105 ലിറ്റര്‍ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു

തളിപ്പറമ്പ് : ക്രിസ്തുമസ്-ന്യൂ ഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പി.ആര്‍. സജീവിന്റെ നേതൃത്വത്തില്‍ നടുവില്‍, പോത്തുകുണ്ട്, താറ്റിയാട്, വിളക്കന്നൂര്‍, ആലക്കോട് പ്രദേശങ്ങളില്‍ നടത്തിയ റെയ്ഡില്‍ പോത്തുകുണ്ട് അയ്യപ്പ ഭജനമഠത്തിന് പടിഞ്ഞാറ് ഭാഗത്ത് നിന്നും 700-മീറ്റര്‍ മാറി തോട്ടുചാലിന് സമീപത്തെ പുറമ്പോക്ക് സ്ഥലത്ത് നിന്നും ഉടമസ്ഥനില്ലാത്ത നിലയില്‍ ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 105 ലിറ്റര്‍ വാഷ് കണ്ടെടുത്ത് അബ്കാരി കേസെടുത്തു. പ്രതിയെക്കുറിച്ച് അന്വേഷിച്ചു വരുന്നു. റെയിഡില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ…

Read More

വ്യാജ തെരഞ്ഞെടുപ്പ് കാർഡ് കേസ്; യുവമോർച്ച നേതാക്കൾ മൗനം പാലിക്കുന്നതിന്റെ കാരണം പരസ്പര ധാരണയെന്ന് ഡിവൈഎഫ്ഐ

കോഴിക്കോട്: യൂത്ത്‌ കോൺഗ്രസും യുവമോർച്ചയും തമ്മിൽ പരസ്പര ധാരണയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വം. അതു കൊണ്ടാണ് വ്യാജ തെരഞ്ഞെടുപ്പ് കാർഡ് കേസിൽ ബിജെപി മൗനം പാലിക്കുന്നതെന്നും അല്ലെങ്കിൽ ആദ്യം ഈ വിഷയം ഉന്നയിച്ച ബിജെപി, യുവമോർച്ച നേതാക്കൾ ഇപ്പോൾ മിണ്ടാത്തത് അതിന്റെ തെളിവാണെന്നും നേതൃത്വം പറഞ്ഞു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റി അന്വേഷണം ശരിയായി പോയാൽ ജയിലിൽ ചേരുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്, പ്രസിഡന്റ്‌ വി വസീഫ് എന്നിവർ മാധ്യമങ്ങളോട് പറഞ്ഞു. യൂത്ത് ലീഗിന്‍റെ…

Read More

‘തമിഴ്നാടിന്‍റെ ഹൃദയത്തിൽ തൊട്ടകരുതൽ’; സഹായഹസ്തം നീട്ടിയ കേരളത്തിന് നന്ദി അറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

ചെന്നൈ: മി​ഗ്ജൗമ് ചുഴലിക്കാറ്റിനെ തുടർന്ന് വെള്ളപ്പൊക്കം നേരിടുന്ന തമിഴ്‌നാടിനെ സഹായിച്ച കേരളത്തിന് നന്ദി അറിയിച്ച് തമിഴ് നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ‘തമിഴ്നാടിന്‍റെ ഹൃദയത്തിൽ തൊട്ട കരുതൽ’ എന്നാണ് കേരളത്തിന്റെ സഹായത്തെ എംകെ സ്റ്റാലിൻ വിശേഷിപ്പിച്ചത്. തമിഴ്നാട്ടിലെ മഴക്കെടുതിയിൽ കേരളത്തിന്‍റെ പിന്തുണ അറിയിച്ച മുഖ്യമന്ത്രി പിണറായി വിജയനോടാണ് സ്റ്റാലിൻ നന്ദി അറിയിച്ചത്. കേരളത്തിന്‍റെ പിന്തുണ അതിരൂക്ഷമായ പ്രകൃതിക്ഷോഭത്തെ നേരിടുന്ന തമിഴ്‌ നാടിന് സംസ്ഥാനത്തിന്റെ സഹായ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയത്. ‘തമിഴ് സഹോദരങ്ങളെ…

Read More

പിഎഫ്ഐ ഹർത്താലിനിടെ പൊതുമുതൽ നശിപ്പിച്ച കേസ്; സ്വത്ത് കണ്ടുകെട്ടാനുള്ള ഉത്തരവിനെതിരായ പുനഃപരിശോധനാ ഹർജി തള്ളി

കൊച്ചി : പിഎഫ്ഐ ഹർത്താലിനിടെ പൊതുമുതൽ നശിപ്പിച്ച കേസിൽ സ്വത്ത് കണ്ടുകെട്ടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ പുനഃപരിശോധനാ ഹർജി തള്ളി. ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്. റവന്യൂ റിക്കവറി നടപടിക്രമങ്ങൾ പാലിച്ചാണ് സ്വത്ത് കണ്ടുകെട്ടിയതെന്ന് ഹൈക്കോടതി ഉത്തരവിൽ പറയുന്നു. കണ്ടുകെട്ടിയ തുക പ്രത്യേകം അക്കൗണ്ടിലാണ് സൂക്ഷിച്ചിരിക്കുന്നത്. നഷ്ടത്തിന്റെ അന്തിമ കണക്ക് കെഎസ്ആർടിസിയും സർക്കാരും തിട്ടപ്പെടുത്തി തീരുമാനിച്ചിട്ടില്ല. നഷ്ടത്തുക കണക്കാക്കാനുള്ള ക്ലെയിംസ് ട്രൈബ്യൂണലിന്റെ പ്രവർത്തനം പുരോഗമിക്കുകയാണ്. ഈ ഘട്ടത്തിൽ പുനഃപരിശോധനാ…

Read More

കേരളത്തിലെ മുഴുവൻ ക്രിസ്ത്യൻ വീടുകളും സന്ദർശിക്കാനൊരുങ്ങി ബിജെപി; ‘സ്നേഹയാത്ര’ ഡിസംബർ 20 മുതൽ 30 വരെ

കോട്ടയം: പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബിജെപി സംസ്ഥാന നേതൃയോഗം കോട്ടയത്ത് നടത്തി. കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിലാണ് യോഗം നടന്നത്. സംസ്ഥാന ഭാരവാഹികളും 14 ജില്ലകളിലെ പ്രസിഡണ്ടുമാരും ജനറല്‍ സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുത്തു. യോഗത്തിൽ ഡിസംബറിൽ എല്ലാ ജില്ലകളിലും എന്‍ഡിഎ ജില്ലാ കൺവൻഷനുകൾ നടത്താൻ തീരുമാനിച്ചു. തുടർന്ന് നിയോജക മണ്ഡലം തല കൺവൻഷനുകള്‍ പൂര്‍ത്തിയാക്കും. കേരളത്തിലെ മുഴുവൻ ക്രിസ്ത്യൻ ഭവനങ്ങളിലും ക്രിസ്മസ് ആശംസകളുമായി നേതാക്കളും പ്രവർത്തകരും സന്ദർശനം നടത്തും. ഡിസംബർ 20 നും 30…

Read More

ഓടി കൊണ്ടിരുന്ന വാനിന് തീ പിടിച്ചു

മലപ്പുറം: മേലാറ്റൂരിൽ ഓടിക്കൊണ്ടിരിക്കെവാൻ തീപിടിച്ച് പൂർണമായും കത്തിനശിച്ചു. പുക കണ്ട് പുറത്തേക്കിറങ്ങിയ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. മേലാറ്റൂർ പെരിന്തൽമണ്ണ റോഡിൽ വേങ്ങൂർ സായിബുംപടിയിൽ ഹെൽത്ത് സെന്ററിന് സമീപം തിങ്കളാഴ്‌ച ഉച്ചക്ക് 1.50നാണ് സംഭവം. പുക ഉയരുന്നത് കണ്ട് കോട്ടക്കൽ സ്വദേശിയായ ഡ്രൈവർ പുറത്തിറങ്ങിയപ്പോഴേക്കും തീ ആളിപ്പടർന്നിരുന്നു. പെരിന്തൽമണ്ണയിൽ നിന്ന് മേലാറ്റൂരിലേക്ക് പെയിൻ്റുമായി വന്ന വാനാണ് കത്തിനശിച്ചത്. വാഹനത്തിനകത്തേക്ക് തീ പടർന്നതോടെ പെയിന്റ് ടിന്നുകൾ പൊട്ടിത്തെറിച്ചു. പെരിന്തൽമണ്ണയിൽ നിന്ന് അഗ്ന‌ിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീയണച്ചു. ആർക്കും പരിക്കില്ല. മൂന്ന്…

Read More

‘അക്ഷരം കൂട്ടി വായിക്കാൻ പോലും അറിയാത്തവർ എ പ്ലസ് നേടുന്നു’; വിവാദ പ്രസ്താവനയുമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ

തിരുവനന്തപുരം: വിദ്യാർഥികൾക്കെതിരെ വിവാദ പ്രസ്താവനയുമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ്. അക്ഷരം കൂട്ടി വായിക്കാൻ പോലും അറിയാത്തവർ എ പ്ലസ് നേടുന്നു. എ പ്ലസ് ഗ്രേഡും എ ഗ്രേഡും ഒക്കെ നിസ്സാരമാണോയെന്നും എസ്.ഷാനവാസ് ചോദിച്ചു. കഴിഞ്ഞ മാസം 22 വീട് ചോദ്യപ്പേപ്പർ തയ്യാറാക്കുന്ന അധ്യാപകർക്കായി വിളിച്ച യോഗത്തിലാണ് പരാമർശം. ‘കേരളത്തിൽ നിലവിൽ 69,000 ത്തിലധികം വിദ്യാർഥികൾ എ പ്ലസ് നേടുമ്പോൾ ഭൂരിഭാഗം വിദ്യാർഥികൾക്കും സ്വന്തം പേരും രജിസ്റ്റർ നമ്പറും കൂട്ടിവായിക്കാൻ അറിയാത്ത, അക്ഷരങ്ങൾ കൂട്ടിവായിക്കാനറിയാത്തവരാണ്. 50 ശതമാനം വരെയുള്ള…

Read More

സോമറ്റോയിൽ ബിരിയാണി ഓർഡർ ചെയ്തു; കഴിക്കാൻ തുറന്നപ്പോൾ ചത്ത പല്ലി

ഹൈദരാബാദ്: സൊമാറ്റോ വഴി നഗരത്തിലെ റെസ്റ്റോറന്റിൽ നിന്ന് ബിരിയാണി ഓർഡർ ചെയ്ത് കഴിക്കാൻ തുറന്നപ്പോൾ കണ്ടത് ചത്ത പല്ലിയെ. അംബർപേട്ടിലെ ഡി.ഡി കോളനിയിൽ താമസിക്കുന്ന കുടുംബം ഓർഡർ ചെയ്ത ബരിയാണിയിലാണ് ചത്ത പല്ലിയെ കണ്ടത്. ആർ.ടി.സി. ക്ലോസ് റോഡിലെ റെസ്റ്റൊറന്‍റിൽനിന്നാണ് ഭക്ഷണം വാങ്ങിയത്. ബിരിയാണിയിൽ പല്ലി കിടക്കുന്ന ദൃശ്യങ്ങളടക്കം പകർത്തിയാണ് കുടുംബം പരാതി നൽകിയത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇതോടെ ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ (ജി.എച്ച്.എം.സി) അധികൃതർ കടയിലെത്തി പരിശോധന നടത്തി. ഭക്ഷണ സാമ്പിളുകൾ അടക്കം…

Read More

ജീരകസോഡയിൽ ചത്ത എലി; കുടിച്ച യുവാവിന് ദേഹാസ്വാസ്ഥ്യം; ചികിത്സ തേടി

മുക്കം: മുക്കത്ത് ജീരകസോഡയിൽ ചത്ത എലിയെ കണ്ടത്തി. മുക്കംകടവ് പാലത്തിന് സമീപമുള്ള തട്ടുകടയിൽനിന്നു വാങ്ങിയ ജീരകസോഡയിലാണ് ചത്ത എലിയെ കണ്ടെത്തിയത്. ഞായറാഴ്ച രാത്രിയാണ് സംഭവം. ജീരകസോഡ കുടിച്ച മുക്കം മുത്തേരി സ്വദേശി വിനായകന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ചികിത്സതേടി. രാത്രി എട്ടരയോടെ തട്ടുകടയിൽ എത്തിയ വിനായക് ജീരകസോഡ വാങ്ങിക്കുടിക്കുന്ന സമയത്ത് രുചിവ്യത്യാസവും ദുർഗന്ധവും അനുഭവപ്പെടുകയായിരുന്നു. ഇതോടെ സോഡക്കുപ്പി പരിശോധിച്ചപ്പോഴാണ് എലി ചത്തുകിടക്കുന്നത് കണ്ടത്. തുടർന്ന് വിനായക് സുഹൃത്തുക്കളെ വിവരമറിയിച്ചു. അതേസമയം, ജീരകസോഡ പൊട്ടിച്ചുനൽകിയെങ്കിലും എലി ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്ന് കടയുടമ പറഞ്ഞു….

Read More

ദേശാഭിമാനി സീനിയര്‍ റിപ്പോര്‍ട്ടര്‍ എം വി പ്രദീപ് അന്തരിച്ചു

തിരുവനന്തപുരം: ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ എം വി പ്രദീപ് (48) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ തിങ്കളാഴ്ച രാത്രി 11.15 ഓടെയാണ് മരണം സംഭവിച്ചത്. നെഞ്ചുവേദനയുണ്ടായതിനെ തുടര്‍ന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജിലേക്കും മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിങ്ങില്‍ ശ്രദ്ധേയമായ വാര്‍ത്തകള്‍ കൊണ്ടുവന്നിരുന്നു. മികച്ച ഹ്യൂമന്‍ ഇന്ററിസ്റ്റിംഗ് സ്റ്റോറിക്ക് തിരുവനന്തപുരം റസിഡന്റ്‌സ് അപ്പക്‌സ് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 1998ല്‍ ശ്രീകണ്ഠപുരം ഏരിയ ലേഖകനായി ദേശാഭിമാനിയിലെത്തി….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial