
മൂന്നാർ പഞ്ചായത്തിൽ നാടകീയമായ സംഭവങ്ങൾക്കൊടുവിൽ ഭരണം നിലനിർത്തി എൽഡിഎഫ്
മൂന്നാർ: നാടകീയമായ സംഭവങ്ങൾക്കൊടുവിൽ മൂന്നാർ പഞ്ചായത്ത് ഭരണം വീണ്ടും എൽഡിഎഫിന്. സിപിഐ അംഗം ജ്യോതി സതീഷ് കുമാർ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. ഏറെ സംഭവങ്ങൾക്ക് ശേഷമാണ് ഇന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. 21 അംഗ ബോർഡിൽ 11 അംഗങ്ങളുടെ പിന്തുണയുണ്ടെന്ന് യുഡിഎഫ് അവകാശപ്പെട്ടെങ്കിലും തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ ഒരംഗത്തിന്റെ വോട്ട് അസാധുവായി. തുടർന്ന് 10 വീതം വോട്ട് ഇരു സ്ഥാനാർഥികൾക്കും ലഭിച്ചു. യുഡിഎഫിനായി സ്ഥാനാർഥി ദീപാ രാജ്കുമാറാണ് മത്സരിച്ചത്. നറുക്കെടുപ്പിലൂടെയാണ് ജ്യോതി സതീഷ് കുമാർ തെരഞ്ഞെടുക്കപ്പെട്ടത്. രാവിലെ നറുക്ക് വീണത്…