Headlines

പാര്‍ലമെന്റിൽ വന്‍ സുരക്ഷാവീഴ്ച: സന്ദര്‍ശക ഗാലറിയില്‍ നിന്ന് താഴേക്ക് ചാടിയവര്‍ സ്പ്രേ പ്രയോഗിച്ചു

ന്യൂഡൽഹി: പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനത്തിൽ പാർലമെന്റിൽ വൻ സുരക്ഷാ വീഴ്ച.ലോക്സഭാ നടപടികൾ നടക്കുന്നതിനിടെ രണ്ട് പേർ സന്ദർശക ഗാലറിയിൽ നിന്ന് താഴേക്ക് ചാടി സ്പ്രേ പ്രയോഗിച്ചു. കുറച്ചുനേരത്തേക്ക് പരിഭ്രാന്തിയുടെ നിമിഷങ്ങളായി. എം.പിമാരുടെ ഇരിപ്പിടത്തിന് മുന്നിലുള്ള മേശമേൽ നിന്നുകൊണ്ട് മുദ്രാവാദ്യം വിളിക്കുകയും ഷൂസിനുള്ളിൽ ഒളിപ്പിച്ചുകൊണ്ടുവന്ന സ്പ്രേ എടുത്ത് പ്രയോഗിക്കുകയുമായിരുന്നു. എം.പി മാർക്ക് നേരെ സ്പ്രേ ഉപയോഗിച്ചതായും റിപ്പോർട്ടുകളുണ്ട്. കണ്ണീർവാതകമായിരുന്നു ക്യാനിലുണ്ടായിരുന്നതെന്നും സൂചനയുണ്ട്

Read More

കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കുന്നു; ‘ഏറ്റുമുട്ടല്‍’ ഇനി സുപ്രീം കോടതിയിൽ, ഹര്‍ജി നല്‍കി കേരളം

തിരുവനന്തപുരം:കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന് വ്യക്തമാക്കി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി കേരള സര്‍ക്കാര്‍. വായ്പാ പരിധി വെട്ടിക്കുറച്ചതടക്കമുള്ള നടപടികളിൽ ഇടപടെണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകിയത്. ഭരണഘടനയുടെ 131 ആം അനുച്ഛേദം അനുസരിച്ചാണ് ഹർജി നല്‍കിയത്. സാമ്പത്തികസ്ഥിതിയിൽ കേന്ദ്രവും കേരളവും തമ്മിലെ ഏറ്റുമുട്ടലിനിടെയാണ് സംസ്ഥാനം നിയമപോരും തുടങ്ങുന്നത്. സംസ്ഥാനത്തിൻറെ സാമ്പത്തിക സ്വയംഭരണാവകാശത്തിൽ കേന്ദ്രം ഭരണഘടനാപരമായി ഇടപെടുന്നത് തടയണമെന്നാണ് ഹർജിയിലെ ആവശ്യം. വായ്പാ പരിധി ഇല്ലാത്ത അധികാരം ഉപയോഗിച്ച് വെട്ടിക്കുറച്ച് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്നാണ് ഹർജിയിലെ വിമർശനം.ഭരണഘടന വിഭാവനം ചെയ്യുന്ന ധനകാര്യ…

Read More

ആധാര്‍ കാർഡ് സൗജന്യമായി പുതുക്കാനുള്ള സമയ പരിധി നീട്ടി

ഡൽഹി: രാജ്യത്തെ ഓരോ പൗരന്മാരുടെയും തിരിച്ചറിയൽ രേഖയാണ് ആധാർകാർഡ്. ഇന്നത്തെ കാലത്ത് എന്തിനും ഏതിനും ആധാർ കാർഡ് നിർബന്ധമാണ്. ഈ മാസം 14 വരെ ആയിരുന്നു സൗജന്യമായി ആധാര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനുള്ള സമയപരിധി. എന്നാൽ ഇനിയും അപ്ഡേറ്റ് ചെയ്യാത്തവർ ഇനി ധൃതി പിടിച്ച്‌ തിരക്ക് കൂട്ടണ്ട. ആധാര്‍ കാര്‍ഡിലെ തിരിച്ചറിയല്‍ വിവരങ്ങള്‍, വിലാസം അടക്കമുള്ളവ സൗജന്യമായി പുതുക്കാനുള്ള സമയ പരിധി നീട്ടി. 2024 മാര്‍ച്ച് 14 വരെ ആധാര്‍ വിവരങ്ങള്‍ സൗജന്യമായി പുതുക്കാം. സമയ പരിധി…

Read More

കൊട്ടാരക്കരയിൽ കാറുകൾ കൂട്ടിയിടിച്ച് യുവതിക്കു ദാരുണാന്ത്യം

കൊട്ടാരക്കര: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു നിയന്ത്രണം വിട്ട കാറിനും നടപ്പാതയിലെ കമ്പിയഴിയ്ക്കിടയിലുംപ്പെട്ടു ഞെരുങ്ങി യുവതിക്കു ദാരുണാന്ത്യം. എം സി റോഡിൽ പുലമൺ ജങ്ഷനിൽ ചൊവ്വാഴ്ച രണ്ടരയോടെ ഉണ്ടായ അപകടത്തിൽ നെടുവത്തൂർ പ്ലാമൂട് രഞ്ജിനി ഭവനിൽ ഐ എസ് ശാന്തിനി(33) ആണ് മരിച്ചത്. പുലമൺ എൽഐസി കോംപ്ലക്സിൽ നിന്നും എംസി റോഡിലേക്കിറങ്ങിയ കാറിൽ അടൂർ ഭാഗത്തു നിന്നെത്തിയ ശബരിമല തീർഥാടക രുടെ കാർ ഇടിക്കുകയും ഇടിയേറ്റ കാർ കറങ്ങി നിരങ്ങി നടപ്പാതയോടു ചേർന്നു റോഡരുകിൽ നിൽക്കുകയായിരുന്ന ശാന്തിനിയെ ഇടിക്കുകയുമായിരുന്നു….

Read More

വീട്ടുജോലിക്കാരിക്ക് ശമ്പളം നൽകാനില്ല, പകരം നൽകിയത് ടിവി ; വീട്ടുജോലിക്കാരിയുടെ വീട്ടിൽ ടിവിയുമായെത്തി സ്വർണം മോഷ്ടിച്ച വീട്ടുടമകൾ അറസ്റ്റിൽ

കോട്ടയം: വീട്ടുജോലിക്കാരിയുടെ സ്വർണമാല മോഷ്ടിച്ചെന്ന കേസിൽ മൂന്നുപേർ പിടിയിൽ. എറണാകുളം മരട് ആനക്കാട്ടിൽ ആഷിക് ആന്റണി (തക്കു–31), ഭാര്യ നേഹാ രവി (35), എറണാകുളം പെരുമ്പടപ്പ് ഭാഗത്തു വാടകയ്ക്കു താമസിക്കുന്ന ആലപ്പുഴ അരൂർ ഉള്ളാറക്കളം അർജുൻ (22) എന്നിവരെയാണു വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം അയ്മനം സ്വദേശിനിയായ വീട്ടമ്മയാണ് മോഷണത്തിനിരയായത്. ഒക്ടോബർ 16-നായിരുന്നു സംഭവം. വീട്ടമ്മയുടെ വീട്ടിലെത്തിയാണ് മൂന്നംഗ സംഘം മോഷണം നടത്തിയത്. അയ്മനം സ്വദേശിയായ വീട്ടമ്മ ആഷിക് ആന്റണിയുടെ വീട്ടിൽ കുറച്ച് നാളായി വീട്ടു…

Read More

രാമജയം കൊലക്കേസിലെ ആരോപണവിധേയൻ കൊല്ലപ്പെട്ട നിലയിൽ; വ്യവസായിയെ വെട്ടിക്കൊന്നത് ബൈക്കിലെത്തിയ നാലംഗ സംഘം; കൊലപാതകം ചോദ്യം ചെയ്യാനിരിക്കെ

തിരുചിറപ്പള്ളി: തമിഴ്നാട് തിരുചിറപ്പള്ളിയിൽ കോളിളക്കം സൃഷ്‌ടിച്ച രാമജയം കൊലക്കേസിലെ ആരോപണവിധേയൻ കൊല്ലപ്പെട്ട നിലയിൽ. വ്യവസായി പ്രഭു പ്രഭാകരനെ ഓഫീസിൽ വച്ച് വെട്ടികൊല്ലുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി സുഹൃത്തുക്കക്കൊപ്പം മദ്യപിക്കുകയായിരുന്നു ഇയാൾ. ഇതിനിടെ ഓഫിസിൽ വച്ച് 4 അംഗ സംഘം ഇയാളെ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ബൈക്കിലെത്തിയ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സാക്ഷികളുടെ വെളിപ്പെടുത്തൽ. സംസ്ഥാന ഗ്രാമവികസന മന്ത്രി കെ.എൻ.നെഹ്‌റുവിന്റെ സഹോദരനും വ്യവസായിയും ആയ രാമജയത്തെ 2012 മാർച്ചിൽ അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയിരുന്നു. സിബിഐ അടക്കം അന്വേഷിച്ചിട്ടും…

Read More

അമ്പതിനാലുകാരനെ കടുവ കടിച്ചു കൊന്നു; തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തിയത് വികൃതമാക്കിയ നിലയിൽ

കൽപ്പറ്റ: വനവിഭവങ്ങൾ ശേഖരിക്കാൻ പോയ അമ്പതിനാലുകാരനെ കടുവ കടിച്ചു കൊന്നു. ബന്ദിപ്പൂർ ദേശീയ ഉദ്യാനത്തിലെ കണ്ടിക്കരയിൽ താമസിക്കുന്ന ബസവയെ ആണ് കടുവ ആക്രമിച്ചത്. ഇയാളെ കാണാതായതിനെ തുടർന്ന് വനം വകുപ്പ് നടത്തിയ തിരച്ചിലിനൊടുവിൽ വികൃതമാക്കിയ നിലയിലുള്ള മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. മൃതദേഹം ഭക്ഷിച്ചതും വികൃതമാക്കിയതുമായ നിലയിലാണ് കണ്ടെത്തിയത്. മേഖലയിൽ ഒരു മാസത്തിനിടെ മനുഷ്യർക്ക് നേരെയുള്ള കടുവയുടെ മൂന്നാമത്തെ ആക്രമണമാണിത്.

Read More

വീട്ടിൽ നിന്നും ഫോണെടുത്തുകൊണ്ട് ഓടി റോഡിലിറങ്ങി; ബൈക്കിടിച്ച് 3 വയസുകാരിക്ക് ദാരുണാന്ത്യം

മലപ്പുറം കൊണ്ടോട്ടി പരതക്കാട് ബൈക്ക് ഇടിച്ച് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. പരതക്കാട് കുണ്ടിൽപീടിക അമ്പലപ്പുറവൻ അബ്ദുൽ നാസറിന്റെ മകൾ ഇസാഎസ്‌വിൻ ആണ് മരിച്ചത്. വീട്ടിൽ നിന്നും കുട്ടി റോഡിലേക്ക് അപ്രതീക്ഷിതമായി ഓടിയപ്പോഴാണ് വാഹനം ഇടിച്ചത്. ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. വീട്ടിൽ നിന്നും കുട്ടി ഒരു മൊബൈൽ ഫോണുമെടുത്ത് റോഡിലേക്ക് ഓടുന്നതിനിടെ അപ്രതീക്ഷിതമായി ബൈക്കെത്തുകയായിരുന്നു. റോഡിന് തൊട്ടടുത്തായിരുന്നു കുട്ടിയുടെ വീട്. കുട്ടിയെ പരതക്കാടുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ജീവൻ…

Read More

വോട്ടർ പട്ടിക ഡിസംബർ 19 വരെ പേര് ചേർക്കാം. ഇലക്ടറൽ റോൾ ഒബ്‌സർവർ ജില്ലയിൽ സന്ദർശനം നടത്തി

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരുവനന്തപുരം ജില്ലാ ഇലക്ടറൽ റോൾ ഒബ്‌സർവർ ഡോ.ദിവ്യ.എസ്. അയ്യരുടെ സന്ദർശനത്തോടനുബന്ധിച്ച് ജില്ലയിലെ അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ യോഗം ചേർന്നു. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ ജെറോമിക് ജോർജ് അധ്യക്ഷത വഹിച്ചു. സ്‌പെഷ്യൽ സമ്മറി റിവിഷനുമായി ബന്ധപ്പെട്ട് റോൾ ഒബ്‌സർവറുടെ ജില്ലയിലെ ആദ്യ സന്ദർശനമായിരുന്നു. അർഹതയില്ലാത്ത ഒരു വ്യക്തിപോലും വോട്ടർ പട്ടികയിൽ ഇടം നേടരുതെന്നും വോട്ടർ പട്ടിക എല്ലാ വോട്ടർമാരിലേക്കും എത്തുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും…

Read More

ഗവർണർ കലാപത്തിന് ശ്രമിക്കുന്നു, ഇന്ത്യൻ പ്രസിഡന്റ് ഇടപെട്ട് അടിയന്തര നടപടി സ്വീകരിക്കണം; വി ശിവൻകുട്ടി

തിരുവനന്തപുരം: ഗവർണർക്കെതിരെ രൂക്ഷ വിമർശവുമായി മന്ത്രി വി ശിവൻകുട്ടി. ഇത് തീർത്തും മോശപ്പെട്ട പ്രവൃത്തിയാണെന്നും, ഗവർണർ കലാപത്തിന് ശ്രമിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ബ്ലഡി ഫൂൾ, റാസ്കൽസ് എന്നൊക്കെ വിളിക്കുന്നത് ഗവർണറുടെ സംസ്കാരമാണ്. ഒരു ഗുണ്ടാത്തലവൻ വെല്ലുവിളിക്കുന്നതുപോലെയാണ് ഗവർണർ ഇന്നലെ ചെയ്തതത്‌. ഗവർണർ കേരളത്തിൽ കലാപത്തിന് ശ്രമിക്കുന്നു. മുഖ്യമന്ത്രിയെ ആവശ്യമില്ലാതെ പഴിചാരുന്നു. ഇന്ത്യൻ പ്രസിഡന്റ് ഇടപെട്ട് അടിയന്തര നടപടി സ്വീകരിക്കണം. ഇന്ത്യയിലെ ഒരു ഗവർണറും ചെയ്യാത്ത കാര്യമാണ് അദ്ദേഹം ചെയ്തത്. ആവശ്യമില്ലാതെയാണ് ഗവർണർ വാഹനത്തിൽ നിന്ന് വിദ്യാർത്ഥികൾക്കിടയിലേക്ക് ചാടിയിറങ്ങിയതെന്നും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial