മുന്നണിയുടെ ലക്ഷ്യങ്ങൾ കൈവരിക്കാനായില്ല; ആം ആദ്മി പാര്‍ട്ടിയുമായുള്ള രാഷ്ട്രീയ സഖ്യം ട്വന്റി ട്വന്റി പാര്‍ട്ടി അവസാനിപ്പിച്ചതായി സാബു ജേക്കബ്

കൊച്ചി: ആം ആദ്മി പാര്‍ട്ടിയുമായുള്ള രാഷ്ട്രീയ സഖ്യം ട്വന്റി ട്വന്റി പാര്‍ട്ടി അവസാനിപ്പിച്ചു. ട്വന്റി ട്വന്റി നേതാവ് സാബു ജേക്കബ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സഖ്യം രാഷ്ട്രീയമായി ഗുണം ചെയ്യില്ലെന്ന് ബോധ്യപ്പെട്ടത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് സാബു ജേക്കബ് വിവരിച്ചു. രാഷ്ട്രീയ സഖ്യം അവസാനിപ്പിക്കുന്ന തീരുമാനം ഡല്‍ഹി മുഖ്യമന്ത്രിയും എ എ പി ദേശീയ കണ്‍വീനറുമായ അരവിന്ദ് കേജ്രിവാളിനെ അറിയിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. സഖ്യം പ്രഖ്യാപിച്ച് ഒന്നരവര്‍ഷം പിന്നിടുമ്പോളാണ് എ എ പിയും ട്വന്റി ട്വന്റിയും വേര്‍പിരിയുന്നത്. 2022…

Read More

12 വർഷത്തിന് ശേഷം കർദിനാൾ ജോർജ് ആലഞ്ചേരി സിറോ മലബാർ സഭ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു

കൊച്ചി: കർദിനാൾ ജോർജ് ആലഞ്ചേരി സിറോ മലബാർ സഭ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു. 12 വ‍ർഷത്തിന് ശേഷമാണ് സഭയുടെ അധ്യക്ഷൻ എന്ന പദവിയിൽ നിന്നും അദ്ദേഹം ഒഴിയുന്നത്. സിറോ മലബാർ സഭയെ വർഷങ്ങളായി വരിഞ്ഞുമുറുക്കിയ ഭൂമി വിൽപ്പനയും കുർബാന വിവാദവുമാണ് കർദിനാൾ ജോർജ് ആലഞ്ചേരിയുടെ സ്ഥാനത്യാഗത്തിന് പ്രധാനമായും വഴിതുറന്നത്. കേരള കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം കല്ലേറേറ്റ സഭാധ്യക്ഷ്യൻ കൂടിയാണ് ഒടുവിൽ പടിയിറങ്ങുന്നത്. ചങ്ങനാശേരി തുരുത്തിക്കാരനായ ഗീവർഗീസ് എസ് ബി കോളജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ…

Read More

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി; മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതിൽ അന്വേഷണത്തിന് ഉത്തരവിട്ട്‌ ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ ശാസ്ത്രീയ അന്വേഷണം നടത്തണമെന്ന ആവശ്യം അംഗീകരിച്ച് ഹൈക്കോടതി. കേസിൽ അതിജീവിത നൽകിയ ഹർജിയിലാണ് ഹൈക്കോടതി അനൂകുലമായ വിധി പറഞ്ഞത്. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതിൽ അന്വേഷണം വേണമെന്നാണ് കോടതിയുടെ ഉത്തരവ്. എറണാകുളം ജില്ലാ സെഷൻസ് ജഡ്ജിക്ക് ഇതിൽ അന്വേഷണം നടത്താമെന്നും ആവശ്യമെങ്കിൽ പോലീസിന്റെയോ മറ്റുഏജൻസികളുടെയോ സഹായം തേടാമെന്നും കോടതി വ്യക്തമാക്കി. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതിൽ ഒരുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം….

Read More

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; അപകടം പുതിയ സിലിണ്ടര്‍ ഘടിപ്പിക്കുന്നതിനിടെ

കല്‍പ്പറ്റ: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീടിന്റെ അടുക്കളഭാഗവും മേല്‍ക്കൂരയും തകര്‍ന്നു. പുതിയ ഗ്യാസ് സിലിണ്ടര്‍ ഘടിപ്പിക്കുന്നതിനിടെയാണ് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്ന് രാവിലെ എട്ട് മണിയോടെ വയനാട് വെണ്ണിയോട് കല്ലട്ടിയിലാണ് സംഭവം. കഴിഞ്ഞദിവസം ഇറക്കിയ പുതിയ സിലിണ്ടര്‍ ഘടിപ്പിക്കുന്നതിനിടെ ഗ്യാസ് പെട്ടന്ന് ചോരുകയായിരുന്നു. തൊട്ടപ്പുറത്തെ അടുപ്പില്‍ തീയുണ്ടായിരുന്നു. ഇതിന് പിന്നാലെ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അടുക്കളയുടെ മേല്‍ഭാഗമാണ് പൂര്‍ണമായി തകര്‍ന്നത് വീട്ടില്‍ അധികം ആളുകള്‍ ഇല്ലാത്തതും ഗ്യാസിന്റെ മണം പുറത്ത് വന്നതോടെ വീട്ടുകാര്‍ പുറത്തേക്ക് ഇറങ്ങിയതും കൊണ്ടാണ്…

Read More

‘സ്ത്രീധനം ചോദിക്കുന്നവരോട് താൻ പോടോ എന്ന് പറയണം’; യുവ ഡോക്ടർ ഷഹ്നയുടെ ആത്മഹത്യയിൽ പ്രതികരണവുമായി മുഖ്യമന്ത്രി

കൊച്ചി: തിരുവനന്തപുരത്ത് യുവ ഡോക്ടർ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീധനം തന്നാലേ വിവാഹം കഴിക്കൂവെന്ന് പറയുന്നവരോട് താൻ പോടോ എന്ന് പറയാൻ പെൺകുട്ടികൾക്ക് ധൈര്യം വേണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഈ കാര്യങ്ങളിൽ സമൂഹത്തിനും ഉത്തരവാദിത്തം ഉണ്ട്. സമൂഹത്തിന്റെയാകെ നവീകരണം ആവശ്യമാണ്‌. നിയമവും അതിനൊപ്പം ശക്തമാകണമെന്നും അത് സർക്കാർ ചെയ്യുന്നുണ്ടെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. മിശ്ര വിവാഹ ബ്യൂറോ നടത്തുന്നില്ല ആരും. എസ്എഫ്ഐയും ഡിവൈഎഫ്ഐയും നടത്തുന്നില്ല. ഇഷ്ടപ്പെട്ടവർ വിവാഹം കഴിക്കുമെന്നും സമസ്ത നേതാവ്…

Read More

ചെന്നൈ പ്രളയം:മരണം 17 കടന്നു,കുടിവെള്ള ക്ഷാമം രൂക്ഷം

ചെന്നൈ: മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് പ്രളയത്തില്‍ മുങ്ങിയ ചെന്നൈയില്‍ മരണം 17 കടന്നു. ചെന്നൈയിലും സമീപപ്രദേശങ്ങളിലും വൈദ്യുതിവിതരണം പുനഃസ്ഥാപിക്കാനായില്ല, കുടിവെള്ളക്ഷാമവും രൂക്ഷമാണ്. മിഷോങ്ങിന്റെ പ്രഭാവത്തിലുണ്ടായ പ്രളയവും മഴക്കെടുതിയും മൂന്നാം ദിവസം പിന്നിടുമ്പോള്‍ 17 പേരാണ് ഇതുവരെ മരണപ്പെട്ടത്. ചെന്നൈയില്‍ മാത്രം ലക്ഷക്കണക്കിനാളുകളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. തമിഴ്നാടിന്റെ വിവിധഭാഗങ്ങളിലായി 61,000-ലധികം ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വ്യാഴാഴ്ച തമിഴ്നാട് സന്ദര്‍ശിക്കും. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പ്പേട്ട് എന്നീ പ്രദേശങ്ങളില്‍ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും നല്‍കിയ അവധി നീട്ടിയിട്ടുണ്ട്….

Read More

കോഴിക്കോട് മേപ്പയ്യൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു

പേരാമ്പ്ര: മേപ്പയ്യൂരിൽ എടത്തിൽമുക്കിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകന് വെട്ടേറ്റ് പരിക്ക്. വെട്ടേറ്റത് നെല്ലിക്കാത്താഴ സുനിൽ കുമാറി(38)ന്. സംഭവം ഇന്നലെ വൈകീട്ട് അഞ്ചരയ്ക്ക്. ഗുരുതര പരിക്കേറ്റ സുനിൽ കുമാർ കോഴിക്കോട്‌ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. എടത്തിൽമുക്ക് ടൗണിൽ വെച്ച് സുനിൽകുമാറിനെ കാറിലെത്തിയ അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നു. തൊട്ടടുത്ത കടയിലേക്ക് ഓടിക്കയറിയ സുനിൽകുമാറിനെ ഇവിടെ നിന്നും വലിച്ചിറക്കി ആക്രമിച്ചു. സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ആക്രമണത്തിന് പിന്നിൽ മുസ്ലിം ലീഗാണെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. ആക്രമണത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ മേപ്പയൂർ…

Read More

യുവ ഡോക്ടർ ഷഹനയുടെ മരണം; ഒളിവിൽ കഴിഞ്ഞ സുഹൃത്ത് ഡോ. റുവൈസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ പിജി വിദ്യാർത്ഥിനിയും ഡോക്ടറുമായ ഡോ. ഷഹനയുടെ മരണത്തിൽ പ്രതി ഡോ. റുവൈസ് കസ്റ്റഡിയിൽ. പ്രതിയെ വിശദമായ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിയിലേക്ക് കടക്കും. ഇന്നലെ റുവൈസിനെ പ്രതി ചേർത്തിരുന്നു. ആത്മഹത്യാ പ്രേരണക്കുറ്റവും സ്ത്രീധന നിരോധന നിയമവും ചുമത്തിയിരുന്നു. റുവൈസിനെതിരെ ഷഹനയുടെ മാതാവും സഹോദരിയും മൊഴി നൽകി.ഭീമമായ സ്ത്രീധനം നൽകാത്തതിനാൽ വിവാഹത്തിൽ നിന്ന് റുവൈസ് പിന്മാറുകയായിരുന്നു. സ്ത്രീധന ചോദിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പരാതി നൽകിയിരുന്നു കഴിഞ്ഞ ദിവസമാണ് കൂടിയ അളവിൽ…

Read More

പിഞ്ചുകുഞ്ഞിന്റെ കൊലപാതകം: കോടതിമുറ്റത്ത് നാടകീയരംഗങ്ങള്‍, ഏറ്റുമുട്ടി ഷാനിഫും അശ്വതിയും

ആലുവ: ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മയേയും കാമുകനെയും കോടതിയിൽ ഹാജരാക്കിയപ്പോൾ അരങ്ങേറിയത് നാടകീയ സംഭവങ്ങൾ. കോടതിമുറ്റത്ത് നിർത്തിയിട്ടിരുന്ന ജീപ്പിനുള്ളിൽ പ്രതികൾ ഇരുവരും ഏറ്റുമുട്ടുകയായിരുന്നു. ചേർത്തല എഴുപുന്ന സ്വദേശിനി അശ്വതി ഓമനക്കുട്ടൻ (25), സുഹൃത്ത് കണ്ണൂർ ചക്കരക്കൽ സ്വദേശി പി.പി. ഷാനിഫ് (25) എന്നിവരാണ് കോടതി മുറ്റത്ത് തമ്മിൽതല്ലിയത്. ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ മുന്നിലാണ് പ്രതികളുടെ തല്ല് നടന്നത്. ബുധനാഴ്ച ഉച്ചയോടെയാണ് ഇരുവരെയും കോടതിയിൽ ഹാജരാക്കിയത്. കോടതിമുറ്റത്ത് നിർത്തിയിട്ട ജീപ്പിനുള്ളിൽ വെച്ച്…

Read More

നടിയെ ആക്രമിച്ച കേസിൽ നിർണായക ദിനം; മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ ഹൈക്കോടതി വിധി ഇന്ന്

  കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഇന്ന് നിർണായക ദിനം. കേസുമായി ബന്ധപ്പെട്ട മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയതില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് അതിജീവിത നല്‍കിയ ഹര്‍ജിയില്‍ ഇന്ന് വിധി പറയും. കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ മെമ്മറി കാർഡിലെ വിവരം ചോർന്നു എന്ന് ആരോപിച്ചായിരുന്നു അതിജീവിത അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഇതിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണം എന്നാണ് ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യം. ഈ ഹർജിയിലാണ് ഹൈക്കോടതി ജസ്റ്റിസ് കെ ബാബുവാണ് വിധി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial