്ത്യം. ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു. പുലർച്ചെ 4.25-നായിരുന്നു മരണം. മകന്‍ ചാണ്ടി ഉമ്മനാണ് വാര്‍ത്ത ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്.

Read More

ഉമ്മന്‍ ചാണ്ടി അന്തരിച്ചു; വിട പറഞ്ഞത് കേരള രാഷ്ട്രീയത്തിലെ പകരം വെക്കാനില്ലാത്ത നേതാവ്

കേരളം കണ്ട ഏറ്റവും ജനകീയരായ രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ് അടുപ്പുമുള്ളവർ കുഞ്ഞൂഞ്ഞ് എന്ന് വിളിക്കുന്ന ഉമ്മൻചാണ്ടി. ഒരേ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗമായ നേതാവ് എന്ന ബഹുമതിയും ഉമ്മൻ ചാണ്ടിക്ക് സ്വന്തം. 27ാം വയസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായിരിക്കെയാണ് ഉമ്മന്‍ ചാണ്ടി ആദ്യമായി മത്സര ഗോദയിലിറങ്ങുന്നത്. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് വലിയൊരു പിളര്‍പ്പ് നേരിട്ട് നില്‍ക്കുന്ന സമയം. പുതുപ്പള്ളിയാകട്ടെ സി പിഎമ്മിന്റെ സിറ്റിങ് സീറ്റും. മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്ത് എത്തിയാലും വിജയിച്ചതായി…

Read More

കെഎസ്ആർടിസിയിൽ മുങ്ങി നടക്കുന്ന 1243 പേരെ പുറത്താക്കും: ബിജു പ്രഭാകർ

തിരുവനന്തപുരം : കെഎസ്ആർടിസിയിൽ മുങ്ങി നടക്കുന്ന 1243 പേരെ പുറത്താക്കൽ അടക്കമുള്ള നടപടികളുമായി എംഡി ബിജു പ്രഭാകർ. മുങ്ങി നടക്കുന്നവർ നിശ്ചിത സമയത്തിനുള്ളിൽ ജോയിൻ ചെയ്യുകയോ വിശദീകരണം നൽകുകയോ ചെയ്തില്ലെങ്കിൽ പിരിച്ചുവിടുമെന്നും ബിജു പ്രഭാകർ പറഞ്ഞു. 1243 പേർ ജോലിക്ക് കൃത്യമായി വരുന്നില്ല. അവർ ഇടയ്ക്കിടെ വന്ന് ഒപ്പിടുന്നുണ്ട്. പെൻഷൻ മാത്രമാണ് അവരുടെ ലക്ഷ്യം. അത്തരത്തിലുള്ളവർ വി ആർ എസ് എടുത്തു പോകണം. അല്ലാത്തപക്ഷം പിരിച്ചുവിടൽ അടക്കമുള്ള നടപടികളിലേക്ക് കടക്കും. പലരും നോട്ടീസ് കൈപ്പറ്റാതെ നടക്കുകയാണ്. അവരുടെയൊക്കെ…

Read More

വ്യാപാരിയെ ആക്രമിച്ച് സ്വർണ്ണം തട്ടിയെടുത്തു അർജുൻ ആയങ്കി അറസ്റ്റിൽ

പാലക്കാട്: സ്വർണവ്യാപാരിയെ ആക്രമിച്ച് പണം തട്ടിയ കേസിൽ അർജുൻ ആയങ്കി പിടിയിൽ. പുനെയിൽ നിന്ന് മീനാക്ഷിപുരം പോലീസാണ് അർജുനെ പിടികൂടിയത്. മീനാക്ഷിപുരത്ത് സ്വർണവ്യാപാരിയെ ആക്രമിച്ച് 75 പവൻ സ്വർണം കവർന്ന കേസിലാണ് അറസ്റ്റ്. ഇന്ന് പുലർച്ചെ നാല് മണിക്ക് പൂനെയിൽ നിന്ന് അന്വേഷണ സംഘം ആയങ്കിയെ കസ്റ്റഡിയിലെടുത്തത്. മീനാക്ഷിപുരത്തുള്ള വ്യാപാരിയെ ആക്രമിച്ച് 75 പവൻ സ്വർണവും പണവും കവർന്നെന്നാണ് കേസ്. അനീസ് എന്ന ഇയാളുടെ സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാർച്ച് 26നാണ് തൃശ്ശൂരിലേക്ക് വരുന്ന സ്വർണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി…

Read More

ബംഗ്ലാദേശിനു ചരിത്ര വിജയം

മിർപൂർ∙ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ വനിതകളെ ഞെട്ടിച്ച് ബംഗ്ലദേശ്. 40 റൺസിന്റെ ചരിത്ര വിജയമാണ് മിർപൂരിൽ ബംഗ്ലദേശ് സ്വന്തമാക്കിയത്. ആദ്യമായാണ് ബംഗ്ലദേശ് വനിതാ ടീം ഇന്ത്യയെ ഏകദിന പോരാട്ടത്തിൽ കീഴടക്കുന്നത്. മഴ കാരണം 44 ഓവറായി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശ് 152 റൺസെടുത്തു പുറത്തായി. ടോസ് നേടിയ ഇന്ത്യ ബംഗ്ലദേശിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. 64 പന്തുകളിൽനിന്ന് 39 റൺസെടുത്ത ക്യാപ്റ്റൻ നിഗർ സുൽത്താനയാണ് ബംഗ്ലദേശിന്റെ ടോപ് സ്കോറർ. ഇന്ത്യയ്ക്കായി അമന്‍ജ്യോത്…

Read More

പീഡനത്തിരയായ പതിമൂന്നുകാരി അസുഖബാധിതയായി മരിച്ചു; തിരുവല്ലയിലെ പീഡനത്തിൽ മുഖ്യപ്രതി പിടിയിൽ

തിരുവല്ല: തിരുവല്ലയിൽ പതിമൂന്നുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. കുന്നന്താനം പാലയ്ക്കാത്തകിടി മഠത്തിൽ കാവ് ക്ഷേത്രത്തിന് സമീപം ആഞ്ഞിലിമൂട്ടിൽ വീട്ടിൽ ഇട്ടി എന്ന് വിളിക്കുന്ന ജിബിൻ ജോണിനെ (26) ആണ് തിരുവല്ല ഡിവൈഎസ്പി എസ് അഷാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ആറുമാസം മുമ്പായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കീഴ്വായ്പൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കുമളി തോട്ടയ്ക്കാട് വില്ലേജിൽ കൈലാസ മന്ദിരത്തിൽ വിഷ്ണു സുരേഷ് ( 26 ) നെ മാർച്ച്…

Read More

വീണ്ടും പനി മരണം; കണ്ണൂരില്‍ ഒന്നര വയസുകാരി മരിച്ചു

കണ്ണൂര്‍ : സംസ്ഥാനത്ത് ഒരു പനി മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒന്നരവയസുകാരിയാണ് ഇന്ന് മരിച്ചത്.കണ്ണൂര്‍ തളിപ്പറമ്പ് കുണ്ടാംകുഴി റോഡിലെ സിറാജ്- ഫാത്തിമ ദമ്പതികളുടെ മകള്‍ ഹയ ആണ് മരിച്ചത്. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്

Read More

മലപ്പുറത്ത് സഹോദരനും ബന്ധുവും ചേർന്ന് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി

മലപ്പുറം: പത്താം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച് ഗർഭിണിയായി. സ്വന്തം സഹോദരനും 24 വയസുകാരനായ ബന്ധുവും ചേർന്നാണ് പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. ചൈൽഡ് ലൈൻ മുഖേനയാണ് പൊലീസിന് വിവരം ലഭിക്കുന്നത്. പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പ്രതികളെ അറസ്റ്റ് ചെയ്തു. കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. അഞ്ചുമാസം ​ഗർഭിണിയാണ് ഈ കുട്ടി. പൊലീസ് കൂടുതൽ അന്വേഷണം നടത്തുകയാണ്. പെൺകുട്ടിയെ ചൈൽഡ് ലൈനിന്റെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു

Read More

കൊല്ലത്ത് യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ; അച്ഛനും അമ്മയും സഹോദരനും കസ്റ്റഡിയിൽ

കൊല്ലം: കൊല്ലത്ത് യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊല്ലം ചിതറ ചല്ലിമുക്ക് സൊസൈറ്റിമുക്കിൽ ആദർശ് (21) ആണ് മരിച്ചത്. കൊലപാതകമാണെന്നാണ് സംശയം. സംഭവത്തിൽ ആദർശിന്റെ അച്ഛനെയും അമ്മയെയും സഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. യുവാവിൻ്റെ കഴുത്തിൽ കയറിട്ട് മുറുക്കിയ പാടുകളുമുണ്ട്. വീടിനുളളിൽ അടുക്കളയോട് ചേർന്നുളള മുറിയിലാണ് മൃതദേഹം കണ്ടത്.ആദർശ് ഇന്നലെ അടുത്ത വീട്ടിലെത്തി മദ്യപിച്ച് ബഹളമുണ്ടാക്കിയിരുന്നു. വീട്ടുകാരാണ് ആദർശിനെ തിരിച്ച് വീട്ടിലെത്തിച്ചത്. വീട്ടുകാരോടും ആദർശ് കയർത്തിരുന്നു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial