
താന്‍ തൃശൂര്‍കാരനല്ലല്ലോ, ആ സമയത്ത് പത്മരാജന്‍ പറഞ്ഞു തന്ന കാര്യങ്ങളാണ് ചെയ്തത്; മോഹന്‍ലാല്‍
പത്മരാജന്‍ സംവിധാനം ചെയ്ത ‘തൂവാനത്തുമ്പികള്‍’ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ തൃശൂര്‍ ഭാഷ മോശമായിരുന്നുവെന്ന രഞ്ജിത്തിന്റെ പരാമര്‍ശത്തിന് മറുപടിയുമായി മോഹന്‍ലാല്‍. അടുത്തിടെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മോഹന്‍ലാലിന്റെ മറുപടി. താന്‍ തൃശൂര്‍കാരനെല്ലെന്നും ആ സമയത്ത് പത്മരാജന്‍ പറഞ്ഞു തന്ന കാര്യങ്ങളാണ് ചെയ്തതെന്നും മോഹന്‍ലാല്‍ പറഞ്ഞു. ”തനിക്ക് പറ്റുന്ന രീതിയിലാണ് ചെയ്തത്, എനിക്ക് അറിയാവുന്ന രീതിയിലല്ലേ പറയാന്‍ പറ്റൂ. അന്ന് ഒരു പക്ഷേ തനിക്ക് കറക്ട് ചെയ്ത് തരാന്‍ ആളുണ്ടായിരുന്നില്ല,” മോഹന്‍ലാല്‍ പറഞ്ഞു. വിവാദങ്ങളില്‍ ഇടയ്ക്ക് ഇടയ്ക്ക് പെടുന്നതിനെക്കുറിച്ചുള്ള…