തിരുവനന്തപുരത്ത് യുവ ഡോക്ടർ ഫ്ലാറ്റ് മുറിയിൽ മരിച്ച നിലയിൽ

തിരുവനന്തപുരത്ത് യുവ ഡോകർ മരിച്ച നിലയിൽ. ഫാറ്റ് മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഡോ. ഷഹാനയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പി.ജി. വിദ്യാർത്ഥിനിയാണ് ഡോ. ഷഹാന.അബോധാവസ്ഥയിൽ കണ്ടെത്തിയ ഷഹാനയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. ഒരു കുറിപ്പ് മുറിയിൽ നിന്നും പൊലീസ് കണ്ടെത്തി. മെഡിക്കൽ കോളേജ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

Read More

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ഇടിമിന്നലോട്കൂടിയ ഇടത്തരം മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഒരു ജില്ലയിലും പ്രത്യേക മഴമുന്നറിയിപ്പുകൾ നൽകിയിട്ടില്ല. കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. അതേസമയം, മിഗ്‌ജൗമ് ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും. ഉച്ചയ്ക്ക് മുൻപ്…

Read More

കെ.എസ്.ആർ.ടി.സി ബസിന്റെ ടയർ പൊട്ടിയ ശബ്ദം കേട്ട് ഭയന്നു; സ്കൂട്ടർ അപകടത്തിൽപെട്ട് വിദ്യാർത്ഥിനി മരിച്ചു

തിരുവനന്തപുരം: സ്കൂട്ടറിൽനിന്നു വീണ് തലയ്ക്കു പരിക്കേറ്റ വിദ്യാർത്ഥിനി മരിച്ചു. പാങ്ങപ്പാറ മെയ്‌ക്കോണം ഗോപികാഭവനിൽ ഉദയ്‌യുടെയും നിഷയുടെയും മകൾ ഗോപികാ ഉദയ്(20) ആണ് മരിച്ചത്. നാലാഞ്ചിറ മാർ ഇവാനിയോസ് കോളേജിലെ മൂന്നാം വർഷം അനലിറ്റിക്കൽ എക്കണോമിക്സ് വിദ്യാർത്ഥിനിയായിരുന്നു. ബസിന്റെ ടയർ പൊട്ടിയ ശബ്ദം കേട്ട് ഗോപിക ഓടിച്ചിരുന്ന സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടമായാണ് അപകടം ഉണ്ടായത്. തിങ്കളാഴ്ച രാത്രി ഏഴരയോടെ പി.എം.ജി ജങ്ഷനിലായിരുന്നു അപകടം. പട്ടം മരപ്പാലം ഹീര കാസിലിലാണ് താമസം. ഗോപികയും സഹോദരി ജ്യോതികയും ജിംനേഷ്യത്തിൽനിന്നു വീട്ടിലേക്കു മടങ്ങുകയായിരുന്നു….

Read More

മണിപ്പൂരിൽ വീണ്ടും സംഘർഷം: വെടിവെപ്പിൽ 13 പേർ കൊല്ലപ്പെട്ടു

തെങ്നൗപാൽ : മണിപ്പൂരിലുണ്ടായവെടിവെപ്പിൽ 13 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഉച്ചയോടെ തെങ്നൗപാൽ ജില്ലയിലെ ലെയ്തു ഗ്രാമത്തിലാണ് ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടിയത്. അസം റൈഫിൽസ് നടത്തിയ തിരച്ചിലിൽ പ്രദേശത്ത് നിന്ന് 13 മൃതദേഹങ്ങൾ കണ്ടെടുത്തു. വെടിയേറ്റ് മരിച്ചവർ പ്രദേശവാസികളല്ലെന്നും മറ്റ് ദേശത്ത് നിന്ന് പ്രദേശത്തെത്തിയ ഇവർ ഗ്രാമവാസികളുമായി വെടിവെപ്പ് നടത്തിയതാകാമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. മണിപ്പൂരിൽ ഇന്റർനെറ്റ് സേവനങ്ങൾ സർക്കാർ പുനഃസ്ഥാപിച്ചിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് ക്രമസമാധാന നില മെച്ചപ്പെട്ടതിനെ തുടർന്നാണ് നടപടി. എന്നാൽ ചില ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിൽ…

Read More

കുസാറ്റ് ദുരന്തം: ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു. ഹൈക്കോടതിയിൽ

കൊച്ചി: കുസാറ്റ് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു. ഹൈക്കോടതിയെ സമീപിച്ചു. സ്കൂൾ ഓഫ് എഞ്ചിനീയറിങ് പ്രിൻസിപ്പാളിന്റെ സുരക്ഷ ആവശ്യപ്പെട്ടുള്ള കത്ത് രജിസ്ട്രാർ അവഗണിച്ചെന്നും ഇതാണ് ദുരന്തത്തിന്റെ ആക്കം കൂട്ടിയതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ സർവകലാശാലയിൽ തിക്കിലും തിരക്കിലുംപെട്ട് ഉണ്ടാകുന്ന ആദ്യ ദുരന്തം എന്ന നിലയിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നുമാണ് ആവശ്യം. കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറാണ് ഹൈക്കോടതിയെ സമീപിച്ചത്. സർവകലാശാലകളിലെ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അവഗണിച്ചെന്നും ഹർജിയിൽ പറയുന്നുണ്ട്. ഹർജി നാളെ…

Read More

അവിഹിതം കണ്ടുപിടിച്ചു; സഹോദരിയെ കൂട്ടുകാരോടൊപ്പം ബലാത്സംഗം ചെയ്ത ശേഷം കൊന്നു

ഒഡീഷയിലെ കാണ്ഡമാല്‍ ജില്ലയില്‍ യുവാവ് തന്റെ നാല് സുഹൃത്തുക്കളോടൊപ്പം സഹോദരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. ചകപാട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. യുവാവിനേയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. സഹോദരന് ഭാര്യാസഹോദരിയുമായി അവിഹിത ബന്ധമുണ്ടെന്ന് കണ്ടെത്തിയ 25 കാരിയായ യുവതി അത് അവസാനിപ്പിക്കാന്‍ സഹോദരനോട് ആവശ്യപ്പെട്ടിരുന്നു. അല്ലാത്തപക്ഷം ഇക്കാര്യം മറ്റുള്ളവരെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് തടയാനാണ് യുവാവ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു. സംഭവദിവസം ഇലകള്‍പെറുക്കാനായി യുവതി സമീപത്തെ കാട്ടിലേക്ക് പോയിരുന്നു….

Read More

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ് ക്രൈം ബ്രാഞ്ചിന് വിട്ടു

കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ് ക്രൈം ബ്രാഞ്ചിന് വിട്ടു. കൊല്ലം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ആണ് അന്വേഷണം നടത്തുക. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം.എം. ജോസിനാണ് അന്വേഷണ ചുമതല. 13 പേരടങ്ങുന്നതാണ് അന്വേഷണ സംഘം. അതേസമയം, പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകും. പ്രതികളായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിത രാജിൽ കെ.ആർ. പത്മകുമാർ (51), ഭാര്യ എം.ആർ. അനിതകുമാരി (39), മകൾ പി. അനുപമ (21)…

Read More

യുപിയിൽ ഉറങ്ങിക്കിടക്കുന്നതിനിടെ കുടിലിന് തീപിടിച്ചു; 3 കുട്ടികൾക്ക് ദാരുണാന്ത്യം

ഉത്തർപ്രദേശ്: കുടിലിന് തീപിടിച്ച് 3 കുട്ടികൾക്ക് ദാരുണാന്ത്യം. കുട്ടികൾ ഉറങ്ങി കിടക്കുന്നതിനിടെയാണ് കുടിലിൽ തീപിടിത്തമുണ്ടായത്. ഉത്തർപ്രദേശ് ഫിറോസാബാദിലെ ഖാദിത് ഗ്രാമത്തിലാണ് ഈ ദാരുണമായ സംഭവം. ദേര ബഞ്ചാര മേഖലയിൽ ശനിയാഴ്ച രാത്രി വൈകിയാണ് സംഭവം. കുട്ടികൾ അച്ഛനും അമ്മയ്ക്കുമൊപ്പം കുടിലിൽ ഉറങ്ങുകയായിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്. പിതാവ് ഷക്കിൽ കുട്ടികളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തീപിടിത്തത്തിൽ രണ്ട് കുട്ടികൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൂന്നാമത്തെ കുട്ടിയെ ഗുരുതര പൊള്ളലോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെയോടെ മരണത്തിന് കീഴടങ്ങി. സാമ്ന…

Read More

വിദ്യാര്‍ത്ഥിനിയെ പരീക്ഷയ്ക്കിടെ പീഡിപ്പിച്ചു; അധ്യാപകന് ഏഴുവര്‍ഷം കഠിന തടവും 50000 രൂപ പിഴയും

കോഴിക്കോട്: വിദ്യാര്‍ത്ഥിനിയെ പരീക്ഷയ്ക്കിടെ പീഡിപ്പിച്ചെന്ന കേസില്‍ അധ്യാപകന് തടവ് ശിക്ഷ വിധിച്ച് കോടതി. വടകര മേമുണ്ട സ്വദേശി അഞ്ചുപുരയിൽ ലാലുവാണ് പ്രതി. കേസിൽ അധ്യാപകന് നാദാപുരം അതിവേഗ കോടതി ഏഴുവര്‍ഷം കഠിന തടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ചു

Read More

സർവകാല റെക്കോർഡിൽ സ്വർണം; വില 47,000 കടന്നു

കൊച്ചി: സർവകാല റെക്കോർഡിൽ സ്വർണം. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണം ഇന്നുള്ളത്. ആദ്യമായി സ്വര്‍ണവില ഇന്ന് 47000 കടന്നു. 47,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പവന് 320 രൂപ വര്‍ധിച്ചതോടെയാണ് വില 47,000 കടന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 47000 കടന്ന് കുതിക്കുകയാണ്. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 5885 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മൂന്നാഴ്ചയ്ക്കിടെ ഏകദേശം 3000 രൂപയാണ് വര്‍ധിച്ചത്. ഹമാസ്- ഇസ്രയേല്‍ യുദ്ധം, ആഗോള സാമ്പത്തിക പ്രതിസന്ധി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial