മുംബൈ ഇന്ത്യൻസ് നായക സ്ഥാനത്ത് നിന്ന് രോഹിത് ശർമ്മയെ നീക്കി; ഇനി മുംബൈയെ ഹാർദിക് പാണ്ഡ്യ നയിക്കും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ അഞ്ചു തവണ ജേതാക്കളായ മുംബൈ ഇന്ത്യന്‍സിന്റെ തലപ്പത്ത് നാടകീയ മാറ്റം. ടീമിനെ അഞ്ചു തവണ കിരീടത്തിലേക്ക് നയിച്ച രോഹിത് ശര്‍മ പിന്മാറിയതോടെ ഹാര്‍ദ്ദിക് പാണ്ഡ്യയെ പുതിയ നായകനായി നിയമിച്ചു. ഇതോടെ മുംബൈ ഇന്ത്യന്‍സില്‍ 10 വര്‍ഷം നീണ്ട രോഹിത് യുഗത്തിന് അന്ത്യമായി. ടീമിന്റെ ഭാവി മുന്‍നിര്‍ത്തിയാണ് രോഹിത് നായകസ്ഥാനത്തു നിന്ന് പിന്മാറിയതെന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചു. മുംബൈ ഇന്ത്യന്‍സിലൂടെ വളര്‍ന്ന് പിന്നീട് ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റനായി മാറിയ പാണ്ഡ്യയെ ഇക്കഴിഞ്ഞ മാസമാണ്…

Read More

ഷബ്നയുടെ ആത്മഹത്യ; ഭർതൃസഹോദരി പൊലീസിൽ കീഴടങ്ങി

കോഴിക്കോട് ഓർക്കാട്ടേരിയിൽ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഷബ്നയുടെ ഭർത്താവിന്റെ സഹോദരി പൊലീസിൽ കീഴടങ്ങി. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതോടെയാണ് ഹഫ്സത്ത് പൊലീസിൽ കീഴടങ്ങിയത്. റിമാൻഡിലുള്ള പ്രതി ഹനീഫയുടെ ജാമ്യാപേക്ഷയും കോഴിക്കോട് ജില്ലാ കോടതി തള്ളിയിട്ടുണ്ട്. ഭർത്താവിന്റെ അമ്മ നബീസയും റിമാൻഡിലാണ്. അതേ സമയം ആരോഗ്യകാരണങ്ങളാൽ ഷബ്നയുടെ ഭർത്താവ് ഹബീബിന്റെ പിതാവിന് കോടതി മുൻകൂർ ജാമ്യം നൽകി. ഡിസംബർ 4നാണ് ആയഞ്ചേരി സ്വദേശിയായ ഷബ്ന ഓർക്കാട്ടേരിയിലെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ചത്. ഭർത്താവിന്റെ അമ്മാവൻ ഹനീഫ…

Read More

കൊല്ലത്ത് ക്ഷേത്ര മൈതാനിയിൽ നവ കേരള സദസ് നടത്താൻ അനുമതിയില്ല: ഉത്തരവിട്ട് ഹൈക്കോടതി

കൊല്ലം: സംസ്ഥാന സര്‍ക്കാരിന്റെ നവ കേരള സദസ്സ് പരിപാടി കൊല്ലത്ത് ക്ഷേത്ര മൈതാനത്ത് നടത്തുന്നതിനെ എതിര്‍ത്ത് ഹൈക്കോടതി. കൊല്ലം കുന്നത്തൂർ മണ്ഡലം നവകേരള സദസ്സ് ചക്കുവള്ളി ക്ഷേത്രം മൈതാനിയിൽ നടത്താനുള്ള തീരുമാനമാണ് ഹൈക്കോടതി റദ്ദാക്കിയത്. നവ കേരള സദസ്സ് നടത്താൻ ദേവസ്വം ബോര്‍ഡ് നൽകിയ അനുമതിയാണ് റദ്ദാക്കിയത്. കൊല്ലം ചക്കുവള്ളി ക്ഷേത്ര മൈതാനത്ത് നവ കേരള സദസ്സ് നടത്തുന്നത് ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന ഹർജിക്കാരുടെ വാദം അംഗീകരിച്ചു. ക്ഷേത്രത്തോട് ചേർന്നാണ് നവ കേരള സദസ്സിനുള്ള പന്തൽ ഒരുക്കിയതെന്ന്…

Read More

തനിക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്; സമാന്തരയോഗം ചേർന്നിട്ടില്ല; ചെയർമാൻ സ്ഥാനം രാജിവെക്കില്ലെന്ന് രഞ്ജിത്ത്

നിലവിൽ ചലച്ചിത്ര അക്കാദമിയിൽ ഭിന്നിപ്പില്ലെന്നും ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനം രാജിവെക്കില്ലെന്നും രഞ്ജിത്ത്. സമാന്തരയോഗം ചേർന്നിട്ടില്ല എന്നും തനിക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും രഞ്ജിത്ത് പറഞ്ഞു. അക്കാദമി അംഗങ്ങൾ രഞ്ജിത്തിനെ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് സമാന്തരയോഗം ചേർന്നതായി വാർത്തകൾ വന്നിരുന്നു. ഡോ ബിജുവിനെ കുറിച്ച് രഞ്ജിത്ത് പറഞ്ഞ പരാമർശങ്ങൾ ഉൾപ്പെടെ വിവാദമായതിന് പിന്നാലെ പ്രത്യേക യോഗം ചേർന്ന് ഒൻപത് അംഗങ്ങൾ രഞ്ജിത്തിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സർക്കാറിന് കത്തു നൽകുകയും ചെയ്തു. ചലച്ചിത്ര അക്കാദമിയുടെ…

Read More

നക്ഷത്ര കൊലപാതക കേസ്; പ്രതിയായ പിതാവ് ട്രെയിനിൽ നിന്നും ചാടി ജീവനൊടുക്കി, ആത്മഹത്യ കോടതിയിൽ നിന്ന് തിരികെ പോകുന്ന വഴി

കൊല്ലം: നക്ഷത്ര കൊലപാതക കേസിലെ പ്രതി പിതാവ് ശ്രീമഹേഷ് ആത്മഹത്യ ചെയ്തു. ആലപ്പുഴ കോടതിയിൽ കൊണ്ടുവന്നശേഷം തിരികെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് പോകുന്ന വഴി ശാസ്താംകോട്ടയിൽ വച്ച് ആണ് പ്രതി ട്രെയിനിൽ നിന്നും ചാടി മരിച്ചത്. മകളെ കോൾപ്പെടുത്തിയ കേസിൽ വിചാരണത്തടവുകാരനായി കഴിയുകയായിരുന്നു ഇയാൾ. കഴിഞ്ഞ ജൂൺ 7നു രാത്രി ഏഴരയോടെയാണു പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്രയെ (6) മഴു ഉപയോഗിച്ചു പിതാവ് ശ്രീമഹേഷ് കൊലപ്പെടുത്തിയത്. പിന്നാലെ സ്വന്തം അമ്മയെയും പ്രതി വെട്ടിപ്പരുക്കേൽപ്പിച്ചിരുന്നു. കേസിൽ അറസ്റ്റിലായി റിമാൻഡിലായതിനുപിന്നാലെ മാവേലിക്കര…

Read More

പ്രധാനമന്ത്രി കേരളത്തിൽ; ജനുവരി 2ന് തൃശൂരിൽ സ്ത്രീശക്തി സംഗമത്തിൽ പങ്കെടുക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 2ന് കേരളത്തിൽ എത്തും. തൃശൂരിൽ നടക്കുന്ന സ്ത്രീശക്തി സംഗമത്തിൽ പങ്കെടുക്കാനായാണ് എത്തുന്നത്. വനിതാ ബിൽ പാസായതിൽ അഭിനന്ദനം അറിയിക്കാനാണ് സം​ഗമം നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചു ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണവും പ്രധാനമന്ത്രിയുടെ സന്ദർ‍ശനത്തിൽ ചർച്ച ചെയ്യും. മോദിയെ കൂടാതെ ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, മറ്റ് മുതിർന്ന നേതാക്കളും വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് എൻഡിഎയുടെ…

Read More

മരുമകളുടെ ക്രൂരമർദനം നേരിട്ട ഏലിയാമ്മയ്ക്ക് സംരക്ഷണം ഉറപ്പാക്കും; തേവലക്കര സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്ന് മന്ത്രി ആർ ബിന്ദു

കൊല്ലം: തേവലക്കരയിൽ വയോധിക ഏലിയാമ്മയ്ക്ക് മതിയായ സംരക്ഷണവും നിയമസഹായവും ഉറപ്പുവരുത്താൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. ഏലിയാമ്മയ്ക്ക് മകന്റെ ഭാര്യയും അധ്യാപികയുമായ മഞ്ജു മോളിൽ നിന്ന് മനുഷ്യത്വരഹിതമായ അതിക്രമം ആണ് നേരിടേണ്ടി വന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടൽ. വയോധികയെ ദേഹോപദ്രവമേൽപ്പിക്കുകയും അവരോട് മനുഷ്യത്വഹീനമായി പെരുമാറുകയും ചെയ്തത് അന്വേഷിച്ച് അടിയന്തിരമായി റിപ്പോർട്ട് നൽകാൻ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രിf ഡോ. ആർ ബിന്ദു നിർദ്ദേശം നൽകി. കൊല്ലം ജില്ലാ സാമൂഹ്യനീതി ഓഫീസർ ഇന്നുതന്നെ സംഭവസ്ഥലം നേരിട്ട്…

Read More

ഷബ്‌നയുടെ ആത്മഹത്യ; പ്രായം പരിഗണിച്ച് ഭര്‍തൃപിതാവിന് ജാമ്യം

കോഴിക്കോട്: ഓര്‍ക്കാട്ടേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഷബ്‌നയുടെ ഭര്‍തൃപിതാവിന് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി. പ്രായം പരിഗണിച്ചാണ് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്. അതേസമയം ഭര്‍ത്താവ് ഹബീബിന്റെയും ഭര്‍തൃസഹോദരിയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തളളി . റിമാന്‍ഡിലുള്ള ഭര്‍തൃമാതാവ് നബീസ, അമ്മാവന്‍ ഹനീഫ എന്നിവരുടെ ജാമ്യാപേക്ഷയും കോടതി തള്ളി. ഭര്‍ത്താവിന്റെ അമ്മാവന്‍ മര്‍ദ്ദിച്ചതിന് പിന്നാലെ കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ഷബ്‌നയെ ഭര്‍ത്തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരേ ഗുരുതര ആരോപണങ്ങളാണ്…

Read More

ഭർതൃമാതാവിനെ മരുമകൾ മർദ്ദിച്ച സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

എൺപതുകാരിയായ ഭർതൃമാതാവിനെ സ്കൂൾ അധ്യാപികയായ മരുമകൾ ഉപദ്രവിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കൊല്ലം ജില്ലാ പോലീസ് മേധാവി ഏഴ് ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. മർദ്ദനത്തിൽ അമ്മ ഏലിയാമ്മ വർഗീസിന്റെ കൈക്കാലുകൾക്ക് മുറിവേറ്റിട്ടുണ്ട്. ആയുധങ്ങൾ ഉപയോഗിച്ചും അല്ലാതെയും മർദ്ദിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ചവറയിലെ സ്വകാര്യ സ്കൂൾ അധ്യാപികയാണ് മരുമകൾ മഞ്ജുമോൾ തോമസ്. ചെറിയ കുട്ടികളുടെ മുന്നിലാണ്…

Read More

സ്കൂൾ കലോത്സവത്തിന് ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണം; പാചകം പഴയിടം തന്നെ

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇക്കുറിയും ഭക്ഷണം ഒരുക്കുക പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരി തന്നെ. ഇതിനായുള്ള ടെൻഡർ മോഹനൻ നമ്പൂതിരി തന്നെ നേടുകയായിരുന്നു. തുടർച്ചയായ പതിനേഴാം തവണയാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിന് പഴയിടം സദ്യയൊരുക്കുന്നത്. അതേസമയം, ഇക്കുറിയും മാംസ ഭക്ഷണം കലോത്സവത്തിന് ഉണ്ടാകില്ല.. ജനുവരി 2 മുതൽ 8 വരെ കൊല്ലത്താണ് കലോത്സവം. ഈ വർഷം മുതൽ കലോത്സവ ഭക്ഷണത്തിൽ മാംസ വിഭവങ്ങളും ഉൾപ്പെടുത്തുമെന്നു കഴിഞ്ഞ തവണ മന്ത്രി വി.ശിവൻകുട്ടിയും ഇനി കലോത്സവ ഭക്ഷണം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial