Headlines

ചലച്ചിത്രതാരം ദേവൻ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ; നടനെ നാമനിർദേശം ചെയ്ത് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: സിനിമാതാരം നടൻ ദേവൻ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആണ് ദേവനെ നാമനിർദേശം ചെയ്തത്. സുരേന്ദ്രന്‍ തന്റെ സോഷ്യൽ മീഡിയ അകൗണ്ടായ ഫേസ്ബുക്കിലൂടെയാണ് വിവരം പങ്കുവച്ചത്. ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷനായി നിയമിതനായ നടൻ ദേവന് ഭാവുകങ്ങൾ നേരുന്നു എന്നാണ് സുരേന്ദ്രൻ ഫേസ്ബുക്കിൽ എഴുതിയത്. ബി.ജെ.പിയിൽ തനിക്ക് ശക്തമായ സ്ഥാനം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ബിജെപി എംഎൽഎ കുറ്റക്കാരനെന്ന് കോടതി, ശിക്ഷ ഈ മാസം പതിനഞ്ചിന്

ലക്നോ: പോക്സോ കേസിൽ ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ കുറ്റക്കാരനെന്ന് കോടതി. രാംദുലർ ഗോണ്ട് കുറ്റക്കാരനാണെന്നാണ് കോടതി വിധിച്ചത്. ഈ മാസം 15ന് കോടതി ശിക്ഷ വിധിക്കും. 2014ലാണ് കേസിനാസ്പദമായ സംഭവം.ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയിലെ ദുദ്ദി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് ഗോണ്ട്. നിലവിൽ ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. പോക്‌സോ നിയമത്തിലെ സെക്ഷൻ 376 (ബലാത്സംഗം), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തലിനുള്ള ശിക്ഷ), 5 എൽ/6 എന്നിവ പ്രകാരമാണ് എംഎൽഎയ്‌ക്കെതിരെ കേസെടുത്തത്.എംപി/എംഎൽഎ കോടതി അഡീഷണൽ ജില്ലാ ജഡ്ജി (ഒന്നാം) എഹ്‌സാൻ…

Read More

കേരളത്തിൽ അക്കൗണ്ട് തുറന്ന് ആം ആദ്മി പാർട്ടി; അഭിനന്ദനവുമായി കെജ്രിവാൾ

തൊടുപുഴ: കേരളത്തിൽ ആദ്യമായി അക്കൗണ്ട് തുറന്ന് ആം ആദ്മി പാർട്ടി. തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ആം ആദ്മി പാർട്ടി കേരളത്തിൽ ആദ്യമായി ഒരു സീറ്റിൽ വിജയിച്ചത്. ഇടുക്കി കരിങ്കുന്നം പഞ്ചായത്തിലെ ഏഴാം വാർഡിൽ ആംആദ്മി പാർട്ടി സ്ഥാനാർഥി ബീന കുര്യനാണ് വിജയിച്ചത്. കോൺഗ്രസിന്റെ സിറ്റിങ് സീറ്റ് ആംആദ്മി പിടിച്ചെടുക്കുകയായിരുന്നു. നാല് വോട്ടിൻറെ ഭൂരിപക്ഷത്തിനാണ് ആം ആദ്മിയുടെ അട്ടിമറി ജയം. ബീന കുര്യന് 202 വോട്ടാണ് ലഭിച്ചത്. യു.ഡി.എഫിന്റെ സോണിയ ജോസ് 198 വോട്ട് നേടിയപ്പോൾ എൽ.ഡി.എഫിന്റെ സതി…

Read More

ശബരിമലയിൽ ഭക്തര്‍ക്ക് ദര്‍ശന സൗകര്യമൊരുക്കണം; സ്‌പോട്ട് ബുക്കിംഗ് 5,000 ആയി കുറയ്ക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി സ്‌പോട്ട് ബുക്കിംഗ് 5,000 ആയി നിജപ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ക്യൂ കോംപ്ലക്‌സില്‍ അധികം ആളുകളെ പ്രവേശിപ്പിക്കരുതെന്നും കൂടുതൽ ബസുകൾ നൽകണമെന്നും അറിയിച്ചു. ഭക്തര്‍ക്ക് സുഗമമായ ദര്‍ശന സൗകര്യമൊരുക്കണം. കുട്ടികളും സ്ത്രീകളും ഉള്‍പ്പടെയുള്ളവരുടെ സുരക്ഷ പ്രധാനമാണ്. സന്നിധാനത്തെ ആള്‍ക്കൂട്ടം നിയന്ത്രിക്കണം. കെഎസ്ആർടിസി അധികം ബസുകള്‍ നല്‍കണം. ബസുകളില്‍ അധികം ആളുകളെ പ്രവേശിപ്പിക്കരുതെന്നും കോടതി നിർദേശിച്ചു. സ്‌പോട്ട് ബുക്കിംഗില്‍ പ്രതിദിനം റിവ്യൂ നടത്തണം. സംസ്ഥാന പൊലീസ് മേധാവി നേരിട്ട് ഇക്കാര്യങ്ങൾ നിരീക്ഷിക്കണമെന്നും കോടതി…

Read More

‘അവൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തൂക്കിക്കൊല്ലണം, വീട്ടിൽ നിന്നും ഇറങ്ങിയത് ബെംഗളൂരുവിലേക്കെന്നും പറഞ്ഞ്’; പാർലമെന്റ് ആക്രമണത്തിലെ പ്രതിയെ തിരിച്ചറിഞ്ഞ് പിതാവ്

ന്യൂഡൽഹി: പാർലമെന്റിലെ ആക്രമണത്തിൽ അറസ്റ്റിലായ പ്രതി മനോരഞ്ജനെ തിരിച്ചറിഞ്ഞ് പിതാവ്. മകൻ ലോക്‌സഭയിൽ എം.പിമാർക്കിടയിലേക്ക് അതിക്രമിച്ച് കയറിയത് ടിവിയിലൂടെ കണ്ടുവെന്നാണ് മനോരഞ്ജന്‍റെ പിതാവ് ദേവരാജ് പറഞ്ഞത്. മകൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തൂക്കി കൊല്ലണമെന്നും പിതാവ് പറഞ്ഞു. മനോരഞ്ജന് ഒരു പാർട്ടിയുമായി ബന്ധമില്ലെന്നും ബെംഗളൂരുവിലേക്ക് എന്നുപറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയെതെന്നാണ് ദേവരാജ് പറയുന്നത്. ‘അവൻ സ്വാമി വിവേകാനന്ദന്റെ പുസ്തകങ്ങൾ സ്ഥിരമായി വായിക്കാറുണ്ട്. പതിവായി ഡൽഹി ഉൾപ്പടെയുള്ള സ്ഥലത്തേക്ക് പോവാറുണ്ട്. എഞ്ചീനിയറിംഗ് ബിരുദധാരിയായ മകൻ നല്ല ബുദ്ധിമാനാണ്’ എന്നാണ് മാധ്യമങ്ങളോട്…

Read More

യുവതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; പൊലീസ് കേസെടുത്തു

തലശേരി: ചൊക്ലി പുല്ലൂക്കരയിലെ ഭര്‍തൃമതിയായ യുവതിയെ ഭര്‍തൃവീട്ടിലെ കിണറ്റില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ചൊക്ലി പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. പുല്ലൂക്കര കാരപൊയിലിലെ പുത്തലത്ത് വീട്ടില്‍ റയീസിന്റെ ഭാര്യ പെട്ടിപ്പാലം ആശാരി പുളിക്കല്‍ വീട്ടില്‍ ഷഫ്‌നയെ(26) ആണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.യുവതിയുടെ മൃതദേഹം കണ്ടെത്തിയ കിണറിനോട് ചേര്‍ന്നുള്ള കുളിമുറിയില്‍ നിന്നും രക്തം പുരണ്ട കത്തി…

Read More

യന്ത്രം ഉപയോഗിച്ച് തെങ്ങിൽ കയറുന്നതിനിടെ തെങ്ങിൽ നിന്ന് വീണു മരിച്ചു

കണിയാമ്പറ്റ:തെങ്ങിൽനിന്ന് വീണു മരിച്ചു. ഇടക്കൊമ്പം വട്ടമറ്റത്തിൽ സാബു പോളാണ് (54) മരിച്ചത്. ചൊവ്വാഴ്ച രാവിലെ അയൽവീട്ടിൽ യന്ത്രം ഉപയോഗിച്ച് തെങ്ങിൽ കയറുന്നതിനിടെ വീഴുകയായിരുന്നു.പരിക്കേറ്റ സാബുവിനെ കൈനാട്ടി ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: മോളി. മക്കൾ: ബേസിൽ, ബ്ലസി. സംസ്കാരം ബുധനാഴ്ച കണിയാമ്പറ്റ സെൻറ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.

Read More

ഭാര്യയുടെ തലക്ക് അമ്മിക്കല്ല് കൊണ്ട് ഇടിച്ചു പരിക്കേൽപിച്ചു; ഭർത്താവിനെതിരെ കേസ്

കാഞ്ഞങ്ങാട്: ഭാര്യയുടെ തലക്ക് അമ്മിക്കല്ല് കൊണ്ട് ഇടിച്ച് പരിക്കേൽപ്പിക്കുകയും ചൂട് ചായ ദേഹത്ത് ഒഴിച്ച് പൊള്ളിക്കുകയും ചെയ്ത സംഭവത്തിൽ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു. രാവണീശ്വരം രാമഗിരിയിലെ കെ.വി. ലീന(42)ക്കുനേരെയാണ് ആക്രമണമുണ്ടായത്. യുവതി നൽകിയ പരാതിയിൽ ഭർത്താവ് ബാലകൃഷ്ണനെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാവിലെ വീട്ടിൽ വെച്ചാണ് സംഭവം. ചെറിയ അമ്മിക്കല്ലെടുത്ത് തലക്കടിക്കുകയും ഗ്യാസ് അടുപ്പിലുണ്ടായിരുന്ന ചൂട് ചായ ദേഹത്ത് ഒഴിച്ചെന്നുമാണ് പരാതി. നിരന്തരം പീഡിപ്പിച്ചിരുന്നതായും പറയുന്നു

Read More

തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ നേട്ടം

തിരുവനന്തപുരം: സംസ്ഥാനത്തെ 33തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻനേട്ടം. യുഡിഎഫ് 17 സീറ്റുകളിലും എൽഡിഎഫ് 10 സീറ്റുകളിലും ബിജെപി നാല് സീറ്റിലും വിജയിച്ചു.ഒരിടത്ത് എസ്ഡിപിഐയും ഒരിടത്ത് ആം ആദ്മി പാർട്ടിയും ജയിച്ചു. 14 ജില്ലകളിലായി ഒരു ജില്ലാപ്പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി, 24 ഗ്രാമപ്പഞ്ചായത്ത് വാർഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. എൽഡിഎഫിന്റെ 10 ഉം യുഡിഎഫിന്റെ 11 ഉം ബിജെപിയുടെ എട്ടും എസ്ഡിപിഐയുടെ രണ്ടും സിറ്റിങ് സീറ്റുകൾ ഉൾപ്പടെയുള്ളതിലാണ് തിരഞ്ഞെടുപ്പ് നടന്നത്. രണ്ടെണ്ണം സ്വതന്ത്രരുടെ…

Read More

ആരോഗ്യ വകുപ്പിലെ ജീവനക്കാരെ പഞ്ചായത്ത് ജോലികളില്‍ നിന്ന് ഒഴിവാക്കണം; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: പട്ടികവര്‍ഗ വിഭാഗക്കാര്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാരുടെ ആരോഗ്യ പരിപാലനം നിര്‍വഹിക്കുന്ന ആരോഗ്യ വകുപ്പിലെ ഫീല്‍ഡ് തല ജീവനക്കാരെ പഞ്ചായത്ത് ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കണമെന്ന പരാതി അടിയന്തരമായി പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശം. കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. വിവരാവകാശ പ്രവര്‍ത്തകനായ എ. സത്യന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. വിതുര പഞ്ചായത്ത് സെക്രട്ടറിയാണ് ആരോഗ്യ വകുപ്പ് ജീവനക്കാരെ പഞ്ചായത്ത് ഡ്യൂട്ടിക്ക് നിയോഗിച്ചതെന്ന് പരാതിയില്‍ പറയുന്നു. പനി ബാധിതരുടെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial