Headlines

ദേവ​ഗൗഡയെ പുറത്താക്കി സി കെ നാണു വിഭാ​ഗം; പുറത്താക്കിയത് ദേശീയാധ്യക്ഷപദവിയിൽ നിന്നും പാർട്ടി അംഗത്വത്തിൽ നിന്നും; തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കാൻ തീരുമാനം

ന്യൂഡൽഹി: ദേവഗൗഡയെ പുറത്താക്കിയതായി പ്രമേയം പാസ്സാക്കി സി കെ നാണു വിഭാഗം. ദേശീയാധ്യക്ഷപദവിയിൽ നിന്നും പാർട്ടി അംഗത്വത്തിൽ നിന്നുമാണ് പുറത്താക്കിയത്. ബെംഗളുരുവിൽ ചേർന്ന പ്ലീനറി യോഗത്തിലാണ് നടപടി. ദേവഗൗഡയെ പുറത്താക്കിയ പ്രമേയവുമായി തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കാൻ സി കെ നാണു വിഭാഗത്തിന്റെ തീരുമാനം. അതേ സമയം കെ കൃഷ്ണൻകുട്ടിയും മാത്യു ടി തോമസും യോഗത്തിൽ പങ്കെടുത്തില്ല. വെള്ളിയാഴ്ച ബെംഗളുരുവിൽ നടന്ന ദേശീയ എക്സിക്യൂട്ടീവിൽ സി കെ നാണുവിനെ പുറത്താക്കിയതായി ദേവഗൗഡ പ്രഖ്യാപിച്ചിരുന്നു. ദേശീയ പ്രസിഡന്‍റ് പദവിയിൽ തുടരവേ…

Read More

ഒരു കഥാപാത്രത്തിനായി അഞ്ച് ഭാഷകളിൽ ഡബ്ബ് ചെയ്യുന്നത് ആദ്യം; ആവേശത്തിൽ പൃഥ്വിരാജ്

പ്രേക്ഷകർ ഒന്നടങ്കം ഉറ്റുനോക്കുന്ന സലാറിന്റെ ഡബ്ബിംഗ് പൂർത്തിയാക്കിയ വിവരം സോഷ്യൽ മീഡിയയിലൂടെ പൃഥ്വിരാജ് അറിയിച്ചു. വിവിധ ഭാഷകളിൽ താൻ സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്തിട്ടുണ്ടെന്നും ഇതാദ്യമായാണ് ഒരു കഥാപാത്രത്തിനായി അഞ്ച് ഭാഷകളിൽ ഒരു സിനിമയിൽ ഡബ്ബ് ചെയ്യുന്നതെന്നും പൃഥ്വിരാജ് പറയുന്നു. പ്രഭാസ് നായകനാകുന്ന സലാർ പാർട്ട് 1- സിസ് ഫയർ ഈ മാസം 22ന് ലോകമൊട്ടാകെ റിലീസ് ചെയ്യും. സലാർ കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസും, മാജിക് ഫ്രെയിംസും ചേർന്നാണ് പ്രശാന്ത് നീലിന്റെ സംവിധാനവും ഹോംബാലെ…

Read More

സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം ചുമതല ഏറ്റു

സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം ചുമതല ഏറ്റു. പാർട്ടി സംസ്ഥാനകമ്മിറ്റി ഓഫീസായി പ്രവർത്തിക്കുന്ന പട്ടത്തെ പി എസ് സ്മാരകത്തിലെത്തിയാണ് ബിനോയ് വിശ്വം സെക്രട്ടറിയുടെ ചുമതല ഏറ്റത്. കഴിഞ്ഞ ദിവസം പാർട്ടി കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിൽ കൂടിയ സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തിലുണ്ടായ തീരുമാനപ്രകാരമാണ് ബിനോയ് ചുമതല ഏറ്റെടുത്തത്. നിലവിൽ പാർട്ടി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗവും, എഐടിയുസി വർക്കിങ് പ്രസിഡന്റും രാജ്യസഭാ അംഗവുമാണ്. സിപിഐ മുഖപത്രമായ ന്യൂഏജ് പത്രാധിപരുമാണ്.ജനയുഗം ദിനപത്രം, ട്രേഡ് യൂണിയൻ മാസിക എന്നിവയുടെ പത്രാധിപരായിരുന്നു…

Read More

യുവ ഡോക്ടറുടെ ആത്മഹത്യ; ഡോ റുവൈസിന്റെ ജാമ്യാപേക്ഷ തള്ളി കോടതി

തിരുവനന്തപുരം: യുവ ഡോക്ടറുടെ ആത്മഹത്യയിൽ അറസ്റ്റിലായ ഡോ റുവൈസിന്റെ ജാമ്യാപേക്ഷ തള്ളി കോടതി. തിരുവനന്തപുരം സ്പെഷ്യല്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് റുവൈസിന്റെ ജാമ്യാപേക്ഷ തള്ളിയത്. അതീവ ഗൗരവമുള്ള കുറ്റമാണ് പ്രതി ചെയ്തതെന്ന് കോടതി നിരീക്ഷിച്ചു. സ്ത്രീധനത്തിന്റെ പേരിൽ ആയിരുന്നു യുവ ഡോക്ടറുടെ ആത്മഹത്യ. അവസാന നിമിഷമാണ് ഡോ. റുവൈസും കുടുംബവും വിവാഹത്തില്‍ നിന്ന് പിന്മാറിയത്. വിവാഹത്തിന് മുന്നോടിയായി റുവൈസും ബന്ധുക്കളും ഷഹനയുടെ വീട്ടിലേക്കും ഷഹനയുടെ ബന്ധുക്കള്‍ റുവൈസിൻ്റെ വീട്ടിലേക്കും പോയിരുന്നു. വിവാഹ തീയതി ഉള്‍പ്പെടെ…

Read More

കാശ്മീരിന് പരമാധികാരമില്ല; ആര്‍ട്ടിക്കിള്‍ 370 താല്കാലികമെന്ന് സുപ്രീം കോടതി

ദില്ലി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കികൊണ്ടുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനം ശരിവെച്ച് സുപ്രീംകോടതി. നിയമസഭ പിരിച്ചുവിട്ടതിലും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിലും ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഭരണഘടനയുടെ 370-ാം വകുപ്പ് പ്രകാരം ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവിയാണ് സുപ്രീം കോടതി റദ്ദാക്കിയത്. ഭരണഘടനയുടെ 370-ാം അനുച്ഛേദം താല്ക്കാലികമായിരുന്നുവെന്ന് കോടതി പറഞ്ഞു. ഭരണഘടന അസംബ്ലി ഇല്ലാതായപ്പോള്‍ അനുച്ഛേദം 370 നല്‍കിയ പ്രത്യേക അവകാശങ്ങളും ഇല്ലാതായി എന്ന് നിരീക്ഷിച്ച കോടതി, ജമ്മു കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും കൂട്ടിച്ചേര്‍ത്തു. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്…

Read More

വെഞ്ഞാറമൂട്ടിൽ വാഹനം ഹോട്ടലിൽ ഇടിച്ച് കയറി; ഹോട്ടൽ ഉടമയ്ക്ക് ദാരുണാന്ത്യം

വെഞ്ഞാറമൂട് : ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ആന്ധ്രപ്രദേശ് സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് ഹോട്ടലിൽ ഇടിച്ചു കയറി ഹോട്ടൽ ഉടമയ്ക്ക് ദാരുണാന്ത്യം. വെഞ്ഞാറമൂട് തണ്ട്രാംപൊയ്ക നെസ്റ്റ് ബേക്കറി ഉടമ അമ്പലം മുക്ക് സ്വദേശി രമേശാണ് (49) മരിച്ചത്. വെഞ്ഞാറമൂട് തണ്ട്രാംപൊയ്ക ജംഗ്ഷനു സമീപം ഇന്ന് പുലർച്ചെ 4.45 മണിയോടെയായിരുന്നു അപകടം.രാവിലെ ഹോട്ടൽ തുറക്കാനെത്തിയ രമേശ് സ്ഥാപനം തുറന്നു കൊണ്ടിരിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് പാഞ്ഞ് കയറി രമേശിനെയും ഇടിച്ച് തെറിപ്പിപ്പിക്കുകയായിരുന്നു.കാറിൽ ഉണ്ടായിരുന്നവരുടെ പരുക്ക്…

Read More

വയനാട് യുവാവിനെ കൊന്ന കടുവയ്ക്കായി വനംവകുപ്പ് തെരച്ചില്‍ ഇന്നും തുടരും, കൂടുതല്‍ ക്യാമറ ട്രാപ്പുകള്‍ വച്ചു

കല്പറ്റ: വയനാട് വാകേരി കൂടല്ലൂരില്‍ യുവാവിനെ ആക്രമിച്ച് കൊന്ന കടുവയ്ക്കായി വനംവകുപ്പ് തെരച്ചില്‍ ഇന്നും തുടരും.മൂന്ന് സംഘങ്ങളായിട്ടാണ് പ്രദേശത്ത് വനംവകുപ്പ് തെരച്ചില്‍ നടത്തുന്നത്. ഏത് കടുവയാണ് പ്രദേശത്തുള്ളതെന്ന് കണ്ടെത്താന്‍ വനംവകുപ്പ് കൂടുതല്‍ ക്യാമറ ട്രാപ്പുകള്‍ വച്ചിട്ടുണ്ട്. 11 ക്യാമറകളാണ് കടുവയെ തിരിച്ചറിയാനായി പലയിടത്ത് സ്ഥാപിച്ചിട്ടുള്ളത്. ഇത് പരിശോധിച്ചും കാല്‍പ്പാടുകള്‍ പിന്തുടര്‍ന്നുമാകും ഇന്നത്തെ തെരച്ചില്‍. വനംവകുപ്പ് ജീവനക്കാര്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉള്ളതിനാല്‍, പൊലീസ് സംരക്ഷണയിലാകും തെരച്ചില്‍. കടുവയെ പിടികൂടാനുള്ള ഉത്തരവ് ഇന്നലെ ഉച്ചയോടെ ചീഫ് വൈല്‍ഡ് ലൈഫ് വാഡന്‍…

Read More

സന്നിധാനത്ത് തിരക്ക് നിയന്ത്രണ വിധേയം; ഇന്ന് വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തത് 80000 പേര്‍

പത്തനംതിട്ട: ശബരിമലയില്‍ തിരക്ക് നിയന്ത്രണ വിധേയമാകുന്നു. ഇന്നലെ 77, 732 പേരാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ഇന്ന് വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തത് 80000 പേരാണ്. സ്‌പോട്ട് ബുക്ക് ചെയ്തവര്‍ 9690 ആണ്. അതേസമയം, ശബരിമലയിലെ ഭക്തരുടെ തിരക്കിലെ നിയന്ത്രണം സംബന്ധിച്ച് സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, ജി ഗിരീഷ് എന്നിവര്‍ ഉള്‍പ്പെട്ട ദേവസ്വം ബെഞ്ച് ആണ് ഹര്‍ജി പരിഗണിക്കുന്നത്. തിരക്ക് നിയന്ത്രിക്കാന്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച്…

Read More

ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കൽ; രാജ്യം ഉറ്റുനോക്കുന്ന നിർണായക വിധി ഇന്ന്

ന്യൂഡല്‍ഹി: ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയതിനെതിരെയുള്ള ഹർജികളിൽ സുപ്രീം കോടതിയുടെ നിർണായക വിധി ഇന്ന്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, ബി.ആർ.ഗവായ്, സൂര്യകാന്ത് എന്നിവരും ബെഞ്ചിൽ ഉൾപ്പെടുന്നു. നാഷനൽ കോൺഫറൻസും ജമ്മു കശ്മീർ ഹൈക്കോടതി ബാർ അസോസിയേഷനും മറ്റുമാണു ഹർജി നൽകിയിരിക്കുന്നത്. ഓഗസ്റ്റ് 2 മുതൽ വാദം കേട്ട കേസ് സെപ്റ്റംബർ 5ന് ആണു വിധി പറയാൻ മാറ്റിയത്….

Read More

മുറി വൃത്തിയാക്കാൻ കൂട്ടിക്കൊണ്ടുവന്ന പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; നാൽപ്പത്തിരണ്ടുകാരനെ അറസ്റ്റ് ചെയ്ത് പൊലീസ്

കോഴിക്കോട്: വടകരയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. വണ്ണാന്‍റവിട അബൂബക്കർ (42) എന്നയാളെയാണ് ചോമ്പാല പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട് സ്വദേശിയായ പതിനാറുകാരിയെ പീഡിപ്പിച്ച കേസിലാണ് ഇയാൾ പിടിയിലായത്. മാഹിയിൽ താമസിക്കുന്ന കുട്ടിയെ മുറി വൃത്തിയാക്കാൻ കൂട്ടിക്കൊണ്ടുവന്ന് പീഡിപ്പിച്ചെന്നാണ് പരാതി. പോക്സോ വകുപ്പുകൾ ചേർത്താണ് അറസ്റ്റ്. പ്രതിയെ വടകര ഒന്നാം ക്ലാസ് മജിസ്‍ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial