Headlines

പൊലീസിനെ കണ്ട് ചീട്ടുകളി സംഘം ഓടി; ഒരാൾ കുളത്തിൽ വീണ് മരിച്ചു

കൊല്ലം: ചിതറയിൽ പൊലീസിനെ കണ്ട് ഓടിയ ചീട്ടുകളി സംഘത്തിലെ ഒരാൾ കുളത്തിൽ വീണു മരിച്ചു. കല്ലറ സ്വദേശി വാഹിദാണ് മരിച്ചത്. കഴിഞ്ഞദിവസം മതിര മന്ദിരം കുന്നിൽ പണം വച്ച് ചീട്ടുകളിക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്നായിരുന്നു ചിതറ പോലീസ് എത്തിയത്. പോലീസിനെ കണ്ട ചീട്ടുകളി സംഘം ഓടി രക്ഷപെടുകയായിരുന്നു. ഇതിനിടെ വാഹിദ് ഓടി രക്ഷപെടുന്നതിനിടെ കുളത്തിലേക്ക് വീഴുകയായിരുന്നു. പോലീസും നാട്ടുകാരും, ഫയർഫോഴ്‌സുംചേർന്ന് രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും വാഹിദിൻ്റെ ജീവൻ രക്ഷിക്കാനായില്ലമൃതദേഹം കടയ്ക്‌കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More

മലപ്പുറത്ത് 65കാരനെ മകളുടെ ഭർത്താവ് കുത്തികൊന്നു
പ്രതി പിടിയിൽ

മലപ്പുറം മഞ്ചേരി പുല്ലാരയിൽ 65കാരനെ മകളുടെ ഭർത്താവ് കുത്തികൊന്നു. പുല്ലാര സ്വദേശി അയ്യപ്പൻ (65) ആണ് മരിച്ചത്. മകളുടെ ഭർത്താവ് പ്രിനോഷി(45)നെ പൊലീസ് പിടികൂടി. ഇന്നലെ രാത്രിയാണ് സംഭവം. പുലർച്ചയോടൊണ് പ്രതിയെ പിടികൂടിയത്. കൊലപാതകത്തിന് ശേഷം വീട്ടിൽ നിന്ന് പ്രതി രക്ഷപ്പെട്ടിരുന്നു.അയ്യപ്പൻ്റെ മൂത്ത മകൾ രജനിയുടെ ഭർത്താവാണ് പ്രതി പ്രിനോഷ്. മദ്യപിച്ച് വീട്ടിലെത്തിയ പ്രിനോഷ് മകനുമായി വാക്കു തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതിലിടപ്പെട്ട് തടയാൻ ശ്രമിക്കുന്നതിനിടെയാണ് അയ്യപ്പന് കുത്തേറ്റത്. അയ്യപ്പന്റെ വയറിലും തലിയലും ഗുരുതരമായി കുത്തേറ്റു. ഉടൻ തന്നെ…

Read More

വണ്ടിപ്പെരിയാര്‍ പോക്‌സോ കേസില്‍ കോടതി വിധി പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: വണ്ടിപ്പെരിയാര്‍ പോക്‌സോ കേസില്‍ കോടതി വിധി പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിധിയില്‍ അപ്പീല്‍ നല്‍കാന്‍ തീരുമാനമെടുത്തതായും മുഖ്യമന്ത്രി അറിയിച്ചു. എന്താണ് സംഭവിച്ചതെന്ന് ഗൗരവമായി പരിശോധിക്കുമെന്നും സംസ്ഥാനത്തിന് അഭിമാനകരമായ കാര്യമല്ല സംഭവിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേ സമയം, വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസില്‍ തെളിവുകള്‍ ശേഖരിക്കുന്നതില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നും ഫോറന്‍സിക് വിദഗ്ധരടക്കം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ടിഡി സുനില്‍ കുമാര്‍ പറഞ്ഞു. അന്വേഷണത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായിട്ടില്ലെന്ന്…

Read More

തൊട്ടിലിൽ നിന്ന് ഇറങ്ങുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി; ആറു വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം

മലപ്പുറം: തൊട്ടിലിന്‍റെ കയര്‍ കഴുത്തില്‍ കുരുങ്ങി ആറു വയസ്സുകാരി മരിച്ചു. മലപ്പുറം കുറ്റിപ്പുറത്ത് ബംഗ്ലാ കുന്നിൽ ഹയാ ഫാത്തിമയാണ് ആണ് മരിച്ചത്. തൊട്ടിലിൽ നിന്ന് ഇറങ്ങുന്നതിനിടെ ആയിരുന്നു അപകടം. ഇറങ്ങുന്നതിനിടെ കഴുത്തിൽ കയർ കുരുങ്ങുകയായിരുന്നു. ഉടനെ തന്നെ കുട്ടിയെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read More

‘മക്കളുടൻ മുതൽവർ‘ പദ്ധതി; പുതിയ ജനസമ്പർക്ക പരിപാടി നടപ്പിലാക്കാനൊരുങ്ങി തമിഴ്നാട് സർക്കാർ

ചെന്നൈ: ‘മക്കളുടൻ മുതൽവർ ‘എന്ന പദ്ധതി പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ. പുതിയ ജനസമ്പർക്ക പരിപാടി നടപ്പിലാക്കാനാണ് തമിഴ്നാട് സർക്കാറിന്റെ തീരുമാനം. തിങ്കളാഴ്ച കോയമ്പത്തൂരിൽ വെച്ച് പദ്ധതി ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പരാതി പരിഹാര യോഗങ്ങൾ സംഘടിപ്പിക്കാനാണ് തീരുമാനം. 13 വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഈ പദ്ധതിയിൽ പങ്കെടുക്കും. ഡിസംബർ 18 മുതൽ ജനുവരി 6 വരെയാണ് യോഗങ്ങൾ നടത്തുക. ജില്ലകളിലെ മേൽനോട്ട ചുമതല മന്ത്രിമാരെയാണ് ഏൽപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ജില്ലകളിൽ പരിശോധന നടത്തുന്ന…

Read More

രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് സമാപനം ; ചടങ്ങില്‍ പ്രകാശ് രാജ് മുഖ്യാതിഥിയാവും

തിരുവനന്തപുരം: ഏഴ് ദിവസം നീണ്ടുനിന്ന ഐഎഫ്എഫ്‌കെയ്ക്ക് ഇന്ന് കൊടിയിറങ്ങും. വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് സമാപന ചടങ്ങ്. സമാപന ചടങ്ങില്‍ നടന്‍ പ്രകാശ് രാജ് മുഖ്യാതിഥിയാവും. 15 തിയേറ്ററുകളിലായി 81 രാജ്യങ്ങളില്‍ നിന്നുള്ള 175 സിനിമകള്‍, കള്‍ച്ചറല്‍ പരിപാടികള്‍, ഒത്തുച്ചേരലുകള്‍ എന്നിവക്കാണ് രാജ്യാന്തര ചലച്ചിത്രമേള കഴിഞ്ഞ ഒരാഴ്ച്ച സാക്ഷ്യം വഹിച്ചത്. വിഖ്യാത പോളിഷ് സംവിധായകന്‍ ക്രിസ്റ്റോഫ് സനൂസിക്കാണ് ഇത്തവണത്തെ ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരം. മികച്ച ചിത്രങ്ങള്‍ക്കും സംവിധായകര്‍ക്കുമായി, സുവര്‍ണ്ണ ചകോരം ഉള്‍പ്പടെ പതിനൊന്ന് പുരസ്‌ക്കാരങ്ങള്‍ സമാപനച്ചടങ്ങില്‍ നല്‍കും….

Read More

ഗവര്‍ണര്‍ക്ക് സുരക്ഷ കൂട്ടാന്‍ പൊലീസ് തീരുമാനം

തിരുവനന്തപുരം: ഗവര്‍ണര്‍ക്ക് സുരക്ഷ കൂട്ടാന്‍ പൊലീസ് തീരുമാനം. ഡല്‍ഹിയില്‍ നിന്നും 16ന് കേരളത്തിലേക്ക് തിരിച്ചെത്തുന്ന ഗവര്‍ണര്‍ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തും. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിര്‍ദേശപ്രകാരമാണ് നടപടി.എസ്.എഫ്.ഐ പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനം. ഇത് സംബന്ധിച്ച് എഡിജിപി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. 16-ാം തിയ്യതി ഡല്‍ഹിയില്‍ നിന്നും നേരിട്ട് കോഴിക്കോട് എത്തുന്ന ഗവര്‍ണര്‍ സര്‍വകലാശാല ഗസ്റ്റ്ഹൗസിലാണ് താമസിക്കുക. കേരളത്തിലെ സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെ ക്യാംപസുകളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി…

Read More

മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ പി വിശ്വനാഥൻ അന്തരിച്ചു

തൃശൂർ: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ പി വിശ്വനാഥൻ അന്തരിച്ചു. എൺപത്തിമൂന്നു വയസായിരുന്നു. സംസ്ഥാന വനംവകുപ്പ് മന്ത്രി, നിയമസഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ച തൃശൂർ ജില്ലയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവാണ് കെ.പി.വിശ്വനാഥൻ. തൃശൂർ ജില്ലയിലെ കുന്നംകുളം താലൂക്കിൽ കല്ലായിൽ പാങ്ങൻ്റെയും പാറുക്കുട്ടിയുടേയും മകനായി 1940 ഏപ്രിൽ 22ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തൃശൂർ കേരള വർമ്മ കോളേജിൽ നിന്ന് ബിരുദം നേടി. ഒരു അഭിഭാഷകൻ കൂടിയാണ് കെ.പി. വിശ്വനാഥൻ. യുവജന സംഘടനയായ…

Read More

പാർലമെന്റ് ആക്രമണം; മുഖ്യ ആസൂത്രകൻ പിടിയിൽ

ന്യൂഡൽഹി:ലോക്‌സഭയ്‌ക്കുള്ളിൽ കളർ സ്മോക്ക് പ്രയോഗിച്ച്‌, സർക്കാരിന്റെ നയങ്ങൾക്കെതിരെ പ്രതിഷേധിച്ച ആറംഗ സംഘത്തിലെ പ്രധാന ആസൂത്രകൻ ഒരു ദിവസത്തിനുശേഷം പിടിയിലായി. കൊൽക്കത്ത സ്വദേശി ലളിത്‌ ഝായെ വ്യാഴാഴ്‌ച രാത്രി ഡൽഹിയിൽ അറസ്‌റ്റുചെയ്‌തെന്ന്‌ പൊലീസ്‌ പറഞ്ഞു. അതേസമയം, കീഴടങ്ങിയതാണെന്നും റിപ്പോർട്ടുണ്ട്.സംഘത്തിലെ അഞ്ചാമനായ വിക്കി ശർമയെയും ഭാര്യയെയും പൊലീസ്‌ ചോദ്യം ചെയ്യുകയാണ്‌. വിക്കി ശർമയുടെ അറസ്റ്റ്‌ ഇനിയും രേഖപ്പെടുത്തിയിട്ടില്ല. പാർലമെന്റിന്റെ ഉള്ളിലും പുറത്തുമായി പ്രതിഷേധിച്ച നാലു പേർക്ക്‌ ഗുരുഗ്രാമിൽ താമസസൗകര്യമൊരുക്കിയത്‌ വിക്കിയാണ്‌. കളർ സ്മോക്ക് പ്രയോഗിച്ച സാഗർ ശർമ, ഡി. മനോരഞ്ജൻ…

Read More

പാലക്കാട് എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസിൽ 60 കാരന് 21 വർഷം കഠിനതടവ്

പാലക്കാട്: എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 21 വർഷം കഠിനതടവും 51,000 രൂപ പിഴയും ശിക്ഷ. വാളയാർ കോഴിപ്പാറ സ്വദേശി സുബ്രഹ്മണ്യനെ (60) ആണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്‌ജി ടി സഞ്ജു ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ച് 20 വർഷം അനുഭവിച്ചാൽ മതി. പിഴ അടയ്ക്ക‌ാത്ത പക്ഷം ഏഴ് മാസം അധികം കഠിനതടവ് അനുഭവിക്കണം. 2019 ലാണ് കേസിനാസ്പദമായ സംഭവം. വാളയാർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് അന്നത്തെ സി ഐ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial