Headlines

ജവാന്‍ മദ്യക്കുപ്പിയില്‍ അളവില്‍ കുറവ്; തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിനെതിരെ കേസ്

ജവാന്‍ മദ്യക്കുപ്പിയില്‍ അളവില്‍ കുറവ്; തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിനെതിരെ കേസ് ലീഗൽ മെട്രോളജി നെറ്റ് കണ്ടെന്റ് യൂണിറ്റാണ് പരിശോധനയ്ക്ക് ശേഷം കേസെടുത്തത്. സംഭവത്തില്‍ തിരുവല്ല കോടതിയിൽ റിപ്പോർട്ട് നൽകും ജവാൻ റം ബോട്ടിലിൽ അളവ് കുറവ് കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിനെതിരെ കേസെടുത്ത് ലീഗൽ മെട്രോളജി വിഭാഗം. ലീഗൽ മെട്രോളജി നെറ്റ് കണ്ടെന്റ് യൂണിറ്റാണ് പരിശോധനയ്ക്ക് ശേഷം കേസെടുത്തത്. സംഭവത്തില്‍ ഇന്ന് തിരുവല്ല കോടതിയിൽ റിപ്പോർട്ട് നൽകും. ഒരു ലിറ്റർ…

Read More

അയ്യപ്പ ഭക്തരെ പൊലീസ് മർദ്ദിക്കുന്നുവെന്ന് സോഷ്യൽമീഡിയയിൽ വ്യാജ പ്രചാരണം; രണ്ടുപേർക്കെതിരെ കേസ്

കൊച്ചി: ശബരിമലയിൽ അയ്യപ്പഭക്തന്മാരെ പൊലീസ് മർദ്ദിക്കുന്നുവെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ പ്രചാരം നടത്തിയതിന് ആലുവ പൊലീസ് രണ്ടു പേർക്കെതിരെ കേസെടുത്തു. ആലുവ സ്വദേശി അനിൽ അമ്പാട്ടുകാവ്, എറണാകുളം സ്വദേശി സുമൻ മഠത്തിൽ എന്നിവർക്കെതിരെയാണ് കേസെടുത്തത്. അയ്യപ്പ ഭക്തന്മാരിൽ വിദ്വേഷമുളവാകുന്ന തരത്തിൽ സോഷ്യൽ മീഡിയയിലൂടെ നടക്കുന്ന പ്രചാരണങ്ങൾ നിരീക്ഷിച്ച സൈബർ ഡോട് കോമിന്റെ നിർദ്ദേശപ്രകാരമാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. അയ്യപ്പ ഭക്തന്റെ തല ശബരിമല പൊലീസ് അടിച്ചു തകർത്തെന്ന രീതിയിൽ സോഷ്യൽമീഡിയകളിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് കേരളാ പൊലീസ് അറിയിച്ചിരുന്നു….

Read More

കുളത്തിൽ വീണു മരിച്ച നിലയിൽ

തിരുവനന്തപുരം: കല്ലറ മീതൂർ കോഴിഫാമിലെ കുളത്തിൽ വീണു മരിച്ച യാളെ തിരിച്ചറിഞ്ഞു. മീതൂർ കാട്ടുവിള വീട്ടിൽ സതികുമാർ (52) ആണ് മരിച്ചത് . ഏകദേശം 9 മണിയോടെയാണ് പ്രദേശവാസികൾ കുളത്തിലെ മൃതദേഹം കണ്ടെത്തിയത്. വെഞ്ഞാറമൂട് ഫയർഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

Read More

ദ്വീപിലെ കുട്ടികള്‍ക്ക് ഇഷ്ടമുള്ള ഭാഷയില്‍ വിദ്യാഭ്യാസം നേടാനുള്ള അവകാശം നിഷേധിക്കരുത്; സിബിഎസ്ഇ മാത്രം പഠിക്കണമെന്ന തീരുമാനം ആശങ്കാജനകം; പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ട് ശിവൻകുട്ടി

തിരുവനന്തപുരം: ലക്ഷദ്വീപിലെ കുട്ടികള്‍ സിബിഎസ്ഇ സിലബസ് മാത്രം പഠിക്കണമെന്ന ഉത്തരവിൽ ആശങ്ക പ്രകടിപ്പിച്ച് മന്ത്രി വി ശിവന്‍കുട്ടി. കേന്ദ്രവിദ്യാഭ്യാസ മന്ത്രിയ്ക്ക് കത്തയച്ചു. ഒരൊറ്റ പാഠ്യപദ്ധതി അടിച്ചേല്‍പ്പിക്കുക വഴി, ലക്ഷദ്വീപ് ഭരണകൂടം വിദ്യാര്‍ത്ഥികളുടെ സാംസ്‌കാരിക പശ്ചാത്തലവുമായി പൊരുത്തപ്പെടുന്ന വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുന്ന വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ സത്തയെ അവഗണിക്കുകയാണെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.”നിര്‍ദേശം കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശത്തിന്റെ നേരിട്ടുള്ള ലംഘനമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകേണ്ട വൈവിധ്യമാര്‍ന്ന വിദ്യാഭ്യാസ തിരഞ്ഞെടുപ്പുകളെ ഇത് അപകടത്തിലാക്കുന്നതിനാല്‍ ഈ നീക്കത്തെ ശക്തമായി അപലപിക്കുന്നു. നിലവില്‍, ലക്ഷദ്വീപില്‍…

Read More

ഹരിതകര്‍മ സേനയ്ക്ക് യൂസര്‍ ഫീ നല്‍കണം; ഇല്ലങ്കിൽ കെട്ടിടനികുതിയ്‌ക്കൊപ്പം ഈടാക്കും; മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് ഒരു വര്‍ഷം തടവ്; നിയമത്തിൽ ഭേദഗതി

തിരുവനന്തപുരം :ഹരിതകര്‍മ സേനയ്ക്ക് യൂസര്‍ ഫീ നല്‍കിയില്ലെങ്കില്‍ കെട്ടിടനികുതിയ്‌ക്കൊപ്പം ഈടാക്കും. മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് ഒരു വര്‍ഷം തടവ്, നിയമത്തിൽ ഭേദഗതി വരുത്തി മാലിന്യസംസ്‌കരണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ മുനിസിപ്പാലിറ്റി, പഞ്ചായത്ത് രാജ് നിയമങ്ങളില്‍ ഭേദഗതി വരുത്തി സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ്. 2023-ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി), 2023-ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ഓര്‍ഡിനന്‍സ് പ്രകാരം അലക്ഷ്യമായി മാലിന്യം കൈകാര്യം ചെയ്താല്‍ പരമാവധി ഒരു വര്‍ഷംവരെ തടവും 50,000 രൂപ പിഴയും ലഭിക്കാം. മാലിന്യം വലിച്ചെറിയുന്നതിനെതിരെ തദ്ദേശസ്ഥാപന സെക്രട്ടറിക്ക്…

Read More

പ്ലസ്ടു വിദ്യാർഥിനി കിണറ്റിൽ മരിച്ച നിലയിൽ

കോഴിക്കോട്: കൊയിലാണ്ടിയിൽ പ്ലസ് ടു വിദ്യാർഥിനി കിണറ്റിൽ മരിച്ച നിലയിൽ. ഇന്നലെ വൈകീട്ട് കാണാതായ പെൺകുട്ടിയെ അർധരാത്രിയോടെ വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തമിഴ്നാട് തിരുനെൽവേലി സ്വദേശികളായ മാരിസ്വാമിയുടെയും റാണിയുടെയും മകൾ മുത്തുലക്ഷ്മിയാണ് മരിച്ചത്.ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആക്രിക്കച്ചവടക്കാരാണ് മുത്തുലക്ഷ്മിയുടെ മാതാപിതാക്കൾ. വീട്ടിലെ മോശം സാമ്പത്തിക സ്ഥിതി കുട്ടിയെ അലട്ടിയിരുന്നെന്നും ജീവനൊടുക്കുമെന്ന് കൂട്ടുകാർക്ക് സന്ദേശമയച്ചിരുന്നെന്നും പൊലീസ് പറയുന്നു.

Read More

ഐ എസ് എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ജയം; പഞ്ചാബിനെ തോൽപ്പിച്ചത് എതിരില്ലാത്ത ഒരു ഗോളിന്

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് പഞ്ചാബ് എഫ് സിയെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചു. പരിക്ക് കാരണം അദ്രിയാൻ ലൂണയും സസ്പെൻഷൻ കാരണം ഇവാൻ ടച്ച് ലൈനിലും ഇല്ലാതിരുന്നിട്ടും അനായാസം വിജയിക്കാൻ കേരള ബ്ലാസ്റ്റേഴ്സിനായി. ഇന്ന് ആദ്യ പകുതിയിൽ അധികം അവസരങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് സൃഷ്ടിച്ചിരുന്നില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഐമനെ വീഴ്ത്തിയതിന് ലഭിച്ച ഒരു പെനാൾട്ടിയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ലീഡ് എടുത്തു. ദിമി എടുത്ത പെനാൾട്ടി ലക്ഷ്യത്തിൽ തന്നെ പതിച്ചു. ദിമിയുടെ…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതിക്ക് ആറ് വർഷം കഠിന തടവും 15,000 രൂപ പിഴയും

പാലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ആറ് വർഷം കഠിന തടവും 15,000 രൂപ പിഴയും. കണ്ണമ്പ് കാരപ്പൊറ്റ സ്വദേശി ജയപ്രകാശനെ(48) ഫസ്റ്റ് അഡീഷണൽ കോടതി ജഡ്ജി ആർ വിനായക് റാവു ആണ് ശിക്ഷ ച്ചത്. പോക്‌സോ വകുപ്പ് പ്രകാരം ആണ് പ്രതിക്ക് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ ഒമ്പത് മാസം അധിക തടവ് അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ പി സുബ്രഹ്‌മണ്യന്‍, വിഎൻ എന്നിവരാണ് ഹാജരായത്. 2017-ലാണ് കേസിനാസ്പദമായ സംഭവം. വടക്കഞ്ചേരി പോലീസ് രജിസ്റ്റര്‍…

Read More

കഥയും കവിതകളും കളിയുമായി ഒന്നാം ക്ലാസുകാരുടെ കൂട്ടെഴുത്ത്.

കിളിമാനൂർ : മാർഗ്ഗനിർദ്ദേശം നൽകാനും സ്നേഹത്തോടെ പ്രോത്സാഹിപ്പിക്കാനും പ്രിയപ്പെട്ട ടീച്ചർമാർ ഉണ്ടെങ്കിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് തെളിയിക്കുകയാണ് കിളിമാനൂർ ഗവൺമെന്റ് എൽപിഎസിലെ കുട്ടികൾ. പൂർണ്ണമായും കുട്ടികളുടെ അധ്വാനത്തിൽ വിരിഞ്ഞ വർത്തമാന പത്രത്തിന്റെ പ്രകാശനം സ്കൂൾ അങ്കണത്തിൽ വച്ച് നടത്തിയത് ശ്രദ്ധേയമായ പരിപാടിയായി മാറി. വർണ്ണ കൂടാരം പാർക്കിന് മുന്നിലുള്ള വരിക്ക പ്ലാവിൻ ചുവട്ടിൽ കുട്ടികളും ടീച്ചർമാരും രക്ഷാകർത്താക്കളും ഒത്തുകൂടിയപ്പോൾ പത്ര പ്രകാശനത്തിനും പാട്ടുപാടാനും നാട്ടു വർത്തമാനങ്ങൾ പങ്കിടുന്നതിനുമായി കവിയും ചലച്ചിത്ര ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറവും എത്തി. സ്കൂൾ…

Read More

തുണി തേക്കുന്ന കടയിൽ തീ പിടിത്തം; രണ്ടായിരത്തോളം തുണികൾ കത്തിനശിച്ചു

ആലപ്പുഴ: മാന്നാറിൽ തുണി തേക്കുന്ന കടയിൽ തീ പിടിച്ച് വൻ നാശനഷ്ടം. ആലുമൂട് ജങ്ഷനിൽ എസ്.എം എന്ന തേപ്പ് കടയാണ് അഗ്നിക്കിരയായത്. തിരുവനന്തപുരം തൈക്കാട് സ്വദേശി മുരുകന്റെ ഉടമസ്ഥതതയിൽ ഉള്ളതാണ് ഈ കട. മുണ്ട്, ഷർട്ട്‌, സാരി എന്നിവ ഉൾപ്പടെ ഇവിടെ ഉണ്ടായിരുന്ന രണ്ടായിരത്തിലധികം തുണികൾ കത്തി നശിച്ചു. അപകടത്തില്‍ കടയുടെ ഉൾവശം മുഴുവനായി കത്തി നശിച്ചിട്ടുണ്ട്. വൈദ്യുത ഷോർട്ട് സർക്യൂട്ട് ആണ് തീ പിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. രാവിലെ കടയിൽ നിന്ന് പുക…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial