തെരഞ്ഞെടുക്കപ്പെട്ടത് പത്ത് സംസ്ഥാന സമ്മേളനങ്ങളിൽ; പിഡിപി ചെയർമാനായി വീണ്ടും അബ്ദുൾ നാസർ മഅ്ദനി

കോട്ടക്കൽ: പിഡിപി ചെയർമാനായി അബ്ദുൾ നാസർ മഅ്ദനിയെ വീണ്ടും തെരഞ്ഞെടുത്തു. ഇദ്ദേഹത്തെ ചെയർമാനായി തുടർച്ചയായ 10 സംസ്ഥാന സമ്മേളനങ്ങളിലും തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. കോട്ടക്കലിൽ ചേർന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തിലായിരുന്നു തീരുമാനം എടുതത്ത്. പിഡിപി രൂപീകരണത്തിന്റെ മുപ്പതാം വാർഷികത്തിലാണ് പാർട്ടിയുടെ പത്താം സംസ്ഥാന സമ്മേളനം കോട്ടക്കലിൽ തുടക്കമായിരിക്കുന്നത്. രാവിലെ ആരംഭിച്ച സംസ്ഥാന പ്രതിനിധി സമ്മേളനം ഓൺലൈനിലൂടെ അബ്ദുൾ നാസർ മഅ്ദനിയാണ് ഉദ്ഘാടനം ചെയ്തത്.

Read More

പ്രിയ നേതാവിന് വിട നല്‍കി വന്‍ ജനാവലി; വിലാപ യാത്ര കാനത്തെത്തി, സംസ്കാരം ഇന്ന് രാവിലെ 11ന്

കോട്ടയം: അന്തരിച്ച സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന് കേരളം ഇന്ന് വിട നൽകും. രാവിലെ 11 മണിക്ക് കോട്ടയം വാഴൂർ കാനത്തെ തറവാട്ട് വളപ്പിലാണ് സംസ്കാര ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. ഇന്നലെ ഉച്ചയോടെ തിരുവനന്തപുരത്ത് നിന്ന് കാനത്തിന്റെ മൃതശരീരവുമായി പുറപ്പെട്ട വിലാപയാത്ര ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് കാനത്തെ വീട്ടിൽ എത്തിയത്. പുലർച്ചെ ഒന്നിന് കോട്ടയം സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദർശനത്തിനുശേഷമാണ് വീട്ടിലേക്ക് കൊണ്ടുവന്നത്. തിരുവനന്തപുരം മുതൽ കോട്ടയം വരെ 12 മണിക്കൂർ നീണ്ട വിലാപ യാത്രക്കൊടുവിലാണ് കാനത്തിന്റെ…

Read More

16 പേരിൽ നിന്ന് അഞ്ച് ലക്ഷം രൂപ വീതം വാങ്ങി; വിദേശജോലി വാഗ്ദാനം ചെയ്ത് ട്രാവൽ ഏജൻസി ഉടമ മുങ്ങിയതായി പരാതി

കൊച്ചി :വിദേശജോലി വാഗ്ദാനം ചെയ്ത് ട്രാവൽ ഏജൻസി ഉടമ മുങ്ങിയതായി പരാതി. കാക്കനാട് ഉള്ള യൂറോ ഫ്ലൈ ഹോളിഡേയ്സ് ഉടമ ഷംസീറിനെതിരെയാണ് പരാതി. പാലക്കാട് സ്വദേശിയാണ് ഷംസീർ. തട്ടിപ്പിന് ഇരയായവർ തൃക്കാക്കര പൊലീസിൽ പരാതി നൽകി. 16 പേരെയാണ് ഷംസീർ പറ്റിച്ചെന്ന് പരാതി ഉയർന്നത്. ഇവരുടെ കയ്യിൽ നിന്ന് 5 ലക്ഷം രൂപ വീതം ഷംസീർ വാങ്ങിയിരുന്നു. തുടർന്ന്, കാനഡയിൽ പോകാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്താൻ ഇവരോട് ആവശ്യപ്പെട്ടു. പണം നൽകിയവർ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്.

Read More

സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങി; പതിമൂന്നുകാരൻ മുങ്ങിമരിച്ചു

കോഴിക്കോട്: സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ പതിമൂന്നുകാരൻ മുങ്ങിമരിച്ചു. തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി റയോൺ ഷിന്റോ (13) ആണു മരിച്ചത്. ഇരുവഴിഞ്ഞിപുഴയുടെ കൽപുഴായി കടവിൽ ഇന്ന് ഉച്ചയ്ക്കാണ് അപകടമുണ്ടായത്. സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ ഇറങ്ങിയ റയോൺ മുങ്ങിത്താഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ഉടൻ തന്നെ ആളുകളെ വിവരമറിയിച്ചു. അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേർന്നു കുട്ടിയെ പുഴയിൽനിന്നു പുറത്തെടുത്ത് മുക്കം കെഎംസിടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

കരുത്തുറ്റ കാനത്തിന് കണ്ണീരോടെ വിടനൽകി തലസ്ഥാനം; വിലാപയാത്ര കോട്ടയത്തേക്ക്

തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വിട നൽകി തലസ്ഥാനം. തിരുവനന്തപുരം പട്ടം സിപിഐ ഓഫീസിലെ പൊതുദർശനം പൂർത്തിയായ ശേഷം രണ്ടേകാലോടെയാണ് വിലാപയാത്ര ആരംഭിച്ചത്. ആയിരങ്ങളാണ് പ്രിയ നേതാവിന് അന്ത്യാഭിവാദ്യമർപ്പിക്കാനായി തലസ്ഥാനത്തേക്ക് എത്തിയത്.  സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കെ കെ ശൈലജ, പി കെ ശ്രീമതി,  എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ, എം വിജയകുമാർ,  മന്ത്രിമാരായ കെ രാജൻ, ജി…

Read More

കശ്മീര്‍ വാഹനാപകടത്തിൽ മരണം അഞ്ചായി: ചികിത്സയിലിരുന്ന ചിറ്റൂർ സ്വദേശി മനോജും മരിച്ചു

പാലക്കാട്: കശ്മീരിലുണ്ടായ അപകടത്തിൽ ചികിത്സയിലുണ്ടായിരുന്ന ഒരാള്‍ കൂടി മരിച്ചു. ചിറ്റൂര്‍ സ്വദേശി മനോജാണ് മരണപ്പെട്ടത്. ഇദ്ദേഹം ഗുരുതരാവസ്ഥയില്‍ എസ്‌കെഐഎംഎസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയർന്നു. ഇന്ന് രാവിലെ മനോജ് മരിച്ചവിവരം നോര്‍ക്ക ഓഫീസ് മന്ത്രി കെ കൃഷ്ണന്‍ കുട്ടിയുടെ ഓഫീസിനെ അറിയിക്കുകയായിരുന്നു. ആശുപത്രിയിലെ നടപടി ക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ 30-നാണ് നെടുങ്ങോടുനിന്ന് പതിമൂന്നംഗസംഘം വിനോദയാത്ര പോയത്. കഴിഞ്ഞ ചൊവ്വാഴ്ച ശ്രീനഗര്‍-ലേ പാതയില്‍ രണ്ടുവാഹനങ്ങളില്‍ സഞ്ചരിക്കുന്നതിനിടെ…

Read More

കടലില്‍ കുളിക്കാനിറങ്ങി; ചാവക്കാട് യുവാവ് മുങ്ങിമരിച്ചു, ഒരാള്‍ രക്ഷപ്പെട്ടു

തൃശ്ശൂര്‍: കടലില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവിന് ദാരുണാന്ത്യം. കോയമ്പത്തൂർ കോത്തന്നൂർ സ്വദേശി അശ്വിൻ ജോൺസ് ആണ് മുങ്ങി മരിച്ചത്. തൃശ്ശൂര്‍ ചാവക്കാട്ടെ കടല്‍ തീരത്ത് ഇന്ന് രാവിലെ 10.30നാണ് അപകമുണ്ടായത്. അശ്വിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് അശ്വന്ത് രക്ഷപ്പെട്ടു. തീരദേശ പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ മുതല്‍ കടലില്‍ വലിയ രീതിയിലുള്ള തിരയുണ്ടായിരുന്നു. കടലില്‍ കുളിക്കാനിറങ്ങിയ യുവാക്കള്‍ തിരയിലകപെടുകയായിരുന്നു. ഇതിനിടെ, ഇന്ന് രാവിലെ മലപ്പുറത്ത് കടലിൽ വള്ളം മറിഞ്ഞും അപകടമുണ്ടായി. മലപ്പുറം താനൂർ ഒട്ടും…

Read More

ഹൽദി ആഘോഷത്തിനിടെ മതിൽ ഇടിഞ്ഞു വീണു; 6 മരണം; 21 പേർക്ക് പരുക്ക്

ഉത്തർപ്രദേശ്: ഉത്തർപ്രദേശിൽ ഹൽദി ആഘോഷത്തിനിടെ മതിൽ ഇടിഞ്ഞുവീണു. അപകടത്തിൽ ഒരു കുട്ടിയും അഞ്ച് സ്ത്രീകളും മരിച്ചു. 21 പേർക്ക് പരിക്കുണ്ട്. മൗ ജില്ലയിൽ വെള്ളിയാഴ്‌ച വൈകുന്നേരമാണ് അപകടം ഉണ്ടായത്. ചെറിയ വീടുകൾ തിങ്ങിനിറഞ്ഞ പ്രദേശത്തെ ചുറ്റമതിൽ ആണ് ഇടിഞ്ഞുവീണത്. ചെണ്ടമേളങ്ങൾക്ക് പിന്നാലെ ഇടവഴിയിലൂടെ സ്ത്രീകൾ ഘോഷയാത്രയായി നടന്നു വരുന്നതിനിടെയാണ് അപകടം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മതിൽ ഇടിഞ്ഞു വീഴുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Read More

കാനം രാജേന്ദ്രന്റെ മൃതദേഹം തലസ്ഥാനത്ത് എത്തിച്ചു; ഉച്ചയ്ക്ക് വിലാപയാത്രയായി കോട്ടയത്തേക്ക്

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിച്ചു. മന്ത്രിമാരായ കെ രാജൻ, പി പ്രസാദ് എന്നിവർ മൃതദേഹത്തെ അനുഗമിക്കും. പാർട്ടി ആസ്ഥാനത്തെ പൊതുദർശനത്തിന് ശേഷം ഉച്ചക്ക് രണ്ട് മണി വരെ പട്ടം പി എസ് സ്മാരകത്തിലും പൊതുദർശനം ഉണ്ടാകും. തുടർന്ന് വിലാപയാത്രയായി മൃതദേഹം കോട്ടയത്ത് എത്തിക്കും. നാളെ രാവിലെ 11 മണിക്ക് കോട്ടയത്തെ വാഴൂരിലെ വീട്ടിലാണ് കാനത്തിൻ്റെ സംസ്കാരച്ചടങ്ങുകൾ നടക്കുക. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു 73 വയസുകാരനായ കാനം രാജേന്ദ്രൻ്റെ അന്ത്യം….

Read More

ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമം; ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങി; ഡോക്ടർക്ക് ദാരുണാന്ത്യം

കോഴിക്കോട്: ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ ഡോക്ടർക്ക് ദാരുണാന്ത്യം. ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങുകയായിരുന്നു കണ്ണൂർ റീജനൽ പബ്ലിക് ഹെൽത്ത് ലാബിലെ കൺസൽറ്റന്റ് ഡോ. എം.സുജാത. ഇന്ന് രാവിലെ പത്തേകാലോടെയാണ് സംഭവം. കണ്ണൂരിലേക്കു പോകാനായി ഇവർ സ്റ്റേഷനിലെത്തിയപ്പോൾ എറണാകുളം– കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ് അവിടെ നിന്ന് പുറപ്പെടുകയായിരുന്നു. കയറാൻ നോക്കിയപ്പോൾ ആർപിഎഫ് ഉദ്യോഗസ്ഥൻ തടഞ്ഞു. ഡോക്ടറെ ബെഞ്ചിലിരുത്തി. ഉടനെ ട്രെയിൻ പതുക്കെയായപ്പോൾ ഇവർ ഓടി കയറുകയായിരുന്നു. വീഴാൻ പോകവേ യാത്രക്കാരും ആർപിഎഫ് ഉദ്യോഗസ്ഥനും ചേർന്ന് താങ്ങി നിർത്താൻ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial