
ഭർത്താവിനും മകനുമൊപ്പം ബൈക്കിൽ സഞ്ചരിച്ച യുവതി ലോറി ഇടിച്ച് മരിച്ചു
തിരൂർ: ഭർത്താവിനുംമകനുമൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവതി ലോറിയിടിച്ച് മരണപ്പെട്ടു.പുറത്തൂർ മുട്ടന്നൂർ പൂപ്പറമ്പിൽ പൊറ്റമ്മൽ കുഞ്ഞിബാവയുടെ മകൾ നജ്മ (29 )യാണ്തിരുർ പുങ്ങോട്ടുകുളത്ത് വെച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ടത്.ഭർത്താവ് ഇരിങ്ങാവൂർ മായിനങ്ങാടി സ്വദേശി താഴത്തേതിൽ കുഞ്ഞിമൊയ്തീനും 7 വയസ്സുള്ള മകനുമൊപ്പം ബൈക്കിൽ മുട്ടന്നൂരിലെ സ്വന്തം വീട്ടിൽ നിന്നും ഇരിങ്ങാവൂരിലെ ഭർത്താവിന്റെ വീട്ടിലേക്ക് വരുന്ന വഴിയിൽ പുങ്ങാട്ടുകുളത്ത് വെച്ച് ഇവർ സഞ്ചരിച്ച ബൈക്കിൽ ലോറിഇടിക്കുകയായിരുന്നു.അപകടം നടന്ന ഉടനെ നജ്മയെ തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലുംജീവൻ രക്ഷികാനായില്ല.ഭർത്താവ് കുഞ്ഞി മൊയ്തീൻ പരിക്കുകളോടെ ചികിത്സയിലാണ്….