Headlines

കണ്ണൂരിൽ യുവതിയെ ഭർതൃവീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: ഇരുപത്തിയാറുകാരിയെ ഭർതൃവീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂര്‍ ചൊക്ലിയിൽ പെട്ടിപ്പാലം സ്വദേശിയായ ഷഫ്നയുടെ മൃതദേഹമാണ് കണ്ടെത്തിയത്.പുല്ലാക്കരയിലെ ഭർതൃവീട്ടിലെ കിണറ്റിലാണ് ഷഫ്‌നയെ മരിച്ച നിലയിൽ കണ്ടത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാലേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ. ചൊക്ലി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കാരപ്പൊയിൽ റിയാസിന്‍റെ ഭാര്യയാണ് ഷഫ്ന. നാല് വയസ്സുളള മകളുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തലശ്ശേരി ജനറൽ ആശുപത്രിയിലെത്തിച്ചു.

Read More

ഗവർണ്ണർക്കെതിരേ പ്രതിഷേധം: 19 എസ്എഫ്ഐ പ്രവര്‍ത്തകർ പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ തലസ്ഥാനത്ത് കരിങ്കൊടി വീശി പ്രതിഷേധിക്കുകയും വാഹനത്തിനു നേരേ പാഞ്ഞടുത്ത് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത 19 എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് രാജ്ഭവനിൽ നിന്ന് വിമാനത്താവളത്തിലേക്ക് പോയ ഗവര്‍ണ്ണര്‍ക്കെതിരെ മൂന്ന് സ്ഥലത്താണ് കരിങ്കൊടിപ്രതിഷേധവും ആക്രമണശ്രമവും ഉണ്ടായത്. പാളയത്ത് ഗവർണ്ണറുടെ വാഹനത്തിൽ അടിച്ചടക്കം പ്രതിഷേധിച്ച ഏഴ് പേരെയും തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപത്തു വച്ച് പ്രതിഷേധിച്ച ഏഴ് പേരെയും പേട്ടയിൽ പ്രതിഷേധിച്ച അഞ്ച് പേരെയുമാണ് കസ്റ്റഡിയിലെടുത്തത്. ഇനി ഇവർക്കെതിരേ ഏത്…

Read More

പാലക്കാട് നാലുവയസുകാരനെ കൊലപ്പെടുത്തി; കഴുത്ത് ഞെരിച്ച് കൊന്നത് പിതൃസഹോദരന്റെ ഭാര്യ

പാലക്കാട്: കൊഴിഞ്ഞാമ്പാറ വണ്ണാമടയിൽ നാലുവയസ്സുകാരനെ കൊലപ്പെടുത്തി. വണ്ണാമല സ്വദേശി മധുസൂദനന്റെ മകനാണ് മരിച്ചത്. കുട്ടിയുടെ അച്ഛന്റെ സഹോദരന്റെ ഭാര്യയാണ് കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നത്. ഇന്നലെ രാത്രി 11 മണിയോടെയാണ് ദാരുണസംഭവമുണ്ടായത്. സ്വയം മുറിവേൽപ്പിച്ച മധുസൂദനന്റെ ചേട്ടൻ ബാലകൃഷ്ണന്റെ ഭാര്യ ദീപ്തി ദാസിനെ (29) സാരമായ പരുക്കുകളോടെ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദീപ്തി ദാസ് മാനസികാരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നുവെന്ന് കൊഴിഞ്ഞാമ്പാറ പൊലീസ് അറിയിച്ചു. കുട്ടിയുടെ മാതാപിതാക്കൾ പുറത്ത് പോയിരിക്കുകയായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയിലും ദീപ്തിയെ…

Read More

ഗവർണർക്കെതിരെ എസ് എഫ് ഐ ശക്തമായ സമരം നടത്തും; പി എം ആർഷോ

തിരുവനന്തപുരം: സർവകലാശാലകളുടെ ഗവേർണിങ് ബോഡി സംഘപരിവാറിന്റെ കൈവശം എത്തിക്കുന്നതിനുള്ള നീക്കമാണ് ഗവർണറുടേതെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. ഇതിനെതിരെ സമരം ശക്തമായി നടത്തുമെന്നും പറഞ്ഞു. ഗവർണറെ എസ്എഫ്ഐ കരിങ്കൊടി കാണിച്ച സംഭവത്തിൽ സംസാരിക്കവെയായിരുന്നു ആർഷോയുടെ പ്രതികരണം. സംഘപരിവാറിന്റെ തൊഴുത്തിൽ കേരളത്തിലെ സർവകലാശാലകളെ കെട്ടാൻ എസ്. എഫ് .ഐ അനുവദിക്കില്ലെന്നും ആർഷോ. ‘‘ ഗവർണർക്കെതിരെ സമരം ശക്തമാക്കുമെന്ന് എസ്എഫ്ഐ നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. അതിൽ മുഖ്യമന്ത്രിയും പാർട്ടിയും ഇല്ല. കരിങ്കൊടി പ്രയോഗം ഉൾപ്പെടെയുള്ള സമര മാർഗങ്ങളുമായി എസ്എഫ്ഐ…

Read More

നവകേരള സദസിനോടനുബന്ധിച്ച് വിദ്യാർഥികളുടെ തിരുവാതിര കളി; കഴക്കൂട്ടം മണ്ഡലത്തിൽ ചുവടുവച്ചത് 108 പെൺകുട്ടികൾ

തിരുവനന്തപുരം: നവകേരള സദസിനോടനുബന്ധിച്ച് കഴക്കൂട്ടം മണ്ഡലത്തിൽ വിദ്യാർഥികളുടെ തിരുവാതിര കളി സംഘടിപ്പിച്ചു. കഴക്കൂട്ടം ഹയർ സെക്കണ്ടറി സ്കൂളിൽ 108 പെൺകുട്ടികൾ ആണ് നിർത്തത്തിനു ചുവടുവച്ചത്. കഴക്കൂട്ടം സ്കൂളിലെയും സർക്കാർ വനിതാ ഐ.ടി.ഐ ലെയും വിദ്യാർഥികളാണ് തിരുവാതിരയിൽ പങ്കെടുത്തത്. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ്നേടിയ തന്മയ സോൾ തിരുവാതിര ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ നവകേരള സദസ് ജനപങ്കാളിത്തത്തോടെ വിജയമാക്കി തീർക്കണമെന്ന് എം.എൽ.എ പറഞ്ഞു. കഴക്കൂട്ടം കൗൺസിലർ എൽ.എസ് കവിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു….

Read More

മോഹൻ യാദവ് മധ്യപ്രദേശ് മുഖ്യമന്ത്രി

മധ്യപ്രദേശ്: മോഹൻ യാദവ് മധ്യപ്രദേശ് മുഖ്യമന്ത്രി. ശിവരാജ് സിംഗ് ചൗഹാനെ തഴഞ്ഞാണ് മുൻമന്ത്രിയും ഉജ്ജെയിൻ എംഎൽഎയുമായ മോഹൻ യാദവിനെ മുഖ്യമന്ത്രിയാക്കിയത്. കേന്ദ്രമന്ത്രി നരേന്ദ‍ർ സിംഗ് തോമർ സ്പീക്കറാകും. സംസ്ഥാനങ്ങളില്‍ ബിജെപി കേന്ദ്ര നേതൃത്വം  പിടി മുറുക്കുന്നതിന്‍റെ സൂചനയാണ് പ്രബല നേതാക്കളെ ഒഴിവാക്കിയുള്ള നിയമനങ്ങള്‍. ഛത്തീസ് ഘട്ടിന് പിന്നാലെ  മധ്യപ്രദേശിലും ട്വിസ്റ്റ്. പതിനെട്ടര വർഷം നീണ്ട ശിവരാജ് സിംഗ് ചൗഹാന്റ ഭരണത്തിന് അവസാനം. ആര്‍എസ്എസ് പിന്തുണയില്‍ കേന്ദ്ര നേതൃത്വത്തിന്‍റെ നോമിനിയായി മോഹൻ യാദവ് മുഖ്യമന്ത്രി പദത്തിലേക്ക്. ഭോപ്പാലിലെ പാർട്ടി…

Read More

വൈത്തിരി റിസോര്‍ട്ടിലെ ഏറ്റുമുട്ടല്‍ കേസ്; മാവോയിസ്റ്റ് നേതാവ് ചന്ദ്രുവിനെ റിമാന്‍ഡ് ചെയ്തു

വയനാട്: പേര്യ 36ൽ നിന്ന് പിടികൂടിയ മാവോയിസ്റ്റ് നേതാവ് ചന്ദ്രവിനെ റിമാൻഡ് ചെയ്തു. വൈത്തിരി ഉപവൻ റിസോർട്ടിലെ ഏറ്റുമുട്ടൽ കേസിലാണ് ഈ മാസം 20 വരെ റിമാൻഡ് ചെയ്തത്. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് കൽപ്പറ്റ കോടതിയിൽ ചന്ദ്രവിനെ ഹാജരാക്കിയിരുന്നു. പിന്നീട് റിമാൻഡിലായ ചന്ദ്രവിനെ കണ്ണൂരിലേക്ക് കൊണ്ടുപോയി നവംബർ 14നാണ് മാവോയിസ്റ്റുകളും തണ്ടർബോൾട്ടും തമ്മിൽ പേര്യയിൽ ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിന് പിന്നാലെ മാവോയിസ്റ്റ് പ്രവർത്തകരായ ചന്ദ്ര, ഉണ്ണിമായ എന്നിവരെ സ്ഥലത്ത് നിന്ന് പിടികൂടുകയായിരുന്നു. ഇവരുടെ കൂടെയുണ്ടായിരുന്ന സുന്ദരിയും ലതയും…

Read More

കെഎസ്ആർടിസിക്ക് 30 കോടി കൂടി അനുവദിച്ചു, ഒമ്പത് മാസത്തിനുള്ളിൽ 1264 കോടി രൂപ സഹായം നൽകിയെന്ന് ധനമന്ത്രി

തിരുവനന്തപുരം:കെഎസ്ആര്‍ടിസിക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായമായി 30 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. കഴിഞ്ഞ മാസം 120 കോടി നല്‍കിയിരുന്നു. കോര്‍പറേഷന് ഒമ്പത് മാസത്തിനുള്ളില്‍ 1264 കോടി രൂപയാണ് സഹായിച്ചത്. ഈവര്‍ഷത്തെ ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത് 900 കോടിയും. രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ 4963.22 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് സഹായമായി നല്‍കിയത്. ഒന്നാം പിണറായി സര്‍ക്കാര്‍ നല്‍കിയത് 4936 കോടിയും. രണ്ട് എല്‍ഡിഎഫ് സര്‍ക്കാരുകള്‍ ഏഴര വര്‍ഷത്തിനുള്ളില്‍ നല്‍കിയത് 9899 കോടിയാണ്. യുഡിഎഫ്…

Read More

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവുനായ കടിച്ചു; മൂന്നരവയസുകാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തൃശൂർ: വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന മൂന്നരവയസുകാരന് തെരുവുനായുടെ ആക്രമണത്തിൽ പരിക്ക്. പാവറട്ടി പഞ്ചായത്തിലെ പെരിങ്ങാട് അയ്യപ്പൻകാവ് ക്ഷേത്രത്തിനു സമീപത്തെ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് കുട്ടിക്ക് നായയുടെ കടിയേറ്റത്. കരച്ചിൽ കേട്ട് ഓടിയെത്തിയ വീട്ടുകാരാണ് കുട്ടിയെ നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷിച്ചത്. ഏറെ നാളായി പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. അയ്യപ്പൻകാവ് ക്ഷേത്ര പരിസരത്തുള്ളവരും ക്ഷേത്രദർശനത്തിനായി വരുന്നവരും ഭയാനകമായ അന്തരീക്ഷത്തിലാണെന്നും ഇവിടെ മനുഷ്യജീവനും വളർത്തു മൃഗങ്ങൾക്കും ഭീഷണിയായി ഇരുപതിലധികം തെരുവുനായകളാണ് വിലസി നടക്കുന്നതെന്നും നാട്ടുകാർ പറയുന്നു. അടിയന്തരമായി അധികൃതരുടെ…

Read More

‘നിങ്ങളുടെ ബാങ്ക് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു’ തട്ടിപ്പാണ് വീഴരുത്; മുന്നറിയിപ്പുമായി കേരള പൊലീസ്

ബാങ്ക് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്നും ലിങ്കില്‍ ക്ലിക്ക് ചെയ്ത് പാന്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടുമുള്ള സന്ദേശങ്ങളില്‍ വീഴരുതെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്.ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പാന്‍ കാര്‍ഡ് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനായി ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആവശ്യപ്പെടുകയോ ഒടിപി വഴി പണം തട്ടാന്‍ ശ്രമിക്കുകയോ ചെയ്യുന്നു. ഇങ്ങനെയുള്ള സന്ദേശം ലഭിച്ചാല്‍ യാതൊരു കാരണവശാലും ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ മെസ്സേജില്‍ കാണുന്ന നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യരുതെന്നും കേരള പൊലീസ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.മെസ്സേജിന്റെ ആധികാരികത ഉറപ്പാക്കാനായി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial