തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഭൂചലനം; 3.2 തീവ്രത രേഖപ്പെടുത്തി

തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഭൂചലനം. തമിഴ്‌നാട്ടിലെ ചെങ്കല്‍പട്ട് ജില്ലയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് റിക്ടര്‍ സ്‌കെയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. രാവിലെ 7.39 ന് 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്. കര്‍ണാടകയിലെ വിജയപുരയിലും ഭൂചലനം അനുഭവപ്പെട്ടതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസമോളജി ‘എക്‌സില്‍’ പോസ്റ്റ് ചെയ്തു.

Read More

തമിഴ്നാട്ടിലും കർണാടകയിലും ഭൂചലനം

ചെന്നൈ: തമിഴ്നാട്ടിലും കർണാടകയിലും ഭൂചലനം. തമിഴ്നാട് ചെങ്കൽപെട്ടിലാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാവിലെ 7:39നാണ് ഉണ്ടായത്. എന്നാൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, കർണാടകയിലെ വിജയപുരയിലും ചെറുഭൂചലനമുണ്ടായി. പുലർച്ചെ 6.52- നാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 3.1തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, ചെന്നൈയിലെ പ്രളയവുമായി ഭൂചലനത്തിന് ബന്ധമുണ്ടോയെന്ന് വിദഗ്ധർ പരിശോധിക്കുകയാണ്. മഴ കുറഞ്ഞതോടെ വെള്ളക്കെട്ട് നീങ്ങിയെങ്കിലും തമിഴ്നാട്ടിൽ ദുരിതം തുടരുകയാണ്.

Read More

നടി ലക്ഷ്മിക സജീവൻ അന്തരിച്ചു

പള്ളുരുത്തി: നടി ലക്ഷ്മിക സജീവൻ (രേഷ്മ -24) ഷാർജയിൽ അന്തരിച്ചു. പള്ളുരുത്തി കച്ചേരിപ്പടി വാഴവേലിൽ വീട്ടിൽ സജീവന്റേയും ലിമിറ്റയുടേയും മകളാണ്. ഷാർജയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിച്ചു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കറുപ്പിൻറെ വേറിട്ട ആശയവുമായെത്തി പ്രേക്ഷകരുടെ മനം കവർന്ന ഹ്രസ്വചിത്രമായിരുന്നു കാക്ക. അതിലെ നായിക ആയി വന്നാണ് ലക്ഷ്മിക ഹൃദയം കവർന്നത്. പഞ്ചമി എന്ന പെൺകുട്ടിയുടെ ജീവിതത്തിലൂടെ ആയിരുന്നു കഥ മുൻപോട്ട് പോയിരുന്നത്. കൊച്ചി സ്വദേശിനിയാണ് ലക്ഷ്മിക. സജീവൻ– ലിമിറ്റ ദമ്പതികളുടെ ഏകമകൾ ആയിരുന്നു….

Read More

ഇത്തവണ കേന്ദ്രബജറ്റ് ഉണ്ടാവില്ല, പകരം വോട്ട് ഓണ്‍ അക്കൗണ്ട്

ന്യൂഡൽഹി: 2024 ഫെബ്രുവരി ഒന്നിന് നടക്കാനിരിക്കുന്ന ബജറ്റില്‍ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കേണ്ടെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. തിരഞ്ഞെടുപ്പ് നടക്കേണ്ടതിനാല്‍ വരാനിരിക്കുന്ന ബജറ്റ് വോട്ട് ഓണ്‍ അക്കൗണ്ട് മാത്രമാകും. പൂര്‍ണ്ണ ബജറ്റ് ജൂലായ് മാസത്തിലാകുമെന്നും അവര്‍ സൂചന നല്‍കി. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ ഗ്ലോബല്‍ ഇക്കണോമിക് പോളിസി ഫോറത്തില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി. പ്രഖ്യാപനങ്ങള്‍ക്കായി പൊതുതിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കാത്തിരിക്കേണ്ടിവരുമെന്നും അവര്‍ പറഞ്ഞു. വോട്ട് ഓണ്‍ അക്കൗണ്ട് ഇടക്കാല ബജറ്റ് മാത്രമാണ്. പുതിയ സര്‍ക്കാര്‍ വരുന്നതു വരെയുള്ള ചെലവുകള്‍ക്കായി നിലവിലുള്ള സര്‍ക്കാര്‍…

Read More

കോവിഡ് കാലത്ത് ജീവനൊടുക്കിയത് 35,950 വിദ്യാർത്ഥികൾ; ഞെട്ടിക്കുന്ന കണക്കുകൾ ഇങ്ങനെ

ന്യൂഡൽഹി: കോവിഡ് കാലത്ത് ഇന്ത്യയിൽ ജീവനൊടുക്കിയത് 35,950 വിദ്യാർത്ഥികൾ. കേന്ദ്ര സർക്കാർ പാർലമെന്റിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യംവ്യക്തമാക്കുന്നത്. 2019-നും 2021-നും ഇടയിൽ35,950വിദ്യാർഥികൾആത്മഹത്യചെയ്തതായികേന്ദ്രസാമൂഹികനീതി ശാക്തീകരണ സഹമന്ത്രിഅബ്ബയ്യനാരായണസ്വാമിപാർലമെന്റിൽ വ്യക്തമാക്കി. ഈ കാലയളവിൽ ഓരോ വർഷവുംആത്മഹത്യകളുടെഎണ്ണംവർധിച്ചുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പട്ടികജാതി-പട്ടികവർഗ-പിന്നാക്കസമുദായങ്ങളിലെ വിദ്യാർഥികളുടെ വിവരങ്ങൾ തേടിയുള്ള ചോദ്യത്തിന്മറുപടിയായാണ്ഇക്കാര്യംഅറിയിച്ചത്. 2019-ൽ10,335വിദ്യാർത്ഥികളാണ് ആത്മഹത്യ ചെയ്തത്. 2020-ൽ 12,526 വിദ്യാർത്ഥികൾ ജീവനൊടുക്കിയപ്പോൾ 2021-ൽആത്മഹത്യയിൽ അഭയം തേടിയത് 13,089വിദ്യാർത്ഥികളാണ്. കേരളത്തിൽ യഥാക്രമം 2019, 2020, 2021 വർഷങ്ങളിൽ 418, 468, 497 വിദ്യാർഥികൾ ജീവനൊടുക്കി.വിദ്യാർത്ഥി ആത്മഹത്യയിൽ മുന്നിൽമഹാരാഷ്ട്ര(4969)യാണ്.മിസോറ(25)മിലാണ് കുറവ്….

Read More

മൂന്ന് മാസം അവധി വേണം’- അപേക്ഷ നൽകി കാനം; ബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറി ചുമതലയിലേക്ക്

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നു മൂന്ന് മാസത്തെ അവധിക്ക് അപേക്ഷ നൽകി കാനം രാജേന്ദ്രൻ. ദേശീയ നേതൃത്വത്തിനാണ് അദ്ദേഹം അപേക്ഷ നൽകിയത്. പകരം ചുമതല ബിനോയ് വിശ്വത്തിനു നൽകണമെന്നും അദ്ദേഹം അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അപേക്ഷയിൽ ഈ മാസം ചേരുന്ന ദേശീയ എക്സ്ക്യൂട്ടീവ് കമ്മിറ്റി തീരുമാനം എടുക്കും. ആരോഗ്യ പ്രശ്‌നങ്ങൾ അലട്ടുന്നതിനാൽ കാനം ചികിത്സയിലും വിശ്രമത്തിലുമാണ്.അടുത്ത കാലത്താണ് അദ്ദേഹത്തിന്റെ കാലിൽ ശസ്ത്രക്രിയ നടന്നത്. സഞ്ചാരത്തിനു ബുദ്ധിമുട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് അവധിക്ക് അപേക്ഷ നൽകിയത്.

Read More

കളമശേരി സ്ഫോടനത്തിൽ ഒരാൾ കൂടി മരിച്ചു; മരണം 8 ആയി

കളമശേരിയിൽ പ്രാർത്ഥനയ്ക്കിടയുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം എട്ടായി. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന തൊടുപുഴ വണ്ടമറ്റം സ്വദേശി ലില്ലി ജോൺ ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ലില്ലി. ഇവരുടെ ഭർത്താവ് ജോൺ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.ഒക്ടോബര്‍ 29-ന് രാവിലെ ഒന്‍പതരയോടെയാണ് യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടന്ന സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ ഹാളില്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനം നടക്കവേ രണ്ടായിരത്തിലധികം പേര്‍ ഹാളിലുണ്ടായിരുന്നു.ഡൊമിനിക് മാർട്ടിൻ ആണ് പ്രാർത്ഥന നടന്ന കളമശേരിയിലെ കൺവെൻഷൻ സെന്ററിൽ…

Read More

ജിയോ ബേബിയോടുള്ള ഫറൂഖ് കോളേജ് മാനേജ്മെൻ്റ് – യൂണിയൻ സമീപനം പ്രതിഷേധാർഹം – എഐഎസ്എഫ്

തിരുവനന്തപുരം: സംവിധായകൻ ജിയോ ബേബിയെ അപമാനിച്ച കോഴിക്കോട് ഫറൂഖ് കോളേജ് മാനേജ്മെൻ്റ് സമീപനം പ്രതിഷേധാർഹമാണെന്ന് എഐഎസ്എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു. ഫിലിം ക്ലബ്ബിൻ്റെ പരിപാടിക്കായി ക്ഷണിക്കുകയും എന്നാൽ അതിനു ശേഷം ഒരു അറിയിപ്പും നൽകാതെ പരിപാടി ഉപേക്ഷിക്കുകയുമാണ് ചെയ്തത്. സംവിധായകൻ്റെ പരാമർശങ്ങൾ കോളേജിൻ്റെ ധാർമ്മിക മൂല്യങ്ങൾക്ക് ചേർന്നതല്ല എന്ന പേരിൽ കോളേജ് യൂണിയൻ പരിപാടി ഒഴിവാക്കുകയായിരുന്നു.പരിപാടിക്കായി ക്ഷണിക്കുകയും അതിനു ശേഷം അപമാനിക്കുകയും ചെയ്ത ഈ നടപടി പ്രതിഷേധാർഹമാണെന്നും യൂണിയനും മാനേജ്മെൻ്റും അദ്ദേഹത്തോട് മാപ്പ് പറയണമെന്നും കേരളത്തിലെ പ്രബുദ്ധ…

Read More

2000 രൂപയ്ക്ക് മുകളിലുള്ള ഡിജിറ്റൽ പണമിടപാടിന് നിയന്ത്രണം വരുന്നു

യുപിഐ പോലുള്ള ഡിജിറ്റല്‍ പണമിടപാടുകളിലെ തട്ടിപ്പുകള്‍ തടയാനായി അപരിചിതരായ രണ്ട് പേര്‍ തമ്മിലുള്ള പണമയക്കല്‍ വൈകിക്കാൻ നിര്‍ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. രണ്ട് വ്യക്തികള്‍ തമ്മില്‍ ആദ്യമായി യുപിഐ മുഖേന ഇടപാട് നടത്തുമ്പോള്‍ നാല് മണിക്കൂർ സമയത്തേക്ക് എങ്കിലും പണമയക്കല്‍ തടയാനാണ് നീക്കം. 2000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകള്‍ക്കാണ് ഈ നിയന്ത്രണം കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത്. ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് കാലതാമസം വരുത്തുമെന്നതിനാല്‍ ഈ നീക്കം വലിയ വിവാദമാകുമെന്നത് തീര്‍ച്ചയാണ്. അതേസമയം, സൈബര്‍ സെക്യൂരിറ്റി ഉറപ്പാക്കാൻ ഈ നീക്കം അത്യാവശ്യമാണെന്നും…

Read More

മാനന്തവാടിയില്‍ മാസം തികയാതെ പ്രസവിച്ച ഇരട്ടക്കുട്ടികള്‍ മരിച്ചു

കല്‍പ്പറ്റ: വയനാട്ടിൽ മാസം തികയാതെ പ്രസവിച്ച ഇരട്ടക്കുട്ടികള്‍ മരിച്ചു. മാനന്തവാടി മെഡിക്കൽ കോളേജിലാണ് സംഭവം . തരുവണ പാലിയണ ആദിവാസി കോളനിയിലെ ബാബു – ശാന്ത ദമ്പതികളുടെ നവജാത ശിശുക്കളാണ് മരണപ്പെട്ടത്. ശാന്ത ഏഴ് മാസം ഗർഭിണിയായിരുന്നു. വയറുവേദനയെ തുടർന്ന് ഇന്നലെ ഉച്ചയോടെയാണ് ശാന്തയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. തുടർന്ന്, വൈകീട്ടോടെ ശാന്ത ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകുകയായിരുന്നു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial