മുംബൈയിൽ മലയാളി പെൺകുട്ടിയെ 2 സ്ത്രീകളും കാമുകനും ചേർന്ന് മദ്യം നൽകി പീഡിപ്പിച്ചു; നഗ്ന ദൃശ്യങ്ങൾ പകർത്തി

മുംബൈ : 17 വയസ്സുള്ള മലയാളി പെൺകുട്ടിയെ അമ്മയുടെ സുഹൃത്തുക്കളായ രണ്ടു സ്ത്രീകളും അതിലൊരാളുടെ കാമുകനും ചേർന്ന് പീഡിപ്പിച്ചെന്ന പരാതിയിൽ ഉടൻ കേസെടുക്കുമെന്ന് മുംബൈ പൊലീസ് അറിയിച്ചു. മാവേലിക്കരയിൽ കുടുംബവേരുള്ള കുർള നിവാസിയായ നഴ്‌സാണ് മകളെ പീഡിപ്പിച്ചവർക്കെതിരെ പരാതി നൽകിയത്. രണ്ടു വർഷം മുൻപ് നടന്ന പീഡനത്തെക്കുറിച്ച് ഏറെനാൾ നീണ്ട കൗൺസിലിങ്ങിനൊടുവിലാണ് പെൺകുട്ടി ഈയിടെ വെളിപ്പെടുത്തിയത്. തുടർന്നാണ് പരാതി നൽകിയത്.പന്ത്രണ്ടാം വയസ്സിൽ കുട്ടിക്ക് അച്ഛനെ നഷ്‌ടപ്പെട്ടതാണ്. തുടർന്ന്, ഏറെക്കാലമായി പരിചയമുള്ള സുഹൃത്തിന് അമ്മയും മകളും മാത്രമുള്ള കുർളയിലെ…

Read More

അപരിചിതരോട് ലിഫ്റ്റ് ചോദിക്കല്ലേ; മുന്നറിയിപ്പുമായി എം വി ഡി

വിദ്യാർത്ഥികൾ അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കണമെന്ന് മോട്ടർ വാഹന വകുപ്പ്. വിദ്യാർത്ഥികൾ ലിഫ്റ്റ് ചോദിക്കുന്നത് ചില സാഹചര്യങ്ങളിൽ വലിയ അപകടത്തിലേക്ക് നയിക്കുമെന്നും എംവിഡി മുന്നറിയിപ്പ് നൽകി. വാഹനം ഓടിക്കുന്ന വ്യക്തിയുടെ സ്വഭാവം, പാശ്ചാത്തലം എന്നിവ അറിയാത്ത സാഹചര്യത്തിൽ ലിഫ്റ്റ് വാങ്ങിയുള്ള യാത്ര അപകടത്തിൽ കലാശിക്കാനുള്ള സാധ്യത ഏറെയാണെന്നും എം വി ഡി പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്ന കുറിപ്പിലൂടെയാണ് എം വി ഡി മുന്നറിയിപ്പ് നൽകുന്നത്. ഫെയിസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:- അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കാം വിദ്യാർത്ഥികൾ സ്കൂളിൽ…

Read More

തന്റെ ധാര്‍മിക മൂല്യമാണ് അവര്‍ക്ക് പ്രശ്‌നം, ഫാറൂഖ് കോളേജിനെതിരെ സംവിധാകന്‍ ജിയോ ബേബി

കോഴിക്കോട്: കോഴിക്കോട് ഫാറൂഖ് കോളേജിനെതിരെ സംവിധാകന്‍ ജിയോ ബേബി രംഗത്ത്. കോളേജ് ഫിലിം ക്ലബ് സംഘടിപ്പിച്ച പരിപാടിയില്‍ തന്നെ ക്ഷണിച്ചിരുന്നുവെന്നും പിന്നീടത് മുന്‍കൂട്ടി അറിയിക്കാതെ റദ്ദാക്കിയെന്നും ജിയോ ബേബി പറയുന്നു. ഡിസംബര്‍ അഞ്ചാം തിയതിയായിരുന്നു പരിപാടി. പ്രിന്‍സിപ്പലിന് മെയില്‍ അയച്ചിട്ട് ഇതുവരെയും മറുപടി തന്നില്ലെന്നും കോളേജ് വിദ്യാര്‍ത്ഥി യൂണിയന്റെ കത്ത് ലഭിച്ചെന്നും സംവിധായകന്‍ പറഞ്ഞു. തന്റെ ധാര്‍മിക മൂല്യമാണ് അവര്‍ പ്രശ്‌നമായി പറഞ്ഞതെന്നും ജിയോ പറഞ്ഞു. മാനേജ്‌മെന്റ് എന്തുകൊണ്ടാണ് പരിപാടി ക്യാന്‍സല്‍ ചെയ്തത് എന്ന് എനിക്ക് അറിയേണ്ടതുണ്ട്….

Read More

126 കോടിയുടെ നികുതി വെട്ടിപ്പ്; തൃശൂരിലെ ഹൈ റിച്ച് ഷോപ്പി ഡയറക്ടര്‍ റിമാന്‍ഡില്‍

തൃശ്ശൂർ: 126 കോടി രൂപയുടെ നികുതി വെട്ടിപ്പ് കേസിൽ തൃശൂർ ആസ്ഥാനമായുള്ള ഹൈ റിച്ച് ഷോപ്പി കമ്പനി ഡയറക്ടർ പ്രതാപൻ റിമാൻഡിൽ. ഇക്കഴിഞ്ഞ ഡിസംബർ ഒന്നിനായിരുന്നു കേരള ജിഎസ്‍ടി ഇന്റലിജൻസ് വിഭാഗം പ്രതിയെ അറസ്റ്റ് ചെയ്തത്. സംസ്ഥാന ജിഎസ്ടി വിഭാഗം കണ്ടെത്തിയ ഏറ്റവും വലിയ ജി.എസ്.ടി വെട്ടിപ്പ് കേസുകളിൽ ഒന്നാണിത്. തൃശൂർ ആറാട്ടുപുഴ കേന്ദ്രീകരിച്ചു പ്രവർത്തനം നടത്തുന്ന ഹൈറിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർ പ്രതാപനാണ് ഡിസംബർ ഒന്നിന് അറസ്റ്റിലായത്. കാസർഗോഡ് ജിഎസ്‍ടി ഇന്റലിജൻസ് യൂണിറ്റ്…

Read More

സ്വർണവില ഇന്നും കുറഞ്ഞു; അറിയാം ഇന്നത്തെ നിരക്കുകൾ

തിരുവനന്തപുരം: സ്വർണവില റെക്കോർഡിലെത്തിയ വാർത്ത കേട്ട് ഞെട്ടിയവർക്ക് സന്തോഷവാർത്ത. ഇന്നും സ്വർണവിലയിൽ കുറവ്. ഒരു ഗ്രാം സ്വര്‍ണത്തിന് 40 രൂപയും ഒരു പവന് 320 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 5745 രൂപയിലും ഒരു പവന് 45960 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഓഹരി വിപണി കുതിച്ചുകയറുകയാണ്. സെന്‍സെക്‌സും നിഫ്റ്റിയും സര്‍വകാല റെക്കോര്‍ഡിലേക്ക് മുന്നേറി. വിദേശ നിക്ഷേപകരും ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് ഫണ്ട് ഒഴുക്കുന്നു എന്നാണ് വിവരം. അതുകൊണ്ടുതന്നെ വരുംദിവസങ്ങളിലും ഓഹരി വിപണിയില്‍ പച്ച കത്തും….

Read More

അരുവിക്കരയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം അരുവിക്കരയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. അരുവിക്കര സ്വദേശികളായ നിതിൻ(21), ഷിബിൻ(18) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 1.45നായിരുന്നു അപകടം. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളനാട് നിന്നും കിഴക്കേക്കോട്ടയിലേക്ക് പോകുകയായിരുന്ന ബസാണ് ബൈക്കിൽ ഇടിച്ചത്. മരിച്ച ഷിബിനും നിധിനും അയൽ വാസികളാണ്. സംഭവത്തില്‍ അരുവിക്കര പൊലീസ് കേസെടുത്തു.

Read More

ടൈംസ് മാഗസിന്റെ അത്‌ലറ്റ് ഓഫ് ദി ഇയർ ആയി ഫുട്ബോൾ താരം ലയണൽ മെസ്സി

ടൈംസ് മാഗസിന്റെ അത് ലറ്റ് ഓഫ് ദി ഇയർ ആയി ലോകപ്രശസ്ത ഫുട്ബോൾ താരം ലയണൽ മെസ്സിയെ തെരഞ്ഞെടുത്തു. ടെന്നിസ് ഇതിഹാസം നൊവാക് ദ്യോകോവിച്ച്, നോർവേയുടെ മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരം എർലിങ് ഹാലണ്ട് തുടങ്ങിയവരെ മറികടന്നാണ് മെസ്സിയുടെ ഈ സ്വപ്നനേട്ടം. അർജന്റീനയുടെയും മറ്റു ക്ലബ് പ്രകടനങ്ങളും പരിഗണിച്ചാണ് തെരഞ്ഞെടുത്തിരിക്കുന്നത്. അർജന്റീനയെ 36 വർഷത്തിന് ശേഷം ലോക ചാമ്പ്യന്മാരാക്കുന്നതിലും പി.എസ്.ജിയെ ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരാക്കുന്നതിലുമെല്ലാം നിർണായക പങ്കുവഹിച്ച മെസിക്ക് മികച്ച പുരുഷ ഫുട്ബോൾ താരത്തിനുള്ള ബാലൺ ഡി…

Read More

‘50,000 തന്നാല്‍ കേരളനടനത്തിനും മോഹിനിയാട്ടത്തിനും ഒന്നാം സ്ഥാനം’; സബ് ജില്ലാ സ്കൂൾ കലോത്സവത്തിൽ കോഴ ആവശ്യപ്പെട്ടതായി പരാതിയുമായി നൃത്ത അധ്യാപിക

തിരുവനന്തപുരം: സബ് ജില്ലാ സ്കൂൾ കലോത്സവത്തിന് ഒന്നും രണ്ടും സ്ഥാനം കിട്ടാൻ കോഴ ആവശ്യപ്പെട്ടെന്ന് പരാതി. തിരുവനന്തപുരം കണിയാപുരം സബ് ജില്ലാ കലോത്സവത്തിടെയാണ് സംഭവം. കേരളനടനം, മോഹിനിയാട്ടം എന്നീ വിഭാഗങ്ങളിൽ 50,000 രൂപ വരെ കോഴ ആവശ്യപ്പെട്ടു. തിരുവനന്തപുരം സ്വദേശിയും നൃത്ത അധ്യാപകനുമായ വിഷ്ണു, കൊല്ലം സ്വദേശിയും മേക്കപ്പ് ആർട്ടിസ്റ്റുമായ ശരത്ത് എന്നിവർ പണം ആവശ്യപ്പെട്ടെന്നാണ് നൃത്ത അധ്യാപികയുടെ പരാതി. ജില്ലാ കലോത്സവത്തിലേക്ക് തിരഞ്ഞെടുക്കുന്നതിന് വേണ്ടി കോഴ ചോദിച്ചുവെന്നാണ് ഇവർ പറയുന്നത്. സബ്ജില്ലാ കലോത്സവത്തിൽ ഏജന്റുമാർ അവരുടെ…

Read More

ഇംഗ്ലണ്ടിനെതിരായ ഇന്ത്യന്‍ വനിതകളുടെ ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

ഇംഗ്ലണ്ടിനെതിരായ ഇന്ത്യന്‍ വനിതകളുടെ ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ഇന്ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് നടക്കുക. ഇന്ത്യന്‍ സമയം രാത്രി ഏഴ് മണിക്ക് മത്സരം ആരംഭിക്കും. മലയാളി താരം മിന്നു മണിയും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ശ്രേയങ്ക ആദ്യമായാണ് ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുന്നത്. ഏഷ്യന്‍ ഗെയിംസിലെ മികച്ച പ്രകടനങ്ങള്‍ മലയാളി താരം മിന്നു മണിയ്ക്ക് ടീമിലെ ഇടം സ്ഥിരപ്പെടാന്‍ കാരണമായി. ഇംഗ്ലണ്ട് എ ടീമിനെതിരെ ഇന്ത്യ എ ടീമിനെ നയിച്ച മിന്നു…

Read More

‘കൂടുതൽ കുട്ടികളെ പ്രസവിക്കണേ’; ഉത്തര കൊറിയയിലെ സ്ത്രീകളോട് കണ്ണീരോടെ കിം ജോങ് ഉൻ, സങ്കടം സഹിക്കാനാകാതെ തൂവാലകൊണ്ട് കണ്ണു തുടയ്‌ക്കുന്ന ഏകാധിപതിയുടെ വീഡിയോ വൈറൽ

പ്യോങ്‍യാങ്: ഉത്തരകൊറിയയുടെ ഭരണാധികാരി കിം ജോങ് ഉൻ മനുഷ്യത്വ രഹിതമായ പ്രവർത്തികൾ കൊണ്ട് കുപ്രസിദ്ധി നേടിയയാളാണ്. എന്നാൽ സ്വേച്ഛാധിപതി കിം ജോങ് ഉൻ കരയുന്നതും കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകുന്നതും ആയ ഒരു വീഡിയോ ആണിപ്പോൾ പുറത്തുവരുന്നത്. കൂടുതൽ കുട്ടികളുണ്ടാകാൻ ഉത്തരകൊറിയയിലെ സ്ത്രീകളോട് അഭ്യർത്ഥിക്കുന്നതിനിടയിലാണ് കിം പൊട്ടിക്കരഞ്ഞതെന്ന് പറയപ്പെടുന്നു. ഉത്തര കൊറിയയിലെ ജനസംഖ്യാ നിരക്ക് താഴുന്നതിനിടെയാണ് കിമ്മിന്‍റെ ആഹ്വാനമെന്ന് വാര്‍ത്താഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. സംസാരിക്കുന്നതിനിടെ തൂവാല കൊണ്ട് കണ്ണ് തുടയ്ക്കുന്ന കിമ്മിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial